Home Blog Page 2023

വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി: ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പ്രഖ്യാപിച്ചത്.

ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ആലോചനയിലുണ്ടെന്നും റാം മോഹൻ നായിഡു അറിയിച്ചു. നിലവിൽ രാജ്യത്തെ വിമാന സർവീസുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഭീഷണികൾ നിസാരമായി കാണാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വ്യാജ കോളുകൾക്കെതിരെയും ഇ–മെയിലുകൾക്കെതിരെയും കർശന നടപടി വേണം. ഇത്തരം വ്യാജ ഭീഷണികൾ യാത്രക്കാർക്കും കമ്പനികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയേ മതിയാകൂ.

ഏത് എയർലൈനു ഭീഷണിയുണ്ടായാലും അത് ഞങ്ങൾക്കെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നത്. വിപിഎൻ ഉപയോഗിച്ചാണ് പലരും വ്യാജ കോളുകള്‍ ചെയ്യുന്നത്. അതിനാൽ തന്നെ വേറെ രാജ്യങ്ങളിൽ നിന്നായിരിക്കും ഈ കോളുകൾ വരുന്നത്.’’ – റാം മോഹൻ നായിഡു ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. 376-ാം വകുപ്പ് പ്രകാരം എടുത്ത കുറ്റം നിലനി‍ൽക്കില്ലെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ജസ്റ്റിസ് എം നാഗപ്രസന്ന ജാമ്യഹർജി തള്ളുകയായിരുന്നു.

കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതപ്രകാരമാണ് നടന്നതെന്ന പ്രജ്വലിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പരാതിയുമായി രംഗത്ത് വരാൻ നാല് വർഷത്തെ കാലതാമസമുണ്ടായെന്നും ഈ കാലതാമസത്തിന് തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും ഇതെല്ലാം കോടതി തള്ളുകയായിരുന്നു.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാല് ലൈംഗികാതിക്രമ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം റജിസ്ടർ ചെയ്തത്. ഓഗസ്റ്റ് 24 ന് എംപിമാർ/എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 2,144 പേജുള്ള കുറ്റപത്രമാണ് അന്വേഷണം സംഘം കോടതിയിൽ സമർപ്പിച്ചത്. കർണാടക ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിൽ നാല് പേരാണു രേഖാമൂലം പരാതി നൽകിയത്. അതിജീവിതകളെല്ലാം ഹാസൻ മണ്ഡലവുമായി ബന്ധമുള്ളവരാണ്. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.

നൂറ്റൻപതിലധികം പേരുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. പ്രജ്വലിന്റെ പീ‍ഡന ദൃശ്യങ്ങളുടെ വിഡിയോ, ഫൊറൻസിക് പരിശോധനയിൽ യഥാർഥമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ് പ്രജ്വലിനെതിരെ പരാതി നൽകിയത്. വീട്ടുജോലിക്കാരിയെ പീ‍ഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണ പ്രതിയാണ്. മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ നിലവിൽ ജു‍ഡീഷ്യൽ കസ്റ്റഡിയിലാണ്. മേയ്നാലിന് അറസ്റ്റിലായ എച്ച്.ഡി രേവണ്ണയ്ക്കു പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

നാഗചൈതന്യ-ശോഭിത വിവാഹം; ഒരുക്കങ്ങൾ തുടങ്ങി

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്.

വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന ഒരു പുണ്യ ചടങ്ങാണ് ഇത്. കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ആചാരം തെലുങ്ക് ജനതയുടെ വിവാഹാഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ്.

മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു പരമ്പരാഗത ലുക്കിലായിരുന്നു ശോഭിത. ‘‘അങ്ങനെ അത് ആരംഭിക്കുന്നു’’, എന്നാണ് ചിത്രങ്ങൾ ശോഭിത നൽകിയ അടിക്കുറിപ്പ്.

ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ തിയതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

സായ് പല്ലവിയ്ക്കൊപ്പമുള്ള ‘തണ്ടേൽ’ എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ ‘മങ്കി മാൻ’ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പാലക്കാട്ട് രാഹൂൽ മാങ്കൂട്ടത്തിൽ തോല്ക്കുമെന്നും, പ്രതിപക്ഷ നേതാവ് പൊട്ടനാണെന്നും പി വി അൻവർ

മലപ്പുറം: വി ഡി സതീശന് മറുപടിയുമായി പി വി അൻവർ എം എൽ എ .പാലക്കാട്ട് രാഹൂൽ മാങ്കുട്ടത്തിൽ തോൽക്കുമെന്ന് വി ഡി സതീശന് മനസിലായെന്നും, ഇത് ഡി എം കെ കാരണമാണന്ന് വരുത്തി തീർക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. വി ഡി സതീശനെതിരെ രൂക്ഷമായ വിമർശനമാണ് അൻവർ നടത്തിയത്.
പാലക്കാട് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നത് ഡോ.പി സരിനെ ആയിരുന്നു.
കോൺഗ്രസ് വോട്ട് ബി ജെ പി ക്ക് പോകും, ഇന്ന് പെട്ടന്ന് പ്രകോപനപരമായി നിലപാടെടുക്കാൻ എന്താ കാരണമെന്നും അൻവർ ചോദിച്ചു.
വി ഡി സതീശൻ്റെ ഇന്നത്തെ പ്രസ്ഥാവന ബിജെപി ജയിച്ചു എന്ന് ഡിക്ലയർ ചെയ്യുകയായിരുന്നു.
പ്രതിപക്ഷ നേതാവിന് ഇത്ര അഹങ്കാരം പാടില്ല. ഇതിൻ്റെ വില പാലക്കാട്ടും, ചേലക്കരയിലും സതീശൻ കൊടുക്കേണ്ടി വരുമെന്നും പി വി.അൻവർ പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷ നിലപാടുകൾ എന്താണെന്ന് അൻവർ, ആർ എസ് എസ് ഉം പിണറായിസവും ഒരുപോലെ എതിർക്കപ്പെടണമെന്നും അൻവർ പറഞ്ഞു.
പാലക്കാട്ടെ നിലപാട് ബുധനാഴ്ച കൺവൻഷനിൽ പ്രഖ്യാപിക്കും.പ്രതിപക്ഷ നേതാവിൻ്റെ അത്ര ബുദ്ധി എനിക്കില്ലെങ്കിലും സതീശൻ്റെ അത്ര
പൊട്ടനല്ല താനെന്നും അൻവർ പറഞ്ഞു.
ചേലക്കരയിൽ ഇതുവരെ കാണാത്ത പോരാട്ടം.ഡി എം കെ ജയിക്കുമെന്നും അൻവർ. രമ്യ ഹരിദാസിനെ ചേലക്കരയിൽ ആർക്കും ഇഷ്ടമല്ലന്നും അൻവർ പറഞ്ഞു.

പാർക്കിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; ഖത്തറിൽ ശൂരനാട്ടുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ദോഹ: കളി കഴിഞ്ഞു തിരിച്ചു വരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് അഞ്ചു വയസ്സുകാരൻ ഖത്തറിൽ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്. കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ ഹൗസിങ് കോമ്പൗണ്ടിൽ നിന്നും കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പോഡാർ പേൾ സ്കൂളിലെ കെജി വിദ്യാർഥിയാണ്.

അച്ഛൻ രഞ്ജു കൃഷ്ണൻ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. സഹോദരൻ: ആര്യൻ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. അദിത് രഞ്ജു കൃഷ്ണൻ പിള്ളയുടെ ദാരുണാന്ത്യത്തിൽ പോഡാർ പേൾ സ്കൂൾ മാനേജ്മെന്റും വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS  പ്രതിപക്ഷ നേതാവ് പൊട്ടനും, അഹങ്കാരിയുമെന്ന് അൻവർ

2024 ഒക്ടോബർ 2 1 തിങ്കൾ 4.30 pm

?വി ഡി സതീശന് മറുപടിയുമായി പി വി അൻവർ, പാലക്കാട് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നത് ഡോ.പി സരിനെ ആയിരുന്നു.

?കോൺഗ്രസ് വോട്ട് ബി ജെ പി ക്ക് പോകും, ഇന്ന് പെട്ടന്ന് പ്രകോപനപരമായി നിലപാടെടുക്കാൻ

?വി ഡി സതീശൻ്റെ ഇന്നത്തെ പ്രസ്ഥാവന ബിജെപി ജയിച്ചു എന്ന് ഡിക്ലയർ ചെയ്യുകയായിരുന്നു

?പ്രതിപക്ഷ നേതാവിന് ഇത്ര അഹങ്കാരം പാടില്ല. ഇതിൻ്റെ വില പാലക്കാട്ടും, ചേലക്കരയിലും സതീശൻ കൊടുക്കേണ്ടി വരുമെന്നും പി വി.അൻവർ

? ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷ നിലപാടുകൾ എന്താണെന്ന് അൻവർ, ആർ എസ് എസ് ഉം പിണറായിസവും ഒരുപോലെ എതിർക്കപ്പെടണം.

?പാലക്കാട്ടെ നിലപാട് ബുധനാഴ്ച കൺവൻഷനിൽ പ്രഖ്യാപിക്കും.പ്രതിപക്ഷ നേതാവിൻ്റെ അത്ര ബുദ്ധി എനിക്കില്ലെങ്കിലും സതീശൻ്റെ അത്ര
പൊട്ടനല്ല താനെന്നും അൻവർ.

?ചേലക്കരയിൽ ഇതുവരെ കാണാത്ത പോരാട്ടം.ഡി എം കെ ജയിക്കുമെന്നും അൻവർ

? എഡിഎമ്മിൻ്റെ മരണം: ടി വി പ്രശാന്തനെ മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രി. ഇതിനായി നിയമോപദേശം തേടിയെന്നും മന്ത്രി

?എഡിഎംകെ.നവീൻ ബാബുവിൻ്റെ കുടുംബത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ 10ന് സന്ദർശിക്കും

? എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്ച, ജാമ്യഹർജിയുടെ വിധി വന്ന ശേഷമാകും പോലീസ് നടപടി

?ചിറയിൻകീഴ് ശാരദാ വിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കുട്ടി മെഡിക്കൽ കോളജിൽ

?സി പി എമ്മിനെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ പശ്ചാത്തപിച്ച് പാലാക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി.സരിൻ

സഭാതർക്കം: സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി. പള്ളികൾ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികളിൽ കുറ്റം ചുമത്തുന്ന നടപടികളുമായി മുന്നോട്ടു പോകാനാണു ഹൈക്കോടതി തീരുമാനം. നവംബർ എട്ടിനു ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, പൊലീസ്, കലക്ടർ, യാക്കോബായ സഭാംഗങ്ങൾ തുടങ്ങിയവർക്കു ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി.

എറണാകുളം, പാലക്കാട് ജില്ലകളിലായി ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണു കേസ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടർമാർക്കു നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാരും യാക്കോബായ സഭാംഗങ്ങളും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് കേസുകളിൽ കുറ്റം ചുമത്തുന്ന നടപടികൾക്കായി എതിർകക്ഷികളോടു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചത്. നേരിട്ടു ഹാജരാകാനായില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കേസുകളാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

‘നവംബർ 19 വരെ യാത്ര പാടില്ല, ആക്രമണമുണ്ടാകും’: എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി പന്നു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികം ആയതിനാൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തിൽ പന്നുവിന്റെ ഭീഷണിയെ ജാഗ്രതയോടെ വിലയിരുത്തുകയാണ് സുരക്ഷാ ഏജൻസികൾ.

കഴിഞ്ഞ വർഷവും പന്നു സമാനമായ രീതിയിൽ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു. ഖാലിസ്ഥാൻ വാദം ഉന്നയിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയിൽ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. അമേരിക്കയിലുള്ള പന്നുവിനെതിരെ കേന്ദ്രം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബിൽ വിഘടനവാദത്തെ വളരെയധികം പിന്തുണയ്ക്കുന്നതാണ് പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി വാദിച്ചു കൊണ്ട് ഖലിസ്ഥാൻ ആശയത്തിനു പ്രോത്സാഹനം നൽകി. തുടർന്ന് ഖലിസ്ഥാൻ വിഘടനവാദത്തിന്റെ വക്താവായി മാറി. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുൻനിർത്തി യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള പന്നു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടർച്ചയായി കേസുകളും നടത്തുന്നുണ്ട്.

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2022 ഒക്ടോബറിൽ പന്നുവിനെതിരെ റെഡ് കോർണർ നോട്ടിസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിച്ചു.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS അൻവറിനെ തള്ളി കോൺഗ്രസ്

2024 ഒക്ടോബർ 2 1 തിങ്കൾ 4.00 pm

?പി വി ശ്രീനിജൻ എം എൽ എ യ്ക്ക് എതിരായ ജാതി അധിക്ഷേപത്തിൽ മറുനാടൻ ഷാജൻ സ്ക്കിയയുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

?ചിറയിൻകീഴ് ശാരദാ വിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

?പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യം. അടുത്ത മാസം 8 ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ ഹാജരാകണമെന്ന് ഹൈക്കോടതി

?ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺഗ്രസ്

?പി വി അൻവർ സ്ഥാനാർത്ഥിയെ നിർത്തിയാലും കുഴപ്പമില്ലെന്ന് വി ഡി സതീശൻ, ഉപാധികൾ തള്ളി കോൺഗ്രസ്

?ഉപാധികൾ അൻവർ കൈയ്യിൽ വച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ്

കരുനാഗപ്പള്ളി ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു

കരുനാഗപ്പള്ളി .ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കരുനാഗപ്പള്ളി പറയകടവ് അരയശ്ശേരി ബിൻസിയ ( 34 ) ആണ് മരിച്ചത്. 11 മണിയോടെയായിരുന്നു അപകടം. ചങ്ങംകുളങ്ങര ജംഗ്ഷനിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു .