Home Blog Page 2026

ബംഗളുരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

ബംഗളുരു. മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്.ബംഗളുരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ജില്ലാ സഹോദയ സർഗോത്സവം 2024 തുടങ്ങി

കൊട്ടാരക്കര .കൊല്ലം ജില്ലാ സഹോദയ സർഗോത്സവം 2024 ന് കൊട്ടാരക്കര എം. ജി. എം
റെസിടെൻഷ്യൽ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്
ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ. ഡി. പൊന്നച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കിഷോർ ആന്റണി,ജേക്കബ് ജോർജ്. എം. ജി. എം. സ്കൂൾ പ്രിൻസിപ്പൽ പ്രിയ ജി. എം. ജി. എം. ഗ്രൂപ്പ് ഓഫ് സ്കൂൾ മാനേജർ ആൽഫ മേരി, ജൈനമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.

10 സ്റ്റേജുകളിലായി 4 കാറ്റഗറീകളിൽ 96 ഇനങ്ങളിൽ മത്സരം നടക്കും.3000 ത്തോളം കുട്ടികൾ മൂന്ന് ദിവസങ്ങളിലായി പങ്കെടുക്കുന്നു. നാളെ (20/10/2024) വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. .കൊടിക്കുന്നിൽ സുരേഷ് എം. പി. മുഖ്യാതിഥിയാകും.

തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി… യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം

രാജ്യത്ത് വിവിധയിടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിലും ബോംബ് ഭീഷണിയുണ്ടായി. രാത്രിയില്‍ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്‌സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടര്‍ന്നു വിമാനത്തില്‍ പരിശോധന വര്‍ധിപ്പിച്ചു. ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടിക്കടി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയം വിമാന കമ്പനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം വിളിച്ചു.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS     ബിജെപി സ്ഥാനാർത്ഥികളായി

2024 ഒക്ടോബർ 19 ശനി 7.55 PM

?പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട്ടിൽ നവ്യ ഹരിദാസ് എന്നിവർ ബി ജെ പി സ്ഥാനാർത്ഥികൾ

?ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ബി ജെ പി .

?കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട് സി പി എമ്മിന് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ ആളില്ലെന്ന് പി വി അൻവർ’

?രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണ നൽകാമെന്ന് പിവി അൻവർ.

?കോഴിക്കോട് കാട്ടിലപ്പടിയിൽ എറ്റി എമ്മിൽ നിന്ന് പണം കവർന്നു. യുവാവിൻ്റെ കണ്ണിൽ മുളക് പൊടി വിതറി കെട്ടിയിട്ട ശേഷം 25 ലക്ഷം കവർന്നതായി പരാതി.

?കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടേണ്ട അലൈഡ് എയർലൈൻസിൽ ബോംബ് ഭിഷണി.എക്സിലാണ് സന്ദേശം ലഭിച്ചത്.
പരിശോധന തുടരുന്നു.

?ബോംബ് ഭീഷണി:
വിമാന കമ്പിനി സിഇഒമാരുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

പത്ത് വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി, ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക്

ന്യൂഡെല്‍ഹി. പത്ത് വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. ഇൻഡിഗോ ആകാസ കമ്പിനികളുടെ വിമാനങ്ങൾക്കാണ്
ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.ഇതോടെ ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരിഗണന എന്ന് ഇൻഡിഗോ.

മുംബൈയിൽ നിന്ന് ഇസ്താംബൂൾ, ജോധ്പൂരിൽ നിന്ന് ഡൽഹി, ഉൾപ്പെടെ
ആകാസയുടെ അഞ്ചു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കുമാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും സന്ദേശമെത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇൻഡിഗോ വിമാന കമ്പനി അധികൃതർ.
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി പരിശോധനകള്‍ നടത്തി എന്നും
സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെടുമെന്നും വിമാന കമ്പനിയായ വിസ്താരയുടെ അധികൃതർ അറിയിച്ചു. ദുബായ് – ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉണ്ടായി. ഇ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 1.20 ന് വിമാനം
ജയ്പൂരിലിറക്കി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല

നവീൻ ബാബുവിൻ്റേതായി പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജം,മരിച്ചിട്ടും വിടുന്നില്ല

പത്തനംതിട്ട. നവീൻ ബാബുവിൻ്റേതായി പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് നവീൻ ബാബുവിൻ്റെ അമ്മാവൻ ബാലകൃഷ്ണൻ നായർ .നവീൻ ബാബുവിൻ്റെ ശാരീരികഘടനയല്ല അത്. മറ്റൊരാളെയാണ് ദൃശ്യങ്ങൾ കണ്ടത്.വീഡിയോ ആസൂത്രിതമായി ഉള്ളത്. കുടുക്കാൻ എന്ത് മാർഗo ഉണ്ടെന്ന് നോക്കി നടക്കുന്നു. നവീനെ മരണശേഷവും വിടാതെ പിന്തുടരുന്നു.മരിച്ചാലും വിടുന്നില്ല.

നിയമപരമായി മുന്നോട്ട് പോകും. പി പി ദിവ്യയ്ക്ക് എതിരെ നടപടി എടുക്കുമെന്നാണ് വിശ്വാസം. കള്ളത്തരം മാത്രമാണ് പ്രചരിപ്പിക്കുന്നത്. പരാതി പോലും വ്യാജം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്. അന്വേഷണം തൃപ്തികരമല്ലെങ്കിൽ മറ്റ് അന്വേഷണം ആവശ്യപ്പെടും.

കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ നാല് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ നാല് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പരുക്ക്. അഭിലാഷ്, പ്രഭീഷ്, അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൊയിലാണ്ടി താലുക്ക് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30ഓടെ കെ.പി.കെ ബസ് സ്റ്റോപിനടുത്താണ് സംഭവം. സുരജ് നെല്യാടി, അമ്പാടി, നന്ദകുമാര്‍, സായൂജ് എന്നിവര്‍ ഒന്നിച്ചെത്തിയാണ് അക്രമണം നടത്തിയതെന്ന് അക്രമണത്തില്‍ പരുക്കേറ്റവർ പറയുന്നു. ഇരുമ്പ് പൈപ്പ്, വടിവാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.നാല് പേര്‍ക്കും കൈക്കും തലയ്ക്കുമാണ് പരുക്ക്. പ്രദേശത്ത് മയക്കുമരുന്നിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി അക്രമണമുണ്ടായത്. അക്രമി സംഘത്തിലെ മുക്തി കൃഷ്ണ, നന്ദകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ച വാളും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സാംസ്കാരിക ശോഭയുടെ പ്രതികങ്ങളാകാനാണ് അധ്യാപകർ ശ്രമിക്കേണ്ടത് ഡോ. പ്രമീളാ ദേവി

കൊല്ലം :സാംസ്കാരിക ശോഭയുടെ പ്രതികങ്ങളാകാനാണ് അധ്യാപകർ ശ്രമിക്കേണ്ടതെന്ന് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളാ ദേവി . ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

അധ്യാപകവൃത്തി എന്നത് ഏറ്റവും മഹത്തരമാണ്. മറ്റെല്ലാ മേഖലയിലുമുള്ള മഹത്തുക്കളെ സൃഷ്ടിക്കുന്നത് അധ്യാപകരാണ്. എന്നാൽ പലപ്പോഴും ആ മഹത്വം തിരിച്ചറിയപ്പെടുന്നില്ല. ഭിത്തിയിൽ ആണിയടിക്കുന്നതു പോലെ പരസ്പരം സ്വത്വം കൈമാറാൻ തടസ്സമാകുന്ന തരത്തിലാണ് മെക്കാളെയുടെ വിദ്യാഭ്യാസം ഭാരതത്തിൻ്റെ സംസ്കാരത്തെ നശിപ്പിച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാരതത്തിൻ്റെ സ്വത്വം തിരിച്ചു കൊണ്ടുവരാൻ കഴിയണം. ശരിയായ അനുപാതത്തിൽ വയ്ക്കുകയും വിളമ്പുകയും ചെയ്യുമ്പോഴാണ് ഭക്ഷണത്തിൻ്റെ മൂല്യമുണ്ടാകുന്നത് എന്നതു പോലെയാണ് വിദ്യാഭ്യാസവും ദേശീയ തലത്തിൽ ആവിഷ്കരിക്കുമ്പോൾ അത് നടപ്പാകുന്നത് സംസ്ഥാനങ്ങളിലൂടെയാണ്. എത്ര നല്ല ഭക്ഷണം തയാറാക്കിയാലും നന്നായി വിളമ്പിക്കൊടുത്തില്ലെങ്കിൽ കിഴക്കുന്നവർക്ക് ആരോചകമാകും. പുതിയ വിദ്യാഭ്യാസ നയം മഹിമ ചോരാതെ നടപ്പാക്കാൻ ദേശീയ അധ്യാപക പരിഷത്തിൻ്റെ അധ്യാപകർ അത് ഏറ്റെടുക്കണം. ജീവിതത്തിൻ്റെ അർത്ഥവ്യാപ്തി മനസിലാക്കി കുട്ടികളിൽ അടയാളപ്പെടുത്തലുകൾ നടത്താൻ അധ്യാപകർക്കു കഴിയണമെന്നും അവർ പറഞ്ഞു.

കുഴിയം ശക്തി പാദ അദ്വൈതാശ്രമം സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.എൻഡിഎ സംസ്ഥാന അധ്യക്ഷൻ പി .എസ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.

സ്വന്തം കർമ്മ ക്ഷേത്രത്തിൽ ഉത്തരവാദിത്വം നിറവേറ്റാനുള്ള മന:ശക്തിയാണ് ശാക്തീകരണത്തിന്റെ കാതൽ.സൃഷ്ടി സ്ഥിതി സംഹാര ശക്തിയാകുന്നത് സന്ദർഭങ്ങൾക്ക് അനുസരിച്ചാകാനുള്ള വിവേകമാണ് വേണ്ടത്. അസ്ഥാനത്തുള്ള ശക്തി പ്രകടനം വിപരീത ഫലം ഉണ്ടാക്കും. അതാണിപ്പോൾ കേരളം കണ്ടതെന്നുംപി. എസ് ഗോപകുമാർ
പറഞ്ഞു. സംസ്ഥാന വനിത വിഭാഗം അധ്യക്ഷ പി. ശ്രീദേവിഅധ്യക്ഷത വഹിച്ചു. എൻ ടി യുസംസ്ഥാനജന. സെക്രട്ടറി ടി. അനൂപ്കുമാർ, വനിത വിഭാഗം ജോ. കൺവീനർ എ . സുജിത,സംസ്ഥാന ട്രഷറർ കെ കെ ഗിരീഷ് കുമാർ, സംസ്ഥാന ഉപാധ്യക്ഷ കെ .സ്മിത , സംസ്ഥാന സെക്രട്ടറി കെ .വി ബിന്ദു, എൻ ജി ഒ സംഘ് സംസ്ഥാന വനിത അധ്യക്ഷ പി. സി സിന്ധുമോൾ ,സംസ്ഥാന വനിത വിഭാഗം ജോ. കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കോർപറേറ്റ് ട്രെയിനറും കൗണ്‍സിലിങ് സൈക്കോളജിസ്റ്റും ആയ എസ് സുരേഷ് കുമാർ ക്ലാസ്സ്‌ നയിച്ചു. സിനി കൃഷ്ണപുരി, ഗിരിജദേവി എസ്, ഐശ്വര്യ പി എസ്, പാറംകോട് ബിജു, ടി ജെ ഹരികുമാർ, എസ് കെ ദിലീപ് കുമാർ, എ അനിൽകുമാർ കെ ആർ സന്ധ്യകുമാരി തുടങ്ങിയവർ സംസാരിച്ചു

‘മഹിളകളുടെ ഒരുമയിൽ മാറ്റത്തിൻ്റെ മംഗളധ്വനി’ എന്ന മുദ്രാവാക്യവുമായിസോപാനം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 14 ജില്ലകളിൽ നിന്നുള്ള മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു

കാൽ വഴുതി പള്ളിക്കലാറ്റിൽ വീണ വയോധികൻ മരിച്ചു

ശാസ്താംകോട്ട (കൊല്ലം):കുളിക്കുന്നതിനിടെ കാൽ വഴുതി പള്ളിക്കലാറ്റിൽ വീണ വയോധികൻ മരിച്ചു.ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി വയലിറമ്പിൽ വീട്ടിൽ സദാശിവൻ (72) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നരിക്കാട്ടിൽ കടവിലായിരുന്നു സംഭവം.ശാസ്താംകോട്ട അഗ്നി രക്ഷാസേനയെത്തി പുറത്തെടുത്ത മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ:ഇന്ദിര.മക്കൾ:അനിൽകുമാർ,മനോജ്.മരുമക്കൾ:എസ്.അനിത,ആർ.അനിത.

ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശിയായ സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ശാസ്താംകോട്ട:പനിക്ക് ചികിത്സയിലായിരുന്ന സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.പത്താൻകോട്ട് 629 ഇഎംഇ ബറ്റാലിയൻ നായ്ക്ക് ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ഷിജു ഭവനത്തിൽ കെ.ഷിജുവാണ് (38) മരിച്ചത്.പത്താൻകോട്ട് സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ മൃതദേഹം എത്തിക്കും.ഇവിടെ നിന്ന് 10 മണിക്ക് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.ഭാര്യ:സുജ.മക്കൾ:ഷിബിൻ,ഷിനു.