Home Blog Page 2030

ട്രെയിന്‍ കാത്ത് നിക്കവെ മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, കഴിയും മുന്നേ പിടിവീണു; വീഡിയോ വൈറൽ

ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ കുറിച്ച് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മുതിര്‍ന്നവരോട് അനുകമ്പയോടെയുള്ള പെരുമാറ്റം മുതല്‍ ഒരു റോഡ് മുറിച്ച് കടക്കുന്നത് വരെ ഏത് കാര്യത്തിലും ലോകത്തെ ഏത് സമൂഹത്തെയും ആകര്‍ഷിക്കുന്ന തരത്തില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തികള്‍ക്ക് ജാപ്പനീസ് സമൂഹം ലോകപ്രശസ്തമാണ്.

എന്നാല്‍ ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ഒരു പോലെയല്ല. കാരണം, ഓരോ മനുഷ്യരുടെയും ജീവിതം കടന്ന് പോകുന്നത് തികച്ചും വ്യത്യസ്തമായ വഴികളിലൂടെയാണ് എന്നത് തന്നെ. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഈ വ്യത്യസ്ത ലോകത്തിന് മുന്നില്‍ പങ്കുവയ്ക്കപ്പെടുന്നു.

ജപ്പാനില്‍ നിന്നും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. പലരും ജപ്പാന്‍കാരോ? ഇങ്ങനെയോ? എന്ന അതിശയത്തിലായിരുന്നു. സംഗതി, നമ്മുടെ നാട്ടിലൊക്കെ പതിവായി കാണാറുള്ളത് തന്നെ. പൊതുവഴിയുടെ മതിലിനോട് ചേര്‍ന്ന് നിന്നുള്ള പുരുഷന്മാരുടെ മൂത്രമൊഴിക്കല്‍. പക്ഷേ, ജാപ്പനീസ് യുവാവില്‍ നിന്നും. അതും സബ്‍വേ പോലൊരു പൊതു സ്ഥലത്ത് അത്തരമൊരു പ്രവര്‍ത്തി ആരും പ്രതീക്ഷിച്ചില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് അരവിന്ദ് എന്ന എക്സ് ഹാന്‍റില്‍ നിന്നും ഇങ്ങനെ കുറിച്ചു,’ എല്ലാ ഇന്ത്യക്കാരും അറിയാന്‍. അതെ, ഇന്ത്യയിൽ ഇത് സംഭവിക്കുന്നു, പക്ഷേ, ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കരുത്. മറ്റ് രാജ്യങ്ങൾ എന്തുകൊണ്ടോ സ്വർഗ്ഗമല്ല, കാരണം, ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ നിങ്ങൾക്ക് കാണിച്ച് തരുന്നില്ല. മെട്രോ സ്റ്റേഷനിൽ ആകസ്മികമായി മൂത്രമൊഴിക്കുന്ന ഒരു ജാപ്പനീസ് യുവാവ്.’

വീഡിയോയില്‍ ഒരു യുവാവ് സ്വയം മറന്ന്, മെട്രോയുടെ പാളത്തിലേക്ക് മൂത്രമൊഴുക്കുന്നത് കാണാം. ഇരുപുറവുമുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിലര്‍ ഇത് ശ്രദ്ധിക്കുകയും മറ്റ് ചിലര്‍ സ്വാഭാവികം എന്ന രീതിയില്‍ കടന്ന് പോവുകയും ചെയ്യുന്നു. ഇതിനിടെ ഒരാള്‍ കാമറയ്ക്ക് മുന്നിലൂടെ കടന്ന് പോയതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് യുവാവിന്‍റെ ചുമലിന് പിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നതും കാണാം. ഈ സമയം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്തൊരു ഭാവമാണ് യുവാവിന്‍റെ മുഖത്ത്. വീഡിയോ ഇതിനകം പത്ത് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. “യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലെ പല പൊതുനടപ്പാതകളും മൂത്രം പുരണ്ടിരിക്കുന്നു” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘വെറും പത്ത് സെക്കന്‍റിനുള്ളില്‍ ജാപ്പനീസ് അധികാരികള്‍ സംഗതി കൈകാര്യം ചെയ്തു.’ മറ്റൊരു കാഴ്ചക്കാരന്‍ ജപ്പാന്‍കാരുടെ കരുതല്‍ എടുത്ത് കാട്ടി.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി ഉചിതമായ തീരുമാനമെടുക്കാൻ സിപിഎം

ന്യൂഡെല്‍ഹി. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി ഉചിതമായ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പോളിറ്റ് ബ്യുറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്ര – ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സാഹചര്യം സംബന്ധിച്ചുള്ള ചർച്ച ഇന്ന് നടക്കും. ഇക്കഴിഞ്ഞ ഹരിയാന – ജമ്മുകശ്മീർ തെരഞ്ഞെടുപ്പുകളുടെ അവലോകനവും ഇന്ന് ഉണ്ടാകും.
2025 ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിനുള്ള രാഷ്ട്രീയ പ്രമേയ രേഖ, സംഘടനാ രേഖ എന്നിവയുടെ കരടുകൾ തയ്യാറാക്കുകയാണ് രണ്ടു ദിവസത്തെ പോളിറ്റ് ബ്യുറോ യോഗത്തിന്റ മുഖ്യഅജണ്ട. അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് കരടുകൾക്ക് അംഗീകാരം നൽകേണ്ടത്.

‘സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും’; രാഹുൽ നേതാക്കളുടെ പെട്ടി തൂക്കിയെന്ന് പി സരിൻ

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിൻ. പാർട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളു. പാലക്കാട് കഴിഞ്ഞ രണ്ടു ദിവസമായി ബി.ജെ.പി. ചിത്രത്തിൽ തന്നെയില്ല. എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് എന്നതിൽ സി.പി.എം കാണിക്കുന്നത് മറ്റു പാർട്ടികൾക്ക് മാതൃകയാണ്. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കൾ നടത്തുന്ന ഓരോ പരാമർശവും യു.ഡി.എഫിന് വോട്ട് കുറയ്ക്കും.

നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിൻറെ പ്രധാന പണി. ആ ബോധത്തിൽ പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.

പെട്ടികളിൽ പണം നിറക്കുന്ന ആളാണ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലെന്നും പി സരിൻ ആരോപിച്ചു. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. പാലക്കാട് മത്സരിക്കുന്നത് സി.പി.എം ചിഹ്നത്തിൽ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടെയെന്നും പി സരിൻ പറഞ്ഞു. സി.പി.എം ആവശ്യപെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പി.സരിൻ പറഞ്ഞു.

എഡിഎം ആത്മഹത്യ, കണ്ണൂര്‍ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

പത്തനംതിട്ട . ഗുരുതര ആരോപണമായി പത്തനംതിട്ടയിലെ ജില്ലാ നേതാവ്. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടിട്ടും ജില്ലാ കളക്ടർ ചടങ്ങ് നടത്തിയെന്ന് സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനൻ

രാവിലെ നടത്തേണ്ട പരിപാടി വൈകിയിട്ട് ആക്കിയത് ദിവ്യയ്ക്ക് വേണ്ടി എന്ന് സംശയം. കളക്ടർക്കെതിരെയും അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ എഡിഎം കെ.നവീൻ ബാബുവിൻെറ മരണം സംബന്ധിച്ച കണ്ണൂ‍ർ ജില്ലാ കളക്ടറുടെ വിശദമായ അന്വേഷണ റിപോർട്ട്
ഇന്ന് നൽകും.പെട്രോൾ പമ്പിന് NOC ലഭിക്കാനുളള അപേക്ഷയിൽ കാലതാമസം ഉണ്ടായോ എന്നതാണ് വിശദമായ അന്വേഷണത്തിലൂടെ പരിശോധിക്കുന്നത്.ഫയലുകൾ പരിശോധിച്ച് റിപോർ‍ട്ട് നൽകാനാണ്
കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപോർട്ടിൻെറ അടിസ്ഥാനത്തിലാകും
സമഗ്രമായ അന്വേഷണം വേണോയെന്ന് തീരുമാനിക്കുക.കൂടുതൽ അന്വേഷണം വേണമെന്നാണ് റവന്യു മന്ത്രി കെ.രാജൻെറ
നിലപാട്

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം FH മുതൽ മറുവക്കാട് വരെയും തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട് ചോമ്പാല FH മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസറഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും പ്രത്യാക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്,

കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

ന്യൂഡെല്‍ഹി. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല. സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും. ജാർഖണ്ഡിലെ പാർട്ടി ഘടകത്തിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 2019ൽ81 സീറ്റുകളിൽ 21 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചില്ല.അതിനിടയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തവന്നേക്കും.പല മണ്ഡലങ്ങളിലും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കാൻ ആണ് നീക്കം. കോൺഗ്രസിന്റെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കാൻ ആണ് നീക്കം.

യുജിസി നെറ്റ്: ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ച് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം.
4970 പേർ ജെ.ആർ.എഫ്, 53,694 പേർ അസിസ്റ്റന്റ് പ്രൊഫസർ, 1,12,070 പേർ പി.എച്ച്.ഡി യോഗ്യത നേടി. വിവിധ വിഷയങ്ങൾക്കുള്ള കട്ട്-ഓഫ് മാർക്കുകളും എൻ.ടി.എ പുറത്തുവിട്ടു.
സെപ്തംബർ 9, 11 തീയതികളിൽ താത്കാലിക ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ സൈറ്റിൽ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം എന്താകുമെന്ന് പരീക്ഷാർഥികൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.
ജൂൺ മാസം നടത്തേണ്ടിയിരുന്ന നെറ്റ് പരീക്ഷ ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4, 5 തീയതികളിലേക്ക് പുനഃക്രമീകരിച്ചാണ് നടത്തിയത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് (സിബിടി) നടത്തിയത്.

എൻടിഎയുടെ വെബ്‌സൈറ്റിൽ ഹോം പേജിലെ യുജിസി നെറ്റ് ജൂൺ 2024 റിസൽറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫലം അറിയാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

വാടക കെട്ടിടങ്ങളുടെ ജിഎസ് റ്റി; ചെറുകിട കച്ചവടക്കാരെ തകർക്കാൻ , എസ് എസ് മനോജ്


കൊച്ചി . വാടക കെട്ടിടങ്ങൾക്ക്  ജി.എസ്. റ്റി. നിർബന്ധമാക്കിയ തീരുമാനം ചെറുകിട കച്ചവടക്കാരെ തകർക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. വൻകിട ഓൺലൈൻ കുത്തകകൾക്ക് ജി. എസ്. റ്റി. കൗൺസിലിൽ ഇത്രമേൽ അവിഹിത സ്വാധീനമുണ്ടെന്നത് റീട്ടെയിൽ വ്യാപാര മേഖലയിലും പൊതുസമൂഹത്തിലും  വലിയ ആശങ്കയാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാപാരികളിൽ 80% പേരും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

പിതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ മക്കൾക്ക് വ്യാപാരം തുടങ്ങണമെങ്കിൽ പോലും പ്രസ്തുത നിയമം ബാധകമെന്നതും വിഷയത്തിന്റെ തീവ്രത കൂട്ടുന്നു.  വാർഷിക വിറ്റു വരവ് കുറവായതിന്റെ പേരിൽ ജി. എസ്. ടി. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യാപാരികളും, ജി.എസ്. റ്റി. കോമ്പോസിഷൻ സ്കീം സ്വീകരിച്ച വ്യാപാരികൾക്കും കൂടുതൽ ദുരിതമാണ് ഇത് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്തുത വിഷയം അതീവ ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൃത്യമായി പെടുത്തുമെന്നും ആയതിൻമേൽ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് സംഘടന രൂപം കൊടുക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ, സംസ്ഥാന ട്രഷറർ കെ. എം. നാസറുദ്ദീൻ  നേതാക്കളായ കെ. പി. ശ്രീധരൻ, പ്രസാദ് ജോൺ മാമ്പ്ര, ഗുരുവായൂർ റ്റി. എൻ. മുരളി, ഷഹാബുദീൻ ഹാജി, നടക്കാവ് സുധാകരൻ, അസീം മീഡിയ, ദുർഗ്ഗാ ഗോപാലകൃഷ്ണൻ, നദീർ കൊച്ചി, ഏബ്രഹാം പരുവാനിക്കൽ,  ചുള്ളിക്കൽ ഭാസ്കരൻ, മൊയ്തു അങ്ങാടിപ്പും, ഫെഡറിക്ക് ഡിക്രൂസ്, കബീർ സലാല തുടങ്ങിയവർ സംസാരിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്ന് പി പി ദിവ്യയെ പുറത്താക്കി

കണ്ണൂർ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്ന് പി പി ദിവ്യ പുറത്ത്. കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.     നി‍ർണായകമായത് മുഖ്യമന്ത്രിയുടെ
ഇടപെടൽ

പി.പി.ദിവ്യയെ ജില്ലാ പഞ്ചായത്ത്
അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ
നി‍ർണായകമായത് മുഖ്യമന്ത്രിയുടെ നിലപാട്

കേസെടുത്ത പശ്ചാത്തലത്തിൽ ദിവ്യയെ
അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന്
മുഖ്യമന്ത്രി നിർദ്ദേശം നൽകി

ഉതോടെയാണ് ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന
സമീപനത്തിൽ നിന്ന് കണ്ണൂ‍ർ നേതൃത്വം
പിന്മാറിയത്

പി പി ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.

മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിക്കും

ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തത്

സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എന്നാണ് പ്രസ്താവന

കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികളായവരെ വെറുതെ വിട്ടു

കോട്ടയം. കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികളായവരെ വെറുതെ വിട്ടു.കോട്ടയം പാറമ്പുഴയിൽ കെ.റെയിൽ കുറ്റി പിഴുതെറിഞ്ഞ കേസിലെ 9 പ്രതികളെ കോടതി വെറുതെ വിട്ടത് . ഏറ്റുമാനൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്

2022ൽ കോട്ടയം പാറമ്പുഴയിൽ നടന്ന കെ റെയിൽ വിരുദ്ധ സമരത്തിനിടെയാണ് പ്രതിഷേധക്കാർ സർവ്വേക്കല്ലുകൾ പിഴുതു മാറ്റിയത് . സമരത്തിന് നേതൃത്വം നൽകിയ എട്ടു പേർക്കെതിരെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസെടുക്കുകയായിരുന്നു . പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള വകുപ്പുകൾ ചുമത്തി ആയിരുന്നു കേസ് . എന്നാൽ ഈ കേസ് നിലനിൽക്കില്ലെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗമായി വരുന്നതല്ല . ആയതിനാൽ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ കേസ് വരില്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത് .

സർവ്വേ കല്ലുകൾ പൊതുസ്ഥലത്ത് ആണ് എന്നത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളും ഹാജരാക്കാൻ സാധിച്ചില്ല..കൂടാതെ കല്ലിടുന്നതിന് മുൻപ് നിയമപരമായി ആവശ്യമുള്ള നോട്ടീസുകൾ സ്ഥല ഉടമകൾക്ക് കൊടുത്തിട്ടില്ല എന്ന പ്രതികളുടെ വാദം കോടതി പരിഗണിച്ചു. .പ്രതികളുടെ മറ്റു വാദങ്ങളും ശരിവച്ച കോടതി എട്ടുപേരെയും വെറുതെ വിടുകയായിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വ : പ്രിൻസ് ലൂക്കോസ്,കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ സാബു മാത്യു,ലിസ്സി കുര്യൻ, വിനു ആർ മോഹൻ, അനീഷ്‌ എ വി, കെ ജെ ജോസഫ് ഉൾപ്പെടെ 9 പ്രതികളെയാണ് വെറുതെ വിട്ടത്.