27.6 C
Kollam
Saturday 20th December, 2025 | 02:08:57 PM
Home Blog Page 2083

കാടുകയറിയ പുതുപ്പള്ളി സാധു ‘സേഫ്’, നാട്ടിലേക്ക് തിരിച്ചു; ആനയെ കണ്ടെത്തിയത് വനംവകുപ്പിന്റെ തെരച്ചിലിൽ

കോതമംഗലം: തെലു​ഗു സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു.

രാവിലെ 6.30ന് വനംവകുപ്പിന്റെയും ആർആർടിയും നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിൽ പുതുപ്പള്ളി സാധുവിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആനയെ കണ്ടെത്തുകയായിരുന്നു. ആന ഉൾവനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒന്നര കിലോമീറ്റർ അകലെ കനാൽ ഉണ്ടെന്നും ഇത് ആനയ്ക്ക് മറികടക്കാൻ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ.

ആന നേരത്തെയും ഇത്തരത്തിൽ കാടുകയറിയതായാണ് പറയുന്നത്. അസമിൽ വച്ച് കൂട്ടാനയുടെ ആക്രമണം ഭയന്നാണ് പുതുപ്പള്ളി സാധു അന്ന് കാടുകയറിയത്. ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്. ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ, മണികണ്ഠൻ എന്ന മറ്റൊരു ആന പിന്നിൽ നിന്നു കുത്തുകയായിരുന്നു. മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.

ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം

പാലക്കാട് ഒറ്റപ്പാലത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.ലക്കിടി കൂട്ടുപാതയിൽ വെച്ച് ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം.പിക്കപ്പ് വാനിലുണ്ടായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഡ്രൈവർക്ക് പരിക്കേറ്റു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ’രക്ഷിക്കാനായില്ല

ശൂരനാട് വടക്ക് നടുവിലേമുറി, കണ്ണമത്ത് മാവണ്ണൂർ രാഘവൻപിള്ള നിര്യാതനായി

ശൂരനാട് വടക്ക് .നടുവിലേമുറി, കണ്ണമത്ത് മാവണ്ണൂർ രാഘവൻപിള്ള( 81) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (05/10/24) ശനിയാഴ്ച ഉച്ചക്ക് 1.30 ന് കണ്ണമത്ത് മാവണ്ണൂർ വീട്ടു വളപ്പിൽ

സ്ത്രീകൾക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത ആൾ അറസ്റ്റിൽ

മൂവാറ്റുപുഴ. വ്യാജ അക്കൗണ്ട് വഴി സ്ത്രീകൾക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത ആൾ അറസ്റ്റിൽ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആരക്കുഴ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തി അറസ്റ്റിൽ. ആരക്കുഴ സ്വദേശി ടിനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ആരക്കുഴയിൽ നിന്ന് സൈബർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം കോഴ, കെ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജിയിൽ ഇന്ന് വിധി

കാസര്‍കോഡ്.മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികളോട് ഇന്ന് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും, വിധി പറയുന്നതിനു വേണ്ടി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ തെളിവില്ലെന്നും, കേസ് നിലനിൽക്കില്ലെന്നും ആണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ആണ് കേസ്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി വി രമേശൻ, സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫയൽ ചെയ്ത ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കോഴയായി ലഭിച്ച പണം ചെലവായി പോയെന്ന് മാധ്യമങ്ങളോട് സുന്ദര പ്രതികരിച്ചിരുന്നു.

ന്യൂസ് അറ്റ് നെറ്റ്                   BIG BREAKING      പുതുപ്പള്ളി ‘സാധു ‘വിനെ കണ്ടെത്തി

2024 ഒക്ടോബർ 05 ശനി 9.20 am

?കോതമംഗലത്ത് സിനിമാ ഷൂട്ടിങ്ങിനിടെ കാട്ടിലേക്ക് ഓടിപ്പോയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി.

?ആനയ്ക്ക് പരിക്കുകളില്ലന്നും പൂർണ്ണ ആരോഗ്യവാനാണന്നും വിവരം

?5 ആനകൾ ചിത്രീകരണത്തിന് ഉണ്ടായിരുന്നു. 2 കൊമ്പൻമ്മാർ തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെയാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ കാണാതായത്.

?ഛത്തീസ്ഗഢിൽ 31 മാവോയിസ്റ്റ്കളെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്

?പത്തനാപുരം കടശ്ശേരിയിൽ പുലിയുടെ ആക്രമണം, വളർത്തുനാ യെ പുലിതിന്നു.

?നവകേരളയാത്രക്കി
ടയിലെ മർദ്ദനം: കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കുറിൻ്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് വെട്ടിലായി.

ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ

കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്.നാല് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തീരദേശത്ത് താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.

പി ആർ വിവാദം,ഒളിച്ചുകളി തുടർന്ന് സർക്കാരും സിപിഎമ്മും

തിരുവനന്തപുരം. പി ആർ വിവാദത്തിൽ ഒളിച്ചുകളി തുടർന്ന് സർക്കാരും പാർട്ടിയും. മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശം ദ ഹിന്ദു ദിനപത്രത്തിന് കെയ്സൻ കമ്പനി തന്നതാണെന്ന് പത്ര മാനേജ്മെൻറ് പറയുമ്പോഴും, അങ്ങനെ ഒരു ഏജൻസിയുമായി ബന്ധമില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയിലും മുഖ്യമന്ത്രി ഇതേ നിലപാടാണ് ആവർത്തിച്ചത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം എംവി ഗോവിന്ദനും ഉത്തരമില്ല. പത്രം ഖേദം പ്രകടിപ്പിച്ചല്ലോ എന്നാണ് മറുചോദ്യം. നിയമനടപടി എടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. മുഖ്യമന്ത്രിയും ഓഫീസും അറിയാതെ പി ആർ ഏജൻസി സ്വന്ത ഇഷ്ടപ്രകാരം തെറ്റായ ഭാഗം എഴുതി ചേർക്കില്ലെന്നാണ് പ്രതിപക്ഷ ആരോപിക്കുന്നത്. തിങ്കളാഴ്ച നിയമസഭ ചേരുമ്പോൾ വിഷയം കത്തിക്കാനാണ് ആലോചന.

മൂന്നാമൂഴത്തിന് ബിജെപി,പത്തുവർഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്,ഹരിയാന ഇന്ന് വിധിയെഴുതും

ചണ്ഡീഗഡ്.ഹരിയാന ഇന്ന് വിധി എഴുതും രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങൾ ആണ് ജനവിധി തേടുന്നത്.
1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഇതിൽ 101 പേർ വനിതകളാണ്.
മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മത്സരിക്കുന്ന ലദ്വ, ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടുന്ന ജൂലാന,
സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന സോഹ്ന, ബിജെപിയുടെ ദേവേന്ദർ ചതുർഭുജ് അത്ത്രി, വീണ്ടും ജനവിധി തേടുന്ന ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവർ മത്സരിക്കുന്ന
ജാട്ട് ഭൂരിപക്ഷമുള്ള ഉച്ചന കലൻ എന്നിവിടങ്ങളിൽ ആണ് രാജ്യം ഉറ്റുനോക്കുന്ന മത്സരം.മൂന്നാമൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവർഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം.
ഒറ്റയ്ക്ക് മത്സരിക്കുന്ന ജെജെപി, ആം ആദ്മി പാർട്ടിയും നേടുന്ന വേട്ടുകൾ
ബി ജെ പിക്കും കോൺഗ്രസിനും നിർണായകമാകും

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി നടത്തുന്ന അന്വേഷണം പൂർത്തിയായി

തിരുവനന്തപുരം. എഡിജിപി എംആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ഡിജിപി നടത്തുന്ന അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഗം എഡിജിപി അജിത് കുമാറിനെ മാറ്റണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. ഒരുമാസം സാവകാശമാണ് എഡിജി അന്വേഷണത്തിന് മുഖ്യമന്ത്രി നൽകിയത്. അത് ഇന്നലെ പൂർത്തിയായിരുന്നു. റിപ്പോർട്ടിൽ എഡിജിപി ക്കെതിരായ പരാമർശങ്ങൾ ഉണ്ടെങ്കിൽ നടപടി ഉറപ്പ് മുഖ്യമന്ത്രിയും സിപിഎമ്മും ഉറപ്പു നൽകിയിരുന്നു. സിപിഐയും സമ്മർദ്ദവമായി മുഖ്യമന്ത്രിക്ക് പിന്നാലെ തന്നെയുണ്ട്.