27.6 C
Kollam
Wednesday 17th December, 2025 | 08:48:26 PM
Home Blog Page 2070

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS രാമചന്ദ്രൻ്റെ സംസ്കാരം നാളെ

2024 ഒക്ടോബർ 05 ശനി, 3.00 PM

?അന്തരിച്ച പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം നാളെ രാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ

?എഡിജിപിക്കെതി
രായുള്ള അന്വേഷണ റിപ്പോർട്ട്; പോലീസ് ആസ്ഥാനത്ത് നിർണ്ണായക യോഗം

?പശ്ചിമ ബംഗാളിൽ സൗത്ത് പർഗാനയിൽ ട്യൂഷൻ കഴിഞ്ഞ് വന്ന നാലാം ക്ലാസ് കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

?സമീപത്തുള്ള പോലീസ് ക്യാമ്പ് നാട്ടുകാർ ആക്രമിച്ച് തീവെച്ചു നശിപ്പിച്ചു

?പലക്കാട് വിക്ടോറിയ കോളജിൽ തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ ,കെ എസ് യു
പ്രവർത്തകർ ഏറ്റുമുട്ടി.

ആകാശവാണി മുൻ വാർത്താ അവതാരകൻ രാമചന്ദ്രൻ അന്തരിച്ചു.

തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. 91 വയസ്സായിരുന്നു. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിൽ എത്തുന്നത്. റോഡിയോ വാർത്താ അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം.

ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏ​റ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍. ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏ​റ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷൻ ഗുഗൽധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‌വാരയിൽ ഭീകരർ നുഴഞ്ഞുകയറുമെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നിരീക്ഷണവും തിരച്ചിലും ശക്തമാക്കിയിരുന്നു. തിരച്ചലിനിടയാണ് ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തത്.മേഖലയിൽ ഇപ്പോഴും സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്

ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്

കൊച്ചി.ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. അതേസമയം സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് കത്ത് നൽകലിനെ അന്വേഷണ സംഘം വിലയിരുത്തുന്നത്.

സുപ്രീംകോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയം ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അറിയിച്ചത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ആണ് അന്വേഷണസംഘത്തിന് സിദ്ദിഖ് കത്ത് നൽകിയത്. ഇത് സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതിയിൽ കേസ് എത്തുമ്പോൾ അന്വേഷണത്തോട് താൻ സഹകരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഇതിലൂടെ സിദ്ദിഖിന് സാധിക്കും. ഇത് മുൻകൂ ജാമ്യം ലഭിക്കുന്നതിന് സഹായകരമാകും എന്നാണ് സിദ്ദിഖിന്റെ അഭിഭാഷകരുടെ കണക്കുകൂട്ടൽ. അതേസമയം കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപെടുത്തണമോയെന്ന കാര്യം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING ആകാശവാണി…. രാമചന്ദ്രൻ വിടവാങ്ങി

20 24 ഒക്ടോബർ 05 ശനി 2.00 pm

?പ്രശസ്ത വാർത്താ ക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു.

?ആകാശവാണി വാർത്താ വായനയിലൂടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.

?തിരുവനന്തപുരത്താ
യിരുന്നു അന്ത്യം

?ആകാശവാണി,
പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന ശബ്ദം കേരളീയർക്ക് സുപരിചിതമാണ്.

എഡിജിപി വിവാദം, ഒറ്റപ്പെട്ട് ബിനോയ് വിശ്വം

തിരുവനന്തപുരം. എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഒറ്റപ്പെട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതിനെ വിമർശിച്ച ബിനോയ് വിശ്വത്തോട് മറ്റ് അംഗങ്ങൾ യോജിച്ചില്ല. എല്ലാവരും വക്താക്കൾ ആകേണ്ടെന്ന് ബിനോയ് വിശ്വം അറിയിച്ചു. പാർട്ടി സെക്രട്ടറിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യകരമായ ചർച്ചകളാണ് നടക്കുന്നതെന്നും മന്ത്രി കെ രാജൻ പ്രതികരിച്ചു.

സിപിഐ നേതൃത്വത്തിലെ ഭിന്നതയാണ് നിർവാഹക സമിതി യോഗത്തിൽ
മറനീക്കി പുറത്തുവന്നത്. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചത്. പാർട്ടി സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന ഘട്ടത്തിലാണ് എഡിജിപിയെ മാറ്റണമെന്ന് പരസ്യ പ്രതികരണവുമായി പ്രകാശ് ബാബു രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ അജിത് കുമാറിനെതിരെ ജനയുഗത്തിൽ ലേഖനം എഴുതിയതും അതൃപ്തിക്ക് ഇടയാക്കി. സിപിഐ നിലപാട് പാർട്ടി സെക്രട്ടറി പറയും എന്നായിരുന്നു നേതൃയോഗത്തിൽ ബിനോയ് വിശ്വം അറിയിച്ചു. എന്നാൽ സിപിഎ നിലപാട് സാധൂകരിക്കുകയാണ് പ്രകാശ് ബാബു ചെയ്തതെന്ന് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടി എന്നായിരുന്നു കെ രാജന്റെ പ്രതികരണം

വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം മൗനം തുടർന്നപ്പോഴൊക്കെ പാർട്ടി വക്താവായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പ്രകാശ് ബാബു ആയിരുന്നു. ഇതോടെയാണ് എല്ലാവരും പാർട്ടി വക്താക്കൾ ആകേണ്ടെന്ന് ബിനോയ് വിശ്വം നിലപാടെടുത്തത്

അന്‍വര്‍വിഷയം സിപിഎമ്മിന് നാറ്റക്കേസായി മാറിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ. ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍.അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം വിഷയം അൻവറിൽ നിന്ന് കേട്ടില്ലല്ലോ, അൻവറിന് ഒപ്പം മലബാർ മേഖലയിൽ ചിലർ കൂടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റത് ലക്ഷക്കണക്കിന് വോട്ടിന്. മലബാറിലെ തോൽവിയെ കുറിച്ച് സിപിഐ എം പഠിക്കട്ടെ

അന്വേഷണ റിപ്പോർട്ട് വരുന്നവരെ അൻവറിന് കാക്കാമായിരുന്നു . പി ശശിയ്ക്ക് ജനകീയ മുഖം ഇല്ലെന്ന തോന്നൽ ഉണ്ട്.എ ഡി ജി പി യ്ക്ക് എതിരെ നടപടി മുഖ്യമന്ത്രി എടുക്കുമെന്ന് വിശ്വസിക്കുന്നു.തൃശ്ശൂർ പൂരം കലക്കിയതിൽ എ ഡി ജി പി യ്ക്ക് പങ്കുണ്ട്. അൻവറിൻ്റെ പുതിയ പാർട്ടി : ഇൻ്റർനാഷണൽ മണ്ടത്തരം. പല പാർട്ടി രൂപീകരിച്ചവർ എന്തായി ?. എൽ ഡി എഫിൻ്റെ ബലം യു ഡി എഫിൻ്റെ ബലഹീനതയാണ്. സംഘപരിവാറിനെ എ ഡി ജി പി കണ്ടതിൽ തെറ്റില്ല. തീണ്ടാൻ പാടില്ലാത്തവരല്ല. സംഘപരിവാർ നേതാക്കളെ കണ്ടത് മഹാപാപം അല്ല.തോമസ് കെ തോമസിനെതിരെ വെള്ളാപ്പള്ളി

തോമസ് കെ തോമസിൻ്റ കൂടെ കെട്ടുവള്ളത്തിൽ പോകാനുള്ള ആളില്ല. മന്ത്രിയാകാനുള്ള യോഗ്യത എന്താണ്. ചേട്ടൻ്റെ പണബലത്തിൽ ജയിച്ചൂവെന്ന് അല്ലാതെ എന്താ ഉള്ളത്. കാത്തിരിക്കാൻ പറ്റില്ലെങ്കിൽ കിണറ്റിൽ ചാടട്ടെയെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം.

ന്യൂസ് അറ്റ് നെറ്റ്      BREAKING NEWS കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

2024 ഒക്ടോബർ 05 ശനി 1.20 PM

? തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതാഘാതവേലിയിൽ നിന്ന് ഷോക്കേറ്റ് പാടത്ത് മീൻപിടിക്കാൻ പോയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

?രവീന്ദ്രനും അരവിന്ദാക്ഷനും മരിച്ചതിനടുത്ത് കാട്ടുപന്നിയുടെ ജഢവും,
സ്ഥലം ഉടമ മണിയെ കസ്റ്റഡിയിലെടുക്കും.

? മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: നിയമപരമായി നിലനില്ക്കില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം പ്രഥമദൃഷ്ട്യാ കോടതി അംഗീകരിച്ചു.

?കോടതി വിധി പകർപ്പ് വന്ന ശേഷം തുടർ നടപടിയെന്ന് ഹർജിക്കാരൻ ബി വി.രമേശൻ

? കോഴിക്കോട് താമരശ്ശേരിയിൽ പെട്രോൾ പമ്പിൽ ബില്ലിൽ തെറ്റായി തുക രേഖപ്പെടുത്തിയ ജീവനക്കാരന് മർദ്ദനമേറ്റു

? തോമസ് കെ തോമസിനൊപ്പം ഒരു വള്ളത്തിൽ കൊള്ളാനുള്ള അണികളുണ്ടോയെന്ന് വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING       മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രന് ആശ്വാസം

2024 ഒക്ടോബർ 05 ശനി 12.00 pm

?മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്സിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പെടെയുള്ള 6 പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.

? കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ വിടുതൽ ഹർജി പരിഗണിച്ച പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പറഞ്ഞത്.

?ഇത് കള്ളക്കേസാണ്, തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ വിലക്കാനായിരുന്നു അത്. ചില മാധ്യമ പ്രവർത്തകരും കോൺഗ്രസ്, സി പി എം നേതാക്കളും ഈ കള്ളക്കേസിൻ്റെ പിന്നിൽ ഉണ്ടന്നായിരുന്നു കെസുരേന്ദ്രൻ്റെ പ്രതികരണം.

?ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് നടൻ സിദ്ദിഖ് കത്ത് നൽകി

?സി പി ഐ യിൽ ഭിന്നതയില്ല. എല്ലാം മാധ്യമസൃഷ്ടിയെന്ന് റവന്യുമന്ത്രി കെ.രാജൻ

?സർക്കാരിന് കെയ്സൺ പി ആർ ഏജൻസിയുമായി ബന്ധമില്ലന്ന് സി പി എം കേന്ദ്ര നേതൃത്വം.

?അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: യൂ ട്യൂബർമാർക്കെതിരെ അന്വേഷണം തുടങ്ങി.

? ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് കാട്കയറിയ പുതുപ്പള്ളി ‘ സാധു ‘ സേഫായി തിരിച്ച് പുതുപ്പള്ളിയിലേക്ക് മടങ്ങി

?പാലക്കാട് ,ചേലക്കര, ഉപതെരഞ്ഞെടുപ്പ്: സി പി എം സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.

എത്ര കട്ടിത്താരനും മാറാൻ ഈ മരുന്ന്…

മുടിയിൽ താരനുണ്ടാകുന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകും. പല കാരണങ്ങൾ കൊണ്ട് താരനുണ്ടാകാം. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായി താരൻ നിലനിൽക്കാറുണ്ട്. മുടിയിൽ എണ്ണമയവും അഴുക്കുമില്ലാതെ സൂക്ഷിച്ചാൽ താരനെ അകറ്റാൻ കഴിയും. പലപ്പോഴും വീട്ടിൽ ഒരാൾക്ക് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്കും താരൻ പകരാറുണ്ട്. പ്രകൃതിദത്തമായ പല മാർഗങ്ങളിലൂടെ താരൻ അകറ്റാൻ സാധിക്കും. താരൻ മാറാൻ സഹായിക്കുന്ന ഒരു പ്രത്യേക മരുന്ന് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിയ്ക്കും. ഇതെക്കുറിച്ചറിയാം.

കറ്റാർ വാഴ
[Image: കറ്റാർ വാഴ]

ഇതിന് വേണ്ടത് മൂന്ന് ചേരുവകളാണ്. കറ്റാർ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവയാണ് ഇവ. കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണ്. കറ്റാർ വാഴയും ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ പകരുന്നു. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്. മുടിയുടെ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന നാടൻ വഴികളിൽ ഒന്നാണ് കറ്റാർ വാഴ. മുടിയുടെ പല പ്രശ്‌നങ്ങൾക്കുമുള്ള പ്രധാന ഔഷധമാണ് കറ്റാർ വാഴയെന്നത്. ഇത് പല തരത്തിലും മുടിയുടെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കുമായി ഉപയോഗിയ്ക്കാം.താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും പലതാണ്. ഇതിനെല്ലാമായി കറ്റാർവാഴ ഉപയോഗിയ്ക്കാൻ സാധിയ്ക്കും. മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും മുടി വളരാനും ഇത് സഹായിക്കും.

​വെളിച്ചെണ്ണ​

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വെളിച്ചെണ്ണ ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടിയ്ക്ക് ഏറെ ഗുണം നൽകുന്ന ഒന്നാണ്. വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. വരണ്ടതും പരുപരുത്തതുമായ മുടിയുടെ പ്രശ്നം ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും. പ്രോസസ് ചെയ്യാത്ത റോ കോക്കനട്ട് ഓയിൽ ഉപയോഗിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.നമുക്ക് വിപണിയിൽ നിന്നും ലഭിയ്ക്കുന്നവയും നാം ശുദ്ധമെന്ന് കരുതി ഉപയോഗിയ്ക്കുന്നവയുമെല്ലാം ചിലപ്പോൾ പ്രോസസ് ചെയ്ത് വരുന്നവയായിരിയ്ക്കും. ഇത്തരം പ്രോസസിംഗിലൂടെ കടന്ന് വരാത്ത വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാൻ. ഇത് ശിരോചർമത്തിൽ പുരട്ടുന്നത് താരൻ പോലുള്ള പല പ്രശ്‌നങ്ങൾക്കും ഗുണം ന്ൽകും. വെളിച്ചെണ്ണ നല്ലൊരു കണ്ടീഷണർ ഗുണം കൂടി നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട് പറന്നു കിടക്കുന്ന മുടിയ്ക്ക് ഇതേറെ നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങയ്ക്കും സൗന്ദര്യ, മുടിസംബന്ധമായ ഗുണങ്ങൾ പലതാണ്. താരൻ കളയാനുള്ള ഏറ്റവും മികച്ച പരിഹാരമാർഗമാണ് നാരങ്ങ നീര്. വൈറ്റമിൻ സിയും ഗുണകരമായ സസ്യ സംയുക്തങ്ങളും കൊണ്ട് സമ്പന്നമാണ് നാരങ്ങ. നാരങ്ങ നീര് നമ്മുടെ മുടിക്ക് അനേകം ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട്. നാരങ്ങ നീര് ഒരു കാരണവശാലും നേരിട്ട് മുടിയിൽ ഉപയോഗിക്കരുത്. ഇത് ഏതെങ്കിലും ചേരുവകളുമായി ചേർത്തു വേണം, ഉപയോഗിയ്ക്കാൻ. ഇത് അധികം ഉപയോഗിയ്ക്കുകയും അരുത്. പ്രത്യേകിച്ചും വരണ്ട മുടിയെങ്കിൽ.

​ഇതിനായി ​

ഇതിനായി വേണ്ടത് കറ്റാർവാഴ അരയ്ക്കുക. ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്തിളക്കുക. ഇതെല്ലാം ചേർത്ത് മിക്‌സ് ചെയ്ത് ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ ശേഷം കഴുകാം. ഇത് ആഴ്ചയിൽ രണ്ടു തവണ വീതം അൽപനാൾ അടുപ്പിച്ച് ചെയ്താൽ കാര്യമായ ഗുണം ലഭിയ്ക്കും.