24.1 C
Kollam
Thursday 25th December, 2025 | 08:47:25 AM
Home Blog Page 1996

സമസ്ത നേതാവ് ഉമർ ഫൈസിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

മലപ്പുറം. സമസ്ത നേതാവ് ഉമർ ഫൈസി മുക്കതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സാദിഖലി തങ്ങളെ അപമാനിച്ചാൽ നോക്കി നിൽക്കില്ലെന്ന് മുസ്ലിം ലീഗ്. പാണക്കാട് തങ്ങളെ ഉമർ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ.സാദിഖ് അലി തങ്ങൾക്ക് ഖാസി ആകാൻ യോഗ്യത ഇല്ലെന്നായിരുന്നു ഉമർ ഫൈസി മുക്കം പറഞ്ഞത്

ഒരു ഇടവേളക്ക് ശേഷം സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള ഏറ്റുമുട്ടൽ ഉടലെടുത്തിരിക്കുകയാണ്.സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം തൊടുത്തുവിട്ടതാകട്ടെ സമസ്തയിൽ നിന്ന് പാണക്കാട്ടെ ഒരു തങ്ങളും അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള വിമർശനം.

മുസ്ലിം ലീഗ് അതിരുവിടുന്നെന്നും വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുമെന്നും ഉമർ ഫൈസി.കടുത്ത ഭാഷയിലാണ് പിഎംഎ സലാമിന്റെ പ്രതികരണം.ഉമർ ഫൈസി മുക്കം സമസ്തയിലെ കള്ള നാണയം എന്ന് ലീഗ് നേതൃത്വം

പാണക്കാട് തങ്ങളെ ഉമർ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് SYS നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ.സമസ്ത ജോയിന്റ് സെക്രട്ടറി, സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും അബ്ദു സമദ് പൂക്കോട്ടൂർ.

മുസ്ലിം ലീഗ് നേതൃത്വത്തിന് പുറമെ സമസ്തയിലേ ലീഗ് അനുകൂല വിഭാഗവും സാദിഖ് അലി തങ്ങളെ സംരക്ഷിക്കാൻ രംഗത്തുണ്ട്

എസ് എസ് വിജയകുമാർ അനുസ്മരണം

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എസ്.എസ് വിജയകുമാറിന്റെ 15മത് അനുസ്മരണ യോഗം ശൂരനാട് വടക്ക് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു.മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വേണുഗോപാലകുറുപ്പ് ഉത്ഘാടനം ചെയ്തു.ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ്‌ പ്രസന്നൻ വില്ലാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ശ്രീകുമാർ,സി.കെ പൊടിയൻ,സുജാത രാധാകൃഷ്ണൻ,കെ.പി റഷീദ്,വൈ.ഗ്രിഗറി,അഡ്വ.പി.ജി ഫിലിപ്പ്,അർത്തിയിൽ അൻസാരി,എച്ച്.അബ്ദുൽ ഖലീൽ,ലത്തീഫ് പെരുകുളം തുടങ്ങിയവർ സംസാരിച്ചു.ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ നളിനാക്ഷൻ സ്വാഗതവും യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അരുൺ ഗോവിന്ദ് നന്ദിയും പറഞ്ഞു.

വെൺകുളം ഏലായിൽ കൃഷിയിറക്കി മലനട ദേവസ്വം

ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള വെൺകുളം ഏലായിൽ നെൽകൃഷി ചെയ്യുന്നതിൻ്റെ ഭാഗമായി വിത്ത് വിതയ്ക്കൽ ചടങ്ങ് നടന്നു.12 ഏക്കർ വരുന്നതാണ് വെൺകുളം ഏല.കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ദേവസ്വം ഊരാളി ശ്രീ രാഘവൻ മുഖ്യകാർമ്മികത്വം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരേശൻ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,വാർഡ് മെമ്പർ രാജേഷ് പുത്തൻപുര,ദേവസ്വം പ്രസിഡൻ്റ് രവി,സെക്രട്ടറി പ്രസന്നൻ പാലത്തുണ്ടിൽ,ഖജാൻജി രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡൻ്റ് ബാബു.ജി,അംഗങ്ങളായ അജയൻ നമ്പൂരയ്യത്ത് തുളസിധരൻപിള്ള, ശ്രീനിലയം സുരേഷ്,ആനന്ദൻ,രജനീഷ്, ശിവൻകുട്ടി,നിഥിൻ പ്രകാശ്,മോഹനൻ,ബിജു,ബൈജു മാധവൻ,കൃഷി അസി.ഓഫീസർ ശ്രീകാന്ത്, വടക്കേമുറി എസ്.കെ.വി എൽ.പി സ്കൂളിലെയും കടമ്പനാട് കല്ലുകഴി സെൻ്റ് തോമസ് ഹൈസ്കൂളിലെയും അധ്യാപകരും വിദ്യാർത്ഥികളും,ദേവസ്വം ജീവനക്കാരായ ഗോപകുമാർ,പ്രകാശ് ഏലാ വികസന സമിതി ചെയർമാൻ നെയ്ത്താല രാധാകൃഷ്ണൻ,പ്രദേശത്തെ കർഷകരും, തൊഴിലാളികളും ഭക്തജനങ്ങളും പങ്കെടുത്തു.കൃഷി അസി.ഓഫീസർ വിദ്യാർത്ഥികൾക്ക് കാർഷിക രംഗത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സും നടത്തി.

കളമശ്ശേരി സ്‌ഫോടനം, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകള്‍ ഒഴിവാക്കി

കൊച്ചി. കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകള്‍ ഒഴിവാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

ഭീകരവാദ വകുപ്പ് അടക്കം ചുമത്തിയാണ്
കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഈ ഏപ്രിൽ ഡോമാനിക് മാർട്ടിൻ എതിരെ കുറ്റപത്രം നൽകിയത്. എന്നാൽ സംഭവം നടന്ന ഒരു വർഷത്തിന് ഇപ്പുറം UAPA ഒഴിവാക്കി
സർക്കാർ നയത്തിന്റെ ഭാഗമായാണ് ഒഴിവാക്കൽ എന്നാണ് വിവരം.

കൊലപാതകം സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകളിൽ ആകും ഇനി വിചാരണ നടക്കുക. കളമശ്ശേരി സ്ഫോടനത്തിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഗോവ സാക്ഷികളോടുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച് സ്ഫോടനം നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ തല പൊട്ടി കിടക്കുന്ന മഹിളാ കോൺഗ്രസുകാരുടെ കാര്യം നോക്കിയാൽ മതി, ശോഭാസുരേന്ദ്രന്‍

പാലക്കാട്.രാഹുൽ മാങ്കൂട്ടത്തിൽ തല പൊട്ടി കിടക്കുന്ന മഹിളാ കോൺഗ്രസുകാരുടെ കാര്യം നോക്കിയാൽ മതിയെന്നും താൻ പ്രചാരണത്തിന് എത്തിയില്ല എന്ന് പറഞ്ഞ് അത്ര കണ്ട് സ്നേഹിക്കേണ്ടാ എന്നും ശോഭാ സുരേന്ദ്രന്‍.

താൻ സ്ഥാനാർത്ഥി മോഹിയല്ല. മാധ്യമങ്ങൾ വ്യാജ വാർത്ത ചമക്കുന്നു. തന്നെ സ്ഥാനാർത്ഥി മോഹിയായി ചിത്രീകരിക്കുന്നത് ദുഃഖകരം. മതേതരത്തിൻ്റെയും വർഗീയതയുടേയും പേര് പറഞ്ഞാണ് ഇടത് വലത് മുന്നികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഇടത് വലത് മുന്നണികളുടെ വ്യാജ മതേതരത്വത്തിന്റെ കട ഞങ്ങൾ പൂട്ടിക്കും. പകരം ഭാവാത്മക മതേതരത്വത്തിന്റെ കട തുറക്കും. തന്നെ മാധ്യമങ്ങൾ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എംഎൽഎ ആവുകയും എംപി ആവുകയുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറഞ്ഞ് നടക്കുന്നയാൾ അല്ല ഞാൻ ശോഭ പറഞ്ഞു.

കൊല്ലം- തേനി ദേശീയപാത മൺട്രോതുരുത്തു വഴി കടന്നു പോകുന്ന തരത്തിൽ വ്യത്യാസം വരുത്തണമെന്ന്

ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാത പെരിനാട് റെയിൽവേ മേൽപ്പാലത്തിൽ നിന്നും തുടങ്ങി ശിങ്കാരപ്പള്ളി – മൺട്രോത്തുരുത്ത് വഴി ഭരണിക്കാവിൽ എത്തിച്ചേരുന്ന തരത്തിൽ അലൈൻമെന്റിൽ വ്യത്യാസം വരുത്തണമെന്ന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ദേശീയപാത മൺട്രോത്തുരുത്തുവഴി കടന്നുപോയാൽ ഭരണിക്കാവിൽ എത്തിച്ചേരുവാൻ കുണ്ടറ വഴി പോകുന്നതിനേക്കാൾ എട്ട് കിലോമീറ്ററോളം ലാഭിക്കുവാൻ കഴിയും.മാത്രമല്ല ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മൺറോതുരുത്തിലെ ടൂറിസം രംഗത്ത് വളരെയധികം പുരോഗമനം ഉണ്ടാവുകയും ചെയ്യും.ഇതു സംബന്ധിച്ച നിവേദനം കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ജില്ലാ കളക്ടർക്കും നൽകുവാൻ യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് എസ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.എസ്.സേതുനാഥ്,എ.അനീഷ് കുമാർ,സാമുവൽ ജേക്കബ്,സുധീർ,അനിൽകുമാർ,ശ്രീജ വിനോദ്,ശ്രീജ അജി,അഖിൽ ചന്ദ്രൻ,അശോകൻ,സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.

വാഹന വ്യൂഹം കണ്ടു ഭയന്ന ഇരുചക്ര വാഹന യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു, മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ചു

തിരുവനന്തപുരം. വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു. എസ്കോർട്ട് വാഹവ്യൂഹം കണ്ടു ഭയന്ന് ഇരുചക്ര വാഹന യാത്രക്കാരിവെട്ടിത്തിരിച്ചു. ഇവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം ബ്രേക്ക് ചെയ്തു.

തൊട്ടു പിറകെ ഉണ്ടായിരുന്ന വാഹനങ്ങളും പെട്ടെന്ന് നിർത്തി. ഇതിന് പിന്നാലെ വന്ന ആംബുലൻസ് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.

നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം. ജില്ലയിൽ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

കൊട്ടാരക്കര എസ് ജി കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റായിരുന്ന എബിനെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ്. ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കറാണ് ഇക്കാര്യം അറിയിച്ചത്.

തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങൾ നടക്കുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം. ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ്  പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്.

പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.

വെടിക്കെട്ടിൻ്റെ  മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ)
ജനങ്ങളെ  ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട്  ചില എതിർപ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ്‌ ചെയ്യുന്നതുൾപ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.

ചില ആചാരങ്ങൾ ദേവസ്വങ്ങൾ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിന്റെയെല്ലാം  കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കവേ,  പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത്?

പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്. 

പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്.   അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോൾ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്  സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും  ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും.

ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേത്.

കല്ലടയാറ്റിൽ യുവാവ് മുങ്ങിമരിച്ചു

വിളക്കുവട്ടം. ലക്ഷ്മി വിലാസത്തിൽ 40 വയസ്സുള്ള അനീഷ് നാരായണനാണ് ഒഴുക്കിൽപെട്ടു മുങ്ങി മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നരയോടെ പുനലൂർ മുക്കടവ് ഭാഗത്ത് സുഹൃത്തിനൊപ്പം  കുളിക്കാനിറങ്ങിയ അനീഷിനെ അപ്രതീക്ഷിതമായ് ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. ഇന്ന് വൈകിട്ടോടെ മുക്കടവ് പാലത്തിന് സമീപം മൃതദേഹംകരയ്ക്കടിയുകയായിരുന്നു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി