ന്യൂഡെല്‍ഹി. കനേഡി യൻ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘർഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയുടെ. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. ട്രൂഡോ യുടെ പെരുമാറ്റമാണ് സംഘർഷത്തിന് വഴി വച്ചത്. അന്വേഷണ കമ്മീഷനിൽ ട്രൂഡോ നൽകിയ മൊഴിയോടാണ് പ്രതികരണം.
ചൊക്ര മുടിയിലെ വിവാദ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദ് ചെയ്യും
തിരുവനന്തപുരം. ചൊക്ര മുടിയിലെ വിവാദ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദ് ചെയ്യും. വിവാദ ഭൂമി വാങ്ങിയ 33 പേർക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നൽകി. പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് ഈ മാസം 21 ന് വീണ്ടും വിചാരണ സംഘടിപ്പിക്കും. വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ ഇപ്പോഴും സംരക്ഷിച്ച് റവന്യൂ വകുപ്പ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം പ്രകാരം റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.
റവന്യൂ മന്ത്രി പരിഗണിച്ചത് ഭൂമാഫിയക്കാരന്റെ പരാതി.ചൊക്ര മുടിയിലെ കയ്യറ്റക്കാരനായ മൈജോ ജോസഫ് മുൻപും ഭൂമി തട്ടിപ്പ് നടത്തിയതായി വിവരം
കൊട്ടക്കാമ്പുരിൽ സ്വന്തമാക്കിയ 32 പട്ടയങ്ങൾ 2021 ൽ റവന്യൂ വകുപ്പ് റദ്ദ് ചെയ്തിരുന്നു
എ ഐ സി സി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും
തൃശൂര്‍.എൻ കെ സുധീർ ഇന്ന് രാജിവയ്ക്കും. എ ഐ സി സി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. എഐസിസിയിൽ നിന്ന് രാജിവെക്കുന്നത് ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകാൻ. സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു. അൻവറിൻ്റെ DMK സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാലക്കാട്ടെ സ്ഥാനാർഥി ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ്.
ഹരിയാനയിൽ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ചണ്ഡീഗഡ്.ഹരിയാനയിൽ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാർ മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ രാവിലെ പത്ത് മണിയോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും
തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്.നേരത്തെ പതിനഞ്ചിന് സത്യപ്രതിജ്ഞ ഉണ്ടാകും എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം പതിനേഴിലേക്ക് മാറ്റുകയായിരുന്നു.ഹരിയാനയിലെ ഭരണവിരുദ്ധ വികാരം നയാബ് സിങ്ങ് സൈനിയുടെ വരവോടെ മറികടക്കാൻ കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് ശമനം, ഇന്ന് ഒരു ജില്ലകളിലും റെഡ് അലർട്ടില്ല
ചെന്നൈ.തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലകളിലും റെഡ് അലർട്ടില്ല.
ചെന്നൈ ഉൾപ്പെടെയുള്ള 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ആശങ്ക ഉണ്ടാക്കുന്ന തരത്തിൽ മഴയുണ്ടാകില്ലെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കുറഞ്ഞെങ്കിലും സൗത്ത് ചെന്നൈ ചെങ്കൽപട്ട് കാഞ്ചീപുരം ജില്ലകളിലെ പലയിടങ്ങളിലും കനത്ത വെള്ളക്കെട്ടാണ്. വെള്ളക്കെട്ട് രൂക്ഷമായ മേഖലയിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിജയിച്ചതായാണ് സർക്കാർ വിലയിരുത്തൽ.
ഉപമുഖ്യമന്ത്രി ഉദയനധി സ്റ്റാലിൻ നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
ആത്മഹത്യചെയ്ത എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്
പത്തനംതിട്ട. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ദിവ്യയുടെ വ്യാജ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത എ
ഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്. രാവിലെ പത്തുമണിയോടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന നവീൻ ബാബുവിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതു ദർശനത്തിനായി എത്തിക്കും .രണ്ടു മണിക്കൂർ അവിടെ പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും -ഉച്ചയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക .രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തും -മന്ത്രി കെ രാജൻ മദർ വീണ ജോർജ് എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തും എന്നാണ് വിവരം -നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .
പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രൻ;ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി
പാലക്കാട്: പാലക്കാട് അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ പി സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും. നാളെ പ്രഖ്യാപനമുണ്ടാകും.
എ വി ഗോപിനാഥുമായി ചർച്ച നടത്തിയ ശേഷമാണ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്.
പാലക്കാടിന് പിന്നാലെ ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻ.കെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ ചേലക്കരയിൽ നിന്ന് ജനവിധി തേടും. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ രമ്യാ ഹരിദാസിനൊപ്പം പരിഗണിച്ചിരുന്ന പേരാണ് സുധീറിന്റേത്.
2009ൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് സുധീർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ തന്നെ രമ്യയുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സുധീർ അൻവറുമായി സഹകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.
അതേസമയം കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പി. സരിനെ ഒപ്പം നിർത്താനാണ് സിപിഎം തീരുമാനം. സരിനെ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സരിൻ വരുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇതിനിടെ സരിനുമായി അന്‍വർ നേരിട്ട് കൂടിക്കാഴ്ച നടത്തിയത് പുതിയ അനുമാനങ്ങള്‍ക്ക് വഴിവെച്ചു. തിരുവില്വാമലയിലെ സരിന്‍റെ വീട്ടിൽ എത്തിയാണ് അന്‍വർ കൂടിക്കാഴ്ച നടത്തിയത്.
നിലവിൽ എൽഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകൾകൊണ്ട് മാത്രമല്ല. സവർണ വോട്ടുകൾ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സരിന്റെ സിവിൽ സർവീസ് പ്രൊഫൈൽ തെരഞ്ഞെടുപ്പിൽ സഹായകരമാവുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ നിൽക്കുന്ന കോൺഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എൽഡിഎഫിലെത്തിക്കാനാവുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING കെ പി സി സി സെക്രട്ടറി എൻ കെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥി
2024 ഒക്ടോബർ 16 ബുധൻ 10.30pm
?കെ പി സി സി സെക്രട്ടറി എൻ കെ സുധീർ പി വി അൻവറിൻ്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചേലക്കരയിൽ മത്സരിക്കും
?നാളെ രാവിലെ 10ന് പ്രഖ്യാപനമുണ്ടാകും.
പാർട്ടി തഴഞ്ഞതായും എൻ കെ സുധീർ.
?2019ലെ വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ – 2 പാലക്കാട്ട് ആവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
?കോൺഗ്രസ് നേതൃത്വത്തിനെ തിരെ തുറന്നടിക്കാൻ വീണ്ടും ഡോ.പി സരിൻ. നാളെ വീണ്ടും മാധ്യമങ്ങളെ കാണും
?സരിൻ്റെ നീക്കങ്ങൾ പഠിച്ച ശേഷം തുടർ നീക്കത്തിന് സി പി എം തയ്യാറെടുക്കുന്നു.സ്ഥാനാ
? നാളെ തൃശൂരിൽ അടിയന്തിര നേതൃയോഗം വിളിച്ച് കെ പി സി സി
അഴിത്തലയിൽ ബോട്ട് മുങ്ങി ഒരാൾ മരിച്ചു,ഒരാളെ കാണാതായി
കാസർകോട്. അഴിത്തലയിൽ ബോട്ട് മുങ്ങി ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്. കടലിൽ കാണാതായ മുജീബിനു വേണ്ടിയുള്ള തിരച്ചിൽ മോശം കാലാവസ്ഥ മൂലം ഇന്ന് അവസാനിപ്പിച്ചു.
രാവിലെ അഞ്ചുമണിയോടെ മടക്കര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. 70 അടി നീളമുള്ള ബോട്ടിൽ 37 തൊഴിലാളികളാണ് കടലിൽ പോയത്. 10 തമിഴ്നാട് സ്വദേശികളും, 15 ഒഡീഷാ സ്വദേശികളും, മലപ്പുറം പരപ്പനങ്ങാടിയിലെ 12 പേരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി കടൽ പ്രക്ഷുബ്ധമായതോടെ ബോട്ട് മറിഞ്ഞു.
അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ, നോർത്ത് സോൺ ഐജി രാജ്പാൽ മീണ, എംഎൽഎ എം രാജഗോപാൽ എന്നിവർ സ്ഥലത്തെത്തി.
മത്സ്യത്തൊഴിലാളികളും, കോസ്റ്റുഗാർഡും, പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ 35 പേരെ രക്ഷപ്പെടുത്തി.
മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും, സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ കലക്ടർ കെ ഇമ്പശേഖർ…ജില്ലാ കലക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മത്സ്യബന്ധന ബോട്ടുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
.REPRESENTATIONAL IMAGE
കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി
തൃശ്ശൂർ .കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡ് ആണ് കഞ്ചാവ് പിടികൂടിയത്.സംഭവത്തിൽ എറണാകുളം പള്ളുരുത്തി സ്വദേശികളായ സനൽ, ഗിരീഷ് എന്നിവരാണ് പിടിയിലായത്.കാറിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെ പാലിയേക്കരയിൽ വച്ചാണ് പ്രതികൾ പിടിയിലായത്
കാറിന്റെ ഡോർ പാനലിനകത്തും ഡിക്കി പാനലിനകത്തുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.രഹസ്യ വിവരത്തെത്തുടർന്ന് സ്കോഡ്.സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്പെക്ടർ മുകേഷ് നേതൃത്വത്തിലുള്ള എക്സൈസ് സംഘം കാർ വളഞ്ഞിട്ടാണ് പ്രതികളെ പിടികൂടിയത്.തുടർ നടപടികൾക്കായി പ്രതികളെ തൃശൂർ എക്സൈസ് റേഞ്ചിന് കൈമാറി






































