Home Blog Page 2029

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ,നവീനെപ്പറ്റി നേരത്തെയും പരാതി എന്നും ആക്ഷേപം

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ വാദിക്കുന്നു. തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയിലെ പി പി ദിവ്യയുടെ വാദങ്ങൾ ഇങ്ങനെ. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ പോയതല്ല. അന്നേദിവസം   രാവിലെ ഒരു ഔദ്യോഗിക പരിപാടിയിൽ വച്ച് കലക്ടറാണ്  തന്നെ യാത്രയയപ്പ്
ചടങ്ങിലേക്ക് ക്ഷണിച്ചത്. നാടകീയ എൻട്രിയല്ല ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാൽ വൈകിയെന്നും വാദം. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ കുരുക്കിലാക്കുന്നതാണ് ഈ വാദങ്ങൾ. യോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത്  ഡെപ്യൂട്ടി കലക്ടർ ശ്രുതി.  പരാമർശങ്ങളെല്ലാം സദുദ്ദേശപരം. മുൻകൂർ ജാമ്യ ഹർജിയിലും ആരോപണങ്ങൾ ആവർത്തിക്കുന്നു. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തി. നേരത്തെ ഗംഗാധരൻ എന്നയാളും സമാന പരാതി ഉന്നയിച്ചു. നവീൻ ബാബുവിനെതിരെ ഫയലുകൾ താമസിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. ഫയൽ നീക്കം വേഗത്തിലാക്കണമെന്ന ഉദ്ദേശത്തിലാണ്  പരാമർശങ്ങൾ. ആരെയും മാനസികമായി വേദനിപ്പിക്കുക ലക്ഷ്യമിട്ടിരുന്നില്ല. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും ജാമ്യ ഹർജിയിൽ പി പി ദിവ്യ വാദിക്കുന്നു.  അതേസമയം കണ്ണൂർ കളക്ടറേറ്റിൽ എത്തിയ അന്വേഷണസംഘം കൂടുതൽ ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. വിവാദ പെട്രോൾ പമ്പ് എൻഒസിയുമായി ബന്ധപ്പെട്ട രേഖകളും സമാഹരിച്ചു.

കരുനാഗപ്പള്ളിയിലും ആലപ്പുഴയിലും കെ എസ് യു വിന് അട്ടിമറി ജയം

കരുനാഗപ്പള്ളി. ശ്രീ വിദ്യാധിരാജ കോളേജിൽ കെ എസ് യു വിന് അട്ടിമറി വിജയം

14 ൽ 13 സീറ്റും കെ എസ് യുവിന്


13 വർഷങ്ങൾക്ക് ശേഷമാണ് കോളേജ് യൂണിയൻ കെ എസ് യുവിന് ലഭിക്കുന്നത് .

ആലപ്പുഴ എസ്ഡി കോളേജിൽ SFI ക്ക് തിരിച്ചടി

ചെയർമാൻ, യുയുസി അടക്കം 3 സീറ്റുകൾ KSU പിടിച്ചെടുത്തു

30 വർഷമായി തുടർച്ചയായി SFI യൂണിയൻ ഭരിക്കുന്ന ക്യാമ്പസ് ആണ് ഇവിടെ നഷ്ടമായത്.

കരിയര്‍ എക്സ്പോ 19ന്

കൊല്ലം: ജില്ലയിലെ യുവജനങ്ങള്‍ക്ക് മികച്ച കരിയര്‍ ഒരുക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായി വിവിധ സര്‍ക്കാര്‍ മിഷനുകളുടെയും വകുപ്പുകളുടെയും നൈപുണ്യ പരിശീലന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയോജനത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നാളെ കരിയര്‍ എക്സ്പോ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.
ചവറ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ക്യാമ്പസിലാണ്് രാവിലെ 8.30 മുതല്‍ എക്സ്പോ ഒരുക്കുന്നത്. മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം പങ്കെടുക്കും.
രാജ്യത്തിനുള്ളിലും വിദേശ രാജ്യങ്ങളിലുമടക്കമുള്ള തൊഴിലവസരങ്ങളാണ് എക്‌സ്‌പോയിലൂടെ ഒരുക്കുന്നത്. കരിയര്‍ സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, കരിയര്‍ സ്റ്റാളുകള്‍, തൊഴില്‍മേള എന്നിവയാണ് പ്രധാന ആകര്‍ഷണം. കേരള നോളജ് ഇക്കോണമി മിഷന്റെ പിന്തുണയോടെ കുടുംബശ്രീ ജില്ലാ മിഷനാണ് സംഘാടന ചുമതല നിര്‍വഹിക്കുക. അസാപ്, കെസ്, കെ-ഡിസ്‌ക്, വൈഐപി പ്രോഗ്രാം, ഒഡ്യൂപെക്, നോര്‍ക്കാ റൂട്ട്സ്, ടെക്നോപാര്‍ക്ക് എന്നിവയുടെ സ്റ്റാളുകളും പരിശീലന സെഷനുകളും സംഘടിപ്പിക്കും.
ബാങ്കിങ്, മെഡിക്കല്‍ ആന്‍ഡ് പാരാമെഡിക്കല്‍, ടെക്നിക്കല്‍, ഡിസൈനിങ്, ഇലക്ട്രോണിക്സ്, അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ടിങ്, മാനുഫാക്ചറിങ്, മാര്‍ക്കറ്റിങ്, ഐ.ടി എന്നിങ്ങനെ വിവിധ സെക്ടറുകളിലെ 15-ലധികം നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍, 50 ലധികം തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവര്‍ എക്സ്പോയില്‍ പങ്കെടുക്കും.

എറ്റിഎം കുത്തി തുറന്ന് മോഷണ ശ്രമം; പ്രതി പിടിയില്‍

പരവൂര്‍: പുക്കുളം ഇസാഫ് ബാങ്കിന്റെ എറ്റിഎം കുത്തി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കുറുമണ്ടല്‍ സ്വദേശി രാഹുലി(26)നെ ആണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് എറ്റിഎം മോഷണത്തിനായ് എല്ലാ വശത്തും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചാണ് മോഷണശ്രമം നടത്തിയത്. അതുകൊണ്ട്തന്നെ ഇയാളുടെ രൂപം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല.
മുന്‍പ് ജില്ലയില്‍ തന്നെ വിവിധ ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ദൃശ്യ മാധ്യമങ്ങളില്‍ വന്ന എടിഎം കവര്‍ച്ചയുടെ വാര്‍ത്തകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ഗ്ലാസ് ഡോറുകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. എടിഎം മെഷീന്‍ കുത്തിപ്പൊളിച്ച് നശിപ്പിച്ചിരുന്നു. എന്നാല്‍ പണം കടത്താന്‍ പ്രതിക്ക് സാധിച്ചില്ല.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ കൊട്ടാരക്കരയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ പ്രതി കൊട്ടാരക്കരയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നതായി സ്ഥിരീകരിച്ചു. അവിടെ നിന്നുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബാങ്കില്‍ കയറുന്നതിനും ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ആരോഗ്യ പരിശോധനകള്‍ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഡി. ദീപു, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ്, എസ്‌സിപിഒ നെല്‍സണ്‍, സിപിഒമാരായ സലാഹുദീന്‍, സച്ചിന്‍ ചന്ദ്രന്‍, അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അയല്‍വാസിയെ കിണറ്റില്‍ തള്ളിയിട്ട്കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

കൊല്ലം: അഞ്ചലില്‍ അയല്‍വാസിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. അഞ്ചല്‍ തടിക്കാട് നാസിലാ മന്‍സിലില്‍ മൊയ്തീന്‍ കണ്ണ് മകന്‍ ഇക്ബാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടമുളയ്ക്കല്‍ തടിക്കാട് വായനശാല മുക്കില്‍ താന്നിവിള വീട്ടില്‍ റഹീം (56) ഇയാളുടെ സഹോദരന്‍ ഷെരീഫ് (48) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.  
2017 സെപ്റ്റംബര്‍ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്ബാലിന്റെ കുടുംബ വീട്ടിലേക്കുള്ള വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികളും ഇക്ബാലുമായി ശത്രുത നിലനിന്നിരുന്നു. സംഭവം ദിവസം രാത്രി ഒന്‍പതോടെ ഇക്ബാല്‍ കുടുംബ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് മടങ്ങുന്ന വഴി പ്രതികളുടെ വീടിന് സമീപത്ത് വെച്ച് ഇയാളെ തടഞ്ഞ് നിര്‍ത്തി. ഇതിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഇക്ബാലിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചല്‍ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ കമലാസനന്‍ ഹാജരായി.

എസ്‌ഐയെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍

കൊല്ലം: കാപ്പ കേസില്‍ തടങ്കലിന് ഉത്തരവായ പ്രതിയെ പിടികൂടാന്‍ പോയ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പടപ്പക്കര ലൈവി ഭവനില്‍ ആന്റണി ദാസ് (29) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. 16ന് രാത്രി 7.45ന് പടപ്പക്കര വാളത്തിപൊയ്കയില്‍ വച്ചായിരുന്നു സംഭവം. കാപ്പ കേസില്‍ കളക്ടര്‍ തടങ്കലിന് ഉത്തരവിട്ട പ്രതിയായ ആന്റണി ദാസിനെ പിടിക്കാന്‍ മഫ്തിയില്‍ പോയ കുണ്ടറ എസ്‌ഐ പി. കെ. പ്രദീപ്, സിപിഒ  എസ്. ശ്രീജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

പുത്തൂരിൽ യുവതിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങി മരിച്ചു

പുത്തൂർ. (കൊല്ലം ) വല്ലഭൻകരയിൽ യുവതിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങി മരിച്ചു പവിത്രേശ്വരം ഷാജി മന്ദിരത്തിൽ ഷാജി യുടെ മകൾ


  ശാരു (  25 ) വിനെയാണ് വെട്ടിക്കൊന്നത്

കൊലപാതകത്തിന് ശേഷം  ലാലുമോൻ ( 38 ) തൂങ്ങി മരിച്ചു
ഇരുവരും തമ്മിൽ ഏറെ നാളായി  സൗഹൃദത്തിലായിരുന്നു. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെക്കും ചോര വാര്‍ന്ന് കിടക്കുന്ന നിലയിലാണ് ശാരുവിനെ കണ്ടത്. വെട്ടേറ്റ് സാരമായി പരിക്കേറ്റ ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
അതിന് പിന്നാലെ ലാലുമോനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വിവരം അറിഞ്ഞ് ശാസ്താം കോട്ട പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന്‍ അടുത്തിടെയാണ് മോചിതനായത്.

വളര്‍ത്തുനായ്ക്കള്‍ക്ക്മൈക്രോചിപ്പ് ഘടിപ്പിക്കല്‍

കൊല്ലം: മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങളെ തിരിച്ചറിയുന്നതിനായി മൈക്രോചിപ്പ് ഘടിപ്പിക്കല്‍ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് കോര്‍പറേഷന്‍ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും.

തൊഴിലുറപ്പ് പദ്ധതി വര്‍ക്ക് ഷോപ്പ്

കൊല്ലം: ‘സമഗ്ര കൊട്ടാരക്കര’-ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വര്‍ക്ക് ഷോപ്പ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ സാധ്യതകള്‍, ഇടപെടലുകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി പരിശോധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് തിരിഞ്ഞുള്ള ഗ്രൂപ്പ് ചര്‍ച്ച, വിലയിരുത്തല്‍, അവലോകനം, മറ്റ് തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ്. രാജേന്ദ്രന്‍, കില ഡയറക്ടര്‍ വി. സുദേശന്‍, എംഡിഎന്‍ആര്‍ഇജിഎസ് സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസറും ജോയിന്റ് ഡയറക്ടറുമായ രവിരാജ്, ജെപിസി പ്രതിനിധി ശ്രീബാഷ്, കില ലക്ചറര്‍ സി. വിനോദ്കുമാര്‍, ട്രെയിനിങ് കോര്‍ഡിനേറ്റര്‍ കെ. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

കൊട്ടാരക്കര. തൃക്കണ്ണമംഗലം സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്

മകൻ അജിത്തിനെ പോലീസ് പിടികൂടി

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ്

വിരമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പൻ ആചാരി

കൊട്ടാരക്കര പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു