25.7 C
Kollam
Thursday 25th December, 2025 | 09:54:43 PM
Home Blog Page 1989

സംസ്ഥാന സ്കൂൾസ് ഷൂട്ടിങ് മത്സരത്തിൽ ശിവദേവിന് സ്വർണ മെഡൽ

കുന്നത്തൂർ. എറണാകുളത്ത് വച്ച് നടന്ന 66-ാമത് സംസ്ഥാന സ്കൂൾസ് ഷൂട്ടിങ് മത്സരത്തിൽ കുന്നത്തൂർ സ്വദേശിയായ പി.ശിവദേവിന് സ്വർണ മെഡൽ.ജൂനിയർ ബോയ്സ് വിഭാഗത്തിലാണ് ശൂരനാട് തെക്ക് പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ശിവദേവ് സ്വർണ മെഡൽ കരസ്ഥമാക്കിയത്.ഇതോടെ ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ശിവദേവിന് ലഭിച്ചു.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 42 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

കുന്നത്തൂർ കിഴക്ക് ആറ്റുകടവ് ജംഗ്ഷൻ ശിവത്തിൽ പ്രദീപിൻ്റെയും അനുജയുടെയും മകനാണ്.ശിവപ്രിയ ഏക സഹോദരിയാണ്.പുനലൂർ പി.ടി.എസ് റൈഫിൾ ക്ലബ്ബിലാണ് പരിശീലനം നടത്തി വരുന്നത്.2022 ൽ നടന്ന ഷൂട്ടിങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ സ്വർണമെഡലും ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.

ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; യുവതികള്‍ പിടിയില്‍

കൊല്ലം: ജോലി വാഗ്ദാനം നല്‍കി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. കുണ്ടറ ഇളംമ്പള്ളൂര്‍ വിഷ്ണുഭവനത്തില്‍ രതീഷിന്റെ ഭാര്യ വിഷ്ണുപ്രിയ(31), മരുത്തടി കന്നിമേല്‍ച്ചേരിയില്‍ ബംഗ്ലാവില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ മിദ്യദത്ത്(34) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ക്ലാപ്പന സ്വദേശിയുടെ മകള്‍ക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ശരിയാക്കിനല്‍കാം എന്നു പറഞ്ഞ് പ്രതികള്‍ എഴുപതിനായിരം രൂപ കൈപ്പറ്റുകയും തുടര്‍ന്ന് ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെഎംഎംഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം
തട്ടിയെടുത്തതിന് ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും തട്ടിപ്പ് നടത്തിയത്. ഓച്ചിറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇബ്രഹിംകുട്ടിയുടെ നേതൃത്വത്തില്‍ എസ്‌സിപിഒമാരായ അനു, സെബിന്‍, സബീദ, ഷംന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിൽ പൊട്ടിത്തെറി,യുവാവ് മരിച്ചു

മലപ്പുറം. വാഴക്കാട് ഊർക്കടവിൽ റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിൽ പൊട്ടിത്തെറി. ഊർക്കടവ് സ്വദേശി എളാടത്ത് റഷീദ് മരിച്ചു.കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം.ഊർക്കടവ് പ്രവർത്തിക്കുന്ന എ ബി സി കൂൾ സിസ്റ്റം എന്ന റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.റെഫ്രിജറേറ്ററിന്റെ കംപ്രസ്സറിലേക്ക് ഗ്യാസ് കയറ്റുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ ടെക്‌നീഷ്യൻ റഷീദിനേയും പരുക്കേറ്റ ജീനക്കാരനായ യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.
ഗുരുതരമായി പരുക്കേറ്റ റഷീദ് മരിച്ചു.

വാഴക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന അന്വേഷണം ആരംഭിച്ചു.
കടയുടെ മുകൾഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് ഷീറ്റ് അടക്കം തകർന്നിട്ടുണ്ട്.റഷീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

ഓട്ടോസ്റ്റാൻ്റ് മാറ്റി സ്ഥാപിക്കണം, യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍

കരുനാഗപ്പള്ളി :- ഹൈവേ വികസനവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡിന്റെ പണി ഉടനടി പണി തീര്‍ത്ത് സഞ്ചാര യോഗ്യമക്കണമെന്നും, കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സൈഡിലുള്ള ഓട്ടോ സ്റ്റാന്റ് ഹൈവേയുടെ പണി തീരുന്നത് വരെ കെഎസ്ആര്‍ടിസി ക്ക് ഉള്‍വശം പാര്‍ക്കിംഗ് സൗകര്യം ഏര്‍ പ്പെടുത്തണമെന്നും,ട്രാഫിക് കുരുക്ക്,അപകട മരണങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി,ഗതാഗത വകുപ്പ് മന്ത്രി, എം. പി മാര്‍, എം.എല്‍.എ മാര്‍, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി ചർച്ച നടത്തി.കരുനാഗപ്പള്ളി എസിപി ക്ക് യുഎംസി സംസ്ഥാന ട്രഷറര്‍ നിജാംബഷി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ റൂഷ.പി.കുമാര്‍, ഷമ്മാസ് ഹൈദ്രോസ്, വിഷ്ണു, നിഷാദ് എന്നിവര്‍ ചേർന്ന് നിവേദനം നൽകി ചർച്ച നടത്തി. ഭാവി പരിപാടികള്‍ നിശ്ചയിക്കുന്നതിന് വേണ്ടി യുഎംസി കൊല്ലം ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 28 രാവിലെ 10.30 ന് ജില്ലാ സെക്രട്ടേറിയറ്റും,ഉച്ചയ്ക്ക് 2.30 ന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും കരുനാഗപ്പള്ളി കെഎസ് ആർ ടി സി ബസ്‌റ്റേഷന് സമീപമുള്ള ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടുന്നതാണ്

മൈനാഗപ്പള്ളി സിഎച്ച്സിയിൽ ഫിസിയോതെറാപ്പി യൂണിറ്റിൻ്റെ പ്രവർത്തന ഉൽഘാടനം നടന്നു

മൈനാഗപ്പള്ളി. CHC യിൽ ഫിസിയോതൊറാപ്പി യൂണിറ്റിൻ്റെ പ്രവർത്തന ഉൽഘാടനം ഇന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് R സുന്ദരേശൻ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗം സനിൽ കുമാർ അദ്ധ്യക്ഷൻ ആയിരുന്നു മെഡിക്കൽ ഓഫീസർ സവിത,ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് പുഷ്പ കുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ B രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ y , ഷാജഹാൻ അൻസർ ഷാഫി, രാജി , HMC അംഗങ്ങൾ, N. ഓമനകുട്ടൻ, അബ്ദുൽറക്ഷീദ്, കോശി വൈദ്യൻ . വൈപത്രാസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടവും ഉപകരണങ്ങളും വാങ്ങിയത്

ശാസ്താംകോട്ട ഡിബി കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട:കെ.എസ്.എം.ഡി.ബി കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുണ്ട്.യുജിസി,സര്‍വ്വകലാശാല യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 13ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും,രേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.ഫോണ്‍: 04762830323,9497440754.

പാപ്പച്ചന്‍ കൊലക്കേസ്: സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ബിഎസ്എന്‍എല്‍ റിട്ട. ജനറല്‍ മാനേജര്‍ പാപ്പച്ചനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നാം പ്രതിയായ തേവള്ളി ചേരിയില്‍ ഓലയില്‍ കാവില്‍ വീട്ടില്‍ സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സംഭവത്തില്‍ സരിതയ്ക്ക് പങ്കില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ അവരുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടയ്ക്കല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. നേരത്തെയും സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സരിതയുടെ ക്വട്ടേഷന്‍ പ്രകാരം മേയ് 23ന് പാപ്പച്ചനെ ആശ്രാമത്ത് വച്ച് അനിമോന്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആദ്യം അപകടമരണമായാണ് കരുതിയിരുന്നത്. സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയ പാപ്പച്ചന്റെ മകള്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

‘ദിവ്യ എത്തിയത് ആസൂത്രിതമായി; മുൻപ് പല കേസുകളിലും പ്രതി’: ക്രിമിനൽ മനോഭാവമെന്ന് റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയുമെന്നു ദിവ്യ ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ ആസൂത്രിതമായാണ് എത്തിയത്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിനു തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. വിഡിയോ ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ ഏർപ്പാടാക്കിയിരുന്നു. കലക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും കലക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിന്റെ മൊഴിയിൽ പറയുന്നു. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നത് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണത്തോട് സഹകരിക്കാതെ ദിവ്യ ഒളിവിൽ പോയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി വാഹനാപകടത്തില്‍ മരിച്ചു

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊല്ലം ടൗണ്‍ അതിര്‍ത്തിയില്‍ ആയിരുന്നു അപകടം ഉണ്ടായത്.
കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാകുളം കലവറത്താഴത്തില്‍ സനല്‍ കുമാര്‍-ഷീജ ദമ്പതികളുടെ മകന്‍ സഞ്ജീവ് കുമാര്‍ (25) ആണ് മരണപ്പെട്ടത്.
ടൗണ്‍ അതീര്‍ത്തിക്ക് സമീപത്ത് സഞ്ജീവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ ലോറി തട്ടുകയും ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു. സഞ്ജീവ് കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പമ്പുടമകളുടെ കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ; കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം, കൊച്ചിയിൽ കുറഞ്ഞു

പെട്രോൾ പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിച്ചും രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലർ കമ്മിഷൻ കൂട്ടിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്തെ 83,000ഓളം വരുന്ന പെട്രോൾ പമ്പുടമകൾക്കും 10 ലക്ഷത്തോളം ജീവനക്കാർക്കും ഇതു നേട്ടമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സിൽ പറഞ്ഞു.

ഡീലർ കമ്മിഷൻ വർധിപ്പിച്ചതോടെ പെട്രോൾ പമ്പുകളിലെ സേവനം കൂടുതൽ മെച്ചപ്പെടുമെന്നാണ് എണ്ണക്കമ്പനികളും ഹർദീപ് സിങ് പുരിയും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും ശരാശരി 7 കോടി ഉപഭോക്താക്കൾ‌ പെട്രോൾ പമ്പിലെത്തുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ പെട്രോളിന് കിലോലിറ്ററിന് 1,868.14 രൂപയും ഒപ്പം ബില്ലിങ് വിലയിൽ (produce billable price) 0.875 ശതമാനവുമാണ് ഡീലർ കമ്മിഷൻ. ഡീസലിന് ഇത് യഥാക്രമം 1,389.35 രൂപയും 0.28 ശതമാനവുമാണ്. ഇതിന്മേലാണ് പെട്രോളിന് 65 പൈസയും ഡീസലിന് 44 പൈസയും കൂടുന്നത്.

അതേസമയം, ശരിയായ കണക്കുകൂട്ടലില്ലാതെയാണ് ഡീലർ കമ്മിഷൻ വർധിപ്പിച്ചതെന്നും ഇതിൽ അതൃപ്തിയുണ്ടെന്നും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെ ദേശീയ വൈസ് പ്രസിഡന്റ് ശബരിനാഥ് ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് കമ്മിഷൻ കൂട്ടിയത്. എന്നാൽ‌, ഡീലർമാർ നേരിടുന്ന അധികബാധ്യത പരിഗണിച്ചിട്ടില്ല. ഇന്ധന ബാഷ്പീകരണം മൂലം സാമ്പത്തികബാധ്യത ഡീലർമാർ നേരിടുന്നുണ്ട്. ജീവനക്കാരുടെ വേതന വർധനയും ഇക്കാലയളവിലുണ്ടായി. ഇക്കാര്യങ്ങളൊന്നും കമ്പനികൾ പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും വിപണിവിലയിൽ (റീറ്റെയ്ൽ സെല്ലിങ് പ്രൈസ്) പ്രതിഫലിക്കാത്ത വിധമാണ് ഡീലർ കമ്മിഷൻ വർധിപ്പിച്ചതെന്ന് ഹർദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചരക്കുനീക്ക ഫീസിലുണ്ടായ പരിഷ്കാരം ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞു. അതേസമയം, ഡീസൽ വില 96.43 രൂപയിൽ നിന്ന് 96.48 രൂപയായി ഉയർന്നു.

കൊച്ചിയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 105.57 രൂപയിൽ നിന്ന് 105.49 രൂപയിലേക്കും ഡീസലിന് 94.50 രൂപയിൽ നിന്ന് 94.43 രൂപയിലേക്കുമാണ് വില കുറഞ്ഞതെന്ന് ഇന്ത്യൻ‌ ഓയിലിന്റെ കണക്കുകൾ വ്യക്തമാക്കി. ലിറ്ററിന് ശരാശരി 7-8 പൈസയുടെ വ്യത്യാസമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും പെട്രോളിനുണ്ടായത്; ഡീസലിന് 5-7 പൈസയും. ഇതിനുമുമ്പ് ഈ വർഷം മാർച്ചിലായിരുന്നു രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു.

ഒഡീഷയിൽ കുറഞ്ഞത് 4.69 രൂപവരെ

രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്കുള്ള ചരക്കുനീക്ക ഫീസ് കുറച്ചത് കൂടുതൽ നേട്ടമാകുന്നത് ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മിസോറം, മറ്റ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്കാണ്. ഒഡീഷയിൽ പെട്രോളിന് 4.69 രൂപവരെയും ഡീസലിന് 4.45 രൂപവരെയും കുറഞ്ഞു. ഛത്തീസ്ഗഡിൽ 2.70 രൂപവരെയാണ് ഇന്ധനവില കുറഞ്ഞത്. അരുണാചലിൽ 3.96 രൂപവരെയും ഹിമാചലിൽ 3.59 രൂപവരെയും ഉത്തരാഖണ്ഡിൽ 3.83 രൂപവരെയും മിസോറമിൽ 2.73 രൂപവരെയും കുറഞ്ഞു.