Home Blog Page 2058

പയ്യന്നൂരിൽ 13 കാരിയെ കാണാനില്ല

കണ്ണൂർ. പയ്യന്നൂരിൽ 13 കാരിയെ കാണാനില്ല.കാണാതായത് കർണാടക സ്വദേശികളുടെ മകളെ. മീൻപിടിത്തത്തിനായി കേരളത്തിലെത്തിയ കുടുംബം ആറ് വർഷമായി പയ്യന്നൂരിലാണ് താമസം.കുട്ടിയെ ബന്ധു സ്‌കൂട്ടറിൽ കയറ്റികൊണ്ടുപോകുന്ന സി സി ടി വി ദൃശ്യം പോലീസിന്. പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമോ,മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി. ഇത് രക്ഷാപ്രവര്‍ത്തനമോ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു ഷിയാസ് ചൂണ്ടിക്കാട്ടിയത്. ഹർജി പരിഗണിച്ച കോടതി
വിഷയം എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് വ്യക്തമാക്കി. കോടതി ഉത്തരവ് സ്വാഗതം ചെയ്തു ഹർജിക്കാരൻ കൂടിയായ മുഹമ്മദ് ഷിയാസ് രംഗത്തെത്തി.

കഴിഞ്ഞ നവംബറിൽ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ‌ ക്രൂരമർദനത്തിന് ഇരയാക്കിയതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

കുരുവിനാൽക്കുന്നേൽ കുറുവാച്ചനെ നേരിട്ട് കാണാനെത്തി സുരേഷ് ഗോപി

പാല. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി അഭിനയിക്കാൻ പോകുന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന് പ്രചോദനമായ പാലയിലെ കുരുവിനാൽക്കുന്നേൽ കുറുവാച്ചനെ നേരിട്ട് കാണാനെത്തി സുരേഷ് ഗോപി. കേന്ദ്ര മന്ത്രി ആയതിനാലുള്ള നിയമതടസങ്ങൾ പരിഹരിച്ചാൽ ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

പാലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒറ്റക്കൊമ്പനിൽ കുരുവിനാൽക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാകും സുരേഷ് ഗോപിയുടെ നായക കഥാപാത്രം എത്തുകയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇതിനിടയിലാണ് യഥാർത്ഥ കുരുവിനാൽ ക്കുന്നേൽ കുറുവച്ചനെന്ന
ജോസ് കുരുവിനാൽകുന്നേലിനെ കാണാൻ സുരേഷ് ഗോപി എത്തിയത്
കേന്ദ്ര മന്ത്രി ആയതിനാൽ സിനിമയിൽ അഭിനയിക്കുന്നതിനുള്ള നിയമ തടസങ്ങൾ അമിത് ഷാ ഇടപെട്ട് പരിഹരിക്കുമെന്ന് സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു.

തൻ്റെ പേരിലുള്ള കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നതാണ് ഏറെ സന്തോഷമെന്ന് ജോസ് കുരുവിനാക്കുന്നേൽ

ജോസ് കുരുവിനാൽക്കുന്നേലിൻ്റെ ജീവിതത്തിലെ ചില സംഭവങ്ങളായിരുന്നു പലരും സിനിമയാക്കാന്‍ മുതിര്‍ന്നത്.
പൃഥിരാജ് നായകനായ കടുവ എന്ന സിനിമയ്ക്ക് പ്രചോദനമായത് ഇതേ കഥയാണ്. എന്നാൽ സിനിമയിൽ നായകന്
കുരുവിനാൽകുന്നേൽ കുറുവാച്ചൻ എന്ന പേര് ഉപയോഗിച്ചതിനെതിരെ ജോസ് കുരുവിനാൽകുന്നേൽ കോടതിയെ സമീപിക്കുകയും ചെയ്തതോടെ നായക കഥാപാത്രത്തിൻ്റെ പേര് മാറ്റിയാണ് സിനിമ ഇറങ്ങിയത്.

സ്വർണ കടത്തു പരാമർശത്തിൽ മുഖ്യമന്ത്രി ഗവർണർ പോര്, കടുത്തപരാമര്‍ശങ്ങളുമായി ഗവര്‍ണര്‍

തിരുവനന്തപുരം. മലപ്പുറം സ്വർണ കടത്തു പരാമർശത്തിൽ മുഖ്യമന്ത്രി ഗവർണർ പോര് രൂക്ഷം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് അതേ ഭാഷയിൽ മറുപടി കത്തയച്ച മുഖ്യമന്ത്രി തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം
ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത ഗവർണർ ദേശവിരുദ്ധ ശക്തികളെ പരിപോഷിപ്പിക്കുന്നതായും കടുത്ത ആരോപണം ഉന്നയിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് ചൊവ്വാഴ്ച ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചത്.
ഈ കത്തിനാണ് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മറുപടി നൽകിയത്. തനിക്കൊന്നും ഒളിച്ചുവയ്ക്കാനില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം. എല്ലാ വിവരങ്ങളും ഗവർണറെ കൃത്യമായി അറിയിച്ചിട്ടുണ്ട്. വൈകിയത് വിവരശേഖരണത്തിന് സമയം എടുത്തത് കൊണ്ടാണ്. മാത്രമല്ല ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനാണ് കൂടുതൽ ഉത്തരവാദിത്വം . സർക്കാരിനെ ഇരുട്ടിൽ നിർത്തി ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ശരിയല്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ കത്തിന് അതിരൂക്ഷഭാഷയിലാണ് ഗവർണർ മറുപടി നൽകിയത്.

മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ല. പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്. ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല. തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി .

മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചും, വിശ്വാസ്യതയെ ചോദ്യംചെയ്തും ഗവർണർ വീണ്ടും പോരിനിറങ്ങിയതോടെ സംസ്ഥാനത് ഉടലെടുത്തത് അസാധാരണ ഭരണഘടന പ്രതിസന്ധി.

കെഎസ്ഇബിക്ക് എന്തോന്ന് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ഫ്യൂസ് ഊരി

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന കൽപ്പറ്റ മുണ്ടേരിയിലെ റവന്യു ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് ഊരി. ബില്ലടച്ചില്ലെന്ന് അറിയിച്ചായിരുന്നു നടപടി. പ്രതിഷേധിച്ചതോടെ ഫ്യൂസ് തിരികെ വെച്ച് പോയെന്നും നിരവധി ദുരന്ത ബാധിതർക്ക് വൈദ്യുതി ബില്ല് നൽകിയെന്നും ദുരന്ത ബാധിതർ.


സർവതും നഷ്ടപ്പെട്ട മുണ്ടക്കൈ – ചൂരൽമല നിവാസികൾ അതിജീവനത്തിൻ്റെ പാതയിൽ ആണ്. മനോധൈര്യം ഒന്ന് മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ആ ദുരിത ബാധിതരോടാണ് കെ എസ് ഇ ബിയുടെ ക്രൂരത. കൽപ്പറ്റ മുണ്ടേരിയിലെ റവന്യു ക്വാർട്ടേഴ്സുകളിൽ കഴിയുന്നവരുടെ ഫ്യൂസുകളാണ് ഊരിയത്.

പ്രതിഷേധിച്ചതോടെ ഫ്യൂസ് തിരികെ വെച്ച് Kseb തടി തപ്പി. പക്ഷേ നിരവധി ദുരന്ത ബാധിതർ വൈദ്യുതി ബില്ല് അടക്കാൻ നിർബന്ധിതരായി എന്നും പറയുന്നു.

സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ മുന്നോട്ട് പോകുന്നവർക്കാണ് സർക്കാരിൻ്റെ തന്നെ ഭാഗമായ കെ എസ് ഇ ബി ഇരുട്ടടി നൽകിയത്.
ദുരന്ത ബാധിതരെ വൈദ്യുത ബില്ല് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം

അന്തരിച്ച കോൺഗ്രസ് നേതാവ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്;ജംബോ നേതൃലിസ്റ്റുമായി കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി

ശാസ്താംകോട്ട:2018ൽ അന്തരിച്ച പോരുവഴിയിലെ മുതിർന്ന നേതാവിനെ വെസ് പ്രസിഡൻ്റായി നിയമിച്ചു  കൊണ്ടുള്ള കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പട്ടിക പുറത്ത്.15 വർഷക്കാലം പോരുവഴി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കിണറുവിള ബഷീറിനെയാണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തി കൊണ്ടുള്ള ലിസ്റ്റ് പുറത്തുവന്നത്.ഇദ്ദേഹമടക്കം 5 പഞ്ചായത്തുകളിലെ 8 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 16 വൈസ് പ്രസിഡൻ്റുമാരാണ് പട്ടികയിലുള്ളത്.ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിലും പാർട്ടി പിന്നോട്ട് പോയില്ല.അവർ മാത്രം 27 പേരുണ്ട്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 20 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.മുൻപ് പുറത്തിറക്കിയ ഭാരവാഹി പട്ടിക പരാതിയെ തുടർന്ന് നേതൃത്വം മരവിപ്പിച്ചിരുന്നു.അതിനിടെ ഇപ്പോൾ പ്രസിദ്ധീകരിച്ച ഭാരവാഹി പട്ടികയ്ക്കെതിരെ പാർട്ടിക്കുള്ളിൽ വലിയ അമർഷമാണ് ഉയർന്നിട്ടുള്ളത്.അർഹരെ തഴഞ്ഞ ശേഷം കൂടുതലായും അനർഹരെ തിരികെ കയറ്റിയുള്ള ജംബോ ലിസ്റ്റ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രവർത്തകരെ ഒഴിവാക്കി നേതാക്കൾ മാത്രം പങ്കെടുത്ത് വിജയിപ്പിക്കാവുന്ന ലിസ്റ്റാണെന്ന പരിഹാസവും ചിലർ ഉയർത്തുന്നു.അതിനിടെ കൂടുതൽ പേരെ ഉൾപ്പെടുത്തി അടുത്ത ലിസ്റ്റ് വീണ്ടും വരുമെന്നും പറയപ്പെടുന്നു.

ഒരു മാസത്തിൽ രണ്ട് തവണ പിരീഡ്സ് ആകാറുണ്ടോ? കാരണങ്ങൾ ഇതാകാം

ആർത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുൽപാദനത്തിന് സജ്ജമാക്കുന്ന പ്രക്രിയ മാത്രമല്ല, ആരോഗ്യമുള്ള സ്ത്രീ ശരീര ലക്ഷണം കൂടിയാണ്. ആർത്തവ ചക്രത്തിലുണ്ടാകുന്ന ക്രമക്കേടുകൾ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകൾ കൂടി നൽകുന്ന ഒന്നാണ്. ആരോഗ്യകരമായ ആർത്തവ ചക്രമെന്നത് 28-31 ദിവസങ്ങൾക്കുള്ളിൽ വരുന്നതാണ്.

ഏറെ വേദനയും മറ്റ് അസ്വസ്ഥതകളും നിറഞ്ഞ ദിനമാണ് പിരീഡ്സ് ദിവസങ്ങൾ എന്നത്. മാസത്തിൽ ഒരിക്കലാണ് ആർത്തവം സാധാരണ ഉണ്ടാകാറുള്ളത്. ചിലർക്ക് മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകാറുണ്ട്. മാസത്തിലെ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നത് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്.

മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ

ഒന്ന്

ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. തൈറോയ്ഡ് ഹോർമോൺ ഉൽപാദനം അധികമായാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഇത് ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. ഇത് ചിലപ്പോൾ മാസത്തിൽ രണ്ടു തവണ ആർത്തവമായാണ് വരുന്നത്.

രണ്ട്

ഹോർമോൺ ക്രമക്കേട് വരുത്തുന്ന ഒന്നാണ് സ്‌ട്രെസ് എന്നത്. സ്‌ട്രെസ് പല തരത്തിലെ ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. ഇതിൽ ഒന്ന് രണ്ടു തവണ വരുന്ന ആർത്തവമാണ്. ഉയർന്ന തലത്തിലുള്ള സമ്മർദ്ദം ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും ക്രമക്കേടുകൾക്ക് കാരണമാവുകയും ചെയ്യും.

മൂന്ന്

ഭക്ഷണക്രമത്തിലോ വ്യായാമ മുറകളിലോ ഉള്ള കാര്യമായ മാറ്റങ്ങൾ ആർത്തവത്തെ ബാധിച്ചേക്കാം. പിസിഒഎസ്, തൈറോയ്ഡ് തകരാറുകൾ, ഗർഭാശയ ഫൈബ്രോയിഡുകൾ, ചില മരുന്നുകൾ, പ്രത്യേകിച്ച് ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയും ആർത്തവചക്രത്തെ ബാധിച്ചേക്കാം.

നാല്

പെട്ടെന്ന് തടി കൂടുന്നതും തടി കുറയുന്നതും ആർത്തവത്തിൽ ഇത്തരത്തിലെ ക്രമക്കേടുകൾക്ക് വഴിയൊരുക്കും. ഇതു പോലെ തന്നെ അമിത വണ്ണവും ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്ന ഒന്നാണ്.

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട അഞ്ച് പഴങ്ങള്‍

ദന്താരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അതുപോലെ വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ചില ഭക്ഷണങ്ങൾ സ്വാഭാവികമായും പല്ലുകളുടെയും മോണകളുടെയും ശക്തിയും വൃത്തിയും വർദ്ധിപ്പിക്കുന്നു. അത്തരത്തില്‍ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

  1. ആപ്പിള്‍

പല്ലുകളില്‍ ക്യാവിറ്റി ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. സ്‌ട്രോബെറി

സ്‌ട്രോബെറി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്‌ട്രോബെറിയും ദന്താരോഗ്യത്തിന് നല്ലതാണ്. സ്‌ട്രോബെറിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. സ്ട്രോബെറിയിൽ മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത പല്ല് വെളുപ്പിക്കൽ ഏജന്‍റായി പ്രവർത്തിക്കുന്നു.

  1. കിവി

കിവിയും വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. അതിനാല്‍ കിവി കഴിക്കുന്നതും പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

  1. ഓറഞ്ച്

ഓറഞ്ചിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കാനും പല്ലുകളെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും.

  1. പൈനാപ്പിള്‍

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വായിലെ ആസിഡുകളെ നിർവീര്യമാക്കുകയും പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ പല്ലുകളുടെ ആരോഗ്യത്തിനായി പൈനാപ്പിളും കഴിക്കാം.

കിവിപ്പഴം കഴിച്ചാലുള്ള ​ഗുണങ്ങൾ അറിയാം

കിവിപ്പഴം കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും മൃദുലവുമായ ചർമ്മത്തിന് ഒരു പ്രധാന പോഷകമാണ്. വാർദ്ധക്യവും ചുളിവുകളും തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.

നിരവധി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. കിവി പഴം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഓരോ 100 ഗ്രാം കിവിയിലും മൂന്ന് ​ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബർ സുഗമവും ആരോഗ്യകരവുമായ ദഹനം സുഗമമാക്കാനും സഹായിക്കുന്നു. കിവിയിൽ പ്രോട്ടീൻ അലിയിക്കുന്ന എൻസൈം ഉണ്ട്, അത് അവയെ വളരെ വേഗത്തിൽ അമിനോ ആസിഡുകളായി വിഘടിപ്പിക്കാൻ സഹായിക്കുന്നു.

കിവി പഴത്തിൽ സെറോടോണിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും. സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്ററായി പ്രവർത്തിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. കൂടാതെ, കിവിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ വീക്കം നിയന്ത്രിക്കാനും സഹായിക്കും.

കിവിയിൽ കാണപ്പെടുന്ന നാരുകൾ, എൻസൈമുകൾ, പ്രീബയോട്ടിക്സ് എന്നിവ ദഹനത്തെ പിന്തുണയ്ക്കുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും ഫലപ്രദമാണ്. കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു.

പോഷകങ്ങൾ അടങ്ങിയ കിവി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ രോഗങ്ങളെ ഫലപ്രദമായി തടയുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കിവിപ്പഴം പതിവായി കഴിക്കുന്നത് എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ കഴിയും.

പാവയ്ക്കയുടെ കയ്പ്പ് അകറ്റാന്‍ ചില എളുപ്പ വഴികളിതാ….

ഏറെ ഗുണങ്ങളുള്ള പച്ചക്കറികളിലൊന്നാണ് പാവയ്ക്കാ. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പ് കാരണം മിക്കവര്‍ക്കും അത്ര പ്രിയമല്ല. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പ് അകറ്റാന്‍ ചില എളുപ്പ പണികള്‍ ഉണ്ട്. എങ്ങനെയെന്ന് നോക്കാം.

തൊലി ചുരണ്ടി കളയാം: പാവയ്ക്കയുടെ പരുക്കന്‍ മേല്‍ഭാഗമാണ് കയ്പിന്റെ പ്രധാന ഉറവിടം. ആ മേല്‍ഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും. ഒരു പീലര്‍ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കില്‍ പാവയ്ക്കയുടെ പുറംഭാഗം കാഴ്ചയില്‍ ഒരുപോലെയായി കിട്ടും.

ശര്‍ക്കര ചേര്‍ക്കാം : പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയല്‍ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോള്‍ കയ്പ്പ് കൂടുതലാണെങ്കില്‍ കുറച്ചു ശര്‍ക്കര ചേര്‍ത്താല്‍ മതിയാകും. പാവയ്ക്കയുടെ കയ്പിനെ നല്ലതുപോലെ പ്രതിരോധിക്കും ശര്‍ക്കരയുടെ മധുരം.

എണ്ണയില്‍ വറുത്തെടുക്കാം: പാവയ്ക്ക വറുത്തും കടലമാവില്‍ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്. എണ്ണയില്‍ നല്ലതു പോലെ വറുത്തെടുത്താല്‍ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

കുരു ഒഴിവാക്കണം: പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യണം. നല്ലതു പോലെ മൂത്ത കുരുക്കളാണെങ്കില്‍ മുളപ്പിച്ചു പാവല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാം.

ഉപ്പ് ചേര്‍ക്കാം, കയ്പ് കുറയ്ക്കാം: പാവയ്ക്കയില്‍ ഉപ്പ് പുരട്ടി വെയ്ക്കുന്നത് കയ്പ് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളിലെ കുരുക്കളും പുറത്തെ പരുക്കന്‍ പ്രതലവും കളഞ്ഞതിനു ശേഷം ഉപ്പ് പുരട്ടി നല്ലതു പോലെ തിരുമ്മി വെയ്ക്കണം. മുപ്പതു മിനിറ്റ് ഇത് മാറ്റിവച്ചതിനു ശേഷം ഉപ്പ് കഴുകി കളയാം. ജലാംശം പൂര്‍ണമായും മാറിക്കഴിയുമ്പോള്‍ എന്ത് കറിയാണോ തയാറാക്കുന്നത് അതിനുള്ള രീതിയില്‍ അരിഞ്ഞെടുക്കാം.

പഞ്ചസാരയും വിനാഗിരിയും; കയ്പ് ഉറപ്പായും കുറയും: ഒരു ബൗളില്‍ അര കപ്പ് വെള്ളവും അത്രയും തന്നെ വിനാഗിരിയും എടുക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഈ ലായനിയില്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്തതിനു ശേഷം അരിഞ്ഞു വെച്ച പാവയ്ക്ക ഇതിലേയ്ക്കിടാം. ഇരുപതു മുതല്‍ മുപ്പതു മിനിറ്റ് വരെ കുതിര്‍ത്തു വെച്ചതിനു ശേഷം പാവയ്ക്ക ഒരു അരിപ്പയിലേക്കിട്ടു പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. ഇനി പാകം ചെയ്യാവുന്നതാണ്. കയ്പ് നല്ലതുപോലെ കുറയും.

തിളപ്പിച്ച് എടുക്കാം: രണ്ടോ മൂന്നോ കപ്പ് വെള്ളമെടുത്തു നല്ലതുപോലെ തിളപ്പിക്കണം.അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ക്കാന്‍ മറക്കരുത്. നന്നായി വെട്ടി തിളയ്ക്കുന്ന ഈ വെള്ളത്തിലേയ്ക്ക് പാവയ്ക്ക ഇട്ടുകൊടുക്കാം. ശേഷം തീ കൂട്ടി തന്നെ രണ്ടു മിനിറ്റ് നേരം തിളപ്പിച്ചെടുക്കണം. തിളച്ച വെള്ളത്തില്‍ നിന്നും കോരിയെടുത്ത പാവയ്ക്ക തണുത്ത വെള്ളത്തില്‍ രണ്ടു മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം വെള്ളം നല്ലതുപോലെ വാര്‍ന്നു പോകുന്നതിനായി ഒരു അരിപ്പയിലേയ്ക്കിടാം. ഇനി കറി തയാറാക്കാം. കയ്പ് കുറവായിരിക്കും.