ആലപ്പുഴ.കിസാൻ കോൺഗ്രസ് ദേശീയ വൈസ്പ്രസിഡൻ്റ് ലാൽ വർഗ്ഗീസ് കൽപകവാടിയുടെ ശവസംസ്കാര ചടങ്ങുകൾ നാളെ നടക്കും. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പിതാവ് വർഗ്ഗീസ് വൈദ്യൻ്റെ ആഗ്രഹ പ്രകാരം ആലപ്പുഴ വലിയ ചുടുകാട് പൊതുശ്മശാനത്തിലായിരിക്കും ശവസംസ്കാരം..പിന്നീട് മൈനാഗപ്പള്ളി തേവലക്കരപള്ളിയിൽ ചിതാഭസ്മം സൂക്ഷിക്കും. തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടരയോടെ ഹരിപ്പാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിക്കും. ഇവിടുത്തെ പൊതുദർശനത്തിനുശേഷം രാവിലെ 9:30 യോടെ തോട്ടപള്ളിയിലെ കല്പകവാടി വീട്ടിലെത്തിക്കും. വൈകിട്ട് നാലുമണിക്ക് വിലാപയാത്രയായി ആലപ്പുഴ വലിയ ചുടുകാട്ടിൽ എത്തിക്കും. വൈകിട്ട് ആറുമണിക്കാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അന്ത്യം. തോട്ടപ്പള്ളിയിലെ കല്പകവാടി വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അക്കൗണ്ടൻ്റ് കം ഐ.ടി അസിസ്റ്റൻ്റ് നിയമനം
കിഴക്കേ കല്ലട. ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ടൻ്റ് കം ഐ.ടി അസിസ്റ്റൻ്റ് നിയമിക്കുന്നു.യോഗ്യത:ബി.കോം വിത്ത് പിജിഡിസിഎ.അക്കൗണ്ടിങ്,ബുക്ക് കീപ്പിംഗ് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന.ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഈ മാസം 28ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.ഫോൺ:0474-2585222.
സർഗ്ഗചേതനവാർഷികം നടത്തി
കരുനാഗപ്പള്ളി. സർഗ്ഗചേതനയുടെ പതിനാറാം വാർഷികം കന്നേറ്റി ശ്രീ.ധന്വന്തരി ആഡിറ്റോറിയത്തിൽ നടന്നു.
“കഥാ-കാവ്യ-ഗാന സംഗമലയം ” കവിയും ഗാനരചയി
താവുമായ പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡോ. ജമാലുദീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ആകാശവാണി അസി. ഡയറക്ടറും, കവിയുമായ ശ്രീകുമാർ മുഖത്തല നിർവഹിച്ചു.മണപ്പള്ളി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോ. വസന്തകുമാർ സാംബശിവൻ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.ഡോ. കണ്ണൻ കന്നേറ്റി ഏറ്റുവാങ്ങി.
ആദിനാട് തുളസി, ഡോ. പി.ബി. രാജൻ, ജയചന്ദ്രൻ തൊടിയൂർ ഡി. മുരളീധരൻ, ഡി. വിജയലക്ഷ്മി, കെ.ഗോപിദാസ് എന്നിവർ സംസാരിച്ചു
കേരളാ സർവ്വകലാശാല നടത്തിയ ഇന്റഗ്രേറ്റഡ് എം.ബി.എ പരീക്ഷയിൽ നാലാം റാങ്ക് നേടിയ കുമാരി. ജെ. കവിതയെ അനുമോദിച്ചു. സർഗ്ഗചേതന കഥാ – കവിതാ പുരസ്‌കാരങ്ങൾ ശിവരാമൻ മാത്തൂർ, പുരുഷൻ ചെറുകുന്ന് എന്നിവർ ഏറ്റുവാങ്ങി.
തുടർന്ന് ശ്രുതി-സുബി സിസ്റ്റേഴ്സ് അവതരിപ്പിച്ച രാഗരഞ്ജിനി സംഗീതസദസ്സ് നടന്നു
മണപ്പള്ളി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ് )
ആദിനാട് തുളസി (സെക്രട്ടറി )
ജയചന്ദ്രൻ തൊടിയൂർ (ട്രഷറർ )
ഡോ. ജമാലുദീൻ കുഞ്ഞ്, ഡി. വിജയലക്ഷ്മി,
കെ. ഗോപിദാസ് ( വൈ. പ്രസിഡന്റ് )
ഡി. മുരളീധരൻ, നന്ദകുമാർ വള്ളിക്കാവ്
എ. നസീൻ ബീവി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ
ഭാരവാഹികളായി തെരഞ്ഞെടുത്തു.
കരുനാഗപ്പള്ളി ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാൻ പാകമായ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി
കരുനാഗപ്പള്ളി.ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാൻ പാകമായ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി
കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷന് വടക്കുവശം പുതു
മണ്ണയിൽ
ബിൽഡിങ്ങിന് എതിർവശം റോഡ് അരികിൽ നിന്നും 113 സെന്റീമീറ്റർ 78. സെന്റീമീറ്റർ 28 സെന്റീമീറ്റർ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ചെടികളിൽ രണ്ടെണ്ണം പുഷ്പിക്കാൻ പാക മായതാണ്.

റോഡ് പണിക്കായി വന്ന അന്യസംസ്ഥാന തൊഴിലാളികൾ ചെടികൾ നട്ടു വളർത്തിയതാണെന്ന് സംശയിക്കുന്നു കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ P. L
വിജിലാലിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ദാസ്, ജിനു തങ്കച്ചൻ, ഹരിപ്രസാദ്, ജിജി. S.പിള്ള എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.
ജൂനിയർ ചെംബർ ഇൻ്റർനാഷണൽ ജെസിഐ ശാസ്താംകോട്ടയുടെ കുടുംബ സംഗമം
ശാസ്താംകോട്ട.ജൂനിയർ ചെംബർ ഇൻ്റർനാഷണൽ ജെസിഐ ശാസ്താംകോട്ടയുടെ കുടുംബ സംഗമം ഉത്സവ് 2K24 ശാസ്താംകോട്ട പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.എച്ച്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജെസിഐ സെനറ്റർ നിഖിൽദാസ് പാലവിള അധ്യക്ഷത വഹിച്ചു. നാടിൻ്റെ അഭിമാനമായ നാടൻപാട്ട് കലാകാരൻ അഭിലാഷ് ആദിയെ ചടങ്ങിൽ ആദരിച്ചു.
ജെസിഐ സോൺ ഓഫീസേഴ്സ് ജെസി രാമകൃഷ്ണൻ,JFF എയ്സ്വിൻ അഗസ്റ്റിൻ,JFM അഡ്വ. ദീപാ അശോക്,പ്രോഗ്രാം ഡയറക്ടർ JC HGF ബി.അജിത്ത്കുമാർ,സെക്രട്ടറി ജെ സി സതീഷ്കുമാർ എന്നിവർ സംസാരിച്ചു.

കുട്ടികളുടെയും,മുതിർന്നവരുടെയും കലാകായിക മൽസരങ്ങളും വടംവലിയും സംഘടിപ്പിച്ചു.
സമാപനസമ്മേളനത്തിൻ്റെ ഉദ്ഘാടനവും , സമ്മാനദാനവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ് നിർവ്വഹിച്ചു.
എ അയ്യപ്പൻ തെരുവിലലഞ്ഞ കാവ്യബോധത്തിന്റെ ഉടമ, ഡോ.എ മുഹമ്മദ് കബീർ
ശാസ്താംകോട്ട(കൊല്ലം).-മലയാള കവിതയിലെ അലഞ്ഞെഴുത്തിന്റെ പ്രതീകമായിരുന്നു കവി എ അയ്യപ്പൻ എന്ന് നിരൂപകനും എഴുത്ത് കാരനുമായ ഡോ.എ.മുഹമ്മദ് കബീർ.കുട്ടികളുടെ കേളികൊട്ട് ന്റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടന്ന അയ്യപ്പനനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ മരണം സൃഷ്ടിച്ച വേദനയും നിരാലംബത്വവുമാണ് അയ്യപ്പന്റെ തെരുവ് ജീവിതത്തിനാധാരം.അയ്യപ്പന് കവിത യായിരുന്നു ജീവിതം.വ്യക്തിപരമായി അയ്യപ്പൻ അനുഭവിച്ച ദുരന്തത്തിന്റെ ആഴം തിരിച്ചറിയാതെ യാണ് അയ്യപ്പെനെന്ന കവിയെയും അദ്ദേഹത്തിന്റെ കവിതയേയും നിരൂപകര്‍ വിലയിരുത്തലിനു വിധേയമാക്കിയത്.നാല് വരിയിൽ പന്ത്രണ്ടിലധികം കാവ്യ ബിംബങ്ങൾ തീർത്ത കവിതാരചന നിർവഹിച്ച മറ്റൊരു കവിയും മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടില്ല.അതുകൊണ്ട് തന്നെ കവികളുടെ കവി എന്ന വിശേഷണത്തിന് സർവ്വാത്മനാ യോഗ്യനാണ് അയ്യപ്പനെന്നു മുഹമ്മദ് കബീർ പറഞ്ഞു.
ഡിജിറ്റൽ സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ കവി വിശ്വൻ കുടിക്കോട് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.(ഡോ )കെ.ബി.സെൽവ മണി അയ്യപ്പൻ കവിതകളിൻ മേൽ വിഷയം അവതരിപ്പിച്ചു.ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യ അതിഥി ആയി.കവി ചവറ കെ.എസ്.പിള്ള പ്രതിഭകളെ ആദരിച്ചു
പ്രൊഫ.(ഡോ )ടി.മധു,
കെ.പി.എ.സി.ലീലാകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷകരായി.
കണ്ണനല്ലൂർ ഷാനവാസ്,ഡോ.പി.ആർ.ബിജു,കവി രേശ്‍മീ ദേവി,കവി എം.സങ്,ഹരി കുറിശ്ശേരി,രജനി കുന്ന് പുറം,ഗുരുകുലം ശശി,ഭൂപേഷ്,മിഥുനം രാധാകൃഷ്ണൻ,ദിലീപ് ശാസ്താം കോട്ട,അനിൽ ശാസ്താം കോട്ട,രാജേഷ് വിനു,ശശികുമാർ,ചന്ദ്രൻ കിഴക്കേടം,പ്രഭ പഴ ങ്ങാലം,ഷാജി ഡെന്നീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഇതിനോടാനുബന്ധിച്ചു നടന്ന കാവ്യാർച്ചന ശാസ്താം കോട്ട ഭാസ് അദ്ധ്യക്ഷനായി .പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു
കോട്ടവട്ടം തങ്കപ്പൻ ,പ്രദീപ് പഴ ങ്ങാലം,കല്ലട വിമൽ കുമാർ,കൊല്ലം ശേഖർ,ശാസ്താം കോട്ട അജയകുമാർ,ശശീന്ദ്രൻ അയ്യർ മഠം,അജേഷ് കണ്ടച്ചിറ,സതീഷ് ഞാലിയോട്,അമ്പലപ്പുറം ടി.രാമചന്ദ്രൻ,സുൽഫി ഓയൂർ kpac,വിജയകുമാർ, ശാസ്താംകോട്ട ഭാസ് എന്നീ കവികളെ പൊന്നാടയണിയിച്ചു.
ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ് കോമ്പിനേഷന്‍ പണിയാകുമോ……?
ചായയും ബിസ്‌ക്കറ്റും ഒരു ബെസ്റ്റ് കോമ്പിനേഷനാണ്. ഇന്ന്, പല വലുപ്പത്തില്‍ പല ചേരുവകളില്‍ ബിസ്‌കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ടീടൈം ആചാരം നിര്‍ത്താന്‍ സമയമായിരിക്കുന്നു.
ബിസ്‌ക്കറ്റ് ഒരിക്കലും ആരോഗ്യകരമായ സ്നാക് ആയി പരിഗണിക്കാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും കൊഴുപ്പും ശുദ്ധീകരിച്ച മൈദയും അടങ്ങിയിട്ടുണ്ട്, നാരുകള്‍ തീരെ കുറവാണ്. പ്രോട്ടീന്‍, വിറ്റാമിനുകള്‍ അല്ലെങ്കില്‍ ധാതുക്കള്‍ പോലുള്ള കുറഞ്ഞ പോഷകങ്ങളെ അവ പ്രദാനം ചെയ്യുന്നുള്ളൂ. മോശം ഫൈബര്‍ കഴിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും മലബന്ധത്തിന് കാരണമാകും.
സീറോ ഫാറ്റ്, ഷുഗര്‍ ഫ്രീ, മൈദ രഹിതം, അല്ലെങ്കില്‍ പ്രമേഹത്തിന് അനുയോജ്യമായവ എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, ഈ പ്രത്യേക ബിസ്‌ക്കറ്റുകള്‍ പലപ്പോഴും ‘ ശൂന്യമായ കലോറികള്‍’ ആണ് നല്‍കുന്നത്.
നിങ്ങള്‍ക്ക് വിശക്കുന്നില്ലെങ്കില്‍ ചായയ്ക്കൊപ്പം പ്രത്യേകിച്ച് ഒന്നും കഴിക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദ്ഗ്ധര്‍ പറയുന്നത്. എന്നാലും അണ്ടിപ്പരിപ്പ്, കാരറ്റ്, ഒരു കഷ്ണം പഴം എന്നിവ സ്നാക്സായി പരിഗണിക്കാവുന്നതാണ്. ഈ ഭക്ഷണങ്ങള്‍ ചായ കുടിച്ച് 15 മിനിറ്റ് കഴിക്ക് മാത്രം കഴിക്കുക. കാരണം ഇവയിലെ ആന്റി ന്യൂട്രിയന്റുകള്‍ ശരീരത്തിലെ ഇരുമ്പ് ആഗിരണത്തെ ബാധിക്കും.
നിങ്ങള്‍ക്ക് ഇടയ്ക്ക് ഒരു ക്രീം ബിസ്‌ക്കറ്റോ നിങ്ങളുടെ പ്രിയപ്പെട്ട മറ്റേതെങ്കിലും ബിസ്‌കറ്റോ കഴിക്കാം. എന്നിരുന്നാലും, ഇത് ഒരു ശീലമാക്കരുതെന്നാണ് നിര്‍ദ്ദേശിക്കാനുള്ളത്. കാരണം ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.
ഈ ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്, കാരണം
പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ ഭാഗമാണ്. ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹന ആരോഗ്യവും മെറ്റബോളിസവും വർധിപ്പിക്കുന്നതിനുമെല്ലാം പഴങ്ങൾ സഹായിക്കുന്നു. പപ്പായ നമ്മളിൽ പലർക്കും ഇഷ്ടമുള്ള പഴമാണ്. എന്നാൽ പപ്പായ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാൻ പാടില്ലെന്ന ആയുർവേദം പറയുന്നു.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളുമായി പപ്പായ യോജിപ്പിച്ച് കഴിക്കരുത്. കാരണം ഇവ യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.
പാലുത്പന്നങ്ങൾ
പാലോ പാലുത്പന്നങ്ങളോ പപ്പായ്ക്കൊപ്പം കഴിക്കുന്നത് ഉചിതമല്ലെന്നാണ് ആയുർവേദ വിധി ചൂണ്ടിക്കാട്ടുന്നത്. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈം പാലിൻറെയോ പാലുത്പന്നങ്ങളുടെയോ ദഹനത്തെ പ്രശ്നത്തിലാക്കാമെന്നതിനാലാണിത്.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നതും നല്ലതല്ലെന്ന് ആയുർവേദം പറയുന്നു. സ്പൈസിയായ ഭക്ഷണം ശരീരത്തിലെ താപനില ഉയർത്തുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പുളിപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. അവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, പപ്പായയുടെ എൻസൈമുകൾ അവയുമായി കലരുമ്പോൾ, അവ ദഹനത്തെ തടസ്സപ്പെടുത്തുകയോ ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്യും.
ചായ
പപ്പായയ്ക്കൊപ്പം ചായ കഴിക്കാതിരിക്കുക. ഇതും ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കോംബോ തന്നെയാണ്. ഇതും ഗ്യാസ്ട്രബിളിലേക്ക് തന്നെയാണ് നയിക്കുക.
അന്നജം അടങ്ങിയ ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങോ ധാന്യമോ പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. പപ്പായയിൽ പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കിയേക്കാം. പപ്പായയ്‌ക്കൊപ്പം കഴിയ്ക്കുമ്പോൾ വയറു വീർക്കുന്നതോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു.
ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്നെന്ന് ആരോപണം
ലഖ്നൗ: ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്ത യുവതി, മണിക്കൂറുകൾക്ക് ശേഷം ഭർത്താവിനെ വിഷം കൊടുത്ത് കൊന്നതായി ആരോപണം. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള കദ ധാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇസ്‍മയിൽപൂർ ഗ്രാമത്തിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈലേശ് കുമാർ (32) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ശൈലേഷ് കുമാറിന്റെ ഭാര്യ സവിതയാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതെന്നാണ് ആരോപണം. ഷൈലേശിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നും ഇതിന് ശേഷമാണ് വിഷം കൊടുത്തതെന്നും പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സവിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.
ഞായറാഴ്ച കർവ ചൗത്ത് ആചാരത്തിന്റെ ഭാഗമായി ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി സവിത വ്രതമെടുത്തിരുന്നു. ഷൈലേശ് രാവിലെ മുതൽ ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. വൈകുന്നേരം വ്രതം അവസാനിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ അധികം വൈകാതെ അത് പരിഹരിക്കപ്പെടുകയും ചെയ്തു. ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പിന്നീട് സവിത ഒരു ബന്ധുവിന്റെ വീട്ടിൽ പോകാൻ ഷൈലേശിനോട് അനുവാദം ചോദിച്ചു. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ സവിത പിന്നീട് മടങ്ങിവന്നില്ല.
ഷൈലേശിന്റെ സഹോദരൻ അഖിലേഷാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് ഷൈലേശ് ആരോപിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആശുപത്രിയിൽ വെച്ച് ഇയാൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ചികിത്സയിലിക്കെയാണ് ഷൈലേശ് മരണപ്പെടുന്നത്. പിന്നാലെ സവിത അറസ്റ്റിലായി. മൃതദേഹത്തിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
ലുലുവിന്റെ മെഗാ ഐപിഒ ഒക്ടോബർ 28 മുതൽ; വാങ്ങാം മിനിമം 1,000 ഓഹരി, ജീവനക്കാർക്ക് 2,000
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒക്ടോബർ 28ന് തുടക്കമാകും. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് 25% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി (റീറ്റെയ്ൽ നിക്ഷേപകർ) നീക്കിവയ്ക്കും. 89% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.
റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികൾക്കായി അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പുനൽകും. ഒക്ടോബർ 28ന് ഐപിഒ ആരംഭിക്കുംമുമ്പ് ഓഹരിവില പ്രഖ്യാപിക്കും. റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 5,000 ദിർഹമായിരിക്കും (ഏകദേശം 1.14 ലക്ഷം രൂപ) എന്ന് സൂചനകളുണ്ട്. തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികൾക്കായും അപേക്ഷിക്കാം. ക്യുഐബികൾക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 50 ലക്ഷം ദിർഹമായേക്കും (11.44 കോടി രൂപ). 258.2 കോടി ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിച്ചേക്കുക. നവംബർ അഞ്ച് വരെയാകും ഐപിഒ.
170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700 കോടി ഡോളർ വരെ (54,600 കോടി രൂപ മുതൽ 58,800 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാകും ഐപിഒ.
ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ് ഷോ (നിക്ഷേപക സംഗമങ്ങൾ) ലുലു ഗ്രൂപ്പ് ഇന്ന് ആരംഭിച്ചേക്കും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാകും (എഡിഎക്സ്/ADX) ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ്. യുഎഇയിലെയും ഗൾഫ് രാഷ്ട്രങ്ങളും ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും ഉൾക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ മേഖലയിലെ (MENA) ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒയായിരിക്കും ലുലുവിന്റേത്.
യുഎഇയിലും ഒമാനിലും പ്രീമിയം സൂപ്പർമാർക്കറ്റ് ശൃംഖലയുള്ള സ്പിന്നീസ് (Spinneys) ഇക്കഴിഞ്ഞ ഏപ്രിലിൽ 37.5 കോടി ഡോളറിന്റെ (3,150 കോടി രൂപ) ഐപിഒ സംഘടിപ്പിച്ചിരുന്നു. ഏകദേശം 1,900 കോടി ഡോളറിന്റെ (1.59 ലക്ഷം കോടി രൂപ) ഓഹരികൾക്കുള്ള അപേക്ഷകളും സ്പിന്നീസിന് ലഭിച്ചിരുന്നു. ഇതിനേക്കാൾ വലിയ സ്വീകാര്യത ലുലുവിന്റെ ഐപിഒയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മലയാളികൾ ഉൾപ്പെടെ യുഎഇയിൽ പ്രവാസി ഇന്ത്യക്കാരുടെ ബാഹുല്യമുള്ളത് ലുലു ഗ്രൂപ്പിന് നേട്ടമാകും.
ലിസ്റ്റിങ് എഡിഎക്സിൽ
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി (Tadawul) ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിൽ തൽകാലം എഡിഎക്സ് മാത്രമാണ് പരിഗണനയിലുള്ളത്. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കുന്നത് അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്സ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹെംസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നിവയായിരിക്കും.
ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. രണ്ടുവർഷമായി ഐപിഒയ്ക്കുള്ള ഒരുക്കങ്ങൾ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ൽ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു.
അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ൽ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു. ലുലുവിന്റെ ഈജിപ്റ്റിലെ വികസനപദ്ധതികൾക്ക് നിക്ഷേപം ഉറപ്പാക്കാനായിരുന്നു ഇത്.
2022ലെ കണക്കുപ്രകാരം ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 800 കോടി ഡോളറാണ് (ഏകദേശം 66,000 കോടി രൂപ). 65,000ൽ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്. ഇതിൽ നല്ലൊരുപങ്കും മലയാളികൾ. ജിസിസിയിലും രാജ്യാന്തരതലത്തിലും കൂടുതൽ വിപണി വിപുലീകരണത്തിനാകും ഐപിഒ വഴി സമാഹരിക്കുന്ന തുക ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തുക.






































