Home Blog Page 1975

എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ ,എൽഡിഎഫിൽ ആരോപണം പുകയുന്നു

തിരുവനന്തപുരം. എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം എൽഡിഎഫിൽ തർക്ക വിഷയമായി മുറുകുന്നു. ആരോപണം ഗൗരവമുള്ളതെന്നും ഉചിതമായ അന്വേഷണം വേണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ച മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരെ പടയൊരുക്കവുമായി എൻസിപി ആലപ്പുഴ ജില്ലാ ഘടകം.

എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം ഇടതുമുന്നണിക്കുള്ളിൽ ഘടകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് വഴി തുറന്നിരിക്കുന്നത്. കോഴ വാഗ്ദാന ആരോപണം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജുവും എന്‍സിപി നേതാവ് തോമസ് കെ തോമസും പരസ്യ പോർമുഖം തുറന്നത്
മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണമാകും.ഗുരുതരമായ വിഷയമായതിനാൽ ഉചിതമായ അന്വേഷണം വേണമെന്ന ആവശ്യം എൽഡിഎഫിൽ ഉന്നയിക്കാനാണ് സിപിഐയുടെ തീരുമാനം.

എന്‍സിപി യിലെ കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അതിനിടെ തോമസ് കെ തോമസ് എംഎൽഎക്കെതിരെ എൻസിപി ആലപ്പുഴ ജില്ലാ ഘടകം രംഗത്തെത്തി. തോമസിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്.

ഒരുമാസമായി മുഖ്യമന്ത്രിയുടെ അറിവിലുള്ള വിഷയത്തിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചില്ല എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം. ഒരു പടി കൂടി കടന്ന് സംഘപരിവാർ ബന്ധം കൂടി ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ട സംഭവങ്ങളാണ് നടന്നതെന്നും
കോഴ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിക്കുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വേങ്ങ കൊയ് വേലിക്കുറ്റിയിൽ റിട്ട. വനംവകുപ്പ്ഉദ്യോഗസ്ഥന്‍ കെ ബി സുരേന്ദ്രൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ കൊയ് വേലിക്കുറ്റിയിൽ റിട്ട. വനംവകുപ്പ്ഉദ്യോഗസ്ഥന്‍ കെ ബി സുരേന്ദ്രൻ പിള്ള ( മണിയൻപിള്ള 63) നിര്യാതനായി. സംസ്ക്കാരച്ചടങ്ങുകൾ ഞായര്‍ ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ .

മദനിയെ അധിക്ഷേപിച്ചതിന് പ്രതിഷേധം, പിഡിപി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്.പിഡിപി പ്രവർത്തകർക്കെതിരെ കേസ്. പി ജയരാജൻ്റെ പുസ്തകത്തിനെതിരായ പ്രതിഷേധം. പിഡിപി പ്രവർത്തകർക്കെതിരെ കേസ്. റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചതിനാണ് കേസ്. മദനിക്കെതിരായ പരാമർശങ്ങളെ തുടർന്നായിരുന്നു പ്രതിഷേധം. കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്ത്

ദമ്പതികളെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി 

പാറശ്ശാല. ദമ്പതികളെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി.  പാറശ്ശാല  കിണറ്റുമുക്കിൽ വീട്ടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പോലീസ്.  കെട്ടിട നിർമ്മാണ തൊഴിലാളി യായ സെൽവരാജ് 44, പ്രിയ 37 എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 സെൽവരാജ് തൂങ്ങിയ നിലയിലും ഭാര്യ പ്രിയ കട്ടിലില്‍ മരിച്ചുകിടക്കു നിലയിലും ആണ് കണ്ടത്.  രണ്ടു മക്കളാണ് ഇവർക്കുള്ളത് 

  മകൻ സേതു എറണാകുളത്ത് പഠനത്തിനുശേഷം ജോലി ചെയ്തു വരുന്നു.പ്രീതു മകൾ. മകൻ വെള്ളിയാഴ്ച രാത്രിയിൽ അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു . കഴിഞ്ഞദിവസം രാത്രിയിൽ മകൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായതിനെ തുടർന്നാണ് രാത്രിയിൽ മകൻ വീട്ടിൽ എത്തിയത്. വീടിന്റെ  ഗേറ്റ് അടച്ച നിലയിലും വാതിലുകൾ തുറന്ന നിലയിലും ആണ് കണ്ടത് . ദുരൂഹത  ഉണ്ടെന്ന് ബന്ധുക്കൾ. മരണപ്പെട്ട പ്രിയ യൂട്യൂബറാണ്. 
 പാറശാല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു
 

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കും, കെ സുരേന്ദ്രന്‍

പാലക്കാട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞ‌ു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണ്. സാംസ്‌ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്,അതിന് പോലും വിലങ്ങിടാനാണ് ശ്രമം.

പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്ക്. നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറുതേ കണ്ണില്‍ പൊടിയിടാന്‍ പറയുകയാണ്, സുരേന്ദ്രന്‍‍ പറഞ്ഞു.

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസമില്ല

എഴുപത്തിയെട്ടാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം

ആലപ്പുഴ. എഴുപത്തിയെട്ടാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. എട്ടുവർഷത്തിന് ശേഷം സിപിഐഎം. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമരവാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം രാവിലെ ഏഴുമണിക്ക് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. ഉച്ചയോടെ മേനാശേരിയിൽ നിന്നും വലിയ ചുടുകാടിൽ നിന്നുമുള്ള ദീപശിഖ പ്രയാണങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മിന്‍റെയും സിപിഐയുടെയും പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു

പാലക്കാട്.കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു.കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു.
രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു.
ശേഷം ഒത്തുതീർപ്പിനെന്ന പേരിലാണ് ഇന്ന് വൈകീട്ട് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയത്. അവിടെ വെച്ചുള്ള തർക്കത്തിലാണ് മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേറ്റത്. വയറിന് കുത്തേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് വിദ്യാർത്ഥികളെ ചാലിശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

‘റോബർട്ട് വദ്രക്കെതിരായ കേസ് വിവരങ്ങൾ മറച്ചുവെച്ചു’; പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി

ന്യൂഡൽഹി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിക്കെതിരെ വീണ്ടും ബിജെപി. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്കെതിരായ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ പ്രിയങ്ക മറച്ചു വച്ചുവെന്ന് ബിജെപി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അട്ടിമറിച്ചെന്നും അതിനാൽ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്യ ആവശ്യപ്പെട്ടു.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി ആരോപിക്കുന്നു.

വിദഗ്ധാഭിപ്രായം തേടാതെ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതികളിൽ ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്നു ഹൈക്കോടതി നിർദേശിച്ചു. നടപടികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

കുറ്റം ആരോപിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇതിനായി സർക്കാർ മൂന്ന് മാസത്തിനുള്ളിൽ ഉത്തരവു പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് എടുത്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്.

ഡോക്ടർമാർക്കെതിരെയുള്ള പരാതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2008 ജൂൺ 16നു സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഡോക്ടർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ നടപടികളെടുക്കുന്നതിനു മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ സംരക്ഷണം നഴ്സുമാർക്കും ലഭിക്കണമെന്നു ഹൈക്കോടതി പറഞ്ഞു.

2013 ൽ വയറിളക്കവും ഛർദിയും ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലാണു നഴ്സിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. രാവും പകലും ജോലി ചെയ്യുന്ന നഴ്സുമാർ കാണിക്കുന്ന അർപ്പണം, ഏതു സാഹചര്യത്തിലുമുള്ള ജോലിസന്നദ്ധത തുടങ്ങിയ സേവനം അംഗീകരിക്കണമെന്നു കോടതി പറഞ്ഞു. ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്. ഡോക്ടറെക്കാൾ കൂടുതൽ രോഗികളോടൊപ്പം ചെലവഴിക്കുന്നത് അവരാണ്. അതിനാൽ അവരെ സംരക്ഷിക്കണമെന്നും ധാർമിക പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു.

ഹർജിക്കാരിക്കെതിരായ കേസ് റദ്ദാക്കിയ കോടതി കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്തു പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.