Home Blog Page 1983

പി. പി. ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. എസിപി ഓഫീസിലാകും ചോദ്യം ചെയ്യല്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാവിലെ ദിവ്യയെ പൊലീസ് ഹാജരാക്കിയത്.

കേസില്‍ പി പി ദിവ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തശേഷം മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.
നവീന്‍ബാബുവിന്റെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ പി പി ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്.

പി. സുധാ കുറുപ്പ് നിര്യാതയായി

അടൂർ: മുൻ ജില്ലാ പഞ്ചാ യത്തംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന

സെക്രട്ടറിയുമായിരുന്ന അടൂർ തെങ്ങമം ഹരി മംഗലത്ത് പി.സുധാകുറുപ്പ് (65)

നിര്യാതയായി. പന്നിവിഴ സെ യ്ന്റ് തോമസ് ഹൈസ്കൂൾ റിട്ട.അധ്യാപികയാണ്. അ ടൂർ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് ഭര ണസമിതിയംഗം, മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, ഡി. സി.സി. ജനറൽ സെക്രട്ടറി, എൻ.എസ്.എസ്. കുന്ന ത്തൂർ താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം എന്നീ നിലക ളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ്: തുളസീധരക്കു റുപ്പ്. മക്കൾ: ഗീതു, ഹരികൃ ഷ്ണൻ. സംസ്കാരം വെള്ളി യാഴ്ച മൂന്നിന് വീട്ടുവള പ്പിൽ.

ചെറിയൊരു ബാറിന് 57,100 രൂപ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ്; എന്താ ഇത്ര വിലയെന്നോ

ക്വിറ്റോ: ചോക്ലേറ്റ് എന്ന ഭക്ഷ്യവസ്തു പ്രായഭേദമന്യേ മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. ലോകത്തിലെ തന്നെ പ്രമുഖ വ്യവസായങ്ങളില്‍ ഒന്നുമാണ് ചോക്ലേറ്റിന്റേത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ് ഏതെന്ന് എപ്പോഴെങ്കിലും ആലോചിച്ചുട്ടുണ്ടോ? ഒരു ഇക്വഡോറിയന്‍ ചോക്ലേറ്റിനാണ് ആ പദവി അവകാശപ്പെടാനാവുക.
ഒന്നര ഔണ്‍സോളം വ്യാപ്തിയുള്ള ടോ അഹ്ക്(Toe- Ahk) ചോക്ലേറ്റിന്റെ ഒരു ചെറിയ ബാറിന് വില 685 യുഎസ് ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ ഏകദേശം 57,100 രൂപ. മുന്‍ വാള്‍സ്ട്രീറ്റ് വ്യാപാരിയായ ജെറി ടോത്ത് ഇക്വഡോറിയന്‍ മഴക്കാടുകളില്‍ നിന്ന് ഏറ്റവും മികച്ച കൊക്കോ ബീന്‍സ് ശേഖരിച്ചുകൊണ്ടുവന്ന് തുടങ്ങിയതാണ് ഈ ചോക്ലേറ്റിന്റെ വ്യവസായം. 3,500 വര്‍ഷത്തോളം പഴക്കമുള്ളതും അത്യപൂര്‍വവുമായ നാഷനല്‍ കൊക്കോ ബീന്‍ ഇനത്തില്‍ നിന്നുമാണ് ഈ ചോക്ലേറ്റിന്റെ മുഖ്യ ചേരുവയായ കൊക്കോ ഉത്പാദിപ്പിക്കുന്നത്.
ചോക്കലേറ്റില്‍ ചെറിയ അളവില്‍ കരിമ്പില്‍നിന്നുള്ള മായമില്ലാത്ത പഞ്ചസാരയും ചേര്‍ത്താണ് ഡാര്‍ക്ക് ചോക്ലേറ്റായ ഇത് തയാറാക്കുന്നത്. ബാറിന്റെ ഉത്ഭവത്തെ സൂചിപ്പിക്കാന്‍ ഒരു വറുത്ത കൊക്കോ ബീന്‍ ഈ ചോക്ലേറ്റ് ബാറിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നു. 2013ല്‍ ആണ് ജെറി ടോത്ത് തന്റെ സുഹൃത്തുക്കളായ കാള്‍ ഷ്വീസര്‍, ഡെനിസ് വലന്‍സിയ എന്നിവരുമായി ചേര്‍ന്ന് ലാണ് To’ak(Toe- Ahk) ചോക്കലേറ്റ് കമ്പനി സ്ഥാപിക്കുന്നത്.

കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ; സിബിഐയെ വിളിക്കൂ എന്ന് പരിഹസിച്ച് സുരേഷ് ഗോപി

തൃശൂർ: കൊടകരയിൽ പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ അന്വേഷണ സംഘമാകേണ്ട. എല്ലാം മാധ്യമങ്ങൾ സൃഷ്ടിച്ച കഥയാണ്. സിബിഐയെ വിളിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു.

സ്വർണക്കടത്തിനെ കൂടി മാധ്യമങ്ങൾ അന്വേഷിക്കണം. സ്വർണക്കടത്തെല്ലാം തീവ്രവാദത്തിനാണോ എന്ന് കൂടി നിങ്ങൾ അന്വേഷിക്കണം. മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകർ. ഞാൻ സുതാര്യമായി കാര്യങ്ങൾ പറയും. സിബിഐയെ വിളിക്കട്ടെന്നെ എന്നും സുരേഷ് ഗോപി പറഞ്ഞു

കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ് വെളിപ്പെടുത്തിയത്. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചാണ് പണം എത്തിച്ചിരുന്നതെന്നും തിരൂർ സതീശ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ ഡ്രൈവർക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിൽ

കോഴിക്കോട്: കോട്ടൂളിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ സംഭവത്തിൽ കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടൂളിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

അതേസമയം, മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ പ്രതികരണം.ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെ തന്നെ മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് അപകടമുണ്ടായത്. സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു.

വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഉടൻ തന്നെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു

കിഴക്കൻ സ്‌പെയിനിൽ മിന്നൽ പ്രളയം; 140 പേർ മരിച്ചു, നിരവധി പേരെ കാണാതായി

കിഴക്കൻ സ്‌പെയിനിൽ വെള്ളപ്പൊക്കത്തിൽ 140 പേർ മരിച്ചതായി റിപ്പോർട്ട്. കിഴക്കൻ നഗരമായ വലൻസിയെയാണ് പ്രളയം സാരമായി ബാധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും ഭീകരമായ പ്രളയത്തിൽ നദികൾ കരകവിഞ്ഞൊഴുകി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കമെന്നാണ് സർക്കാർ വാർത്താ ഏജൻസിയായ ഇഎഫ്ഇ ദുരന്തത്തെ വിശേഷിപ്പിച്ചത്.
വെള്ളം കുത്തിയൊലിച്ചതോടെ ആളുകൾ വീടുകളിലും വാഹനങ്ങളിലും കുടുങ്ങി. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നിരവധി പേരെ കാണാതായതായും വിവരമുണ്ട്.

പാചക വാതകത്തിന്റെ വില കൂട്ടി

ന്യൂഡെല്‍ഹി.വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കൂട്ടി.സിലിണ്ടറിന് 61 രൂപ 50 പൈസ കൂടി.കൊച്ചിയിലെ വില 1810 രൂപ 50 പൈസ. നേരത്തെ 1749 രൂപയായിരുന്നു.ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ മാറ്റമില്ല

ജോലി തട്ടിപ്പിന്നിരയായി തടവിലുള്ളത് 40 ഇന്ത്യക്കാർ

കൊച്ചി. ജോലി തട്ടിപ്പിന്നിരയായി തടവിലുള്ളത് 40 ഇന്ത്യക്കാർ. കൊച്ചി സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെയാണ് മ്യാൻമറിൽ തടവിലുള്ളത്. മൂന്നുലക്ഷം രൂപ നൽകിയില്ലെങ്കിൽ അപകടപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. യുവാക്കളെ കൊണ്ടുപോയ ഇടനിലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലേക്ക് എന്ന പേരിലാണ് യുവാക്കളെ ജോലിക്ക് കൊണ്ടുപോയത്. കൊച്ചി സ്വദേശി രാഹുൽ ചങ്ങനാശ്ശേരി സ്വദേശി ശരത്ത് എന്നിവരും മ്യാൻമറിൽ തടവിൽ. ഓൺലൈൻ തട്ടിപ്പ് ജോലികൾ ചെയ്യിക്കുന്നു എന്ന് തടവിലുള്ളവർ വീട്ടുകാരെ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന് കുടുംബം പരാതി നൽകി .

ഡൽഹിയിൽ വെടിവെപ്പ്,രണ്ടുപേർ മരിച്ചു

ന്യൂഡെല്‍ഹി. ഡൽഹിയിൽ വെടിവെപ്പ്. രണ്ടുപേർ മരിച്ചു. 10 വയസ്സുകാരന് പരിക്കേറ്റു. ഡൽഹിയിലെ ഷഹ്ദാരയിലാണ് വെടിവെപ്പ് ഉണ്ടായത്. ആകാശ് ശർമ്മ പതിനാറുകാരനായ ഋഷഭ് ശർമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുന്നിനിടെയാണ് ആണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ചെമ്പ്ര ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകനായ കായണ്ണ കുന്നത്ത് കണ്ടി ഹംസ(52)ആണ് അറസ്റ്റിലായത്. കുട്ടിയെ പല തവണ മദ്രസയിൽ വച്ചും പ്രതിയുടെ ഉടമസ്ഥതയിലുള്ള സൈക്കിൾ ഷോപ്പിൽ വച്ചും ഉപദ്രവിക്കുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസാണ് പ്രതിയെ പിടികൂടിയത്