താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി നടന്‍ ബാല. അതേ സമയം വധു ആരാണെന്നുള്ള ചോദ്യത്തിന് ബാല മറുപടി നല്‍കിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും കാണാന്‍ വരരുതെന്നും താരം വ്യക്തമാക്കി. പലരില്‍ നിന്നും തനിക്ക് ഭീഷണി സ്വരമുള്ള കോളുകള്‍ വരുന്നുണ്ടെന്നും ബാല പറഞ്ഞു.
‘ഭീഷണി സ്വരമുള്ള കോളുകള്‍ വന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ എന്റെ വീടിന്റെ വാതില്‍ക്കലില്‍ ഒരു സ്ത്രീയും കുഞ്ഞും എത്തി മണിയടിച്ചിരുന്നു. അവരോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ? എന്നെ വലിയൊരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്’- ബാല പറഞ്ഞു.
ഞാന്‍ നിയമപരമായി വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് ഞാന്‍ തീരുമാനിക്കും. ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം എന്റേതാണ്. എന്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്നാട്ടില്‍ കണക്കുവന്നു. എന്റെ ചേട്ടന്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയെക്കാള്‍ സ്വത്ത് അനിയന്‍ ബാലയ്ക്കുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ വന്നതുമുതല്‍ എനിക്ക് മനസമാധാനമില്ല ഇല്ലെന്നതാണ് സത്യം. ഇത് ആര് ചെയ്തെന്ന് അറിയില്ല. എന്റെ ചെന്നൈയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാമെന്നും ബാല പറഞ്ഞു.
താന്‍ വീണ്ടും വിവാഹം കഴിക്കും, വധു ആര്? കുട്ടിയുണ്ടായാല്‍ ആരും കാണാന്‍ വരരുതെന്ന് ബാല
നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നു
നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നു. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനാണ് വരന്‍ എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. കഴിഞ്ഞ വര്‍ഷമാണ് രമ്യ യോഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സുഹൃത്തുക്കളായി. സൗഹൃദം പ്രണയത്തിലാവുകയായിരുന്നു. അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. നവംബര്‍ 15ന് ചെന്നൈയില്‍ വച്ച് വിവാഹ റിസപ്ഷന്‍ നടത്താനും പ്ലാനുണ്ട്.
കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് രമ്യ. മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രത്തിന്റെ ഭാര്യ പൂങ്കുഴലിയായാണ് രമ്യ എത്തിയത്.
പ്രിയങ്കഗാന്ധിയുടെ കന്നിയങ്കത്തിന് സാക്ഷിയാകുവാന്‍ സോണിയ ഗാന്ധിയും വയനാട്ടിലെത്തും
വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് സാക്ഷിയാകുവാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും.
കല്‍പ്പറ്റയില്‍ ബുധനാഴ്ച റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം സോണിയയും പങ്കെടുക്കും. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിലും സോണിയാഗാന്ധി സംബന്ധിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. ബിജെപിയുടെ നവ്യ ഹരിദാസും മത്സരരംഗത്തുണ്ട്.
സ്ലീപ്പർ ബസ്സും ടെമ്പോയും തമ്മിൽ കൂട്ടിയിടിച്ച് കുട്ടികളടക്കം 12 മരണം
ജയ്പൂർ . വാഹനാപകടത്തിൽ 12 പേർ മരിച്ചു. മരിച്ചവരിൽ 9 പേർ കുട്ടികൾ. 12 പേർക്ക് പരിക്ക്. സ്ലീപ്പർ ബസ്സും ടെമ്പോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്.
രാജസ്ഥാനിലെ ധോൽപൂരിൽ സുനിപൂർ ഗ്രാമത്തിന് സമീപം ദേശീയപാത 11ബി യിൽ ഇന്നലെ രാത്രി 11.30 ഓടെ യാണ് അപകടം.
സ്ലീപ്പർ കോച്ച് ബസ് എതിരെ വന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒമ്പത് കുട്ടികളടക്കം 12 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹങ്ങൾ ബാരി സർക്കാർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
12 പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അടക്കം 3 പേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു ബസ്സിലെ ഡ്രൈവർ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
.വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗീകമായി പീഡിപ്പിച്ചു
തിരുവനന്തപൂരം .വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി
സംഭവം തിരുവനന്തപുരത്തെ ലോഡ്ജില് വെച്ച്
വിവാഹ വാഗ്ദാനം നല്കിയായിരുന്നു പീഡനം
പീഡനം നടന്നത് കഴിഞ്ഞ മാസം
ഒരു മാസത്തോളം ഇവിടെ താമസിപ്പിച്ചായിരുന്നു പീഡനം
ശരീരത്തില് മുറിവുണ്ടാക്കിയെന്നും പരാതി
തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുദോഗസ്ഥനെതിരെയാണ് പീഡന പരാതി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി
സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്
അവിവാഹിതന് എന്നാണ് പരിചയപ്പെടുത്തിയത്
ഇയാള്ക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞത് പിന്നീട്
സ്‌ഫോടനത്തിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു
ഭോപാൽ .മധ്യപ്രദേശിൽ സ്‌ഫോടനത്തിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു.
രണ്ടു സ്ത്രീകൾ ആണ് മരിച്ചത്.
മൊറേനയിൽ ആണ് സംഭവം.
സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു.
SDRF ന്റെ സഹായത്തോടെ യാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഫോറൻസിക് പരിശോധന പൂർത്തിയതായി പോലീസ്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ്
പത്തനാപുരത്ത് ആറു വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പ് കുട്ടി ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പ് തലവൂരില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം പടര്‍ന്നത് ഇവിടെ നിന്നല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
പ്രഥമ ‘ഗുരുജ്യോതി’ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കൊല്ലം.പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി അധ്യാപകർക്കുള്ള ‘ഗുരുജ്യോതി’ പുരസ്കാരങ്ങളും കൃഷി,പരിസ്ഥിതി പഠനം എന്നീ മേഖലകളിൽ മികവുപുലർത്തിട്ടുള്ള എച്ച് എസ് എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകർക്ക് ‘ഹരിത ജ്യോതി’ പുരസ്കാരവും സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള ‘അക്ഷര ജ്യോതി’ പുരസ്കാരവുമാണ് നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രൈമറി വിഭാഗത്തിൽ നൂറ്റിയമ്പതിലേറെ നോമിനേഷനുകളിൽ നിന്നും 9 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എച്ച് എസ്/ എച്ച്എസ്എസ് വിഭാഗത്തിൽ കൃഷി, പരിസ്ഥിതി പഠനം തുടങ്ങിയ മേഖലകളിൽ മികവു പുലർത്തിയ അഞ്ച് അധ്യാപകരെയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വയനാട് വെള്ളാർമല സ്കൂളിലെ അധ്യാപകനായിരുന്ന വി ഉണ്ണികൃഷ്ണന് സ്പെഷ്യൽ ജ്യുറി അവാർഡും നൽകും. സംസ്ഥാനത്തെ മികച്ച സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസ്. സ്കൂളിന്
പ്രശസ്തി പത്രവും ഫലകവും 10001 രൂപയും നൽകും
ഡോ. ജിതേഷ്ജി, കെ. വി. രാമാനുജൻ തമ്പി, ശൂരനാട് രാധാകൃഷ്ണൻ, ഡോ. വൈ. ജോയി എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.
അധ്യാപകർക്ക് പ്രശസ്തിപത്രവും ഫലകവും നൽകും.
2024 ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്ജി തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ട്രെസ്റ്റ് അംഗം അരുൺ ജി കുറുപ്പിനെ ചടങ്ങിൽ വെച്ച് ആദരിക്കും.സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളും ട്രസ്റ്റ് സഹകാരികളുമായ
ജയരാജ് കെ എസ് ( കെ വി യുപിഎസ് പഴകുളം, പത്തനംതിട്ട )ജോഷി മോൻ കെ ടി ( മാർത്തോമാ സ്പെഷ്യൽ ഹൈസ്കൂൾ, ചേർക്കല കാസർഗോഡ് എന്നിവർക്ക് ആദരവ് നൽകും.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ, കെ വി രാമാനുജൻ തമ്പി, ഡോ. ബിജു,
എൻ സീമ തുടങ്ങിയവർ പങ്കെടുത്തു.
അവാർഡിനർഹരായവർ
(പ്രൈമറി വിഭാഗം)
റാഫി നിലങ്കാവിൽ,(എ എൽ പി എസ്
തോയക്കാവ്, തൃശൂർ )
ലിൻസി ജോർജ് മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ എച്ച്എസ്എസ് ഇടുക്കി)
ജോഷി ഡി കൊള്ളന്നൂർ ( ഹെഡ്മാസ്റ്റർ കെജിഎം എൽപിഎസ് അന്തിക്കാട് തൃശ്ശൂർ ), ലീന പി.
(ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ, കണ്ണൂർ )
എം എസ് ഷീജ ( ഹെഡ്മിസ്ട്രസ് ഞാവക്കാട് എൽപിഎസ് കായംകുളം ആലപ്പുഴ), എലിസബത്ത് ലിസി( ഹെഡ്മിസ്ട്രസ് ബാലികാ മറിയം എൽപിഎസ് കൊല്ലം ) ജെയിംസ് ആന്റണി കെ എസ് ( എൽപിഎസ് കടക്കരപ്പള്ളി ചേർത്തല ആലപ്പുഴ )
സന്തോഷ് കുമാർ സി എസ് ( ഗവൺമെന്റ് എൽപിഎസ് കൂനയിൽ പരവൂർ കൊല്ലം) , ടി ആർ ബാ ലമുരളീകൃഷ്ണൻ ( ഗവൺമെന്റ് യു പി എസ്, കിഴുവിലം, തിരുവനന്തപുരം)
എച്ച് എസ്/ എച്ച്എസ്എസ് വിഭാഗം
(ഹരിത ജ്യോതി പുരസ്‌കാരം )
മനോഹിത് കെ എൽ ( ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തളിക്കുളം തൃശ്ശൂർ )
ആർ രഘുനാഥൻ( അമൃത എച്ച്എസ്എസ് വള്ളികുന്നം ആലപ്പുഴ)
എ ശ്രീകുമാർ (ജിഎച്ച്എസ്എസ് ശൂരനാട്)
ബിജോയ് മാത്യു (ഹെഡ്മാസ്റ്റർ, ആർ എഫ് ജി എം വി എച്ച് എസ് എസ് കരിക്കോട് പെരുവ കോട്ടയം )
സജിത. കെ.എം ( ഹെഡ്മിസ്ട്രസ് ജിഎച്ച്എസ് കൊടിയമ്മ, കുമ്പള, കാസർഗോഡ് ).
ഡയറ്റില്‍ ചെറുനാരങ്ങ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ചെറുനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
രാവിലെ ഒരു ഗ്ലാസ് ഇളും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് വൃക്കയില്‍ കല്ലു ഉണ്ടാകാനുള്ള സാധ്യതയെ തടയാനും സഹായിക്കും. സിട്രിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് നാരങ്ങ. അതിനാല്‍ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വിളര്‍ച്ചയെ അകറ്റാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അയേണിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂട് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വേലിക്കെട്ടുകളില്ലാത്ത വിപ്ലവ നായകൻ നൂറ്റിയൊന്നിന്റെ നിറവിൽ
തിരുവനന്തപുരം: നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന നേതാവ് അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന ഈ ജന്മദിനം ആഘോഷിക്കുന്നത്.
പൂർണവിശ്രമത്തിലാണ് വിഎസ്. എന്നാൽ ചുറ്റും നടക്കുന്നതെല്ലാം കൃത്യമായി അറിയുന്നുണ്ടെന്നു മകൻ വി.എ.അരുൺകുമാർ പറയുന്നു. രാവിലെ വീൽചെയറിലിരുത്തി ഒരു മണിക്കൂറോളം പത്രം വായിച്ചു കേൾപ്പിക്കും; വൈകിട്ട് ടിവിയിൽ വാർത്ത കേൾക്കും. എല്ലാം അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ടെന്നാണ് ഞങ്ങളുടെ ബോധ്യം– അരുൺ പറഞ്ഞു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ– ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിക്കാത്ത പദവികളില്ല. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവും അച്യുതാനന്ദനാണ്. 1964 ഏപ്രിലിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ആശയ ഭിന്നതയുടെ പേരിൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഒരാൾ. പിന്നീട് അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെനാലിയിൽ ചേർന്ന കൺവൻഷനാണ് സിപിഎം രൂപീകരണത്തിന് നാന്ദി കുറിച്ചത്.
നാല് വർഷത്തോളം മുൻപുണ്ടായ പക്ഷാഘാതമാണ് വിഎസ് എന്ന പോരാളിയെ വിശ്രമിക്കാൻ നിർബന്ധിതനാക്കിയത്. അതോടെ അനുയായികൾക്കൊപ്പം രാഷ്ട്രീയ എതിരാളികളും ആ ശൂന്യത അനുഭവിച്ചു തുടങ്ങി. വിഎസ് ഉണർന്നു പ്രവർത്തിച്ചപ്പോഴൊന്നും കേരള രാഷ്ട്രീയം വിരസമായിട്ടില്ല. ഒരു പ്രതികരണത്തിൽ എന്തൊക്കെ ചലനങ്ങൾ അദ്ദേഹം സൃഷ്ടിക്കുമായിരുന്നു!
തലസ്ഥാനത്ത് ബാർട്ടൻ ഹില്ലിലുള്ള അരുൺകുമാറിന്റെ വസതിയിൽ കുടുംബാംഗങ്ങൾ പിറന്നാളിന് ഒത്തുചേരും. ഡോക്ടർമാർ നിർദേശിച്ചത് അനുസരിച്ച് സന്ദർശക വിലക്കുണ്ട്. എങ്കിലും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അടക്കമുള്ളവർ ആശംസകൾ നേരാൻ വിഎസിന്റെ വീട്ടിലെത്തും.





































