Home Blog Page 2027

കാഷ്യൂ കോര്‍പ്പറേഷനില്‍ 500 പേര്‍ക്ക് കൂടി നിയമനം

കൊല്ലം: കാഷ്യൂ കോര്‍പ്പറേഷനില്‍ 500 തൊഴിലാളികളെ കൂടി പുതിയതായി നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കട്ടിംഗ്, പീലിംഗ്, ഗ്രേഡിംഗ് വിഭാഗത്തിലാണ് പുതിയതായി തൊഴിലാളികളെ നിയമിക്കുന്നത്.
2025 ജനുവരിയില്‍ നിയമനം നല്‍കുന്നതിന് വേണ്ടി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തിട്ടുള്ളത്. തോട്ടണ്ടി കട്ടിംഗ് രംഗത്ത് പരിശീലനം ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഫാക്ടറിയില്‍ സ്‌കില്‍ ടെസ്റ്റ് നടത്തി മികവുള്ളവരെയാണ് ആ നിലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയതായി ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോര്‍പ്പറേഷന്റെ ഫാക്ടറികളില്‍ ഒരു മാസം പ്രത്യേക പരിശീലനവും നല്‍കും.
ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ കശുവണ്ടി പരിപ്പ് വില്പന നടത്തിയ ഫ്രാഞ്ചൈസികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഡിസംബറില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്യും. 2024 വര്‍ഷത്തില്‍ ഏറ്റവും മികച്ച സേവനം നടത്തിയ തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
ദീപാവലിയോടനുബന്ധിച്ച് കാഷ്യൂ കോര്‍പ്പറേഷന്‍ വിപണിയില്‍ ഇറക്കുന്ന പുതിയ ഗിഫ്റ്റ് ബോക്‌സിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ എസ് ജയമോഹന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ബി.എസ്. സുരന് നല്‍കി നിര്‍വഹിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ജോണ്‍ കെ, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ജി. ബാബു, ബി. സുജീന്ദ്രന്‍, അഡ്വ. ശൂരനാട് എസ്. ശ്രീകുമാര്‍, സജി ഡി. ആനന്ദ്, ബി. പ്രതീപ് കുമാര്‍, ഡോ. ബി. എസ്. സുരന്‍ എന്നിവര്‍ പങ്കെടുത്തു.

കൊല്ലം കളക്ടറേറ്റ് ബോംബു സ്‌ഫോടനം വാദം പൂര്‍ത്തിയായി; വിധി 29ന്

കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് വിധി പറയും. നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്‌മെന്റ് ഭീകരവാദികളായ തമിഴ്‌നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27), ഷുസുദ്ദീന്‍ (28) എന്നിവരാണ് പ്രതികള്‍. കേസിലെ അഞ്ചാം പ്രതി മാപ്പു സാക്ഷിയായിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുന്‍പാകെയാണ് കേസിന്റെ വിചാരണ നടന്നത്.
കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതു നിയമപ്രകാരം അല്ലെന്ന് ഇന്നലെ നടന്ന അന്തിമവാദത്തില്‍ പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തു. 2016 ജൂണ്‍ 15ന് രാവിലെ 10.50ന് ആയിരുന്നു ബോംബ് സ്‌ഫോടനം. മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബു വച്ചാണ് സ്‌ഫോടനം നടത്തിയത്. ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.
രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയാണ് കളക്ടറേറ്റ് വളപ്പില്‍ ബോംബ് വച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കളക്ടറേറ്റ് വളപ്പില്‍ എത്തി ബോംബ് വയ്ക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതികള്‍.
പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചിരുന്നു. 109 രേഖകളും 24 മെറ്റീരിയല്‍ ഒബ്ജക്ടസും ഹാജരാക്കി. കൊല്ലം മുന്‍ എസിപി ജോര്‍ജ് കോശിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥ്, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഷാനവാസ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പുനലൂര്‍: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ ഖാന്റെ നേതൃത്വത്തില്‍ പുനലൂര്‍ താലൂക്കില്‍ ഇടമണ്‍ 34 ഭാഗത്ത് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. വാളക്കോട് പുതുപ്പടപ്പ് വിജയവിലാസത്തില്‍ വിഷ്ണു വിജയന്‍ (26), വാളക്കോട് കാഞ്ഞിരമല ദേശം തൗഫീഖ് മന്‍സില്‍ മുഹമ്മദ് തൗഫീഖ് (26) എന്നിവരാണ് പിടിയിലായത്.
ഇരുവരില്‍ നിന്നും 0.2 ഗ്രാം വീതം 0.4 ഗ്രാം എംഡിഎംഎ കണ്ടെത്തി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് )ഷിഹാബുദീന്‍, പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ് )റെജിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാത്യു പോള്‍, അഞ്ചല്‍ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരായ സിവില്‍ എക്സൈസ് ഓഫീസര്‍ രാഹുല്‍, ഷിബിന്‍ അസീസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ദീപ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

കോതമംഗലത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി

കോതമംഗലം. ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റ്മുട്ടി. വടിവാൾ അടക്കം ഉപയോഗിച്ചായിരുന്നു അക്രമം.
കേസിൽ ഏഴുപേരെ നേരത്തെ പിടികൂടിയിരുന്നു.

മൂന്ന് ദിവസം മുൻപായിരുന്നു ആക്രമണം.
ഗുണ്ടാ സംഘങ്ങൾ തമ്മിൽ അമ്യൂസ്മെൻ്റ് പാർക്കിൻ്റെ കരാറുമായി ബന്ധപ്പെട്ട
തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
രണ്ടുപേർക്ക് തലയ്ക്ക് ഗുരുതരമായി
പരിക്കേറ്റു. വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായാണ് ഏറ്റുമുട്ടിയതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.

കേസിൽ ഇതുവരെ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തു. രക്ഷപെട്ട പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വ്യത്യസ്ഥ വാഹന അപകടങ്ങളിൽ ഒരു വിദ്യാർത്ഥിയടക്കം 5 പേർ മരിച്ചു

സംസ്ഥാനത്ത് വ്യത്യസ്ഥ വാഹന അപകടങ്ങളിൽ ഒരു വിദ്യാർത്ഥിയടക്കം 5 പേർ മരിച്ചു . കോട്ടയത്ത് കുരുത്തോടും കൊല്ലം ഇരവിപുരത്തും ബൈക്ക് യാത്രികരായ 4 യുവാക്കളാണ് മരിച്ചത് . ആലപ്പുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് വിദ്യാർത്ഥിയും മരിച്ചത്. ഇടുക്കിയിലും മലപ്പുറത്തും കെഎസ്ആർടിസി ബസ്സുകൾ അപകടത്തിൽപ്പെട്ടു.
vo

രാവിലെ 9.30 കൂടിയാണ് കോട്ടയം കോരുത്തോട് അപകടം ഉണ്ടായത്. കോരുത്തോട് സ്വദേശികളായ രാജേഷ്, കിഷോർ എന്നിവരാണ് മരിച്ചത് . യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമ്പലകുന്ന് ഭാഗത്ത് വെച്ച് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട് . കൊല്ലം ഇരവിപുരത്ത് ഉണ്ടായ ബൈക്കപകടത്തിലും രണ്ട് യുവാക്കൾ മരിച്ചു . പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീൺ എന്നിവരാണ് മരിച്ചത് . തീരദേശ റോഡിൽ കാക്കത്തോപ്പിൽ ക്ലാവർ മുക്കിലാണ് അപകടം നടന്നത് . റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത് . രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു . ഓട്ടോറിക്ഷയും സ്കൂട്ടറുമായിടിച്ചാണ് ആലപ്പുഴയിൽ സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചത്. ഹരിപ്പാട് സ്വദേശ സഞ്ജു വാണ് മരിച്ചത് .
രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം . പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയായ സഞ്ജു കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇടുക്കി പാംബ്ലയിൽ KSRTC ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടമുണ്ടായി
പാംബ്ല KSEB സബ് സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു . മലപ്പുറം വട്ടപ്പാറ വളവിൽ ബസുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായി . സ്വകാര്യ ബസും കെഎസ്ആർടിസി ബസും ആണ് അപകടത്തിൽ പെട്ടത്. അഞ്ചു പേർക്ക് പരുക്കേറ്റു,.തിരുവനന്തപുരം ആറ്റിങ്ങലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടുണ്ടായി . അപകടത്തിൽ ഇരു കാറുകളിലെ യാത്രക്കാർക്കും പരിക്കേറ്റു.

ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ. ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ 73 വയസ്സുള്ള മാലതി, മകൻ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അർദ്ധ രാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒടുവിൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. സുജീഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.

വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട്. പോലിസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. പോസ്റ്റ്മോർട്ടതിനുശേഷമേ മരണകാരണം സംബന്ധിച്ചു വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.

ഓട്ടോറിക്ഷയും സ്കൂട്ടറുമായിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ഓട്ടോറിക്ഷയും സ്കൂട്ടറുമായിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് ചെറുതന ആനാരി മാമ്പലശേരിൽ ജയകുമാറിൻ്റെ മകൻ സഞ്ജു (21)വാണ് മരിച്ചത്.ശനിയാഴ്ച രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം

പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയായ സഞ്ജു കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം.പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളേജിലെ മൂന്നാം വാർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ് സഞ്ജു

ഇരവിപുരത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം ഇരവിപുരത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീൺ എന്നിവരാണ് മരിച്ചത്.തീരദേശ റോഡിൽ ഇരവിപുരം കാക്കത്തോപ്പിൽ ക്ലാവർ മുക്കിലാണ് ഇന്നലെ രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്.റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം തൊട്ടടുത്ത മതിലിലും ഇടിക്കുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു

ഒടുവില്‍ യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ ഹമാസ്

ടെല്‍ അവീവ്: ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ സംഘടന. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിൻവാറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രായേല്‍ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.

പലസ്തീൻ മേഖലയില്‍ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ്യ ഇക്കാര്യം പറഞ്ഞതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേല്‍ പറയുന്നത്. സിൻവാറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടർന്നാണ് സിൻവാർ ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1,206 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് മരിച്ചത്.

കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്.
മേരി മാതാ എച്ച്‌ എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. 24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.