23.5 C
Kollam
Saturday 20th December, 2025 | 01:26:03 AM
Home Blog Page 2057

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ടാറ്റ സൺസ് മുൻ ചെയർമാൻ ആയിരുന്നു .

ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.  കാർ നിർമ്മാണത്തിൽ വിപ്ലവം തുടർന്ന ടാറ്റ
അവിവാഹിതനായിരുന്നു. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നില നിർത്തി ടീം ഇന്ത്യ

വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നില നിർത്തി ടീം ഇന്ത്യ. ശ്രീലങ്കയെ 82 റണ്‍സിന് തകർത്താണ് ഇന്ത്യൻ വനിതകള്‍ സെമി പ്രതീക്ഷ നിലനിര്‍ത്തിയത്. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് പേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

കാവിഷക്ക് പുറമെ അനുഷ്ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവരാണ് ലങ്കന്‍ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 172-3, ശ്രീലങ്ക 19.5 ഓവറില്‍ 90ന് ഓള്‍ ഔട്ട്.

ഇരവിപുരം സെൻറ് ജോൺസ് ഹൈസ്കൂളിലെ കലോത്സവം ‘നാം ‘ ഉദ്ഘാടനം ചെയ്തു

ഇരവിപുരം: സെൻ്റ് ജോൺസ് ഹൈസ്‌കൂളിലെ സ്കൂൾ കലോത്സവം ‘നാം ‘ കൊല്ലം കോർപ്പറേഷൻ ഡെപ്യുട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ ജനറൽ കൺവീനർ കിരൺ ക്രിസ്റ്റഫർ സ്വാഗതം അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിജു റോച്ച് ,സ്കൂൾ ലീഡർ അവന്തിക, ചെയർമാൻ അഭിജിത്ത് പ്രോഗ്രാം കമ്മിറ്റി കൺവീനർ അജി.സി.എയ്ഞ്ചൽ എന്നിവർ സംസാരിച്ചു.

ഓം പ്രകാശിൻ്റെ ലഹരി വല ഗൾഫിലും

കൊച്ചി. ഓം പ്രകാശിൻ്റെ ലഹരി വല ഗൾഫിലും. ലഹരി ഉപയോഗിക്കാനായി കൂടുതൽ സിനിമാതാരങ്ങൾ ഗൾഫിലെത്തി.എത്തിയത് യുവതാരങ്ങൾ. ഗൾഫിൽ പോകുന്നത് ഓം പ്രകാശിൻ്റെ കൂട്ടാളികൾക്കൊപ്പം. താരങ്ങളുടെ വിവരങ്ങൾ NCB ശേഖരിച്ചു. താരങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേരളാ പോലീസും. സിനിമാ സെറ്റിലും ഇതെ താരങ്ങൾ കാരവനിൽ ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കി. വനിതാ നിർമ്മാതാവിനോട് പോലും മോശമായി പെരുമാറി.

അതിനിടെ നടി പ്രയാഗമാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു.നാളെോ രാവിലെ പത്തിനാണ് എത്തേണ്ടത്. പ്രാഥമിക തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷമാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസുമാണ് രണ്ട് ദിവസം മുമ്ബ് കൊച്ചിയില്‍ അറസ്റ്റിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിപ്പാർട്ടിയില്‍ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഹോട്ടലില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

അതേസമയം ലഹരി കേസില്‍ തമ്മനം ഫൈസലിനെ ചോദ്യംചെയ്ത് പോലീസ്. പനങ്ങാട് സ്റ്റേഷനിലാണ് ചോദ്യം ചെയ്തത്. ഫോൺ കോൾ രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കാസർകോട്. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് കമ്മീഷൻ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകി. കേസ് കാസർകോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. രണ്ടുദിവസം മുൻപാണ് കർണാടക മംഗളൂരു സ്വദേശി അബ്ദുൽ സത്താർ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. അഞ്ചു ദിവസം മുൻപ് പോലീസ് പിടിച്ചെടുത്ത ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷ വിട്ടുനൽക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത എസ് ഐ അനൂപിനെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്

സഭാ ടി വി യുടെ പുതിയ ചാനലിൻ്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിച്ചു

തിരുവനന്തപുരം. സഭാ ടി. വി യുടെ പുതിയ ചാനലിൻ്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷം.
സഭാ ടിവി എക്സ്ക്ലൂസീവ് എന്ന ചാനലിൻ്റെ ഉദ്ഘാടനമാണ് ബഹിഷ്കരിച്ചത്.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ
പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം സഭ ടി.വി പ്രതിപക്ഷ
നേതാവിന്റെ പ്രസംഗം കട്ട് ചെയ്തത്
പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സഭാ ടി വിയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതും ബഹിഷ്കരണ കാരണമായി.
ഉത്ഘാടന ചടങ്ങിൽ കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ&പാർലമെൻററി സ്റ്റഡി സെൻറർ പുതുതായി ആരംഭിക്കുന്ന കോഴ്സിന്റെ പ്രഖ്യാപനം നിർവഹിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആയിരുന്നു.

ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം , സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ

ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ ഏഴു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

തൃശൂർ കുട്ടനല്ലൂർ ബാങ്ക് തട്ടിപ്പ്,സിപിഎം പാർട്ടിതല നടപടി

തൃശൂർ. കുട്ടനല്ലൂർ ബാങ്ക് തട്ടിപ്പ് . കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം പാർട്ടിതല നടപടി.ബാങ്ക് പ്രവർത്തിക്കുന്ന മേഖലയിലുള്ള ജില്ലാ കമ്മിറ്റി അംഗവും തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറുമായ വർഗീസ് കണ്ടംകുളത്തിയെ തരംതാഴ്ത്താൻ തീരുമാനിച്ചു.ജില്ലാ കമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്കാവും തരംതാഴ്ത്തുക.

ബാങ്ക് പ്രവർത്തിക്കുന്ന ഒല്ലൂർ ഏരിയയിലെ സെക്രട്ടറി ആയിരുന്ന കെ പി പോളിനെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ഒഴിവാക്കി.ക്രമക്കേട് നടന്ന കാലത്ത് ബാങ്കിൻറെ പ്രസിഡണ്ട് ആയിരുന്ന റിക്സൻ പ്രിൻസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും തൃശ്ശൂർ സിപിഎം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഎം നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി.

ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മില്ത്ത‍ല്ലി,അധ്യാപികക്കും 5 വിദ്യാർത്ഥികൾക്കും പരുക്ക്

കോഴിക്കോട്. ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മില്ത്ത‍ല്ലി. ഒമ്പതാം ക്ലാസിലേയും പത്താം ക്ലാസിലേയും വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്. അധ്യാപികക്കും 5 വിദ്യാർത്ഥികൾക്കും പരുക്ക്. ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ടൗൺ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്

ഇരുചക്ര വാഹന യാത്രികന് നേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

കുണ്ടറ: ഇരുചക്ര വാഹന യാത്രികന് നേരെ ആക്രമണം നടത്തിയ രണ്ടുപേര്‍ കുണ്ടറ പോലീസിന്റെ പിടിയിലായി. ഈസ്റ്റ് കല്ലട പൊഴിക്കര പുത്തന്‍വീട്ടില്‍ പ്രമോദ് (30), കൈതക്കോട് വിനു ഭവനത്തില്‍ വിനയ കുമാര്‍ (ചാച്ചു-24) പിടിയിലായത്.
കുമ്പളത്ത് പള്ളിക്ക് സമീപം കഴിഞ്ഞ 5ന് ആയിരുന്നു സംഭവം. പേരയത്ത് പെയിന്റ് കട നടത്തുന്ന പ്രവാസിയായിരുന്ന സുനീഷ് കുമാര്‍ രാത്രി 10-ഓടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ ബൈക്കില്‍ എത്തിയ പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിന്റെ വൈരാഗ്യത്തില്‍ പുറകെ ചെന്ന് ബൈക്ക് ഇടിച്ച ശേഷം വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റ സുനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതോളം വരുന്ന പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ അറസ്റ്റില്‍ ആയത്. മറ്റു പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ രാജേഷ്, വിപിന്‍ ക്ലീറ്റസ്, നഹാസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.