Home Blog Page 2032

നൈജീരിയയിൽ മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു

ജിഗാവാ .വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്ക്. ജിഗാവാ സ്റ്റേറ്റിലെ ഹൈവേയിൽ മറിഞ്ഞ ഇന്ധന ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ റിങ്കിമിലേയും ഹഡേജിയയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം നൈജീരിയയിലെ വടക്കൻ മധ്യ നൈജർ സ്റ്റേറ്റിൽ ഇന്ധന ടാങ്കർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 48 പേർ മരിച്ചിരുന്നു

മുലയൂട്ടൽ സ്തനാർബുദ സാധ്യത കുറയ്ക്കുമോ? പഠനം പറയുന്നത്

മുലയൂട്ടൽ കു‍ഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല അമ്മയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. മുലയൂട്ടൽ കുട്ടികളിലും അമ്മമാരിലും വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതുമായി മുലയൂട്ടൽ ബന്ധപ്പെട്ടിരിക്കുന്നു.

അമ്മമാരിൽ സ്തന, അണ്ഡാശയ അർബുദത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനും മുലയൂട്ടൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടിക്കാലത്തെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിൽ മുലപ്പാലിൻ്റെ സംരക്ഷണ പങ്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. മുലപ്പാലിൽ ആൻ്റിബോഡികൾ, രോഗപ്രതിരോധ കോശങ്ങൾ തുടങ്ങിയ നിരവധി ബയോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

കുട്ടികളിലെ കാൻസർ കോശങ്ങളുടെ വികസനം തടയുന്നതിൽ ഈ ഘടകങ്ങൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലം മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടൽ അസാധാരണമായ ക്യാൻസർ കോശ വളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

മുലപ്പാൽ ട്യൂമർ സെൽ ഉത്പാദനം കുറയ്ക്കുന്നു. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. മുലപ്പാൽ നൽകുന്ന അമ്മമാർക്ക് ആർത്തവവിരാമത്തിന് മുമ്പും ശേഷവും സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മുലയൂട്ടുന്ന സമയത്ത് ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് അവരുടെ ആർത്തവത്തെ വൈകിപ്പിക്കുന്നു. ഇത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ കുറയ്ക്കുന്നു.

ആദ്യത്തെ ആറ് മാസം കുഞ്ഞിന് നിർബന്ധമായും മുലപ്പാൽ തന്നെ നൽകണമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും വ്യക്തമാക്കുന്നു. കുഞ്ഞിന് ആവശ്യമായ എല്ലാ ഊർജ്ജവും പോഷകങ്ങളും മുലപ്പാലിലൂടെ ലഭിക്കുന്നു. മാത്രമല്ല, കുട്ടിയെ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാൻ മുലയൂട്ടൽ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  1. ചീര

ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി നല്ലതു പോലെ വളരാന്‍ സഹായിക്കും.

  1. മുട്ട

പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

  1. നട്സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയതാണ് ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

  1. സാല്‍മണ്‍ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

  1. പയറുവര്‍ഗങ്ങള്‍

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

  1. പഴങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്ക, നെല്ലിക്ക, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

സ്‌കൂൾ കായികമേള ഇനി ഒളിമ്പിക്സ് മാതൃകയിൽ

കൊച്ചി.സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കും.
സ്‌കൂൾ കായികമേള
നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്.
ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്.
നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കും.
അതേ സമയം സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും.
ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും.
. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴ വച്ച് നടത്താനും പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ? കരുതിയിരിക്കുക, അണുബാധയ്ക്കുള്ള സാധ്യത ഏറെ

ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാർട്ട്‌ ഫോണുകളിൽ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സർവേയിലാണ് കണ്ടെത്തൽ. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാർട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

സ്മാർട്ട്‌ഫോൺ ഉപയോഗവും ശുചിത്വ നിലവാരവും തമ്മിൽ പരസ്പര ബന്ധമുള്ളതിനാൽ ഈ കണ്ടെത്തൽ ഗൗരവകരമായി എടുക്കേണ്ടതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആളുകൾ അവരുടെ ഉപകരണങ്ങൾ ധാരാളം സമയം ഉപയോഗിക്കാറുണ്ടെങ്കിലും അവ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങൾ പാലിക്കാറില്ല. എൻഐഎച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്ത 43 % മെഡിക്കൽ വിദ്യാർത്ഥികളും ശുചിമുറികളിൽ തങ്ങളുടെ മൊബൈല്‍ ഫോണുകൾ ഉപയോഗിച്ചിരുന്നു, അതേസമയം 23 % ഉപയോക്താക്കൾ മാത്രമാണ് പതിവായി തങ്ങളുടെ ഫോണുകൾ അണുവിമുക്തമാക്കിയത്.

നോഡ് വിപിഎന്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ടോയ്‌ലറ്റ് ബൗളുകളേക്കാൾ പത്തിരട്ടി വരെ അപകടകരമായ രോഗാണുക്കളെ സ്‌മാർട്ട്‌ഫോണുകളിൽ കണ്ടെത്തി. ആളുകൾ ബാത്ത്റൂമിലേക്ക് ഫോൺ കൊണ്ട് പോകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ദർ പറയുന്നു. ഇത്തരം ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

സ്‌മാർട്ട്‌ഫോണുകൾ ഇന്ന് മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. യുകെയിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അവരുടെ ഫോണുകൾ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. ഈ ശീലം വ്യക്തികളെ ബാക്ടീരിയകൾക്ക് വിധേയമാക്കുക മാത്രമല്ല, ആരോഗ്യകരമായ ഉറക്കത്തെയും ബാധിക്കും. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിന്‍റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഉറക്കത്തെ സുഗമമാക്കുന്നതിന് തലച്ചോറ് പുറത്ത് വിടുന്ന ഒരു ഹോർമോൺ ആണ് മെലറ്റോൺ.

സർവേയിൽ പങ്കെടുത്ത 51 ശതമാനം ആളുകളും പറഞ്ഞത് ഒരിക്കൽ പോലും ഫോണുകൾ വൃത്തിയാക്കിയിട്ടില്ലെന്നാണ്. സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകൾ മുഖത്ത് ചേർത്ത് പിടിക്കുന്നതിനാൽ ഫോണുകളിലെ അണുക്കള്‍ മുഖത്ത് അടിഞ്ഞുകൂടുന്നതിനും ഇതുമൂലം വീക്കം, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഫോണുകള്‍ കിടക്കയില്‍ വയ്ക്കുന്നത് മൂലം തലയിണകളിലേക്കും കിടക്കകളിലേക്കും ബാക്ടീരിയകൾ വളരെ എളുപ്പത്തിൽ എത്തപ്പെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS               കെ റെയിലുമായി വീണ്ടും കേരളം

2024 ഒക്ടോബർ 16 ബുധൻ 7.00 pm

?കെ റെയിൽ, ശബരി റെയിൽ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.

?കേരളം ഉന്നയിച്ച വിഷയങ്ങളിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്താമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി മന്ത്രി വി അബ്ദുറഹ്മിമാൻ.

?ലഹരി ഇടപാട് കണ്ടെത്താൻ കൊച്ചിയിൽ വ്യാപക പരിശോധന നടത്താൻ പോലീസ്

?കള്ളക്കടൽ പ്രതിഭാസം കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

?വിമാന കമ്പനികൾക്ക് ഭീഷണി സന്ദേശം, റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം

?പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പി സരിൻ്റെ കാര്യത്തിൽ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്

?പി.സരിൻ്റെ കാര്യത്തിൽ അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ.

?തീരദേശ പരിപാലന പ്ലാനിങ്ങിന്
കേന്ദ്ര വനം മന്ത്രാലയത്തിൻ്റെ അംഗീകാരം. കടൽ, കായൽ തീരങ്ങളിലെ നിർമ്മാണ നിയന്ത്രണങ്ങളിൽ ഇളവ്

?ഡോ പി സരിന് വേണ്ടി പാലമായിട്ടില്ലെന്ന് എ വി ഗോപിനാഥ്, എ കെ ബാലനുമായി സംസാരിച്ചിട്ടില്ല.

? ശബരിമല പ്രതിദിനം വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനാവുക70,000 പേർക്ക്, സ്പോട്ട് ബുക്കിഗ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമയാണ് ക്രമീകരണം.

?കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ. നവീൻ ബാബുവിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയെന്നത് വ്യാജമെന്ന് വിവരം.

?നവീൻ ബാബുവിൻ്റെ മരണം പ്രതിഷേധം ശക്തം, കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

?തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് നാളെ

?ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.

ട്രെയിനിൻറെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവർത്തനം

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെവീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം. രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥർ 16 കിലോമീറ്റർ ദൂരം കാൽനടയായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഴ്ചയിൽ ശരീരത്തിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ചാൽ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി.

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിൻറെ എമർജൻസി വിൻഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്. ഉത്തർപ്രദേശ് പൊലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവർത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.

എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെയും, റെയിൽവേ ഉദ്യോഗസ്ഥരെയും ജിആർപി ജാൻസി അഭിനന്ദിച്ചു. കുട്ടി ട്രെയിനിൽ നിന്ന് വീണുവെന്ന് അറിഞ്ഞ ഉടൻ തന്നെ ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലും ഏകോപനത്തോടും കൂടിയ തെരച്ചിലാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്. രാത്രിയെ വകവയ്ക്കാതെ 16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ഒരു ചരക്ക് തീവണ്ടി നിർത്തി, കുട്ടിയെ അതിൽ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും അർപ്പണബോധത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.

ന്യൂനമർദം ശക്തി പ്രാപിച്ചു; വെള്ളപ്പൊക്കത്തിൽ ചെന്നൈയും ബെംഗളൂരുവും: കേരളത്തിൽ കള്ളക്കടൽ പ്രതിഭാസം

ബം​ഗ​ളുരു: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് ചെന്നൈയിലും ബെംഗളൂരുവിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിലാണ്. മഴ കനക്കുന്നതിനാൽ ചെന്നൈയിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ മായാനത ടെക് പാർക്ക്, ഗെദ്ദലഹള്ളി റയിൽവേ അടിപ്പാലം, ആർജിഎ ടെക് പാർക്ക് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.

അതിതീവ്ര ന്യൂനമർദം ഒക്ടോബർ 17ന് രാവിലെ തമിഴ്നാട് പുതുച്ചേരിക്കും ആന്ധ്രയിലെ നെല്ലൂരിനും ഇടയിൽ ചെന്നൈക്ക്‌ സമീപമായി കരതൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീവ്ര ന്യൂനമർദ സ്വാധീനത്താൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് വീശുകയാണ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രൂക്ഷമായ കടൽ കയറ്റം ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം– കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം–ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ– ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം–മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ– ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം– കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്– ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ– വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസർകോട്– കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കൂടാതെ, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചു

റെഡ് അലർട്ട് കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം:കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസം നിലനിൽക്കാൻ സാധ്യത.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

സ്പോട്ട് ബുക്കിങ്; പ്രതിദിനം 10,000 പേർക്ക് പ്രവേശനം, വെർച്വൽ ക്യൂ ബുക്കിങ് കുറച്ചു

തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ ‌പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്തതയില്ല. 80,000 പേർ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവർക്ക് സ്പോട് ബുക്കിങ് കൂടി അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ബുക്കിങ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചില്ല.

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. സ്പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയിൽ തന്നെ പ്രതിഷേധം ഉയർന്നു. തുടർന്ന് എല്ലാവർക്കും ദർശനം ഉറപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കി. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും നൽകിയത്. നിയമസഭയിൽ വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ റജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.