കരുനാഗപ്പള്ളി.അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കുലശേഖരപുരം, കോട്ടയ്ക്കപ്പുറം, കടവില്‍ വീട്ടില്‍ ജോയ് മകന്‍ ജോമോന്‍ (29) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന യുവതിയെ, വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ജോമോന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സിപിഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചിത്രകല പഠിപ്പിക്കാനെത്തി, ആറാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് ശിക്ഷ
തിരുവനന്തപുരം.ആറാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 12 വർഷ കഠിനതടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പാങ്ങപ്പാറ സ്വദേശി രാജേന്ദ്രനാണ് പ്രതി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.
2023 മെയിലാണ് സംഭവം. അയൽവാസി കൂടിയായ അധ്യാപകൻ ഒരു മാസം കുട്ടിയെ ചിത്രകല പഠിപ്പിക്കാൻ വീട്ടിലെത്തി. പഠിപ്പിക്കാൻ വന്നിരുന്ന കാലത്ത് പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമായിരുന്നു. പലതവണ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടും വിദ്യാർത്ഥി പേടികൊണ്ട് പുറത്ത് പറഞ്ഞില്ല. മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാക്കി.പീഡനം സഹിക്കവയ്യാതെ മാതാവിനോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ശ്രീകാര്യം പോലീസിന് വീട്ടുകാർ പരാതി നൽകിയത്. 12 വർഷം കഠിനതടവും 20,000 രൂപയും ആണ് ശിക്ഷ.പിഴത്തുക കുട്ടിക്ക് കൈമാറണം. പിഴിയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ രേഖയാണ് ശിക്ഷ വിധിച്ചത്.
അപരനെക്കുറിച്ച് പാര്‍ട്ടിക്കറിയില്ല കേട്ടോ
പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്ന് ഡോ പി സരിൻ. താനോ പാർട്ടിയോ അറിഞ്ഞുകൊണ്ട് അപരൻമാരെ നിർത്തിയിട്ടില്ല. പാർട്ടി സ്നേഹം ഉള്ള ആരെങ്കിലും നിർത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും സരിൻ മാധ്യമങ്ങളോട്. രാഹുൽ ആർ,രാഹുൽ ആർ മണലഴി എന്നിവരാണ് മാങ്കൂട്ടത്തിന് ഭീഷണിയായി പത്രിക നൽകിയത്
തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടികൂടി
പെരുമ്പാവൂര്‍. മണ്ണൂരിൽ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച 54 കന്നാസ് സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടി. ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകും. കോട്ടയത്തേക്കുള്ള ലോഡ് ആണ്
രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരാണ് കസ്റ്റഡിയിൽ. കർണാടക ഹുബ്ലിയില് നിന്നുള്ള ലോഡ് ആണെന്ന് ഇവർ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു
ഐത്തോട്ടുവ വി കെ എസ് ജംഗ്ഷൻ നിഷാ ഭവനിൽ പൊന്നമ്മ നിര്യാതയായി
പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ വി.കെ.എസ് ജംഗ്ഷൻ നിഷാ ഭവനിൽ പൊന്നമ്മ (68)നിര്യാതയായി. ഭർത്താവ്:സദാനന്ദൻ.മക്കൾ:നിഷ,ആശ,ജിഷ.മരുമക്കൾ:സുഭാഷ് ബാബു,സുരേഷ്, പുഷ്പരാജ്.സഞ്ചയനം:
ഒക്ടോബർ 31 വ്യാഴാഴ്ച.
കൊല്ലത്ത് മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ പൂവന്‍പുഴ തറയില്‍
രാജേഷ് (22), കന്നിമേല്‍ മല്ലശേരി വടക്കേതറ വീട്ടില്‍ മാഹീന്‍ (25)
എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിപ്പ് നടത്തിയ സംഘത്തെയാണ്
ശക്തികുളങ്ങര പോലീസ് പിടികൂടിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാവ
നാട് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ഒരു പവനോളം വരുന്ന മുക്കുപണ്ട വള പണയപ്പെടുത്തി പ്രതികള്‍ പണം തട്ടിയെടുത്തിരുന്നു. ഇത് കൂടാതെ വള്ളികീഴ്
ഉള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ ഒരു പവനോളം വരുന്ന മുക്കുപണ്ട വളയും മറ്റൊരു
ധനകാര്യ സ്ഥാപനത്തില്‍ 31.5 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ട ആഭരണങ്ങളും
പണയപ്പെടുത്തി പണം തട്ടിയെടുത്തു.
തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍
കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായി
രുന്നു. രണ്ട് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ ശക്തികുളങ്ങര പോലിസും ഡാന്‍സാഫ് ടീം ചേര്‍ന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാജേഷ്, ഗോപാലകൃഷ്ണന്‍, പ്രദീപ്, എസ്‌സിപിഒ ബിജു, സിപിഒ അജിത്,
ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പോലീസ് കസ്റ്റഡിയിലെടുത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി…മൂന്ന് വയസുകാരന് ദാരുണാന്ത്യം… സംഭവം കൊട്ടാരക്കരയിൽ
പോലീസ് കസ്റ്റഡിയിൽ എടുത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു മൂന്ന് വയസുകാരന് ദാരുണഅന്ത്യം
കൊട്ടാരക്കര: പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു.
എം സി റോഡിൽ വാളകം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ ആണ് അപകടം ഉണ്ടായത്. പോലീസ് പിടിച്ചെടുത്ത ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ ആണ് മരിച്ചത്. ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ ആണ് മരിച്ചത്. വ്യാഴഴ്ച രാത്രി 11-നാണ് സംഭവം. ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എടത്തല പഞ്ചായത്ത് അംഗവും എൻവൈസി അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമായ അഫ്സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. അഫ്സലായിരുന്നു കാർ ഓടിച്ചിരുന്നത്. തലയ്ക്ക് പരിക്കേറ്റ സുഹ്‌റിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശനി രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ഞായർ ) രാവിലെ 9ന് നൊച്ചിമ കുഴിക്കാട്ടുകര ജമാ അത്ത് പള്ളി ഖബർ സ്ഥാനിൽ. ഉമ്മ : നീതു അബ്ദുൾ മജീദ് (എസ്ബിഐ മാനേജർ), സഹോദരി: സാറാ ഫാത്തിമ.
കൊട്ടാരക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിലേക്ക് മൂന്ന് ബൈക്കുകള്‍ അമിത വേഗതയിൽ പാഞ്ഞുകയറിയ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കൊട്ടാരക്കര: കൊട്ടാരക്കര റെയിൽ ഓവർ ബ്രിഡ്ജിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്കു പിന്നിലേക്ക് മൂന്ന് ബൈക്കുകള്‍ അമിത വേഗതയിൽ പാഞ്ഞുകയറിയ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ മൂന്നു ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കൊല്ലത്തേക്കു പോവുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊട്ടാരക്കര പാലംമുക്ക് ലീനാ ഭവനില്‍ ഹൃദേഷ്(23) ആണ് മരിച്ചത്. മറ്റു ബൈക്കുകള്‍ ഓടിച്ചിരുന്ന വല്ലം പാലവിള വീട്ടില്‍ ജെറിന്‍(22), നല്ലില കല്ലുവിള തെക്കെതില്‍ നിഥിന്‍(22) എന്നിവര്‍ക്കു പരിക്കു പറ്റി. നിഥിന്റെ പരിക്ക് ഗുരുതരമാണ്. ലോറിക്കു പിന്നിലിടിച്ച് ബൈക്കുക്കൾ തകർന്നു തലയും ശരീരവും തകര്‍ന്ന ഹൃദേഷ് തത്സമയം മരിച്ചു. മൂന്നു ബൈക്കുകളും നടു റോഡിലും ഹൈവെ ബാരിക്കേടിന് അപ്പുറത്ത് വരെ ചിന്നി ചിതറി കിടക്കുന്ന നിലയിലായിരുന്നു. ബൈക്കുകളിലൊരെണ്ണം റോഡരികിലെ ബാരിക്കേഡിനു പുറത്തേക്കു തെറിച്ചു പോയിരുന്നു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് ബൈക്കുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഹൃദേഷിന്റെ അച്ഛന്‍: സുനില്‍ കുമാര്‍(രാജസ്ഥാന്‍). അമ്മ: ബീന(ക്ലര്‍ക്ക്, കൊല്ലം കളക്ടറേറ്റ്).
ജനവാസ മേഖലയിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹം… ജാഗ്രതയിൽ പവിത്രേശ്വരം നിവാസികൾ
ജനവാസ മേഖലയിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തിൽ ആശങ്കയിലാണ് പവിത്രേശ്വരം ചെറുപൊയ്ക നിവാസികൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനാപുരത്ത് നിന്നുള്ള വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെയും വ്യാഴാഴ്ച രാത്രിയും രണ്ടുപേർ പുലിയെ കണ്ടതായി വനപാലകരെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ രാവിലെ ടാപ്പിങ്ങിന് പോയ ചെറുപൊയ്ക സ്വദേശി പത്രോസാണ് ആൾത്താമസമില്ലാത്ത വീടിന്റെ സമീപത്തു നിന്നും പുലിയെ പോലൊരു ജീവി ചാടിപ്പോകുന്നത് കണ്ടത്. കഴിഞ്ഞദിവസം രാത്രിയിൽ തന്റെ വീടിന്റെ വശത്തായി പുലി പട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടെന്ന് പ്രദേശവാസിയായ രാജശേഖരനും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടർന്ന് പത്തനാപുരത്തുനിന്ന് എത്തിയ വനപാലകർ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനപാലകർക്ക് സാധിച്ചിട്ടില്ലെങ്കിലും പ്രദേശവാസികൾ വലിയ ജാഗ്രതയിൽ ആണ്. അതേ സമയം വള്ളി പൂച്ച ഇനത്തിൽ ഉള്ള ജീവിയെ ആണ് ആളുകൾ കണ്ടതെന്നും പറയപ്പെടുന്നു. കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഈ ജീവിയെ കണ്ടതായി പറയപ്പെടുന്നത്.
‘കൊല്ലുമെന്ന് ഭീഷണി, ഭയപ്പെട്ടു’: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
താമരശ്ശേരി: കൂടത്തായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) ആണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രന്റെ മകൾ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ മാസം 11നാണ് വീട്ടിലെ മുറിക്കുള്ളിൽ സഞ്ജനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.
യുവാവിന്റെ ഭീഷണിയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു. യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിന് അമലിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




































