ദിണ്ഡിഗല്‍.തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്. ഗുണ്ടാ നേതാവ് റിച്ചാർഡ് സച്ചിനെയാണ് പോലീസ് വെടിവെച്ചത്. ദിൻഡിഗലിൽ ആണ് സംഭവം .തെളിവെടുപ്പിന്നിടെ റിച്ചാർഡ് സച്ചിൻ രക്ഷപെടാൻ ശ്രമിച്ചെന്ന് പോലീസ്. അതിനിടെയാണ് വെടിവെച്ചതെന്നും വിശദീകരണം. നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ് റിച്ചാർഡ് സച്ചിൻ
വിനോദ സഞ്ചാരികളുമായി ഹ്രസ്വകാല വിവാഹം, പണത്തിന് പകരം ദാമ്പത്യം, ആനന്ദവിവാഹങ്ങൾ ഈ രാജ്യത്ത് വർധിക്കുന്നു!
ജക്കാർത്ത: ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ ആനന്ദവിവാഹങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള യുവതികൾ പണത്തിന് പകരമായി ഹ്രസ്വകാല വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതാണ് ആനന്ദവിവാഹം( പ്ലഷർ മാര്യേജ്) എന്ന് പറയുന്നത്. പശ്ചിമേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് വിവാഹം കൂടുതൽ നടക്കുന്നത്. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പൻകാക്കിൽ ഈ പ്രതിഭാസം വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കോട്ട ബുംഗയിലെ മൗണ്ടൻ റിസോർട്ടിൽ ഏജൻസികൾ നടത്തുന്ന താൽക്കാലിക വിവാഹങ്ങളിലൂടെ നിരവധി സന്ദർശകർ പ്രാദേശിക സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏജൻസികളാണ് സ്ത്രീകളെ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത്. രണ്ട് കക്ഷികളും സമ്മതിച്ചുകഴിഞ്ഞാൽ, പെട്ടെന്ന് തന്നെ, അനൗപചാരികമായ വിവാഹ ചടങ്ങ് നടത്തുന്നു. അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധൂവില നൽകുകയും പകരമായി, വരന് പോകുന്നത് വരെ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ വധു നൽകണം. വിനോദസഞ്ചാരി തിരികെ പോകുമ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്യും. ആനന്ദ വിവാഹങ്ങൾ ലാഭകരമായ വ്യവസായമായി ഉയർന്നുവന്നിട്ടുണ്ടെന്നും ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടക്കത്തിൽ, കുടുംബാംഗങ്ങളോ പരിചയക്കാരോ വിനോദസഞ്ചാരികൾക്ക് സ്ത്രീകളെ പരിചയപ്പെടുത്തി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഏജൻസികളാണ് ഏറ്റെടുത്തിരിക്കുന്നത്. വിനോദസഞ്ചാരികളുമായി താൻ 15 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഒരു സ്ത്രീ പറഞ്ഞു. ആദ്യ ഭർത്താവ്, 50 വയസ്സുള്ള സൗദി അറേബ്യക്കാരനായിരുന്നു. 850 ഡോളറിനാണ് വിവാഹം. കമ്മീഷൻ കിഴിച്ച് പകുതി മാത്രമാണ് ഇവർക്ക് ലഭിച്ചത്. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, വരൻ നാട്ടിലേക്ക് പറന്നു. നിക്കാഹ് മുത്താഹ് എന്ന് അറിയപ്പെടുന്ന ഈ താൽക്കാലിക വിവാഹങ്ങൾ ഷിയ ഇസ്ലാം സംസ്കാരത്തിന്റെ ഭാഗമാണ്. ദുർബലരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സെക്‌സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ രീതിയെന്ന് മനുഷ്യാവകാശപ്രവർത്തകർ ആശങ്ക ഉന്നയിച്ചു.
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്
ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ബി എൻ എസ് 54 വകുപ്പ് കൂടി ചുമത്തി ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ഒന്നാം പ്രതി അജ്മലിന് ഒപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയുo ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ബി എൻ എസ് 52 വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്.
അജ്മലിന് ഇന്നലെയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്താണ് ശ്രീക്കുട്ടി. തിരുവോണദിവസം വൈകിട്ടാണ് മദ്യപിച്ച് ഇരുവരും കാരില്‍ വരുംവഴി ആനൂര്‍ക്കാവ് ജംക്ഷനില്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു റോഡില്‍ വീഴ്ത്തി വീണ്ടും കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കിയ സംഭവമുണ്ടായത്. സ്ഥലവാസിയായ കുഞ്ഞുമോള്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.
പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
.തിരുവനന്തപുരം. കണിയാപുരത്ത് പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി. വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്
എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം
തിരുവനന്തപുരം.എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു. പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളിൽ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു
ബിജെപിയിൽ ഭിന്നത,പാലക്കാട്ട് താമരവിരിയാന്‍ പാടുപെടും
പാലക്കാട്. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയിൽ ഭിന്നത രൂക്ഷം,ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജില്ലാ കമ്മറ്റി അംഗം തരൂർ സുരേന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വിഭാഗീയത പാർട്ടിയിൽ കാര്യമായി ഉണ്ട്
ഞാൻ എന്ന ഭാവമാണ് നേതാക്കൾ പലർക്കും;കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന താല്പര്യം പല നേതാക്കൾക്കുമില്ല. ആരെങ്കിലും വളർന്നുവരുന്നു എന്ന് കണ്ടാൽ അപ്പോൾ അവരെ വെട്ടിനിരത്തും. എവി ഗോപിനാഥ്നെ പാർട്ടി വേദിയിൽ എത്തിച്ചതിലും അതൃപ്തി. പാർട്ടി യോഗങ്ങൾ ചേരുന്നത് നേതാക്കളെ അറിയിക്കാതെയെന്നും വിമർശനം
എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് സിപിഐ
തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. എഡിജിപി യിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ലെന്നു മന്ത്രി സഭ ഉപ സമിതിയിൽ സി.പി.ഐ. റിപ്പോർട്ട് വന്നാൽ നടപടി എന്ന് മുഖ്യമന്ത്രി. വേഗം വേണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.
പാലക്കാട് ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ
പാലക്കാട്. കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രേം രാജിന്റെ ബുള്ളറ്റ് ബൈക്കാണ് കത്തി നശിച്ചത്.വീട്ടിൽ നിർത്തിയിട്ടതായിരുന്നു.അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനു പുറത്ത് വെളിച്ചം കണ്ട സമീപത്തുള്ളവർ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്
ബിജെപി പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില തർക്കം നിലനിന്നിരുന്നു.ബിജെപി പഞ്ചായത്ത് കമ്മിറ്റിയിലെ നേതാക്കൾക്കെതിരെ മറ്റൊരു വിഭാഗം പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടർച്ചയാണോ വാഹനം കത്തിയതിന് പിന്നിലെന്നും സംശയമുണ്ട്
ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു,ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം തകർത്തതായി ഇസ്രയേല്‍
ലബനന്‍.ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂ റിനുള്ളിൽ 37 പേർ കൊല്ലപ്പെട്ടു.ബെയ്‌റൂട്ടിലെ
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം തകർത്തതായി ഇസ്രയേൽ സേന. അതേ സമയം
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേലുമായി ചർച്ചകൾ നടന്നതായി സമ്മതിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ.



































