Home Blog Page 2078

പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബലാൽ സംഗം ചെയ്തു കൊലപ്പെടുത്തി

കൊല്‍ക്കൊത്ത. പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബാലാൽ സംഗം ചെയ്തു കൊലപ്പെടുത്തി. മൃതദേഹം ഗംഗ തീരത്തു നിന്നു കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ പോലീസ് ഔട്ട്‌ പോസ്റ്റിനു തീവച്ചു. പ്രതിഷേധവുമായി ബിജെപി യും സിപിഐ എമും രംഗത്ത്.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിലാണ് സംഭവം.ഇന്നലെ വൈകീട്ട് ട്യൂഷൻകഴിഞ്ഞു മടങ്ങിയ 9 വയസ്സുകാരി വീട്ടിൽ എത്തിയില്ല.കുട്ടിയെ കാണാതായതായി രാത്രി 9 മണിയോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മഹിസ്മാരിയിൽ ഗംഗ തീരത്തു നിന്നും മൃതദേഹം കണ്ടെത്തി.

കുട്ടി യെ ക്രൂര ബാലാൽ സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും, പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ മഹിസ്മാരി പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

വാഹനഗതാഗതം തടസ്സപ്പെടുത്തിയ നാട്ടുകാർ പോലീസുമായി ഏറ്റുമുട്ടി. ആശുപത്രിയിൽ മൃതദേഹം കാണാൻ എത്തിയ തൃണമൂൽ കോണ്ഗ്രസ് എം എൽ എ ഗണേഷ് മൊണ്ഡലിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

സംഘർഷ സാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

എന്നാൽ പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ബിജെപി നേതാവ് അഗ്നിമിത്ര പാലും സിപിഐ എം നേതാവ് മീനാക്ഷി മുഖർജിയും ജയ്നഗറിലെ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

ആലത്തൂർ എസ്എൻ കോളേജിലെ കെഎസ് യൂ പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

പാലക്കാട്‌. ആലത്തൂർ എസ്എൻ കോളേജിലെ കെഎസ് യൂ പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി,ക്യാമ്പസിൽ അനതികൃതമായി പ്രവേശിച്ച എസ്എഫ്ഐക്കാരുടെ ചിത്രം പകർത്തിയതിന് മുട്ടുകാൽ തല്ലി ഓടിക്കുമെന്നാണ് ഭീഷണി,സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്തു,വിക്ടോറിയ കോളേജിൽ തിരഞ്ഞെടുപ്പിനെ ചൊല്ലി കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ അധ്യാപകരെയും കയ്യേറ്റം ചെയ്തു


കോളേജ് യൂണിയൻ തിരഞ്ഞെടുപ്പാണ് രണ്ട് ക്യാമ്പസിലെയും തർക്കങ്ങൾക്കാധാരം,എസ്എൻ കോളേജിൽ തിരഞ്ഞെടുപ്പിനിടെ ക്യാമ്പസിൽ പ്രവേശിച്ച എസ്എഫ്ഐക്കാരുടെ ചിത്രം പകർത്തിയതാണ് പ്രകോപനകാരണം,കെഎസ് യൂ പ്രവർത്തകൻ അഫ്സലിനെയാണ് ചിത്രം പകർത്തിയതിന് എസ്എഫ്ഐ നേതാവ് തേജസ്‌ ഭീഷണിപ്പെടുതിയതിന്റെ ശബ്ദസന്ദേശമാണ് പുറത്തായത്,

പാലക്കാട്‌ വിക്ടോറിയ കോളേജിൽ തിരഞ്ഞെടുപ്പിനിടെയാണ് കെ എസ് യൂ, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്,അധ്യാപകരെ കയ്യേറ്റം ചെയ്തതായും പരാതിയുയർന്നു,തിരഞ്ഞെടുപ്പ് ആട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എബിവിപി ആരോപിച്ചു

ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING എഡിജിപിയ്ക്കെതിരായ റിപ്പോർട്ട് കൈമാറി

  

2024 ഒക്ടോബർ 05 ശനി 8.40 PM

?എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടിക്ക് കൈമാറി.

? ഇന്ന് തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
നാളെ വൈകിട്ടോടെ റിപ്പോർട്ടിൻമേൽ നടപടി ഉണ്ടായേക്കും.

?ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജി പി യെ ഒഴിവാക്കിയിരുന്നു. റിപ്പോർട്ടിൽ എന്ത് നടപടി മുഖ്യമന്ത്രി സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധു കാടിറങ്ങി

കോതമംഗലം . ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധു കാടിറങ്ങി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണ്.

തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ചിത്രീകരണത്തിന് കൊണ്ടുവന്നത് അഞ്ച് ആനകളെ. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയപ്പോൾ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ട്വിസ്റ്റുണ്ടായത്. തടത്താവിള മണികണ്ൻ എന്ന ആന പുതുപ്പള്ളി സാധുവിന്റെ പിന്നിൽ കുത്തി. വിരണ്ടോടിയ സാധു കാട്ടിൽ മറഞ്ഞു.

ഇന്നലെ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് പുലർച്ചെ ഫോറസ്റ്റ് വാച്ചർമാർ കാൽപ്പാടുകൾ പിന്തുടർന്ന് പോയപ്പോഴാണ് തുണ്ടം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കാട്ടിൽ ആനയെ കണ്ടത്.

പഴവും മധുര പലഹാരവും നൽകി ആനയെ തളച്ച പാപ്പാൻമാർ വാഹനത്തിൽ കയറ്റി പുതുപ്പള്ളിയിൽ എത്തിച്ചു. ആനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല

അൻവർ നാളെ പ്രഖ്യാപിക്കുന്ന പാർട്ടി ഡിഎംകെയുടെ ഭാഗമാകുമോ

മലപ്പുറം.നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെ നാടകീയ നീക്കവുമായി പി വി അൻവർ എംഎൽഎ. ചെന്നൈയിലെത്തിയ പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ പി വി അൻവർ ഡിഎംകെയുടെ ഭാഗമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. പി വി അൻവറിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ എം കെ സ്റ്റാലിന്റെ ചിത്രങ്ങൾ പങ്കുവച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കി. നാളെ മഞ്ചേരിയിൽ നിശ്ചയിച്ച നയവിശദീകരണത്തിൽ മാറ്റമില്ലെന്ന് പി വി അൻവർ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നു എന്ന പ്രഖ്യാപനം പോലെ അപ്രതീക്ഷിതമായിരുന്നു പിവി അൻവറിൻറെ ഇന്നത്തെ ചെന്നൈ നീക്കവും. ഇന്നലെ ചെന്നൈയിൽ എത്തിയ അൻവറിൻ്റെ മകൻ റിസ്വാൻ മന്ത്രിയും എം.കെ സ്റ്റാലിൻ്റെ വിശ്വസ്തനുമായ സെന്തിൽ ബാലാജിയുമായി ചർച്ച നടത്തി. അൻവറിനു വേണ്ടി മകൻ കളത്തിലിറങ്ങിയെന്നതും എടുത്തു പറയണം. ഇന്ന് പുലർച്ചെ ചെന്നൈയിലേക്ക് തിരിച്ച അൻവർ ഡിഎംകെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന നേതാക്കൾ അൻവറിനെ ഷാൾ പുതച്ച് സ്വീകരിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അൻവർ നാളെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമാകുമോ എന്ന രാഷ്ട്രീയകാംക്ഷയാണ് ഉയർന്നിരിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തോടെയാണ് ഇ.എ സുകു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചെന്നൈ മുസ്ലിം ലീഗ് നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. നാളെ വൈകിട്ട് ആറുമണിക്കാണ് മഞ്ചേരിയിൽ വച്ച് അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന പൊതുസമ്മേളനം. ഇതിലേക്ക് ഡിഎംകെ നേതാക്കൾ എത്തുമോ എന്നതും പ്രധാനമാണ്. പൊതുസമ്മേളനം ശക്തിപ്രകടനം ആകുമെന്നും ഉറപ്പ്. സംഘപരിവാറിനെതിരെ നിരന്തരം നിലപാട് എടുക്കുന്ന ഡിഎംകെയുമായി അൻവർ നടത്തിയ ഈ നീക്കം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകും.

ബിനോയ് വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ സിപിഐയിൽ അതൃപ്തി

തിരുവനന്തപുരം. ബിനോയ് വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ സിപിഐയിൽ അതൃപ്തി പുകയുന്നു. പിആർ വിവാദം എക്സിക്യൂട്ടിൽ ചർച്ചയ്ക്കെടുക്കാനുള്ള നീക്കത്തിന് പാർട്ടി സെക്രട്ടറി തന്നെ തടയിട്ടു. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വി.ചാമുണ്ണി ഉന്നയിച്ചെങ്കിലും ബിനോയ് വിശ്വം അനുവദിച്ചില്ല; ADGPക്ക് എതിരായ കെ.പ്രകാശ് ബാബുവിന്റെ ജനയുഗം ലേഖനത്തെ വിമർശിച്ചതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്

സർക്കാരിനെതിരെ ഉയരുന്ന കഴമ്പുള്ള രാഷ്ട്രീയ വിവാദങ്ങളിൽ എല്ലാക്കാലത്തും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ടായിരുന്നു. എന്നാൽ ബിനോയി വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ നേതൃത്വം ആകെ അതൃപ്തിയിലാണ്. പിആർ വിവാദം എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയ്ക്കെടുക്കാനുള്ള വി.ചാമുണ്ണി നീക്കം ബിനോയ് വിശ്വം ഇടപെട്ട് തടഞ്ഞു. ഇതോടെ പിആർ വിവാദം യോഗത്തിൽ ചർച്ചയായതേയില്ല. എഡിജിപി വിഷയത്തിൽ കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതും പരസ്യപ്രതികരണം നടത്തിയതും ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചു. എല്ലാവരും പാർട്ടി വക്താക്കളാകേണ്ടെന്നും പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുമെന്നും ബിനോയ് വിശ്വം നിലപാടെടുത്തു. എന്നാൽ ഇതിനോട് സംസ്ഥാന എക്സിക്യൂട്ടിവിലെ ഭൂരിഭാഗം അംഗങ്ങളും വിയോജിച്ചു. സിപിഎ നിലപാട് സാധൂകരിക്കുകയാണ് പ്രകാശ് ബാബു ചെയ്തതെന്ന് പലരും അഭിപ്രായപ്പെട്ടു. പാർട്ടി സെക്രട്ടറിയെ ഒറ്റപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതമായ വാർത്തയെന്ന് മന്ത്രി കെ രാജൻ.

വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം മൗനം തുടർന്നപ്പോഴൊക്കെ പാർട്ടിയുടെ മുഖമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പ്രകാശ് ബാബു ആണ്. പല ഘട്ടങ്ങളിലും നിലപാട് പറയാതെ ഒഴിഞ്ഞുമാറുന്ന ബിനോയ് വിശ്വത്തിൻ്റെ സമീപനങ്ങളിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്

സിപിഎമ്മിലെ പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്ക അല്ല, ജി സുധാകരന്‍

കൊല്ലം . സി പി ഐ എമ്മിലെ പ്രായപരിധി തീരുമാനത്തിൽ കടുത്ത വിമർശനവുമായി മുതിർന്ന നേതാവ് ജി സുധാകരൻ.പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്ക അല്ല .പ്രായപരിധി നിയന്ത്രണം ഇഎംഎസിൻ്റെയും എകെജിയുടെയും
കാലത്തായിരുന്നെങ്കിൽ എന്താകും അവസ്ഥയെന്നും സുധാകരൻ്റെ പരിഹാസം.

കൊല്ലത്ത് എസ് എൻ ട്രസ്റ്റ് സംഘടിപ്പിച്ച റിട്ടേഡ് അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പാർട്ടി നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ള ജി സുധാകരൻ്റെ വിമർശനങ്ങൾ. പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ലെന്ന് പറഞ്ഞ സുധാകരൻ 75 ആം വയസ്സിൽ വിരമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

പ്രത്യേക സാചര്യത്തിൽ പ്രായപരിധി കൊണ്ടുവന്നു. തങ്ങൾ അത് അംഗീകരിച്ചു.പ്രായപരിധി പാർട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണം. പ്രായപരിധി തീരുമാനത്തിൽ പിണറായിയ്ക്ക് ഇളവ് നൽകിയെന്നും സുധാകരൻ്റെ ഓർമ്മപ്പെടുത്തൽ.

പാർട്ടി സമ്മേളന കാലയളവിലെ ജി സുധാകരൻ്റെ പ്രസ്താവന കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്നതാണ്

അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയായി ഇടി മിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചു. പത്തനംതിട്ട എറണാകുളം പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട്.
നാളെയും മറ്റന്നാളും 6 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; സമയപരിധി ഒക്ടോബര്‍ എട്ട് വരെ

കൊല്ലം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ എട്ട് വരെയുണ്ടാകും. റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എഎവൈ (മഞ്ഞ), പിഎച്ച്എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ആധാര്‍ അപ്ഡേഷന്‍ നടത്തണം.
കിടപ്പു രോഗികള്‍ ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേര് വിവരങ്ങള്‍ റേഷന്‍ കടയുടമയെ അറിയിച്ചാല്‍ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ അതാത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അമേഠിയിൽ അധ്യാപകനടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയ്ക്ക് വെടിയേറ്റു

ലഖ്നൗ. അമേഠിയിൽ അധ്യാപകനടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ചന്ദൻ വർമ്മയ്ക്ക് വെടിയേറ്റു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചന്ദൻ വർമ്മയെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തിയത്.പ്രതി കൊലയക്ക് ഉപയോഗിച്ച് തോക്കും പോലീസ് കണ്ടെടുത്തു

അധ്യാപകനായ സുനിൽ, ഭാര്യ പൂനം, ആറും ഒന്നും വയസ് പ്രായമുള്ള കുട്ടികൾ എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ചന്ദൻ വർമ്മയെ നോയിഡയിൽ വച്ചാണ് പിടിക്കൂടിയത്.പിടികൂടിയ ചന്ദൻ വർമ്മയെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ കൈവശമുള്ള തോക്ക് തട്ടിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചത്. സ്വയരക്ഷാർത്ഥമാണ് പ്രതിയുടെ വലതുകാലിന് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദൻ വർമ്മ അപകടനില തരണം ചെയ്തു.
കൊലപാതകത്തിനായി ഉപയോഗിച്ച തോക്കും രക്ഷപ്പെടാൻ ശ്രമിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.
അതേസമയം കൊല്ലപ്പെട്ട പൂനവുമായി ചന്ദൻ വർമ്മയ്ക്ക് ഒന്നരവർഷത്തെ ബന്ധമുണ്ടായിരുന്നു.ഈ ബന്ധം വഷളായതിനെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് പങ്കുവെക്കുന്ന വിവരം.കുടുംബത്തിലെ നാലുപേരും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ചന്ദൻ വർമ്മയുടെ നീക്കം.ഇത് വ്യക്തമാക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് പോലീസ് ശേഖരിച്ചിട്ടുണ്ട്.പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്’