23.7 C
Kollam
Thursday 25th December, 2025 | 04:22:22 AM
Home Blog Page 1998

100 കോടി കോഴ ആരോപണം: അന്വേഷണം വേണ്ടെന്ന് സർക്കാർ, തോമസ് കെ തോമസടക്കം ആരും പരാതി നൽകിയില്ല, ഇഡിയേയും ഭയം

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയില്ല.

പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല.

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.

ബിജെപിയെ സഹായിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നു, രൂക്ഷ വിമർശനവുമായി ദീപിക മുഖപ്രസംഗം

തിരുവനന്തപുരം. മുനമ്പം, രൂക്ഷ വിമർശനവുമായി ദീപിക മുഖപ്രസംഗം. മുനമ്പം വിഷയത്തിൽ ഇടത് വലതുമുന്നണികൾ ജനങ്ങളെ കയ്യൊഴിഞ്ഞു. ബിജെപിയെ സഹായിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നു എന്നും മുഖപ്രസംഗം.മുനമ്പത്ത് വന്ന് പിന്തുണ പ്രഖ്യാപിച്ചവർ തിരുവനന്തപുരത്ത് എത്തി വഖഫിന് വേണ്ടി പ്രമേയം പാസാക്കി.600 കുടുംബങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന രാഷ്ട്രീയ നെറുകേടിനെ നേരിടാൻ സമയമായി എന്നും മുഖപ്രസംഗം. കേരള രാഷ്ട്രീയം മുനമ്പത്തിന് ശേഷവും മുൻപും എന്ന് രേഖപ്പെടുത്തുമെന്നും മുഖപ്രസംഗം

പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല,പാറമേക്കാവ് ദേവസം സെക്രട്ടറി

തൃശൂര്‍.പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് പാറമേക്കാവ് ദേവസം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. പൂരം നടത്തിയതിന് .വേറൊരു മതവിഭാഗത്തിനെതിരെ ഈ നടപടി ഉണ്ടാകില്ല

ഒരു കൊല്ലം മുഴുവൻ ബുദ്ധിമുട്ടി പൂരം നടത്തിയ ശേഷം കേസെടുക്കുക എന്നത് ലോകത്ത് എവിടെയും കെട്ടുകേൾവിയില്ലാത്തത്. എഫ്ഐആർ ഇട്ടതിൽ ശക്തമായ പ്രതികരണം ഉണ്ടാകും. മുഖ്യമന്ത്രി തന്നെ പറയുന്നു ഗൂഢാലോചനയില്ല എന്ന്. പിന്നെ കേസെടുക്കുമ്പോൾ ആരാണ് കേരളം ഭരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്, രാജേഷ് പറയുന്നു. പൂരം തകർക്കാൻ പല നടപടികളും ഉണ്ടാകുന്നുണ്ട് അതിൻറെ അവസാന ആണിക്കലാണ് ഇപ്പോഴത്തെ എഫ് ഐ ആർ
ദേവസങ്ങൾ ആരും തന്നെ ഗൂഢാലോചന നടത്തിയിട്ടില്ല. ഏത് അന്വേഷത്തെ നേരിടാനും തയ്യാറാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. തിരുവമ്പാടി ഭാഗത്ത് തടസ്സം ഉണ്ടാക്കിയത് ഭരണകൂടം ആണ്.

ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നു, കെ സുരേന്ദ്രന്‍

പാലക്കാട്.ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിന് പാലക്കാട് എത്തുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നു. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ വരണമെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയിൽ ഒരുതരത്തിലുള്ള ഭിന്നതകളുമില്ല

പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനം ഉണ്ട്. പുറത്തുനിന്ന് ആരും വന്ന് തിരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ കൺവെൻഷന് എത്തുമോ എന്ന ചോദ്യത്തോടാണ് കെ സുരേന്ദ്രന്റെ പ്രതികരണം

കെ സുധാകരനെതിരെ ഒളിയമ്പുമായി ആര്‍ ചന്ദ്രശേഖരന്‍

തിരുവനന്തപുരം .കെ സുധാകരനെതിരെ ഒളിയമ്പുമായി ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തുറന്നടിച്ച് ആര്‍ ചന്ദ്രശേഖരന്‍.

സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് കഴിഞ്ഞാല്‍ വ്യത്യസ്ഥാഭിപ്രായം പറയാതിരിക്കുന്നതാണ് പാര്‍ട്ടി മര്യാദ. ഔദ്യോഗിക ചിഹ്നം കിട്ടിക്കഴിഞ്ഞാല്‍ പിന്നെയത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ്. ഷാഫിയുടെ സ്ഥാനാര്‍ത്ഥിയെന്നോ പ്രതിപക്ഷ നേതാവിന്റെ സ്ഥാനാര്‍ത്ഥിയെന്നോ ഒന്നും പറയാന്‍ പാടില്ല. വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കുരുട്ടുബുദ്ധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇത്തരക്കാര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ് ചെയ്യുന്നത്.

ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ കത്ത് പുറത്ത് വിട്ടവര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നവര്‍ എന്നും ചന്ദ്രശേഖരന്‍ വിമര്‍ശിച്ചു.

രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി,പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി

മലപ്പുറം.പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. സാദിഖലി തങ്ങൾക്ക് ഖാസി ആവാൻ യോഗ്യത ഇല്ല. തനിക്ക് ഖാസി ആവണം എന്ന് ചിലർ ,രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ ,ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണ നൽകുന്നു.

ഖാസിആകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട്. അത് പാലിക്കാതെ ഖാസി ആകുന്നു.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയും.ആരെയും പേടിചിട്ടല്ല ,ജനങ്ങൾക്ക് ഇടയിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്.സമസ്തക്ക് എതിരെ പലതും ആഘോഷിക്കുന്നു

സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് ലീഗ് അംഗീകരിക്കുന്നില്ല. സമസ്തയെ വെല്ലുവിളിച്ചു പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നു.ലീഗ് അതിരുവിട്ടു പോകുന്നുണ്ട് ,കരുതി ഇരുന്നോളൂ തങ്ങൾ ആയുധങ്ങൾ പുറത്തെടുക്കും.ഖാസി ഫൗണ്ടേഷൻ എന്ന് ഇതിന് മുന്നെ കേട്ടിട്ട് ഉണ്ടോ.സഹകരിച്ചു പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്ക് നല്ലതാണ്

മലപ്പുറം എടവണ്ണപ്പാറയിൽ സമസ്താ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി

നവാസിനെ കൊന്നത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ

കൊല്ലം. യുവാവിനെ കുത്തിക്കൊന്നത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ

കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കലയിൽ മുട്ടയ്ക്കാവ് സ്വദേശി   നവാസ്  (35) ആണ് മരിച്ചത് .
വാക്ക് തർക്കത്തെ തുടർന്ന് ആണ് അക്രമം ഉണ്ടായത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയതായിരുന്നു നവാസ്

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS           വാക്ക് തർക്കം:കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു        

2024 ഒക്ടോബർ 28 തിങ്കൾ, 7.00 am

കൊല്ലം വെളിച്ചിക്കാലയിൽ കണ്ണനല്ലൂരിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35 )എന്ന യുവാവ് കുത്തേറ്റ് മരിച്ചു.സഹോദരനെ മർദ്ദിക്കുന്നത് ചോദിക്കാനെത്തിയതായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്നായിരുന്നു

?കംബോയിയയിലെ തൊഴിൽ തട്ടിൽ അകപ്പെട്ട ഏഴ് മലയാളി യുവാക്കൾ നാട്ടിൽ തിരിച്ചെത്തി.

?പി പി ദിവ്യയെ കണ്ണൂർ സർവ്വകലാശാല സെനറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

?ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

?തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഇന്ന്

?പ്രീയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ.ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കും.

?പൂരംകലക്കലിൽ പോലീസ് കേസ്സെടുത്തു.തൃശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.

?പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കേസ്സെടുത്തത് പ്രത്യക അന്വേഷണ സംഘത്തിൻ്റെ പരാതിയിലാണ് .

?തിരുവനന്തപുരം
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്കു കുത്തേറ്റു.

?ചെറുകുന്നം സ്വദേശി അജ്മലിനെ കുത്തിയത് ചികിത്സക്കെത്തിയ മൂന്നംഗ സംഘമാണ്. ഇന്നലെ രാത്രി 10.30തോടെയായിരുന്നു സംഭവം.

?ഉമേഷ്, സജീഷ് എന്നി ഡ്രൈവർമാർക്കും സംഘർഷത്തിൽ പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

?കൊല്ലത്ത് പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിൽ കിളികൊല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അററ്റിൽ

?പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ഡിസിസിയുടെ കത്ത് പുറത്തായ സംഭവം അന്വേഷിക്കുമെന്ന് കെ.സുധാകരൻ

വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

തിരുവനന്തപുരം:
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്കു കുത്തേറ്റു.
ചെറുകുന്നം സ്വദേശി അജ്മലിനെ കുത്തിയത് ചികിത്സക്കെത്തിയ മൂന്നംഗ സംഘമാണ്. രാത്രി 10.30തോടെയായിരുന്നു സംഭവം.ഉമേഷ്, സജീഷ് എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റു.മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ കയറി സ്ഥലം വിട്ടു. ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

മതേതര മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച മഹാനായ മനുഷ്യ സ്നേഹിയായിരുന്നു പോൾ ക്രൂസ് അച്ചൻ, എം നൗഷാദ് എം എൽ എ

കൊല്ലം:- കൊല്ലം ജില്ലയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പോൾ ക്രൂസ് അച്ചൻ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിച്ച മഹാനായ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് എം. നൗഷാദ് എം.എൽ.എ. പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പോൾ ക്രൂസ് അച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.
സജീവ് പരിശവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പോൾ ക്രൂസ് അച്ചൻ സ്മാരക സാഹിത്യ പുരസ്കാരം വി.ടി. കുരീപ്പുഴയ്ക്കും, ജീവകാരുണ്യ പുരസ്കാരം എൻ. ഉത്തമൻ ഫൗണ്ടേഷനും സമ്മാനിച്ചു. ഫാ. റൊമാൻസ് ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. മനീഷ്യസ് ബർണാഡ്, പ്രകാശൻ പിള്ള, കണ്ണനല്ലൂർ നിസാം, റോണാ റെബേറോ, രാജു ലോറൻസ് ,അനിൽ ജോൺ,ലെസ്റ്റർ കാർഡോസ്, എഫ് ആന്റണി, അൽഫോൻസ് ഫിലിപ്പ്, വത്സല ജോയി, വിൻസി ബൈജു,ഷാജി തങ്കച്ചൻ , സാജൻ ജോൺ , എന്നിവർ പ്രസംഗിച്ചു.
സാമൂഹിക, സാഹിത്യ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾക്ക് ഗണേഷ്, മനാഫ് തുപ്പാശ്ശേരിൽ, എഡ്വേഡ് നസ്രത്ത്, മേഴ്‌സി ടീച്ചർ,മെൽബിൻ നാന്തിരിക്കൽ,ജോസഫൈൻ ജോർജ്, കോളിൻ നേറ്റാർ, അഡ്വ. സോനാമോൾ, റീത്തദാസ് എന്നിവരെ ആദരിച്ചു.