പന്നിയങ്കര. ടോൾ പ്ലാസയ്ക്ക് സമീപം വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. പന്നിയങ്കര ടോൾ പ്ലാസ കടന്നു വരികയായിരുന്നു ഉണ്ണികൃഷ്ണനെ ടോറസ് ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി. പിന്നീട് നിർത്താതെ പോയ ലോറി എട്ട് കിലോമീറ്റർ അപ്പുറം നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. ടോൾ കഴിഞ്ഞു വരുന്ന ഭാഗത്ത് അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടതിനാൽ സ്കൂട്ടർ, ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണ് അപകടത്തിലേക്ക് നയിച്ചത്
മഹാഭാഗ്യശാലി കര്‍ണാടക പാണ്ഡവപുരയില്‍
മൈസൂര്‍.കേരള ലോട്ടറി തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തി. മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഒന്നാം സമ്മാനം ഇത്തവണയും അതിര്‍ത്തി കടന്നിരിക്കുകയാണ്. കര്‍ണാടക മൈസുര്‍ പാണ്ഡവപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് വാര്‍ത്താ സംഘം അല്‍ത്താഫിന്റെ വീട്ടിലെത്തി ലോട്ടറി വകുപ്പിന്റെ ആപ്പ് വഴി ടിക്കറ്റിലെ ക്യുആര്‍ കോഡ് പരിശോധിച്ച് സമ്മാനം ഉറപ്പിക്കുകയും ചെയ്തു. ഓണം ബംപര്‍ സമ്മാന ജേതാവ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തുടരുന്നതിന് ഇടയിലാണ് 25 കോടി പോയിരിക്കുന്നത് കര്‍ണാടകയിലേക്കാണെന്ന വാര്‍ത്ത എത്തുന്നത്.
ബത്തേരിയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് അല്‍ത്താഫ് ലോട്ടറി എടുത്തത്.
തമിഴ്‌നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്നു അല്‍ത്താഫ്. ഇത്തരമൊരു ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറയുന്നു.
നിയമസഭ ഉപതിരഞ്ഞെടുപ്പ്, പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ
തൃശൂര്‍.നിയമസഭ ഉപതിരഞ്ഞെടുപ്പ്. പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്. സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ നിർദ്ദേശിച്ച് കേന്ദ്രനേതൃത്വം
ഔദ്യോഗിക പ്രഖ്യാപനം പിന്നീട്.ശോഭാസുരേന്ദ്രന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു.ചേലക്കരയിൽ അനിശ്ചിതത്വം
കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം രംഗത്ത്.സരസു ടീച്ചർ മത്സരിക്കട്ടെയെന്ന നിലപാടിൽ പ്രഭാരി പ്രകാശ് ജാവദേകർ.തൃശ്ശൂർ ജില്ലാ ഘടകത്തിന്റെ താൽപര്യത്തിന് മുൻതൂക്കം.അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും
മാറനല്ലൂരിൽ യുവാവിനു വെട്ടേറ്റു
തിരുവനന്തപുരം. മാറനല്ലൂരിൽ യുവാവിനു വെട്ടേറ്റു. മാറനല്ലൂർ കണ്ടല ഇറയം കോട് സ്വദേശി അർഷാദിനാണ് വേട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ക്രിമിനൽ കേസുകളിലുൾപ്പെട്ട സഹോദരങ്ങളായ ഹസൻ, ഹുസൈൻ എന്നിവരാണ് സംഭവത്തിന് പിന്നിൽ.പരിക്കേറ്റ അർഷാദ് ഐ.എൻ.റ്റി.യു.സി തൊഴിലാളിയാണ്.മാറനല്ലൂർ പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി
ഡോക്ടർ വന്ദനദാസിന്റെ ആ സ്വപ്നം സഫലമാകുന്നു
കായംകുളം. കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്വപ്നം സഫലമായി. വന്ദനയുടെ ആഗ്രഹമായിരുന്ന ക്ലിനിക്ക് ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ എന്ന പേരിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് സുരേഷ് ഗോപി എംപി പ്രാർത്ഥന ഹാൾ സമർപ്പണം നിർവഹിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഫാർമസിയുടെയും ലാബിന്റെയും ഉദ്ഘാടനം ഡോക്ടർ വി പി ഗംഗാധരൻ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യവൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് അച്ഛൻ മോഹൻദാസ് അറിയിച്ചു.. സാധാരണക്കാരായ ഗ്രാമവാസികൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്നതായിരുന്നു വന്ദനയുടെ സ്വപ്നം. കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിലെ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്..താൻ ഡോക്ടറായ ശേഷം ഇവിടെ ക്ലിനിക്ക് തുറന്നു ചികിത്സ നൽകാമെന്ന് വന്ദന നാട്ടുകാരോട് പറഞ്ഞിരുന്നു. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ പേരിലുള്ള കുടുംബ ഓഹരിയിലെ വീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.
സംസ്ഥാന സ്കൂള്‍ ഗുസ്തി, കെപിഎം ഹയർ സെക്കൻഡറി സ്കൂളിന് നേട്ടം
കണ്ണൂര്‍. സംസ്ഥാന സ്കൂൾ ഗുസ്തി മല്‍സരത്തില്‍ കൊല്ലം വെളിനല്ലൂര്‍ കെപിഎം ഹയർ സെക്കൻഡറി സ്കൂളിളിന് നേട്ടം. സീനിയർ 76 kg വിഭാഗത്തിൽ അക്സാരാജ് സ്വർണ മെഡലും അണ്ടർ 14 വിഭാഗത്തിൽ മുഹമ്മദ് അലിഫ് 75 kg സ്വർണ്ണ മെഡലും 68 kg വിഭാഗത്തിൽ മുഹമ്മദ് റംസാൻ വെള്ളി മെഡലും 62 kg വിഭാഗത്തിൽ ഫിദ ഫാത്തിമ വെങ്കല മെഡലും കരസ്ഥമാക്കി. കൊല്ലം ജില്ലയിൽ ആദ്യമായി സ്വർണ്ണ മെഡലുകളും വെള്ളി മെഡലുകളും വെങ്കല മെഡലുകളും കരസ്ഥമാക്കി. വിജയികളായ കായികതാരങ്ങളെ കെ പി എം ഹയർ സെക്കൻഡറി സ്കൂളിള്‍ പിടിഎ അഭിനന്ദിച്ചു.
എംഎം ലോറൻസിന്റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി. അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും .
മൃതദേഹം ഇന്ന് വരെ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു . ഹർജിയിൽ ലോറൻസിന്റെ മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിച്ചേക്കും.
മൃതദേഹം പഠനാവശ്യത്തിനായി ഏറ്റെടുക്കാമെന്ന കളമശ്ശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്
കൈക്കൂലി നേരിട്ടുവാങ്ങിയില്ലെങ്കിലും അറസ്റ്റിലായ ഇടുക്കി ഡിഎംഒ എൽ മനോജിന് തെളിവുകള്‍ എതിര്
തൊടുപുഴ.കൈക്കൂലി കേസിൽ അറസ്റ്റിലായ ഇടുക്കി ഡിഎംഒ എൽ മനോജിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. മനോജിനെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി തുക നേരിട്ട് കൈപ്പറ്റിയിട്ടില്ലെങ്കിലും തെളിവുകൾ മനോജിന് എതിരാണ്. വിജിലൻസ് ഡിവൈസ് പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തെങ്കിലും കൈക്കൂലി ആരോപണം മനോജ് നിഷേധിച്ചിട്ടുണ്ട്. മൂന്നാറിലെ ഹോട്ടൽ ഉടമ കൈക്കൂലി തുക മനോജിന്റെ സുഹൃത്തായ ഡോക്ടറിന്റെ സ്വകാര്യ ഡ്രൈവറിനാണ് ഗൂഗിൾ പേ ചെയ്തത്. മനോജിന്റെ സുഹൃത്തായ ഡോക്ടറെയും വിജിലൻസ് വിശദമായി ചോദ്യം ചെയ്യും.
ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യവസായി
മുംബൈ. ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യവസായി രത്തൻ ടാറ്റയാണ്. വൻ വ്യവസായ സാമ്രാജ്യത്തിന്ർറെ അധിപനായിരിക്കുമ്പോഴും മനുഷ്യത്വത്തിന് എന്നും രത്തൻ ടാറ്റ പ്രഥമ പരിഗണന നൽകിയിരുന്നു. സമ്പത്തിന്ർറെ പാതിയിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ടാറ്റ എന്നും മാറ്റി വച്ചു. അനുകരിക്കാന്‍ ആര്‍ക്കുമാവാത്ത ലാളിത്വം ആവ്യക്തിത്വത്തിന് മികവേകി.
രാജ്യത്തെ ഒരു ആഭ്യന്തര ബ്രാൻഡിൽ നിന്ന് ലോകത്തെ മുൻനിര കമ്പനിയിലേക്ക് ടാറ്റ ഗ്രൂപ്പ് എന്ന സാമ്രാജ്യത്തെ വളർത്തിയത് രത്തൻ ടാറ്റയാണ്. ഉപ്പ് തൊട്ട് ഐടി വരെ നീളുന്നതാണ് ആ വലിയ വ്യവസായ സാമ്രാജ്യം. കോടാനുകോടി രൂപയുടെ ലാഭക്കണക്കുകൾ. എന്നിട്ടും ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ നൂറിൽ പോലും രത്തൻ ടാറ്റയില്ല. അതിനുള്ള കാരണം തേടി പോവുമ്പോഴാണ് ടാറ്റയെന്ന മനുഷ്യ സ്നേഹിയെ കൂടുതൽ തെളിമയോടെ കാണാനാവുക. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്ർറെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം മാറ്റിവച്ചത്.താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ. ആഢംബരത്തിൽ തിളങ്ങി നിൽക്കുന്ന അതിസമ്പന്നർക്ക് അനുകരിക്കാൻ പ്രയാസമുള്ള ലളിത ജീവിതം. മനുഷ്യർക്ക് വേണ്ടി മാത്രമല്ല, തെരുവുനായകൾക്ക് വേണ്ടിയും രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് വേണ്ടിയുമെല്ലാം ആ കരുണയുടെ കരങ്ങൾ ഉണ്ടായിരുന്നു.
മുംബൈയിൽ ഈ വർഷം തുടങ്ങിയ മൃഗാശുപത്രി അത്തരമൊരു കേന്ദ്രമാണ്. ആ വലിയ മനുഷ്യനോടുള്ള ആരാധന പലമടങ്ങ് കൂടാൻ അങ്ങനെ ഇനിയുമെത്ര അനുഭവങ്ങൾ. 13 മില്യണിലധികം പേരാണ് സമൂഹമാധ്യമ പോസ്റ്റായ എക്സിൽ രത്തൻ ടാറ്റയെ പിന്തുടരുന്നത്.
സാദാരണക്കാരനായ ഇന്ത്യക്കാരനുവേണ്ടി ഒരു ലക്ഷം രൂപയ്ക്ക് ഒരു കാറെന്ന സങ്കല്‍പമാണ് ടാറ്റാ നാനോ എന്ന ലോക വിസ്മയമായത്. അത് വിജയിക്കാതെപോയെങ്കിലും ടാറ്റ ലോക വാഹനലോകത്ത് ഏറെ പ്രതീക്ഷനല്‍കുന്ന സ്ഥാപനമായി വളരുകയാണ്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും
കൊച്ചി. ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. ലഹരി സാന്നിധ്യം പ്രകാശിന്റെ മുറിയിൽ ഇരുവരും സന്ദർശിച്ചതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇ പശ്ചാത്തലത്തിലാണ് ചോദ്യം. ഇരുവരോടും മരട് സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം. കൊച്ചി സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.





































