ചവറ . സംസ്ഥാന നാഷണൽ സർവീസ് സ്കീം വയനാട്ടിൽ നിർമ്മിക്കുന്ന ഭവന നിർമ്മാണ പദ്ധതിയിൽ കേരള സർവകലാശാല നാഷണൽ സർവീസ് സ്കീം നിർമ്മിക്കുന്ന 20 വീടുകൾക്കുള്ള ധനസമാഹരണത്തിലേക്ക് ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 101170രൂപ സമാഹരിച്ച് നൽകി.ഡിഷ് വാഷ് നിർമ്മാണം, നാട്ടിൽ നിന്ന് വായിച്ചുകഴിഞ പത്രക്കടലാസുകളുടെ ശേഖരണം,അധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർ നൽകിയ സംഭാവനകളും കൂട്ടിച്ചേർത്താണ് തുക സമാഹരിച്ചത്.കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിന്കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോളി ബോസ് തുകയുടെ ചെക്ക് കൈമാറി.സർവ്വകലാശാ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.ഷാജി എ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ഗോപകുമാർ ജി, ഡോ.തുഷാദ് ടിഎന്നിവർ പങ്കെടുത്തു. പത്രങ്ങൾ സമാഹരിക്കുന്നതിനുള്ള വാർത്ത നൽകിയ മാത്യഭ്രമി ദേശാഭിമാനി മലയാള മനോരമ പത്രങ്ങൾക്ക് അധികൃതർ നന്ദി പറഞ്ഞു.
എന്‍ എം എം എസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
ചവറ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് പ്രോത്സാഹനം നല്‍കുന്ന ഒരു പ്രധാന സ്കോളര്‍ഷിപ്പ് പരീക്ഷയാണ് എന്‍.എം.എം.എസ്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ നടക്കുന്ന ഈ പരീക്ഷ ഇപ്പോള്‍ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
7-ാം ക്ലാസ്സിലെ വാര്‍ഷികപരീക്ഷയില്‍ 55%ത്തിന് മുകളില്‍ മാര്‍ക്ക് നേടി കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം മൂന്നരലക്ഷത്തില്‍ കവിയാത്ത കുട്ടികള്‍ക്ക് അപേക്ഷിക്കാം. പാസ്സാകുന്നവര്‍ക്ക് ഒമ്പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാംക്ലാസ്സ് വരെ പ്രതിവര്‍ഷം 12000/- രൂപ ലഭിക്കും.
തുടര്‍പഠനത്തിന് ആത്മവിശ്വാസവും സാമ്പത്തികാശ്വാസവും പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍ഗണനയും ലഭിക്കുന്ന ഈ പരീക്ഷയ്ക്ക് ആസൂത്രിതവും ശാസ്ത്രീയവുമായ പരീശീലനം നല്‍കേണ്ടതുണ്ട്.
ചവറ നിയോജകമണ്ഡലത്തില്‍ നടത്തുന്ന XPLORETALENTS@chavara എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എന്‍എംഎംഎസ് സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നു. സൈലം ലേണിംഗ്സുമായി സഹകരിച്ചാണ് പരിശീലനം.
ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെ 9 മുതല്‍ ഇടപ്പളളിക്കോട്ട പൊന്‍വയല്‍ ആഡിറ്റോറിയത്തിലാണ് പരിശീലനം. സൈലം ലേര്‍ണിങ്ങിലെ പ്രഗല്‍ഭരായ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി കള്‍ക്ക് മാത്രമേ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുളളൂ. രജിസ്ട്രേഷന്‍ ലിങ്ക് മണ്ഡ്ലത്തിലെ എല്ലാ ഗവണ്‍മെന്‍റ്, എയ്ഡഡ് ഹൈസ്കൂളുകളിലും നല്‍കിയിട്ടുണ്ടെന്നും സ്റ്റഡിമെറ്റീരിയല്‍സും തുടര്‍ന്നുളള ഓണ്‍ലൈന്‍ ക്ലാസ്സുകളും സൗജന്യമാണെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എംഎല്‍എ ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9495701283
പെട്രോള്‍ പമ്പുകള്‍അനുവദിക്കുന്നതില്‍ അഴിമതി നടക്കുന്നതായി എഡിഎമ്മിന്‍റെ ആത്മഹത്യവ്യക്തമാക്കുന്നുവെന്ന് പമ്പുടമാ സംഘം
കൊല്ലം. പെട്രോള്‍ പമ്പുകള്‍അനുവദിക്കുന്നതില്‍ അഴിമതി നടക്കുന്നതായി എഡിഎമ്മിന്‍റെ ആത്മഹത്യവ്യക്തമാക്കുന്നുവെന്ന്. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പമ്പുടമാസംഘം.
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ക്ക് NOC നല്‍കുന്നതുമായി മായി ബന്ധപ്പെട്ട് കൊടിയ അഴിമതിയും കൈക്കൂലിയും നടന്നുവരുന്നുതായി AKFPT നിരവധി തവണ അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നതാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.
ഏകജാലക സംവിധാനമനുസരിച്ച് പെട്രോള്‍ പമ്പുകള്‍ക്ക് NOC അനുവദിക്കുന്നതിനുള്ള അധികാരം അഡീഷണണ്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റു ( ADM ) മാരില്‍ നിക്ഷിപ്തമായതോടെയാണ് ഈ മേഖലയില്‍ അഴിമതിയും കൈക്കൂലിയും വര്‍ദ്ധിച്ചത്. നവീന്‍ ബാബു സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മേഖലയില്‍ പമ്പുകള്‍ക്ക് NOC നല്‍കുന്നതില്‍ വന്‍ അഴിമതികള്‍ നടക്കുന്നതിന്‍റെ പേരിലായിരിക്കാം ഇദ്ദേഹത്തിന്‍റെ പേരിലും ആരോപണമുയര്‍ന്നത്.
പെടോള്‍ പമ്പുകളുടെ അനുമതിക്കാവശ്യമായ പല നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നത്. ഹൈവേ റോഡ് നിയമങ്ങള്‍, പുതിയ ഒരു പമ്പ് വരുമ്പോള്‍ നിലവിലുള്ള പമ്പുകളില്‍ നിന്നും പാലിക്കേണ്ട ദൂരപരിധി , സമീപത്തുള്ള പമ്പുകളിലെ വില്‍പ്പനയുടെ വോളിയം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ നിബന്ധനകള്‍ എന്നിവ നിലനില്ക്കുമ്പോള്‍ തന്നെ യാതൊരു നിയന്ത്രണവുമില്ലാതെ എ. ഡി. എമ്മുമാര്‍ പുതിയ പമ്പുകള്‍ക്ക് NOC അനുവദിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ ലാഭകരമായി ഒരു പമ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ 170 കിലോ ലിറ്റര്‍ വില്‍പ്പന നടന്നിരിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം 50 കിലോ ലിറ്റര്‍ മാത്രം വില്‍പ്പന നടക്കുന്ന പമ്പുകള്‍ക്കരികില്‍ പോലും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ പമ്പുകള്‍ക്ക് NOC നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഓയില്‍ കമ്പനികളുടെ സമ്മര്‍ദ്ദവും ചെറുതായി കാണാനാവില്ല.
കേരളത്തില്‍ നൂറുകണക്കിന് പെട്രോള്‍ പമ്പുകള്‍ക്കാണ് പുതുതായി അനുമതി കൊടുത്തിരിക്കുന്നത്. 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 700 ല്‍ ഏറെ പമ്പുകള്‍ക്ക് പുതുതായി NOC നല്‍കിയിട്ടുണ്ട്. NOC ലഭിച്ചിട്ട് നിര്‍മ്മാണം തുടങ്ങാത്തതും NOC ക്കായി അപേക്ഷ നല്‍കി കാത്തിത്തിരിക്കുന്നതുമായ 400 ല്‍ ഏറെ കേസുകള്‍ വേറെയുമുണ്ട്. ഇതിന്‍റെയൊക്കെ പിന്നില്‍ വലിയ തോതിലുള്ള അഴിമതികള്‍ നടന്നിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ഇതുസംബന്ധിച്ച് നിരവധി കേസുകളും പരാതികളും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് പുതുതായി നല്‍കിയ NOC കള്‍ സത്യസന്ധമായാണോ, നിയയം ലംഘിച്ചു കൊണ്ടാണോ എന്നതിനെ കുറിച്ച് വിശ്വാസ്യതയുള്ള ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് AKFPT നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഗുജറാത്തിൽ വിഷ വാതകം ശ്വസിച്ച് 5 പേർ മരിച്ചു
കച്ച്. ഗുജറാത്തിൽ വിഷ വാതകം ശ്വസിച്ച് 5 പേർ മരിച്ചു. മരിച്ചത് ഫാക്ടറിയിലെ തൊഴിലാളികൾ. കച്ചിലെ ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് ദുരന്തം. രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ പേർ അപകടത്തിലാവുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം കമ്പനി സഹായം ധനം പ്രഖ്യാപിച്ചു.
മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരു മരണം, രണ്ട് പേരെ കാണാതായി
കാസർകോട്: അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. 34 പേരെ രക്ഷപ്പെടുത്തിയെന്നും 2 പേരെ കാണാനില്ലെന്നും കോസ്റ്റൽ പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
നൈജീരിയയിൽ മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു
ജിഗാവാ .വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്ക്. ജിഗാവാ സ്റ്റേറ്റിലെ ഹൈവേയിൽ മറിഞ്ഞ ഇന്ധന ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ റിങ്കിമിലേയും ഹഡേജിയയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം നൈജീരിയയിലെ വടക്കൻ മധ്യ നൈജർ സ്റ്റേറ്റിൽ ഇന്ധന ടാങ്കർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 48 പേർ മരിച്ചിരുന്നു
മുലയൂട്ടൽ സ്തനാർബുദ സാധ്യത കുറയ്ക്കുമോ? പഠനം പറയുന്നത്
മുലയൂട്ടൽ കുഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. മുലയൂട്ടൽ കുട്ടികളിലും അമ്മമാരിലും വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതുമായി മുലയൂട്ടൽ ബന്ധപ്പെട്ടിരിക്കുന്നു.
അമ്മമാരിൽ സ്തന, അണ്ഡാശയ അർബുദത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനും മുലയൂട്ടൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടിക്കാലത്തെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിൽ മുലപ്പാലിൻ്റെ സംരക്ഷണ പങ്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. മുലപ്പാലിൽ ആൻ്റിബോഡികൾ, രോഗപ്രതിരോധ കോശങ്ങൾ തുടങ്ങിയ നിരവധി ബയോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
കുട്ടികളിലെ കാൻസർ കോശങ്ങളുടെ വികസനം തടയുന്നതിൽ ഈ ഘടകങ്ങൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലം മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടൽ അസാധാരണമായ ക്യാൻസർ കോശ വളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
മുലപ്പാൽ ട്യൂമർ സെൽ ഉത്പാദനം കുറയ്ക്കുന്നു. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. മുലപ്പാൽ നൽകുന്ന അമ്മമാർക്ക് ആർത്തവവിരാമത്തിന് മുമ്പും ശേഷവും സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മുലയൂട്ടുന്ന സമയത്ത് ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് അവരുടെ ആർത്തവത്തെ വൈകിപ്പിക്കുന്നു. ഇത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ കുറയ്ക്കുന്നു.
ആദ്യത്തെ ആറ് മാസം കുഞ്ഞിന് നിർബന്ധമായും മുലപ്പാൽ തന്നെ നൽകണമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും വ്യക്തമാക്കുന്നു. കുഞ്ഞിന് ആവശ്യമായ എല്ലാ ഊർജ്ജവും പോഷകങ്ങളും മുലപ്പാലിലൂടെ ലഭിക്കുന്നു. മാത്രമല്ല, കുട്ടിയെ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാൻ മുലയൂട്ടൽ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍
തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
- ചീര
ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി നല്ലതു പോലെ വളരാന്‍ സഹായിക്കും.
- മുട്ട
പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
- നട്സും സീഡുകളും
ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയതാണ് ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
- സാല്‍മണ്‍ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
- പയറുവര്‍ഗങ്ങള്‍
പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
- പഴങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്ക, നെല്ലിക്ക, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
സ്‌കൂൾ കായികമേള ഇനി ഒളിമ്പിക്സ് മാതൃകയിൽ
കൊച്ചി.സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കും.
സ്‌കൂൾ കായികമേള
നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്.
ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്.
നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കും.
അതേ സമയം സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും.
ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും.
. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴ വച്ച് നടത്താനും പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.
ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ? കരുതിയിരിക്കുക, അണുബാധയ്ക്കുള്ള സാധ്യത ഏറെ
ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാർട്ട് ഫോണുകളിൽ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സർവേയിലാണ് കണ്ടെത്തൽ. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാർട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
സ്മാർട്ട്‌ഫോൺ ഉപയോഗവും ശുചിത്വ നിലവാരവും തമ്മിൽ പരസ്പര ബന്ധമുള്ളതിനാൽ ഈ കണ്ടെത്തൽ ഗൗരവകരമായി എടുക്കേണ്ടതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആളുകൾ അവരുടെ ഉപകരണങ്ങൾ ധാരാളം സമയം ഉപയോഗിക്കാറുണ്ടെങ്കിലും അവ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങൾ പാലിക്കാറില്ല. എൻഐഎച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്ത 43 % മെഡിക്കൽ വിദ്യാർത്ഥികളും ശുചിമുറികളിൽ തങ്ങളുടെ മൊബൈല്‍ ഫോണുകൾ ഉപയോഗിച്ചിരുന്നു, അതേസമയം 23 % ഉപയോക്താക്കൾ മാത്രമാണ് പതിവായി തങ്ങളുടെ ഫോണുകൾ അണുവിമുക്തമാക്കിയത്.
നോഡ് വിപിഎന്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ടോയ്‌ലറ്റ് ബൗളുകളേക്കാൾ പത്തിരട്ടി വരെ അപകടകരമായ രോഗാണുക്കളെ സ്‌മാർട്ട്‌ഫോണുകളിൽ കണ്ടെത്തി. ആളുകൾ ബാത്ത്റൂമിലേക്ക് ഫോൺ കൊണ്ട് പോകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ദർ പറയുന്നു. ഇത്തരം ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
സ്‌മാർട്ട്‌ഫോണുകൾ ഇന്ന് മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. യുകെയിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അവരുടെ ഫോണുകൾ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. ഈ ശീലം വ്യക്തികളെ ബാക്ടീരിയകൾക്ക് വിധേയമാക്കുക മാത്രമല്ല, ആരോഗ്യകരമായ ഉറക്കത്തെയും ബാധിക്കും. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിന്‍റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഉറക്കത്തെ സുഗമമാക്കുന്നതിന് തലച്ചോറ് പുറത്ത് വിടുന്ന ഒരു ഹോർമോൺ ആണ് മെലറ്റോൺ.
സർവേയിൽ പങ്കെടുത്ത 51 ശതമാനം ആളുകളും പറഞ്ഞത് ഒരിക്കൽ പോലും ഫോണുകൾ വൃത്തിയാക്കിയിട്ടില്ലെന്നാണ്. സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകൾ മുഖത്ത് ചേർത്ത് പിടിക്കുന്നതിനാൽ ഫോണുകളിലെ അണുക്കള്‍ മുഖത്ത് അടിഞ്ഞുകൂടുന്നതിനും ഇതുമൂലം വീക്കം, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഫോണുകള്‍ കിടക്കയില്‍ വയ്ക്കുന്നത് മൂലം തലയിണകളിലേക്കും കിടക്കകളിലേക്കും ബാക്ടീരിയകൾ വളരെ എളുപ്പത്തിൽ എത്തപ്പെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.





































