കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി.പരിസരവാസിയായ അച്ചനും മകളും ചേർന്ന് മുള ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.ശനിയാഴ്ച രാവിലെ 9 ഓടെയാണ് സംഭവം.16 വയസ് പ്രായം തോന്നിക്കുന്ന കുന്നത്തൂർ പതിനേഴാം വാർഡ് സ്വദേശിയായ പെൺകുട്ടിയാണ് പാലത്തിൻ്റെ മധ്യഭാഗത്തു നിന്നും ചാടിയത്.നീന്തൽ വശമുളള പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് പരിസരവാസിയായ തിരുവാറ്റ വീട്ടിൽ അനിൽ കുമാറും (ബാബു) മകൾ ഡിഗ്രി വിദ്യാർത്ഥിനിയായ അനഘയും ചേർന്ന് നീളമേറിയ മുള പെൺകുട്ടിക്ക് അരികിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു.ഇവർ നൽകിയ നിർദ്ദേശമനുസരിച്ച് മുളയിൽ പിടിച്ച് കിടന്ന കുട്ടിയെ കരയിൽ എത്തിക്കുകയായിരുന്നു.അപ്പോഴേക്കും ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും പുത്തൂർ പൊലീസും കുട്ടിയുടെ ബന്ധുക്കളും സ്ഥലത്ത് എത്തിയിരുന്നു.പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.ആറ്റിൽ ചാടാനുള്ള കാരണം അറിവായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിൽ, മുഖ്യമന്ത്രി 6 ന് എത്തും
വയനാട്: മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽ ഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.
ഇന്ന് ഇരുളത്ത് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറാം തീയതി വയനാട് മണ്ഡലത്തിൽ ഉണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും.
ദീപാവലി ആഘോഷത്തിനിടെ തീപ്പിടുത്തം,3 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു
കൊല്‍ക്കൊത്ത.ബംഗാളിൽ ദീപാവലി ആഘോഷത്തിനിടെ തീപ്പിടുത്തം. 3 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു. താനിയ മിസ്ത്രി (14), ഇഷാൻ ധാര (6), മുംതാസ് ഖാത്തൂൺ (8) എന്നീ കുട്ടികൾ ആണ് മരിച്ചത്. 2 പേർക്ക് ഗുരുതര പരുക്ക്. ഹൗറയിലെ ഉലുബറിയ യിലാണ് അപകടം.ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വീട്ടിൽ ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അപകടം.
പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാം എന്ന് ആരും കരുതേണ്ട,കെഎം ഷാജി
മലപ്പുറം.മുക്കം ഉമർ ഫൈസിക്ക് എതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാം എന്ന് ആരും കരുതേണ്ട.തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല.സിപിഎം നല്ലതാണെന്ന് തോന്നുന്നവർക് അങ്ങോട്ട് പോകാം. സമുദായത്തെ അവിടെക്ക് കൊണ്ട് പോകാം എന്ന് ആരും കരുതേണ്ട. ഉമർഫൈസിയെ പുറത്താക്കണമെന്നും കെഎം ഷാജി
മലപ്പുറം വളാഞ്ചേരിയിൽ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി
ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം
ജമ്മു :
ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.
ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു
പാലക്കാട്.മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും ശെനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാസമാണ് കാരാ കുറിശ്ശി സ്വദേശിയായ മുഹമ്മദ് ആഷിഖ് ഇതേ സ്ഥലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് മരിച്ചത്.
അധികാരത്തിൽ ഒരു വഴിയ്ക്ക് പോലീസ് മറ്റൊരു വഴിക്ക് സർക്കാര്‍,കൊല്ലം സി പി എം ഏരിയ സമ്മേളനത്തിൽ വിമര്‍ശനം
കൊല്ലം. സി പി ഐ എം ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് എതിരെ ശക്തമായ വിമർശനം.പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഭിന്ന അഭിപ്രായം. ഏക അഭിപ്രായം പാർട്ടി നേതൃത്വത്തിനില്ല. ആഭ്യന്തര വകുപ്പിന് എതിരെയും വിമർശനം
പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നത്.പോലീസിൽ കോൺഗ്രസിനും ബിജെപിയ്ക്കുമുള്ള സ്വാധീനം പാർട്ടി ഇല്ലെന്നും വിമർശനം. റവന്യു, ആരോഗ്യ വകുപ്പുകൾക്ക് എതിരെ രൂക്ഷ വിമർശനം.ചൂണ്ട കൈയ്യിൽ കൊണ്ടിട്ടു ചെന്നാലും ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് വിമർശനം. അധികാരത്തിൽ ഒരു വഴിയ്ക്ക് പോലീസ് മറ്റൊരു വഴിക്ക് സർക്കാരും. ആർ എസ് എസ് രുപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ അവര്‍ രാജ്യം ഭരിക്കുന്നു. 100 വർഷം പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കൊല്ലം സി പി ഐ എം ഏരിയ സമ്മേളനത്തിൽ വിമർശനം.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബർ 3 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി
ചേലക്കര. ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ ഇന്ന് കേസെടുത്തേക്കും.
സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എൽഡിഎഫും യുഡിഎഫും. പ്രചാരണം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഉണ്ടായ സംഘർഷം ഇരുമുന്നണികൾക്കും തിരിച്ചടിയാണ്. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള വമ്പൻ ബൈക്ക് റാലി ഇന്ന് മണ്ഡലത്തിൽ പര്യടനം നടത്തും. കെ രാധാകൃഷ്ണൻ എംപിയും മന്ത്രി മുഹമ്മദ് റിയാസും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിക്കും. രമ്യാ ഹരിദാസിന് വേണ്ടി ശശി തരൂരും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗം വൈകിട്ട് ചേലക്കരയിൽ ചേരും.
അതിനിടെ ബേജാറാവണ്ട, തിരിച്ചടിക്കാമെന്ന് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് തിരിച്ചടിക്കാമെന്ന കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം. മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം എന്നും കെ സുധാകരൻ
പ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമർശം
ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി
ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.


































