കൊല്ലം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ എട്ട് വരെയുണ്ടാകും. റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എഎവൈ (മഞ്ഞ), പിഎച്ച്എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ആധാര്‍ അപ്ഡേഷന്‍ നടത്തണം.
കിടപ്പു രോഗികള്‍ ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേര് വിവരങ്ങള്‍ റേഷന്‍ കടയുടമയെ അറിയിച്ചാല്‍ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ അതാത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; സമയപരിധി ഒക്ടോബര്‍ എട്ട് വരെ
അമേഠിയിൽ അധ്യാപകനടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയ്ക്ക് വെടിയേറ്റു
ലഖ്നൗ. അമേഠിയിൽ അധ്യാപകനടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ചന്ദൻ വർമ്മയ്ക്ക് വെടിയേറ്റു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചന്ദൻ വർമ്മയെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തിയത്.പ്രതി കൊലയക്ക് ഉപയോഗിച്ച് തോക്കും പോലീസ് കണ്ടെടുത്തു
അധ്യാപകനായ സുനിൽ, ഭാര്യ പൂനം, ആറും ഒന്നും വയസ് പ്രായമുള്ള കുട്ടികൾ എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ചന്ദൻ വർമ്മയെ നോയിഡയിൽ വച്ചാണ് പിടിക്കൂടിയത്.പിടികൂടിയ ചന്ദൻ വർമ്മയെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ കൈവശമുള്ള തോക്ക് തട്ടിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചത്. സ്വയരക്ഷാർത്ഥമാണ് പ്രതിയുടെ വലതുകാലിന് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദൻ വർമ്മ അപകടനില തരണം ചെയ്തു.
കൊലപാതകത്തിനായി ഉപയോഗിച്ച തോക്കും രക്ഷപ്പെടാൻ ശ്രമിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.
അതേസമയം കൊല്ലപ്പെട്ട പൂനവുമായി ചന്ദൻ വർമ്മയ്ക്ക് ഒന്നരവർഷത്തെ ബന്ധമുണ്ടായിരുന്നു.ഈ ബന്ധം വഷളായതിനെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് പങ്കുവെക്കുന്ന വിവരം.കുടുംബത്തിലെ നാലുപേരും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ചന്ദൻ വർമ്മയുടെ നീക്കം.ഇത് വ്യക്തമാക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് പോലീസ് ശേഖരിച്ചിട്ടുണ്ട്.പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്’
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS ഹരിയാന കോൺഗ്രസിന് മുൻതൂക്കമെന്ന് സർവ്വേ
2024 ഒക്ടോബർ 05 ശനി 7.00 PM
? ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലങ്ങൾ
?ജമ്മു കാശ്മീരിലെ ജമ്മു മേഖലയിൽ ബിജെപിക്ക് മുൻതൂക്കമെന്നും സർവ്വേ ഫലങ്ങൾ
?ശബരിമല അവലോകന യോഗത്തിൽ നിന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത് കുമാറിനെ ഒഴിവാക്കി.
? മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഹെഡ്ക്വോർട്ടേഴ്സ് എഡിജിപിയും ആണ് ശബരിമല അവലോകന യോഗത്തിൽ പങ്കെടുത്തത്.
ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു
കൊട്ടിയം: ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. ഇരിങ്ങാലക്കുട കിട്ട മേനോന്‍ റോഡ് പെരുമ്പാല ഹൗസ് വിപഞ്ചികയില്‍ സരീഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴേ മുക്കാലോടെ പോളയത്തോട് കച്ചേരി ജംഗ്ഷനിലായിരുന്നു അപകടം.
കൊല്ലം ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ ചാത്തന്നൂര്‍ ഭാഗത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസ്സിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവം നടന്നയുടന്‍ ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാറില്‍ കുടുങ്ങി കിടന്ന സരീഷിനെ പുറത്തെടുത്ത് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബുദാബിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ സരീഷ് ചാത്തന്നൂരിലെ ഭാര്യ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരവിപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: മഞ്ജുഷ. മകന്‍: ഘന ശ്യാം.
കൊല്ലത്ത് കൊലക്കേസ് പ്രതി 42 കിലോ കഞ്ചാവുമായി പിടിയില്‍
കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 42 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിലായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു.എസ്.എസിന്റെ നേതൃത്വത്തില്‍ പേരയം കാഞ്ഞിരോട് നടത്തിയ പരിശോധനയില്‍ പടപ്പക്കര വട്ടത്തറ ജംഗ്ഷനില്‍ ഹാലി ഭവനം വീട്ടില്‍ കോടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഹാലി ഹരിസണ്‍ (41) ആണ് 42.060 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് കടത്തികൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ്. എക്സൈസ് സംഘം കുറേനാളുകളായി എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാളുടെ വാടക വീടിന് സമീപത്തുനിന്നും സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കുകളിലാക്കിയ നിലയില്‍ വന്‍ തോതിലുള്ള കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം എക്സൈസ് സംഘം സമീപകാലത്ത് നടത്തിയ വന്‍ കഞ്ചാവ് വേട്ടയാണ് ഇത്.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്.സി.പി, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍.ജെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്.ബി.എസ്, അനീഷ്.എം.ആര്‍, ജോജോ. ജെ, ബാലു.എസ്. സുന്ദര്‍, സൂരജ്.പി.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING അൻവർ ഡിഎംകെയിലേക്കോ?
2024 ഒക്ടോബർ 05 ശനി 6.00 PM
?പി വി അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ കണ്ടു, സന്ദർശനം പുതിയ പാർട്ടി പ്രഖ്യാപനം നാളെ വൈകിട്ട് മഞ്ചേരിയിൽ യോഗം നടക്കാനിരിക്കെ
?ശബരിമല ദർശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
?ശബരിമലയിൽ ഇത്തവണ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം, പരമാവധി 80,000 പേർക്ക് ഒരു ദിവസം സന്ദർശനമൊരുക്കും.
? മഞ്ചേശ്വരം തിരെഞ്ഞെടുപ്പ് കോഴ വിവാദം; നിയമപരമായി ഇനി മൂന്നാട്ട് പോകാനില്ലെന്ന് കെ.സുന്ദര
?പാലക്കാട് ,ചേലക്കര ഉപ തിരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ, സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും.
?പാലക്കാട് രാഹുൽ മാങ്കുട്ടത്തിൽ ബി ടി ബൽറാം, പി സരിൻ എന്നിവർ കോൺഗ്രസ് പരിഗണനയിൽ
?രമ്യ ഹരിദാസ്
കെ എ തുളസി, വി.പി സജീന്ദ്രൻ എന്നിവർ ചേലക്കരയിൽ സാധ്യതാ പട്ടികയിൽ
?അടുത്തയാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുവാൻ ഒരുങ്ങുകയാണ് സി പി എം.
യു ആർ പ്രദീപ് ആയിരിക്കും ചേലക്കരയിലെ സ്ഥാനാർത്ഥിയാകാൻ സാധ്യത.
?ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകിട്ട് 5 മണി വരെ 61 ശതമാനം പോളിംഗ്
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം
ശബരിമലയില്‍ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. ദിവസവും പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി.
ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ അറിയിച്ചു.
യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘപരിവാറിനെ തീണ്ടാനും തൊടാനും പാടില്ലേ? അവരും മനുഷ്യരല്ലേയെന്നും വെള്ളാപ്പള്ളി ചേദിച്ചു. ആര്‍എസ്എസ് നേതാക്കളെ കണ്ടത് മഹാപാപമല്ലെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംഘപരിവാറിനെ തീണ്ടാനും തൊടാനും പാടില്ലേ? അവരെ കാണുന്നതില്‍ എന്താണ് തെറ്റ്, അവരും മനുഷ്യരല്ലേ…അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി എങ്ങനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നത്. ആര്‍എസ്എസ് നേതാവിനെ എഡിജിപി കാണുന്നത് ഒരു മഹാപാപമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ കേട്ടാല്‍ തന്നെ തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എഡിജിപിയുടെ സമീപനം ശരിയായില്ല എന്ന റിപ്പോര്‍ട്ടുകളാണ് കിട്ടിയിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തിരിക്കും എന്ന് പൂര്‍ണമായി വിശ്വസിക്കുന്നുണ്ട്. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസങ്ങള്‍കൂടി കാത്തിരിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ആകാശവാണി വാര്‍ത്താ അവതാരകന്‍ എം. രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍ ആയിരുന്ന എം. രാമചന്ദ്രന്‍ (91) അന്തരിച്ചു. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ സാക്ഷി എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേര്‍ന്നത്. രാമചന്ദ്രന്റെ അവതരണത്തിലൂടെ തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാര്‍ത്തകള്‍ കൂടുതല്‍ ജനകീയമായി. കൗതുക വാര്‍ത്തകളും വായിച്ചു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS രാമചന്ദ്രൻ്റെ സംസ്കാരം നാളെ
2024 ഒക്ടോബർ 05 ശനി, 3.00 PM
?അന്തരിച്ച പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം നാളെ രാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ
?എഡിജിപിക്കെതി
രായുള്ള അന്വേഷണ റിപ്പോർട്ട്; പോലീസ് ആസ്ഥാനത്ത് നിർണ്ണായക യോഗം
?പശ്ചിമ ബംഗാളിൽ സൗത്ത് പർഗാനയിൽ ട്യൂഷൻ കഴിഞ്ഞ് വന്ന നാലാം ക്ലാസ് കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
?സമീപത്തുള്ള പോലീസ് ക്യാമ്പ് നാട്ടുകാർ ആക്രമിച്ച് തീവെച്ചു നശിപ്പിച്ചു
?പലക്കാട് വിക്ടോറിയ കോളജിൽ തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ ,കെ എസ് യു
പ്രവർത്തകർ ഏറ്റുമുട്ടി.






































