26.6 C
Kollam
Thursday 25th December, 2025 | 07:52:43 PM
Home Blog Page 1990

ഭാര്യയോടൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് കാണാണെത്തിയ ഫ്രഞ്ച് അംബാസഡറുടെ ഫോൺ മോഷ്ടിച്ചു; നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ വെച്ചാണ് അംബാസഡറുടെ മൊബൈൽ ഫോൺ മോഷണം പോയത്. തുടർന്ന് ഫ്രഞ്ച് എംബസി പൊലീസിൽ വിവരമറിയിച്ചു.

ഒക്ടോബർ 20നാണ് ഫ്രഞ്ച് അംബാസഡർ, ഭാര്യയ്ക്കൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിച്ചത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അവിടെ വെച്ച് മോഷണം പോയി. 21-ാം തീയ്യതി ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. തുടർന്ന് പ്രതികളെ കണ്ടെത്തി പിടികൂടി. എല്ലാവരും 20നും 25നും ഇടയിൽ പ്രായമുള്ളവരാണ്. മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു. കേസിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

സമ്മതം നല്‍കി മക്കള്‍; നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി

നടനും മോട്ടിവേഷണല്‍ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നര്‍ത്തകിയുമായ ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിന് സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ക്രിസിന്റെ കസിന്‍ വഴി വന്ന ആലോചനയാണ്. തുടര്‍ന്ന് മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദിവ്യ പറയുന്നു.

‘ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണം; തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യം’

കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്. രാജിവച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യമെന്ന അധിക്ഷേപവും സുരേഷ് ഗോപി നടത്തി. മുനമ്പം സമരപ്പന്തൽ സന്ദർ‌ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മാധ്യമങ്ങളെ ആരും കുറ്റം പറയേണ്ട. അവർക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിർത്തിക്കൊണ്ടിരിക്കുന്നത്. അത് അവർക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീർ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാൻ അവരുടെ ശത്രുവല്ല. അവർ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവർത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം’’ – സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് മൂവ് ഔട്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി തള്ളി; അന്വേഷണ സംഘത്തിന് നിർദേശങ്ങളുമായി കോടതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർ‌ടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദേശങ്ങൾ കോടതി നൽകി. ഈ നിർദേശങ്ങളും പാലിക്കാൻ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം എന്നിവയാണ് നിർദേശങ്ങൾ. ഇത്തരം നിർദേശങ്ങൾ സ്വീകാര്യമല്ലേയെന്ന് ചോദിച്ചപ്പോൾ യദുവിന്റെ അഭിഭാഷകൻ അതേയെന്ന് പറഞ്ഞു.

കേസ് ശരിയായ ദിശയിൽ മുന്നോട്ടു പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. മൂന്നു മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്.

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാളം ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ്പ്രധാന ചിത്രങ്ങൾ.

മമ്മൂട്ടി നായകനാകുന്ന ബസൂക്ക, സൂര്യ നായകനാകുന്ന കങ്കുവ എന്നിവയാണ് നിഷാദിന്റെ റിലീസ് ആകാനുള്ള ചിത്രങ്ങൾ. 2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിൽ വീഡിയോ എഡിറ്ററായിരുന്നു. അതിന് ശേഷമാണ് സിനിമ രംഗത്തേക്ക് എത്തിയത്.

യഷിന്റെ പുതിയ ചിത്രം ‘ടോക്‌സിക്’ വിവാദത്തില്‍

കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെയിടയില്‍ ഹിറ്റായ കന്നഡ സൂപ്പര്‍ താരം യഷിന്റെ പുതിയ ചിത്രം ‘ടോക്‌സിക്’ വിവാദത്തില്‍. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായാണ് വിവാദത്തിന് കാരണം. വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയില്‍ നിന്നാണ് 100 ലേറെ മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടു. മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. സിനിമാ നിര്‍മാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.
എന്നാല്‍ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്പനി കെവിഎന്‍ പ്രൊഡക്ഷന്‍സ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മാതാവായ സുപ്രീത് വ്യക്തമാക്കി.

ചൂരല്‍മല- മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ….? തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍

നാടിനെ നടുക്കിയ ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു .പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഈ പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ഉടന്‍ ചേരുമെന്നും റോഡുകളുടെ പുനര്‍നിര്‍മ്മാണം അടക്കമുള്ള അക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു.

മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി

ആലപ്പുഴ. മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്.
ടെസ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു. അതേസമയം വാക്സിനെടുത്താലുണ്ടാകുന്ന പാർശ്വഫലമാകാമെന്ന് മെഡിക്കൽ കോളേജിൻ്റെ വിശദീകരണം.

എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ശാന്തമ്മയുടെ ബന്ധുക്കള്‍ആരോപിക്കുന്നു.

കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനടുത്തത്.
ടെസ്റ് ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായിട്ടും സ്വഭാവികം ആണെന്ന് പറഞ്ഞ് ശേഷം വാക്സിൻ എടുക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. എന്നാല് വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ശാന്തമ്മയുടെ ദുരന്ത വാർത്ത വാർത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി രംഗത്തെത്തി. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ്.
ശാന്തമ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും തുടർച്ചകൾ സയ്ക്കുമായി ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും

ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന്‍റെ കസേര കത്തുന്നു

കരുനാഗപ്പള്ളി.ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന്‍റെ കസേരക്ക് തീപിടിച്ചു .
നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.ഭർത്താവിൻ്റെ ചികിത്സ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി.
വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. ഇത് സിപിഎമ്മിലെ രാഷ്ട്രീയ ചേരിപ്പോരെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ വെട്ടിലായിരിക്കയാണ്

ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. സഹായിക്കാമെന്ന നഗരസഭ ചെയർമാൻ പിന്നീട് മോശമായും ലൈംഗികച്ചുവയോടെയും സംസാരിച്ചെന്നാണ് പരാതി.

ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമാണെന്ന് ഇവര്‍ പറയുന്നു.

സി പി എം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നഗരസഭ ചെയർമാന് എതിരെ കേസ് എടുത്തു.ഗതികേടുകൊണ്ടാണ് ഭാര്യ ധനസമാഹരണത്തിന് സഹായം അഭ്യർത്ഥിച്ച് ചെയർമാനെ സമീപിച്ചതെന്ന് യുവതിയുടെ ഭർത്താവ് 24 ചാനലിനോട് പറഞ്ഞു.

പരാതി തമാശയാണെന്നും അത് സിപിഎമ്മിലെ മറുചേരിയുടെ രാൽ്ട്രീയനീക്കമാണെന്നുമുള്ള പ്രചരണമാണ് സിപിഎം നേതൃത്വത്തിന്‍റേത്. 24 ചാനലിന് അഭിമുഖം നല്‍കിയതോടെ സംഭവം കത്തിപ്പടരുന്ന നിലയാണ്.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പ്രതികരിച്ചു.ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകൾ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു.

മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം… സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തിരുന്നു. നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
നിരവധി ആരാധകര്‍ വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. നേരത്തെ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെന്‍വില്ലയാണ് സുഷിന്‍ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ അറിയിച്ചിരുന്നു. 2024ല്‍ സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.