ശാസ്താംകോട്ട: ശക്തമായ മഴയിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി ചോർന്നൊലിക്കുന്നു.ബുധനാഴ്ച രാത്രിയിലാണ് സംഭവം.വൈകിട്ടോടെ തുടങ്ങിയ തോരാ മഴയാണ് ആശുപത്രിയിൽ ദുരിതം വിതച്ചത്.ഒ.പി ടിക്കറ്റ് വിതരണം ചെയ്യുന്ന കെട്ടിടത്തിനുള്ളിലാണ് ചോർന്നൊലിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ ജീവനക്കാരും രോഗികളും വലഞ്ഞു.കുട ചൂടിയാണ് കൗണ്ടറിൽ നിന്നും ഒ.പി ടിക്കറ്റ് എടുക്കാൻ രോഗികൾ എത്തുന്നത്.
പ്രേംനസീർ സുഹൃദ് സമിതി ആറാമത് സംസ്ഥാന പത്ര- ദൃശ്യമാധ്യമ പുരസ്ക്കാരം
തിരുവനന്തപുരം.പ്രേംനസീർ സുഹൃദ് സമിതി ആറാമത് സംസ്ഥാന പത്ര- ദൃശ്യമാധ്യമ പുരസ്ക്കാരം കേരള നിയമസഭ സ്പീക്കൽ എ എൻ ഷംസീർ വിതരണം ചെയ്തു. മികച്ച ക്രൈം റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം ട്വൻറി ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടറും കൊല്ലം ബ്യൂറോ ചീഫുമായ ആർ അരുൺരാജ് ഏറ്റുവാങ്ങി.കേരളം നടുങ്ങിയ ക്രൈം വാർത്തകളിലെ കാണപ്പുറങ്ങൾ തേടിയുള്ള യാത്രയാണ് അരുണിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. കൊല്ലം പോരുവഴി, നിർമ്മാല്യത്തിലെ
ആർ രാജീവിൻ്റെയും എസ് അനിതയുടെയും മകനാണ്.അമിതാ രാജീവാണ് ഭാര്യ.ആർദ്രവ് അരുൺ അനശ്വർ അരുൺ എന്നിവർ മക്കളാണ്.
2017 ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ മാധ്യമ പുരസ്ക്കാരം, 2019 ൽ കലാഭവൻ മണി എക്സലൻസി അവാർഡ്,2022 സംസ്ഥാന സർക്കാരിൻ്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം, 2023 ഗ്ലോബൽ എക്സലൻസി പുരസ്ക്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലെ നടന്ന പരിപാടിയിൽ മുൻ മന്ത്രി ആൻ്റണി രാജു, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, എസ് ആർ ശക്തിധരൻ എന്നിവർ പങ്കെടുത്തു.
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ, നന്ദി പറഞ്ഞ് രാഹുല്‍
പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ ,
ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ചേലക്കരയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും പി വി അൻവർ പ്രഖ്യാപിച്ചു.
പാലക്കാട് നിയോജകമണ്ഡലം കൺവെൻഷനിൽ വെച്ചാണ് പി വി അൻവർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിക്കും എന്ന കാര്യത്തിൽ നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത് അൻവറിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ്. ബിജെപി- സിപിഎം വിരുദ്ധ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച അൻവർ ചേലക്കരയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ല. എൻ കെ സുധീറിനെ ചേലക്കരയിൽ
മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കും
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചു.
ഡിഎംകെ പിന്തുണക്ക് അൻവറിനോട് നന്ദിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അൻവറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വർഗീയതയെ ചെറുക്കൻ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ചേലക്കരയിൽ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. ചേലക്കരയിലും അൻവർ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
നവീന്‍ബാബുവിന്‍റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ , പക്ഷേ പ്രശാന്തനും പിപി ദിവ്യക്കും ഒപ്പവും
കണ്ണൂര്‍. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന വകുപ്പ് തല അന്വേഷണം തുടരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ടി വി പ്രശാന്തന്, അന്വേഷണ സംഘത്തിന് മുന്നിലെത്താൻ എൻ ജി ഒ യൂണിയൻ ഭാരവാഹികൾ പ്രത്യേക വഴിയൊരുക്കി.
എ ഡി എമ്മിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് ഉത്തരവിട്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. വകുപ്പ് തല അന്വേഷണത്തിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് ഡോ. വിശ്വനാഥനും അടങ്ങുന്ന സംഘം ഇന്ന് വൈകുന്നേരത്തോടെ പരിയാരം മെഡിക്കൽ കോളേജിൽ എത്തി.
ടി വി പ്രശാന്തനോട് ചോദ്യം ചെയ്യാൻ ഹാജരാവാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയതോടെ മാധ്യമ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലേക്ക്….. ആദ്യം മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് മുന്നിൽ ഹാജരായ പ്രശാന്തനെ , അഡീഷണൽ ചീഫ് സെക്രട്ടറി എത്തിയതോടെ വീണ്ടും വിളിപ്പിച്ചു. ഈ സമയമത്രയും ആശുപത്രിയിലെ സീനിയർ സൂപ്രണ്ടായ എൻ ജി ഒ യൂണിയൻ നേതാവ് പി ആർ ജിതേഷ് കൂടെ നിന്നതും വിവാദമായി. പ്രശാന്തനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കാൻ എൻ ജി ഒ യൂണിയൻ നേതാക്കൾ കാലങ്ങളായി അടച്ചു കിടന്ന പ്രത്യേക വഴി തുറന്നത് ഇദ്ദേഹത്തെ ആശുപത്രിയിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും വിമർശനമുണ്ട്…. ഇതിനിടെ കെ നവീൻ ബാബുവിന് നീതി ലഭിക്കുമെന്ന് പൊതു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് സർക്കാർ ആവർത്തിച്ചിട്ടും, പ്രശാന്തനെതിരേയും പി പി ദിവ്യയ്ക്കെതിരെയും നടപടി വൈകുന്നതിന് പിന്നിലെ കരങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ഉയരുകയാണ്
മാധ്യമപ്രവര്‍ത്തനം വായനയുടെ ഭാവി
ശാസ്താംകോട്ട.കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ലൈബ്രറി സയൻസ് വിദ്യാർത്ഥികളുടെ ഇന്‍റേണ്‍ ഷിപ്പിനോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തനം വായനയുടെ ഭാവി എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവർത്തകനും പത്രപ്രവർത്തകനും ആയ ഹരി കുറിശേരി ക്ലാസ് നയിച്ചു. ലൈബ്രറേറിയന്‍ ഡോ. ബിജു പി ആർ മോഡറേറ്റർ ആയിരുന്നു. മഞ്ജു സ്വാഗതവും മീനാക്ഷി നന്ദിയും രേഖപ്പെടുത്തി
സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം;ഭരണിക്കാവിൽമാധ്യമ സെമിനാർ സംഘടിപ്പിച്ചു
ശാസ്താംകോട്ട:നവംബർ 1,2,3 തീയതികളിൽ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ നടക്കുന്ന സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ‘കേരള രാഷ്ട്രീയവും മാധ്യമങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഭരണിക്കാവിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.മാധ്യമ പ്രവർത്തകനും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.മാധ്യമപ്രവർത്തകരായ കെ.ജെ ജേക്കബ്,ആർ.കിരൺ ബാബു,പി.കെ അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം.അനിൽ മോഡറേറ്ററായി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ്,ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള,ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസ് സംഘാടകസമിതി ചെയർമാൻ കെ.കെ രവികുമാർ, പി.ആർ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
തീരദേശഭൂമിയിലെ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലപ്പാട് പഞ്ചായത്ത് ഓഫീസ് ശിവസേന ഉപരോധിച്ചു
കരുനാഗപ്പള്ളി.ആലപ്പാട് തീരദേശഭൂമിയിലെ അനധികൃതമായുള്ള നിർമ്മാണം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലപ്പാട് പഞ്ചായത്ത് ഓഫീസ് ശിവസേന ഉപരോധിച്ചു തീരദേശങ്ങളിൽ അനകൃതമായി വസ്തുക്കൾ മേടിച്ച് കൂട്ടുന്നതിന് പിന്നിൽ ചില ഭീകര സംഘടനകൾ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും ശിവസേന ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു ഉപരോധത്തിന് ശേഷം കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് പ്രമോദ് സതീഷ് സനോജ് എന്നിവർ സെക്രട്ടറിക്ക് പരാതി നൽകി
എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന്
കൊച്ചി. അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്നതിനെതി മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈകോടതി തള്ളി. മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു ആവശ്യം. നാളെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നും ആശാലോറൻസ് പറഞ്ഞു.
എംഎം ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളജ്
ഉപദേശക സമിതിയുടെ തീരുമാനമാണ്
ആശാലോറൻസ് ചോദ്യം ചെയ്തതാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച
ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്നായിരുന്നു ആശയുടെ ആരോപണം. മതാചാര പ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന് എം എം ലോറൻസ് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും ആശാലോറൻസ് കോടതി അറിയിച്ചു. എന്നാൽ ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ആശയുടെ ഹർജി തള്ളി. നീതിക്കായി നിയമ പോരാട്ടം തുടരുമെന്ന് ആശ ലോറൻസ്പ റഞ്ഞു.
എംഎം ലോറൻസിന്‍റെ മൃതശരീരം മെഡിക്കൽ കോളജിന് വിട്ടു നൽകാൻ നേരത്തെ രേഖാമൂലം സമ്മതം നൽകിയിരുന്ന മകൾ സുജാത, ഇക്കാര്യം ഹൈക്കോടതിയിൽ നിഷേധിച്ചിരുന്നു.
ലോറൻസിന്റെ മകൻ എംഎൽ സജീവനാണ് എതിർകക്ഷി. സെപ്റ്റംബർ 21ന് അന്തരിച്ച എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ടയറിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം
ടയര്‍. ലെബനീസ് തുറമുഖ നഗരമായ ടയറിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഗസ്സയിൽ ഇസ്രയേലി ആക്രമണം തുടരുന്നു. കൊല്ലപ്പെട്ടവരിൽ യു എൻ ഉദ്യോഗസ്ഥനും. ലെബനനിൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ഡോക്ടറെ വധിച്ച ഇസ്രയേൽ നടപടിയെ ഇറാൻ അപലപിച്ചു. ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ആക്രമണങ്ങളെ തുടർന്ന് ഗസ്സയിൽ പോളിയോ വാക്‌സിനേഷൻ നിർത്തിവച്ചതായി ലോകാരോഗ്യ സംഘടന. ബെയ്‌റൂത്തിലേക്കും ടെഹ്‌റാനിലേക്കുമുള്ള എല്ലാ വിമാനസർവീസുകളും 2025 വരെ നിർത്തിവച്ച് ലുഫ്താൻസ ഗ്രൂപ്പ്.
റോഡ്ഷോയുമായി കളം നിറഞ്ഞ് പ്രിയങ്ക
വയനാട്. പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമര്പ്പണത്തിന് സജീവ സാന്നിധ്യമായി നെഹ്‌റു കുടുംബം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ റോബർട് വദ്രയും പുതിയ തലമുറക്കാരൻ റൈഹിയാനും ഉണ്ടായിരുന്നു. കോൺഗ്രസിൽ കുടുംബാധിപത്യമെന്ന മോദിയുടെയും ബിജെപിയുടെയും ആരോപണത്തിന് മറുപടിയാണ് കടുംബാംഗങ്ങൾ ഒന്നിച്ചു അണിനിരന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ് റോഡ് ഷോ നയിച്ചത്.റോബർട് വദ്രയും റോഡ്ഷോയിൽ ഇടം പിടിച്ചു.
റോഡ് ഷോയുടെ സമാപന യോഗത്തിന് സോണിയ ഗാന്ധിയും എത്തി ,പക്ഷെ ഒന്നും സംസാരിച്ചില്ല.
17 ആം വയസിൽ രാജീവ് ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ പിതാവിനെ നഷ്ടപ്പെട്ടത് വരെ ഓര്മിപ്പിച്ചുള്ള പ്രിയങ്കയുടെ പ്രസംഗമാണ് പിന്നീട് കേട്ടത്.രാഹുലും സംസാരിച്ചത് വൈകാരിക ഇടപെടലോടെ
നാമനിർദേശ പത്രിക സമർപ്പണത്തിന് സോണിയയ്ക്കും രാഹുലിനും പുറമെ കളക്ടറേറ്റിലേക്ക് റോബർട് വദ്രയും റൈഹാനും ഉൾപ്പടെ എത്തി.കോണ്ഗ്സിൽ കുടുംബാധിപത്യമാണെന്നാണ് ബിജെപിയും നരേന്ദ്ര മോദിയും ആരോപിക്കുന്നത്.എന്നാൽ
കുടുംബാംഗങ്ങളെ മുഴുവനായും അണിനിരത്തി കൃത്യമായ രാഷ്ട്രീയ മറുപടി നൽകുകയാണ് നെഹ്‌റു കുദുംബവും കോൺഗ്രസ് നേതൃത്വവും





































