27.8 C
Kollam
Thursday 25th December, 2025 | 02:15:52 PM
Home Blog Page 1993

കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഏറ്റുമുട്ടി

ഗാസിയാബാദ്. ജില്ലാ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഏറ്റുമുട്ടി. ബാർ അസോസിയേഷനിലെ ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ജഡ്ജിയുടെ ചേമ്പർ അഭിഭാഷകർ വളഞ്ഞതോടെ പോലീസ് ലാത്തിവീശി.കോടതി മുറികളിലെ കസേരകൾ ഉപയോഗിച്ച് പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.സംഘർഷത്തിൽ അഞ്ച് അഭിഭാഷകർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്‍ യോഗം വിളിച്ചു. ചേംബറില്‍ നിന്ന് പുറത്താക്കപ്പെട്ട അഭിഭാഷകര്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31 തീരുമെങ്കിലും ഒരുമാസം കൂടി ഇതേനിരക്ക് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന നീട്ടിയതെന്നാണ് സൂചന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോര്‍ഡിന്റെ ആവശ്യം.

പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തത് എവിടെ നിന്ന്….പോലീസിന്റെ മലക്കം മറിച്ചില്‍…

കണ്ണൂര്‍: പി.പി. ദിവ്യയുടെ കസ്റ്റഡിയില്‍ പോലീസിന്റെ മലക്കം മറിച്ചില്‍. പോലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പോലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

പോലീസ് സ്റ്റേഷനുള്ളിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം. കടയ്ക്കലിൽ പോലീസ് സ്റ്റേഷനിലാണ്  വാറണ്ട് കേസിലെ പ്രതി ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ച്  ആത്മഹത്യാക്ക്  ശ്രമിച്ചത് .


കടക്കൽ വട്ടത്താമര ഇരുന്നൂറ്റി റിജു ഭവൻ  റിജു (40) ആണ്  ആത്മഹത്യാക്കു ശ്രമിച്ചത്.

2021 ലെ ഹരിജൻ എസ് സി എസ് ടി  വകുപ്പ് പ്രകാരമുള്ള കേസിലെ പ്രതിയാണ് റിജു.

വിചാരണക്കിടെ കോടതിയിൽ ഹാജരാക്കാത്തതിനെ  തുടർന്ന് വാറന്റ് ആവുകയായിരുന്നു.


അറസ്റ്റ്‌ രേഖപെടുത്തുന്നതിനിടെയാണ് കൈയ്യിൽ കരുതീരുന്ന  ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചത്. 2മണിയോടെയായിരുന്നു സംഭവം

ഈ കൊച്ചു നിർമ്മാതാവിനെ അറിയാമോ

വളരെ ചെറു പ്രായത്തിൽ തന്നെ സിനിമയിൽ എത്തി സ്റ്റാർ വാല്യു നേടിയ ഒരുപാടു താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. എന്നാൽ ചെറു പ്രായത്തിൽ നിർമ്മാതാവിൻ്റെ മേലങ്കി അണിഞ്ഞവരില്ല. തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ഒരു മലയാള സിനിമ നിർമ്മിച്ച തിരുവനന്തപുരം  സ്വദേശി ആണ് നമിത്ത് ആർ.
“എ രഞ്ജിത്ത് സിനിമ” എന്ന ആസിഫ് അലി ചിത്രം നിർമ്മിച്ചാണ് നമിത്ത് മലയാളസിനിമയിൽ തുടക്കം കുറിച്ചത്.


ഇപ്പോൾ ബിബിൻ ജോർജ് , വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ  നായകന്മാരായ “അപൂർവപുത്രന്മാർ” എന്ന ചിത്രവും ഈ ഡിസംബറിൽ റിലീസിന് ഒരുങ്ങുകയാണ്.
അടുത്തതായി തമിഴിലെ മുൻനിര താരങ്ങളെ അണിനിരത്തിയുള്ള ബിഗ്‌ബഡ്ജറ്റ് തമിഴ് ചിത്രത്തിന്റെ അണിയറയിലാണ് ഈ യുവ നിർമ്മാതാവ്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവി നമിത്തിനു സ്വന്തം.

കേരളത്തിലെ കലാലയങ്ങൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രിമിനലുകളുടെയും കേന്ദ്രമാക്കി മാറ്റാൻ SFI ശ്രമിക്കുന്നു.
കെ. എസ് യു

കരുനാഗപ്പള്ളി :
വിദ്യാർത്ഥി സമൂഹത്തിന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ  മിതവും ന്യായവുമായ രീതിയിൽ  സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഒരിക്കലും അടിച്ചമർത്താൻ ആകില്ലന്ന് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.മഞ്ജു കുട്ടൻ
കെഎസ്‌യു ജില്ലാ ഭാരവാഹിയായ എബിനെ കൊട്ടാരക്കര കോളേജിൽ വച്ച് അകാരണമായി SFI ഗുണ്ടകൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ലാവിദ്യാഭ്യാസ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കെഎസ്‌യു കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജയ്സൺ തഴവ അധ്യക്ഷത വഹിച്ചു.
യുത്ത് കോൺഗ്രസ് സംസ്ഥാന  സെക്രട്ടറി അസ്‌ലം ആദിനാട്  മുഖ്യപ്രഭാഷണം നടത്തി.
കെഎസ്‌യു നേതാക്കളായ നിഷാദ്, സാലിഹ്,ശബരിനാഥ്,സുഹൈൽ,മുഹ്സിൻ മേടയിൽ,ഫഹദ്, ,മിഥുൻ, അനുജിത്ത്, അനന്തു  തുടങ്ങിയവർ സംസാരിച്ചു

ശാസ്താംകോട്ട  ധർമ്മശാസ്താ ക്ഷേത്രത്തിൽ പുതിയ ഉപദേശകസമിതി

ശാസ്താംകോട്ട  ധർമ്മശാസ്താ ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ: കെ.പി.അജിത്ത്കുമാർ (പ്രസി.), രാധാകൃഷ്ണപിള്ള (വൈസ് പ്രസി.), കേരള ശശികുമാർ (സെക്ര.). അംഗങ്ങൾ: സുരേന്ദ്രൻ പിള്ള, സജീവ്കുമാർ, പി.ആർ.ബിജു, വി.ബി.ഉണ്ണിത്താൻ, എസ്.ഷിബി, ശ്രീകുമാർ, ശിവശങ്കരൻ, തുളസീധരൻ പിള്ള, രാജേന്ദ്രൻ പിള്ള, സുരേഷ്കുമാർ.

പി പി ദിവ്യയുടെ അറസ്റ്റ്, ഒളിച്ചുകളി തുടന്ന് പോലീസ്

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ എവിടെ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിൽ പോലീസ് ഒളിച്ചുകളി തുടരുന്നു.
ഇപ്പോൾ പ്രതി എവിടെയെന്ന് വെളിപ്പെടുത്താൻ ആദ്യ ഘട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ തയ്യാറായില്ല. കീഴടങ്ങാൻ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തതായും അവർ നീരീക്ഷണത്തിലായിരുന്നുവെന്നും ഇതൊരു സെൻസിറ്റീവ് കേസ്സാണണും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.ദിവ്യയുടെ അറസ്റ്റ് വൈകിയതിൽ വീഴ്ചയില്ലെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് കമ്മീഷണറുടെ വാർത്താ സമ്മേളനം നടക്കുമ്പോൾ തന്നെ ഒരു പോലീസ് ജീപ്പിൽ പിപി ദിവ്യയെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ട് വരികയായിരുന്നു. എവിടെ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിൽ പോലീസ് ഇപ്പോഴും രഹസ്യ സ്വഭാവം സൂക്ഷിക്കുകയാണ്. ഇതിനിടെ ജാമ്യത്തിനായി ഇവർ ഹൈക്കോടതിയെ സമീപീക്കാനും തയ്യാറെടുക്കുന്നതായും വിവരമുണ്ട്.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.

പോലീസിൽ വിശ്വാസമുണ്ടെന്നും, ശരീയായ രീതിയിൽ അന്വേഷണം നടക്കുമെന്നും വിശ്വസിക്കുന്നതായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

പി പി ദിവ്യ കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ കസ്റ്റഡിയിൽ ആയി.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.

ഇപ്പോൾ പ്രതി എവിടെയെന്ന് വെളിപ്പെടുത്താൻ സിറ്റി പോലീസ് കമ്മീഷണർ തയ്യാറായില്ല. കീഴടങ്ങാൻ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തതായും അവർ നീരീക്ഷണത്തിലായിരുന്നുവെന്നും ഇതൊരു സെൻസിറ്റീവ് കേസ്സാണണും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.ഉടൻ തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിക്കുമെന്നും ചോദ്യം ചെയ്യൽ അല്പസമയത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

പത്തനംതിട്ട. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി. കോടതി വിധി സ്വാഗതം ചെയ്യുന്നു. അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം

പൊതു പ്രവർത്തകയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടി ആണ് ഉണ്ടായത്. അറസ്റ്റ് ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് ഒപ്പം നിൽക്കുന്നു,

കെസി വേണുഗോപാൽ കേരളത്തിൽ പൊലീസിന് രണ്ട് നീതിയാണെന്നും സിപിഐഎം ക്രിമിനലുകൾക്ക് പൂർണ്ണ സംരക്ഷണം നല്‍കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.

ദിവ്യയുടെ ജാമ്യാപേക്ഷ തള്ളും എന്ന് നിയമം അറിയാവുന്ന എല്ലാവര്ക്കും അറിയാം. നഗ്നമായ നിയമ ലംഘനം ആണ് ഉണ്ടായത്.മുഖ്യമന്ത്രി പ്രതികരിച്ചത് തന്നെ ഒരാഴ്ചക്ക് ശേഷം. സിപിഐഎം കുടുംബം ആയിട്ട് കൂടി ഇതാണ് അവസ്ഥ.പൊലീസ് അന്വേഷിച്ചാൽ ഒരു നടപടി ക്രമത്തിലേക്കും പോകില്ല. ദിവ്യക്ക് ഉള്ള വിഹിതം കിട്ടാത്തതാണ് ദിവ്യയുടെ വിഷയം. ഏത് അറ്റം വരെയും കോൺഗ്രസ് മുന്നോട്ട് പോകുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.