22.3 C
Kollam
Saturday 20th December, 2025 | 04:59:11 AM
Home Blog Page 2055

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക് പടിഞ്ഞാറ് ദിശയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ മഴ തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS            നാളെ സംസ്ഥാനത്ത് പൊതു അവധി

2024 ഒക്ടോബർ 10 വ്യാഴം 1.00 PM

?പൂജവെപ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

?മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്ര സഹായം ഉണ്ടാകണമെന്ന് ഹൈക്കോടതി, കെ വി തോമസ് കേന്ദ്ര ധനമന്ത്രിയെ കണ്ടു.

?ഓം പ്രകാശിൻ്റെ
കൊച്ചിയിലെ ലഹരി പാർട്ടി: നടൻ ശ്രീനാഥ് ഭാസിയെ മരട് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു.

?കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കോടാഞ്ചേരി സ്വദേശി സൈനുദീൻ അറസ്റ്റിൽ

?കിടപ്പ് രോഗിയായ അമ്മയും മകളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു പീഢനം

?കോഴിക്കോട് മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു.

?സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ,
ദേശദ്രോഹ കുറ്റം എന്തുകൊണ്ട് ഗവർണറെ അറിയിച്ചില്ല.

?വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ട ചുമതല തനിക്കുണ്ടെന്നും ഗവർണർ

?നവകേരള സദസിൽ നടന്ന വ്യാപക അക്രമങ്ങൾ സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.

?ഹരിയാനയിലെ തോൽവി ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം മല്ലികാർജുൻ ഖാർഗെ യുടെ വസതിയിൽ ചേരുന്നു.

നാളെ സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം. നാളെ സംസ്ഥാനത്ത് പൊതു അവധി. പൂജവെയ്പ് പ്രമാണിച്ച് നാളെ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ഇത്തവണ ശനിആഴ്ചയാണ് പൂജവയ്പ് എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നാള്‍ പ്രകാരം വ്യാഴം വൈകിട്ടുതന്നെ പൂജവയ്ക്കുമെന്നത് ആചാര്യന്മാര്‍ശരിവച്ചതോടെ വെള്ളി അധ്യയനം നടത്തുന്നതിനെതിരെ പരാതി ഉയര്‍ന്നു. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് അവധി നല്‍കിയത്.വിവിധ മേഖലയില്‍ ആയുധപൂജ നടക്കുമെന്നതിനാല്‍ ഇത് പിന്നീട് പൊതു അവധിയാക്കുകയായിരുന്നു.

വ്യത്യസ്ത വാഹന അപകടങ്ങളിൽ 3 ബൈക്ക് യാത്രികർ മരിച്ചു

സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിൽ 3 ബൈക്ക് യാത്രികർ മരിച്ചു / കോഴിക്കോട് ചെറൂപ്പയിലും തൃശ്ശൂർ പന്നിയങ്കരയിലും കോട്ടയം ആർപ്പൂക്കയിലുമാണ് അപകടങ്ങൾ ഉണ്ടായത് /

ഇന്ന് രാവിലെയാണ് കോഴിക്കോട് ചെറൂപ്പയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചത് .
പെരുവയൽ സ്വദേശി അബിൻ കൃഷ്ണയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത് . റോഡിലെ ഗട്ടറിൽ വീണതിന് പിന്നാലെ സ്കൂട്ടർ നിയന്ത്രണം വിട്ടുവെന്ന് നിഗമനം . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശ്ശൂർ
പന്നിയങ്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത് . പന്നിയങ്കര ടോൾ പ്ലാസ കടന്നു വരികയായിരുന്നു ഉണ്ണികൃഷ്ണനെ ടോറസ് ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .
ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി .
പിന്നീട് നിർത്താതെ പോയ ലോറി എട്ട് കിലോമീറ്റർ അപ്പുറം നാട്ടുകാർ തടഞ്ഞിടുകയായിരുന്നു.
വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണ് അപകടത്തിലേക്ക് നയിച്ചത് .
കോട്ടയം ആർപ്പൂക്കരയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത് . തുടർന്ന് മെഡിൽ കോളേജിൽ പ്രവേശിപ്പിച്ച വില്ലൂന്നി സ്വദേശി ആദിത്യൻ ഇന്ന് രാവിലെ മരിക്കുകയായിരുന്നു . ഇന്നലെ രാത്രി സുഹൃത്തുക്കളെ കണ്ട് മടങ്ങവേയാണ് അപകടം ഉണ്ടായത്

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമം, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

കൊച്ചി.വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ
അടക്കം ഒന്‍പത് പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. എറണാകുളം സെന്ററൽ പോലീസ് എടുത്ത കേസ് പ്രത്യേക സംഘത്തിന് കൈമാറി.

സിനിമയുമായ ബന്ധപ്പെട്ട തർക്കപരിഹാരത്തിന് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന്‌ ശേഷം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ 9 പേർക്കെതിരെയാണ് സെൻട്രൽ പോലീസ് കേസടുത്തത്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിപട്ടികയിൽ ഉള്ളവരെ പ്രത്യേക അന്വേഷണം സംഘം ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് വിവരം

ശോഭക്കായി ഫ്‌ളക്സ്

പാലക്കാട്‌ . നഗരസഭക്ക് മുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്സ്. പാലക്കാടൻ കാവി കോട്ടയിലേക്ക് സ്വാഗതം എന്നാണ് ഫ്‌ളക്സിലുള്ളത്. സംസ്ഥാനത്തെ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് ബിജെപി. ശ്രദ്ധേയ പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. അതേസമയം പാലക്കാട്‌ നഗരസഭക്ക് മുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്സ് സ്ഥാപിച്ചു. ചേലക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആര് എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

സംസ്ഥാന ഘടകം നൽകിയ മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് ദേശീയ നേതൃത്വം സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്. ശോഭാസുരേന്ദ്രന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യം കണക്കിലെടുത്താണ് സി കൃഷ്ണകുമാറിലേക്ക് എത്തിയത്.
സി കൃഷ്ണകുമാറിനോട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിൽ
ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. ഇതിനിടെ പാലക്കാട്‌ നഗരസഭക്ക് മുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്സ് സ്ഥാപിച്ചു. ശോഭയെ പാലക്കാട്‌ മത്സരിപ്പിക്കണമെന്ന് മുതിർന്ന നേതാക്കൾ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് ഫ്ലക്സ്.

അതേസമയം ചേലക്കരയിൽ സ്ഥാനാർത്ഥി കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം രംഗത്തുണ്ട്. മണ്ഡലത്തിൽ സുപരിചിതനായ വ്യക്തി എന്നതാണ് കെ ബാലകൃഷ്ണന് മുൻതൂക്കം നൽകുന്നത്. എന്നാൽ ആലത്തൂർ ലോക്സഭാ സ്ഥാനാർത്ഥി ആയിരുന്ന ടി എൻ സരസു മത്സരിക്കട്ടെയെന്ന നിലപാടിൽ ആണ് പ്രഭാരി പ്രകാശ് ജാവദേകർ. തൃശ്ശൂർ ജില്ലാ ഘടകത്തിന്റെ താൽപര്യത്തിന് ആണ് നിലവിൽ മുൻതൂക്കം.
അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും.

ആർപ്പൂക്കരയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം. ആർപ്പൂക്കരയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു . ആർപ്പുക്കര വില്ലൂന്നി സ്വദേശി ആദിത്യൻ (22)നാണ് മരിച്ചത് . ഇന്നലെ രാത്രി സുഹൃത്തുക്കളെ കണ്ട് മടങ്ങവേയാണ് അപകടം ഉണ്ടായത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്

അപ്പാർട്ട്മെൻ്റിൽ കയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരം. അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി.പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തിനെതിരെയാണ് പരാതി. കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. സംഭവത്തിനുശേഷം സംസ്ഥാനം വിട്ട പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി കഴക്കൂട്ടം പോലീസ് .

തലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിങ്ങിന് വേണ്ടി ഏറെ നാളായി സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിക്കുകയാണ് യുവതി.രണ്ടു ദിവസം മുമ്പ് യുവതിയുടെ കാമുകന്റെ സുഹൃത്തായ പ്രതി ദീപു എന്ന കൂപ്പർ ദീപു അപ്പാർട്ടുമെന്റിലെത്തി. കാമുകനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്.അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ലൈംഗിക പീഡനത്തിരയാക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഗവർണർക്കെതിരെ എം വി ഗോവിന്ദൻ

തിരുവനന്തപുരം.ഗവർണർക്കെതിരെ എം വി ഗോവിന്ദൻ.ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ല. എന്തിനാ പദവിയിൽ ഇരിക്കുന്നതെന്ന് ഗവർണർ തന്നെ ആലോചിക്കട്ടെ. പദാനുപദം ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ല. ഇതിലും വലിയ വെല്ലുവിളി ഗവർണർ നേരത്തെ നടത്തിയിട്ടുണ്ട്

ഗവർണർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവർണർ രംഗത്ത് എത്തിയിരിക്കുന്നു. ഗവർണറുടേത് വില കുറഞ്ഞ രീതി. ഗവർണറുടേത്  വെല്ലുവിളിയായി കാണുന്നില്ല