Home Blog Page 2023

കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

കോഴിക്കോട്.കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ഇൻ്റി ഗോ വിമാനത്തിനുമാണ് ഭീഷണി.ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും
ദോഹയിലേക്കുള്ള ഇൻ്റി ഗോ-6E87 വിമാനത്തിനുമാണ് ഭീഷണി

രാവിലെ 10 മണിയോടെ പറന്നു ഉയർന്ന വിമാനങ്ങൾ ഇറങ്ങേണ്ട വിമാന താവളങ്ങളിൽ സുരക്ഷിതമായി ഇറങ്ങി. വ്യാജ ബോബ് ഭീഷണി വിമാന സർവ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.6 എയർ ഇന്ത്യ വിമാനങ്ങൾ ഉൾപ്പെടെ
രാജ്യത്ത് ഏഴ് വിമാനങ്ങൾക്കാണ് ഇന്ന് ബോംബ് ഭീഷണി നേരിടേണ്ടി വന്നത്

കിടപ്രം
തെക്ക് വിളക്കും തറയിൽ ലീല നിര്യാതയായി

മൺട്രോതുരുത്ത്:കിടപ്രം
തെക്ക് വിളക്കും തറയിൽ ഭരതൻ്റെ ഭാര്യ ലീല (71) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:ദീപ്തി.ബി,ഗിരീഷ് കുമാർ,ദീപ.മരുമക്കൾ: കെ.വിജയകുമാർ,ആർ.രാജി, ആർ.രാജീവ്.സഞ്ചയനം:27ന് രാവിലെ ഏഴു മണിക്ക് മകളുടെ വസതിയായ അശ്വതിയിൽ (കൺട്രാംകാണി, മൺട്രോതുരുത്ത്) വച്ച് നടക്കും.

തേവലക്കരയില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ ബാങ്ക് അപ്രൈയ്‌സര്‍ ചൈന്നെയില്‍ നിന്നും പിടിയിലായി

തേവലക്കര . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യന്‍ ബാങ്ക് അപ്രൈയ്‌സര്‍ ചൈന്നെയില്‍ നിന്നും പിടിയിലായി.
ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര ശാഖയിലെ അപ്രൈസര്‍ തേവലക്കര പാലയ്ക്കല്‍ തെക്കടത്ത് കിഴക്കേ തില്‍ അജിത്ത് വിജയനെയാണ് പിടികൂടിയത്.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്രൈസര്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ച് സമരം നടത്തി. ഇടപാടുകാരെ കേസില്‍പെടുത്തിയത് അധികൃതരുടെ ഗൂഡാലോചനയെന്നാരോപിച്ച് ആണ് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചത്.

അജിത്ത് വിജയനെ ഒന്നാം പ്രതിയാക്കിയാണ് തെക്കുംഭാഗം പൊലീസ് കേസെടുത്തത്. 86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബാ ങ്കിലെത്തുന്ന ഉപഭോക്താക്ക ളുടെ പണയ ഉരുപ്പടി എന്ന നി ലയില്‍ അവരെക്കൊണ്ട് ഒപ്പു വച്ച രേഖകള്‍ ഉപയോഗിച്ചാ ണ് മുക്കുപണ്ടം പണയപ്പെടു ത്തിയിരിക്കുന്നത്. പണയം വയ്ക്കാനെത്തുന്ന ഉപഭോക്താക്കള്‍ അറിയാതെ അപ്രൈസര്‍ ചെയ്‌തെന്നാണ് നിഗമനം. എന്നാല്‍ ഉപഭോക്താക്കളുടെ പേരിലുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ ഉപഭോക്താക്കളും അപ്രൈസറും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് നടത്തി എന്ന നിലയിലാണ് ബ്രാഞ്ച് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ബ്രാഞ്ച് മാനേജരുടെ മൊഴിയില്‍ അപ്രൈസര്‍ അജിത്ത് വിജയനെ കൂടാതെ ഉപഭോക്താക്കളായ 6 പേരുടെ പേരില്‍ പൊലീസ് കേസെടു ത്തിട്ടുണ്ട്.

അതേസമയം പ്രാഥമിക അന്വേഷണത്തില്‍ ഉപഭോ ക്താക്കള്‍ക്ക് പങ്കില്ല എന്ന നി ഗമനത്തിലാണ് പൊലീസ്.എന്നാല്‍ തങ്ങളെ കേസില്‍പെടുത്തിയതില്‍ അധികൃതരുടെ ചതിയുണ്ട് എന്നാണ് സമരക്കാരുടെ പരാതി.

താലൂക്ക് ആശുപത്രിയിലെ മോഷണം: യുവാവ് പിടിയില്‍

ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീയുടെ മൊബൈല്‍ ഫോണും 3500 രൂപയും മോഷ്ടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ചവറകുളങ്ങര ഭാഗം പാലത്തറതെക്കതില്‍ ഇര്‍ഷാദ്(24) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്ന ഭര്‍ത്താവിന് കൂട്ടിരിപ്പിനായി എത്തിയ മൈനാഗപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ കൈയില്‍ നിന്ന് ഇയാള്‍ മൊബൈല്‍ഫോണും പണവും പിടിച്ചു പറിച്ച് എടുത്ത ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
ചവറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ശനിയാഴ്ച ചവറ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്ന് പിടികൂടുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന മോട്ടോര്‍ബൈക്കും എറണാകുളം നോര്‍ത്ത്‌റെയില്‍വേസ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ക്കെതിരെ മുമ്പും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.
ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ രഞ്ജിത്ത് രാജന്‍, സിപിഒമാരായ മനീഷ്, മനോജ്, സജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

സ്‌ട്രെച്ച് മാര്‍ക്കുകളോട് ഇനി ഗുഡ് ബൈ പറയാം…

തൊലിപ്പുറത്ത് ഉണ്ടാകുന്ന പാടുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗര്‍ഭാവസ്ഥ, പ്രായാധിക്യം എന്നിവ ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നവയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് കാണപ്പെട്ടേക്കാം. എന്നാല്‍ ഈ പാടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു എന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. എന്നാല്‍ ഇതോര്‍ത്ത് ആരും ഇനി വിഷമിക്കേണ്ട. സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍വാഴ

പലതരം പ്രശ്നങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാനും ഉത്തമമാണ്. സ്‌ട്രെച്ച് മാര്‍ക്കുള്ള ഇടങ്ങളില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി മസാജ് ചെയ്യുന്നത് പാടുകള്‍ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് മിക്സിയില്‍ നന്നായി അടിച്ചെടുത്ത് പാടുകള്‍ ഉള്ളിടത്ത് പുരട്ടുക. ഉണങ്ങിയ ശേഷം ഇത് പറിച്ചെടുത്ത് കളയാം. ശേഷം മോയ്ചരൈസറോ എണ്ണയോ പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ വളരെയധികം ഗുണം ചെയ്യും.

വെളിച്ചെണ്ണ, ബദാം ഓയില്‍

മുടി, ചര്‍മ്മം എന്നിവയ്ക്ക് ഒരേപോലെ നല്ലതാണ് വെളിച്ചെണ്ണയും ബദാം ഓയിലും. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഫലപ്രദമാണ്.

തേന്‍

തേന്‍ ഒരു നാച്ചുറല്‍ മോയ്ചറൈസറാണ്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്കുള്ള ഇടങ്ങളില്‍ തേന്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് ഫലം നല്‍കും.

ആവണക്കെണ്ണ

മുടിക്ക് ഗുണം നല്‍കുന്ന ഒന്നാണ് ആവണക്കെണ്ണ. അതുപോലെ ചര്‍മ്മത്തിനും ഇത് നല്ലതാണ്. സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉള്ളിടത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ചെറുനാരങ്ങ
ചെറുനാരങ്ങയില്‍ ആന്റി ഓക്സിഡന്റുകളും വിറ്റാമിന് സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ വളരെ നല്ലതാണ്. ചെറുനാരങ്ങയുടെ നീര് സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് പാടുകള്‍ അകറ്റാന്‍ ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങള്‍, ആരോഗ്യ പ്രൊഫഷണലുകള്‍ നല്‍കുന്ന ഉപദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.

മണ്‍റോത്തുരുത്ത് പഞ്ചായത്തില്‍ കെ ഫോണ്‍ കണക്ഷന്‍ ദുരുപയോഗപ്പെടുത്തിയതായി ജനപ്രതിനിധികള്‍ക്കെതിരെ സിപിഎം പരാതി

മണ്‍റോത്തുരുത്ത്. പഞ്ചായത്തില്‍ കെ ഫോണ്‍ കണക്ഷന്‍ ദുരുപയോഗപ്പെടുത്തിയതായി ജനപ്രതിനിധികള്‍ക്കെതിരെ പരാതി. അഴിമതി നടത്തിയ ഗ്രാമ പഞ്ചായത്ത് അംവും, കൂട്ട് നിന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും
രാജിവെച്ച് പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്
ഇൻറർനെറ്റ് മൗലീക അവകാശം ആക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈസ്പീഡ് ഇൻറർനെറ്റ് സൗകര്യം നടപ്പിലാക്കുന്ന പദ്ധതിയായ KFON BPL വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി അട്ടിമറിച്ച് മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ അനർഹർക്ക് കൊടുക്കുകയും അതിൽ ഒമ്പതാം വാർഡ് മെമ്പർ സ്വന്തം വാർഡിൽ നൽകിയ സൗജന്യ KFON കണക്ഷൻ സ്വന്തം വീട്ടിൽ ഉപയോഗിക്കുകയും ചെയ്തത് സംബന്ധിച്ച് ആണ് സിപിഎം പരാതി നല്‍കിയത്. വിജിലൻസ് അന്വേഷണം നടക്കുകയാണ്.
ഒമ്പതാം വാർഡിലെ കണക്ഷൻ നൽകിയതിൽ ക്രമക്കേട് നടന്നതിനാൽ അത് ക്യാൻസൽ ചെയ്ത് അർഹരായവരെ കണ്ടെത്തി നൽകുവാൻ പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവായി. ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും നടത്തിയ അംഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത് , ഇവർ ഇനി ഒരു നിമിഷം പോലും ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളായി തുടരരുതെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും സിപിഎം മൺറോതുരുത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഖത്തറില്‍ വാഹനാപകടത്തില്‍ ശൂരനാട് സ്വദേശിയായ അഞ്ചുവയസ്സുകാരന്‍ മരിച്ചു

ശാസ്താംകോട്ട: ഖത്തറില്‍ വാഹനാപകടത്തില്‍ അഞ്ചുവയസ്സുകാരന്‍ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ രാകേഷ് ഭവനത്തില്‍ രഞ്ജു കൃഷ്ണന്റെയും അനുജയുടെയും മകന്‍ അദിത് രഞ്ജു കൃഷ്ണനാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബം താമസിക്കുന്ന ബര്‍വാ മദീനത്തിലെ പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. എല്‍കെ.ജി.വിദ്യാര്‍ഥിയാണ്. സഹോദരന്‍: ആര്യന്‍. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍.

കരുനാഗപ്പള്ളിയില്‍ മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി. മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പോലിസിന്റെ പിടിയിലായി പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിൽ നാഗൂർ മീരാൻ മകൻ ആബിദ് (25), ആലുംകടവ് മരുതേക്ക് കാട്ടൂർ വീട്ടിൽ ഷാജഹാന്‍ മകന്‍ അജിംഷാ( 30 )എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും സകൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനയ്ക്കായി എത്തിച്ച 10 ഗ്രാം എം.ഡി.എം.എ ആണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന ഏകദേശം 50,000 രൂപ വില വരുന്ന മയക്ക്‌മരുന്നാണ് പോലീസ് പിടിച്ചെടുത്തത് കരുനാഗപ്പള്ളി കെ.എസ്.ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തുള്ള സ്വകാര്യ ലോഡ്‌ജിൽ റൂമെടുത്ത് ആയിരുന്നു കച്ചവടം നടത്തിയിരുന്നത് മയക്ക് മരുന്ന് കച്ചവട ത്തിലൂടെ ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു പ്രതികൾ മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സക്കറിയ കുരുവിള, റഹീം, സുരേഷ് സി.പി.ഓ അനിത ജില്ലാ ഡാൻസാഫ് സംയുക്തമായി നടത്തിയ പിടികൂടിയത് എന്നിവർ പരിശോധനയിലാണ് മയക്കുമരുന്ന്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 40 മത് കരുനാഗപ്പള്ളി മേഖലാ സമ്മേളനം

കരുനാഗപ്പള്ളി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 40 മത് കരുനാഗപ്പള്ളി മേഖലാ സമ്മേളനം നടന്നു. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജു പെരിങ്ങാല അദ്ധ്യഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ അഥിതിയായി. ചടങ്ങിൽ കരുനാഗപ്പള്ളി ഫയർഫോഴ്‌സ് ജീവനക്കാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി. മണിലാൽ മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി പ്രദീപ് അപ്പാളു, സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ ജോയി ഉമ്മന്നൂർ, അനിൽ ഏ വൺ, ജില്ലാ ജോ.സെക്രട്ടറി കവിത അശോക്, വെൽഫെയർ ട്രസ്റ്റ് ചെയർമാൻ രാജശേഖരൻ നായർ, മുരളി അനുപമ, സജീവ് തഴുത്തല, പ്രദീപ് പി.ജി, മനു ശങ്കർ, ഗോപു നീണ്ടകര, സജുകുമാർ, രാജേഷ് ഉല്ലാസ്, ശ്രീജിത്ത് ഓറഞ്ച്, രഞ്ജിത്ത് ദേവൂസ്, ബാബു ജോർർജ്ജ്, കിഷോർ, അജീഷ് ആദീസ്, മനോജ് കുന്നത്ത്, സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.

പുതിയ ഭാരവാഹികൾ :
പ്രദീപ് അപ്പാളു ( പ്രസിഡൻ്റ് )
പ്രകാശ് അജാസ്‌ (വൈസ്.പ്രസി.)
ഗോപു നീണ്ടകര (സെക്രട്ടറി )
രാജു പെരിങ്ങാല ( ജോ. സെക്രട്ടറി )
രഞ്ജിത്ത് ദേവൂസ് (ട്രഷറർ )
ഇന്ദുലേഖ ആർ. നന്ദനം ( പി.ആർ.ഒ)

ജില്ലാ കമ്മിറ്റി

അനിൽ ഏ വൺ
രാജശേഖരൻ നായർ
പ്രദീപ് പി.ജി
സുരേഷ് ബാബു ദേവൻസ്

‘കൈവിടില്ല കരുനാഗപ്പള്ളി ” താലൂക്ക് ലൈബ്രറി കൗൺസിൽ ശേഖരിച്ച വയനാട് ഫണ്ട് കൈമാറി

കരുനാഗപ്പള്ളി . പ്രകൃതി ദുരന്തം വിതച്ച വയനാടിന് സമാനതകളില്ലാത്ത സഹായവുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ.
ദുരന്തത്തിനിയായ ആളുകളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച തുക സംസ്ഥാന ലൈബ്രറി കൗൺസിലിന് കൈമാറി. 25 ലക്ഷത്തി ഏഴായിരത്തി 118 രൂപയാണ് കൈമാറിയത്.സംസ്ഥാന ലൈബ്രറി കൗൺസിൽ വിഹിതം കൂടാതെ താലൂക്ക് ലൈബ്രറി കൗൺസിൽ ഒരു വീടും 10,000 പുസ്തക ശേഖരമുള്ള ഒരു ലൈബ്രറിയും നിർമ്മിച്ചു നൽകും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഒരോ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി, എൽപി സ്കൂളുകളിൽ വായനയെ പരിപോഷിപ്പിക്കുവാൻ നന്നായി വായിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ എന്നിവ നൽകലുമാണ് ‘കൈവിടില്ല, കരുനാഗപ്പള്ളി ‘ എന്ന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധുവിന് ഡോ സുജിത് വിജയൻപിള്ള എംഎൽഎ തുക കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി ബി ശിവൻ അധ്യക്ഷനായി. സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളികൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വി പി ജയപ്രകാശ് മേനോൻ, വള്ളിക്കാവ് മോഹൻദാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ പ്രദീപ്, എ സജീവ് തുടങ്ങിയവർ പങ്കെടുത്തു. കാലടി സംസ്കൃത സർവ്വകലാശാല മലയാള വിഭാഗത്തിൻ്റെ പാർവ്വെ മലയാള നാടകവേദി അവതരിപ്പിച്ച ‘അക്ഷരങ്ങൾക്ക് തിരിതെളിക്കുവിൻ’ എന്ന നാടകവും അരങ്ങേറി.
നാടിനെ നടുക്കിയ പ്രളയ ദുരന്തത്തിൽ 50 ലോഡ് സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10, 80 ,000 രൂപയും കോവിഡ് വാക്സിൻ ചലഞ്ചിൽ 5, 45,000 രൂപയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നല്കിയിരുന്നു.