24.2 C
Kollam
Wednesday 24th December, 2025 | 02:12:23 AM
Home Blog Page 2010

ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത, സൂചന നൽകി എം വി ഗോവിന്ദൻ, നടപടി സംഘടനാപരമായി ആലോചിക്കുമെന്ന് പ്രതികരണം

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നും ഗോവിന്ദൻ ആവർത്തിച്ചു.

അതിനിടെ എഡിഎം നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകി ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കോഴ വാങ്ങിയതിനും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്നാണ് കണ്ടെത്തൽ. യാത്രയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തിയതും അധിക്ഷേപ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്നും കണ്ടെത്തലുണ്ട്.

ചെങ്ങളായിയിലെ പെട്രോൾ പമ്പിന് റോഡിന് വീതിയില്ലാത്തതിനാൽ പൊലീസ് ആദ്യം എതിർത്ത് റിപ്പോർട്ട് നൽകി. എന്നിട്ടും എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തോട് റിപ്പോർട്ട് ചോദിച്ചത് അപേക്ഷനായ ടിവി പ്രശാന്തിനെ സഹായിക്കാനെന്നാണ് കണ്ടെത്തൽ. അതായത് എൻഒസി ബോധപൂർവ്വം വൈകിപ്പിച്ചെന്ന ആക്ഷേപം ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർ പൂർണ്ണമായും തള്ളുന്നു. നവീൻബാബുവിന്റെ ഇടപെടൽ നിയമപരിധിക്കുള്ളിൽ നിന്ന് മാത്രമായിരുന്നു.

കൈക്കൂലി വാങ്ങിയെന്ന ആക്ഷപവും അന്വേഷണ റിപ്പോർട്ട് തള്ളുന്നു. കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ആരും നൽകിയില്ല. മൊഴികളുമില്ല. പിപി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. പ്രശാന്തിന്റെ മൊഴി അവ്യക്തമാണ്. ദുരൂഹമായ യാത്രയയപ്പിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് റിപ്പോർട്ട് സംശയിക്കുന്നു. ദിവ്യയുടെ വരവും പ്രാദേശിക ചാനൽ ദൃശ്യങ്ങൾ എടുത്തതും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും സംശയങ്ങൾ കൂട്ടുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്നാണ് കണ്ണൂർ കലക്ടറുടെ മൊഴി. കലക്ടർ അടക്കം 17 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകുമ്പോഴും നവീൻബാബുവിനെ കുറ്റക്കാരനാക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് റവന്യുവകുപ്പ് റിപ്പോർട്ട് അടിവരയിടുന്നത്.

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

ന്യൂഡൽഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചു. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.

വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍

കൊല്ലം: വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ ശ്യാം (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ മാസം 4ന് കരുനാഗപ്പള്ളി എസ്എന്‍ഡിപി ശാഖ ഓഫീസിന് മുന്നില്‍ പെട്ടിക്കട നടത്തുന്ന വയോധികയുടെ ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല ഇവരെ ആക്രമിച്ച് കവര്‍ച്ച ചെയ്തിരുന്നു.
ഈ സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കഴിഞ്ഞ ചൊവ്വാഴ്ച അയണിവേല്‍ക്കുളങ്ങര മരു.തെക്ക് ഉള്ള വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന വയോധികയുടെ 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും സമാനരീതിയില്‍ കവര്‍ച്ച ചെയ്തു. ഈ രണ്ട് കേസുകളിലെയും തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ പ്രതിയുടെ വാഹനവും താമസ സ്ഥലവും കണ്ടെത്തുകയായിരുന്നു.
പോലീസ് പിന്‍തുടരുന്നു എന്ന് മനസിലാക്കിയ പ്രതി ആലപ്പുഴയിലേക്ക് കടക്കുകയാ
യിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പോലീസ് ആലപ്പുഴ പോലീസിന്റെ സഹായത്തോടെ
പ്രതിയെ ആലപ്പുഴയില്‍ നിന്ന് പിടികൂടി. ഇയാള്‍ കഞ്ചാവ് കേസില്‍ അഞ്ച്
വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍
ബിജു.വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്‌സിപിഒ മാരായ ഹാഷിം, രാജീവ്, രതീഷ്, രിപു, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍. ട്രെയിനില്‍ വെച്ച് പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണ്ണൂര്‍ കാരക്കാട് മുല്ലക്കല്‍ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ കിടപ്പുമുറിയില്‍ വന്ന് കിടന്നതാണ്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തത് കണ്ട് അമ്മ അയല്‍വാസിയുടെ സഹായത്താല്‍ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്.

‘സ്‌പെക്ട്രം’ ജോബ് ഫെയര്‍

‘സ്‌പെക്ട്രം’ ജോബ് ഫെയര്‍ 2024 ഒക്ടോബര്‍ 30ന് രാവിലെ ഒമ്പത് മുതല്‍ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടക്കും. 60 ഓളം കമ്പനികളില്‍ ഒഴിവുകളുണ്ട്. വിവിധ ട്രേഡുകളില്‍ സര്‍ക്കാര്‍/ സ്വകാര്യ ഐ.ടി.ഐകള്‍ വഴി നൈപുണ്യ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം.

കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും

കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം കിഫ്ബി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 26 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അനിത അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം/മോര്‍ച്ചറി /ഫ്രീസര്‍ സംവിധാനം എന്നിവ അന്നുമുതല്‍ ലഭ്യമാവില്ല. ഈ കാലയളവില്‍ പോസ്റ്റ് മോര്‍ട്ടം കേസുകള്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം നിലവില്‍ പോസ്റ്റ് മോര്‍ട്ടത്തിന് സൗകര്യമുള്ള പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകണം. പൊലീസിനും ഈ സംവിധാനം ഉപയോഗിക്കാം. ജില്ലയിലെ താലൂക്ക് ആശുപത്രികളായ കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സംവിധാനം നിലവിലുണ്ട്. നെടുങ്ങോലം താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം സംവിധാനം മാത്രമായും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മൈനാഗപ്പള്ളി പാടശേഖരങ്ങളിൽ നടീൽ ഉൽഘാടനം


മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ വടക്കൻl മൈനാഗപ്പള്ളി പാടശേഖരത്തിൽ 2 ഹെക്ടർ തരിശൂ ഭൂമി നെൽ കൃഷി യോഗ്യമാക്കി. പാടാശേഖര സമിതിയും ശാസ്താംകോട്ട ബ്ലോക്ക്‌ കൃഷിശ്രീ സെന്ററും സംയുക്തമായി നടത്തിയ ട്രാൻസ്‌പ്ലാന്റർ ഉപയോഗിച്ചുള്ള നടീൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീമതി മൈമൂനത്ത് നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വർഗീസ് തരകൻ നിർവഹിച്ചു. കൃഷി ഓഫീസർ അശ്വതി, കൃഷിഭവനിലെ ഉദ്യോഗസ്ഥർ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ കര്‍ശന നടപടി

ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നാലു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉത്തരവിട്ടു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 15 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തി, സ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് കായലില്‍ മീന്‍പിടിത്തം, കീടനാശിനികളും രാസവളവും ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയവയും അനുവദിക്കില്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സി ആര്‍ പി സി 144 വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്, കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍ 2002, കെ എം എം സി നിയമം എന്നിവ പ്രകാരമാണ് നടപടി.

ശ്രുതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പിറവന്തൂര്‍ സ്വദേശിയായ ശ്രുതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു.

കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

ചടയമംഗലം: എക്‌സൈസ് പരിശോധനയില്‍ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. അസം സ്വദേശി മിരാജുല്‍ ഹഖാ(29)ണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 0.1 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ചടയമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സബീര്‍, ചന്തു നിഷാന്ത്, നന്ദു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജി പരിശോധനയില്‍ പങ്കെടുത്തു.
കലാശിക്കുകയായിരുന്നു.