23.5 C
Kollam
Saturday 27th December, 2025 | 08:25:11 AM
Home Blog Page 1971

ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡെല്‍ഹി.2004ലെ ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. ഹർജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീംകോടതി ബാലവകാശ കമ്മീഷന് നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെ നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജികൾ നല്‍കിയിരുന്നത്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച സുപ്രീംകോടതി ഹൈകോടതി വിധി സ്റ്റേ ചെയ്തിരുന്നു.

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, ഒരു സൈനികൻ മരിച്ചു

രജൗരി. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനിക വാഹനം അപകടത്തിൽ പെട്ടു. ഒരു സൈനികൻ മരിച്ചു, ഒരാൾ ക്ക്‌ പരിക്ക്.നായിക്. ബദ്‌രി ലാൽ ആണ് മരിച്ചത്. വാഹനം റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ശിപായി. ജയ് പ്രകാശ് പരിക്ക് ഏറ്റ് ആശുപത്രിയിൽ.

REP IMAGE.

സ്വിഫ്റ്റ് ബസിൻ്റെ ചില്ല് എറിഞ്ഞ് തകർത്തു

താമരശ്ശേരി. ടൗണില്‍ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമം. ബസിൻ്റെ ചില്ല് എറിഞ്ഞ് തകർത്തു. താമരശ്ശേരി
ചുങ്കം ബാറിനു സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസിൻ്റെ പിൻഭാഗത്തെ ഡോറിൻ്റെ ഗ്ലാസാണ് തകർന്നത്

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ബസ്. താമരശ്ശേരി ചുങ്കം സ്വദേശി ബാബു പൊലീസ് പിടിയിൽ

സുപ്രീംകോടതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന ഗ്രൂപ്പുകൾ ഉണ്ട്,ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡെല്‍ഹി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നാൽ എല്ലായ്‌പ്പോഴും സർക്കാരിനെതിരായ വിധി പ്രസ്താവിക്കുന്നത് അല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീംകോടതിക്ക് മേൽസമ്മർദ്ദം ചെലുത്തുന്ന ഗ്രൂപ്പുകൾ ഉണ്ട്. അനുകൂല വിധി ലഭിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് സമ്മർദ്ദം ഉണ്ടാക്കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാരിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.

എന്നാൽ അതുമാത്രമല്ല ജുഡീഷ്യൽ സ്വാതന്ത്ര്യം. കേസുകൾ തീർപ്പാക്കാൻ ജഡ്ജിമാർക്ക് സ്വാതന്ത്ര്യം നൽകണം . അനുകൂലമായി വിധി ഉണ്ടായില്ലെങ്കിൽ ജുഡീഷ്യറി സ്വാതന്ത്ര്യമല്ലെന്ന് വിമർശനം ഉണ്ടാകുന്നു. ജഡ്ജിക്ക് സ്വന്തം മനഃസാക്ഷി പറയുന്നത് തീരുമാനിക്കാൻ സ്വാതന്ത്ര്യം ഉണ്ടാകണം .

ഇലക്ട്രോറൽ ബോണ്ടുകൾ റദ്ദാക്കിയപ്പോൾ തന്നെ സ്വതന്ത്രൻ എന്ന് വിളിച്ചിരുന്നു. സർക്കാറിന് അനുകൂലമായ വിധി ഉണ്ടാകുമ്പോൾ വിമർശനം ഉയരുന്നു. അദ്ദേഹം പറഞ്ഞു.

പോലീസിനെതിരെ ഭീഷണിയുമായി സിപിഎം ഏരിയ സെക്രട്ടറി

കൊച്ചി. യൂണിഫോമിൽ ആയതുകൊണ്ട് മാത്രം ഒന്നും ചെയ്യുന്നില്ല, പോലീസിനെതിരെ ഭീഷണിയുമായി ഏരിയ സെക്രട്ടറി. തോപ്പുംപടി എസ് ഐ ക്കെതിരെ ഭീഷണി മുഴക്കിയത് ഫോർട്ട് കൊച്ചി ഏരിയ സെക്രട്ടറി റിയാദ്. SFI KSU സംഘർഷത്തിൽ SFI പ്രവർത്തകരോട് ക്രൂരമായി പെരുമാറി. പോലീസ് പറഞ്ഞ പ്രകാരം നൽകിയ രണ്ട് പ്രതികൾ ക്കെതിരെ കൂടുതൽ കേസുകൾ കെട്ടിവെക്കാൻ ശ്രമിച്ചു. യൂണിഫോമിൽ ആയതുകൊണ്ട് മാത്രം ഒന്നും ചെയ്യുന്നില്ല

‘യൂണിഫോമിനെ ഞങ്ങൾ ബഹുമാനിക്കുന്നു’. KSU – SFI സംഘർഷത്തിൽ ഏരിയ സെക്രട്ടറി റിയാദിനെ പ്രതിയാക്കിയാണ് തോപ്പുംപടി പോലീസ് കേസ് എടുത്തത്

പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു

പാലക്കാട്. ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു.ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ KP മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടു. ബിജെപി പാലക്കാട് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ പി മണികണ്ഠൻ ആണ് പാർട്ടി വിട്ടത്. സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനം

പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നു.കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ല.പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ല; സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണം. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചു.കൃഷ്ണകുമാർ BJP ജില്ലാ പ്രസിഡണ്ട് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി

അന്ന് ആർഎസ്എസ് ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു

സിപിഎമ്മിൽ നിന്ന് ബിജെപിയിൽ വന്നയാളെ വിഷം കൊടുത്തു എന്ന കേസിൽ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവ്. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച മാറിനിൽക്കുന്നു

മഹാരാഷ്ട്രയിൽ കോൺഗ്രസ് സിപിഎം സൗഹൃദമത്സരം

സോളാപൂർ. മഹാരാഷ്ട്രയിൽ കോൺഗ്രസ് സിപിഐഎം സൗഹൃദമത്സരം. സോളാപൂർ സെൻട്രൽ സീറ്റിൽ ഇരു പാർട്ടികളും പത്രിക പിൻവലിച്ചില്ല. “കോൺഗ്രസ് വാക്കു പാലിച്ചില്ല ” എന്ന്സിപിഐഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിആരോപിച്ചു. കോൺഗ്രസ് വാക്ക് പാലിച്ചില്ലെന്ന് ഉദയ് നർക്കർ.സോളാപൂർ സെൻട്രൽ സീറ്റ് പാർട്ടിക്ക് കിട്ടേണ്ടതാണ്

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വാക്കാണ്. ലോക്സഭാ സീറ്റിൽ കോൺഗ്രസിനെ പാർട്ടി അകമഴിഞ്ഞു സഹായിച്ചു. എന്നിട്ടും കോൺഗ്രസ് സൗകര്യപൂർവ്വം വാക്കു മറന്നു. കോൺഗ്രസിനെ ജനം പാഠം പഠിപ്പിക്കുമെന്നും ഉദയ് നർക്കർ

മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേ തുമ്പയിൽ മണലിൽ താണു

തുമ്പ.ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേ തുമ്പയിൽ മണലിൽ താണു. ഇന്നലെ രാത്രി 12 മണിയോടെയാണ് വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്. ഒക്ടോബർ 12ന് മുതലപ്പൊഴിയിൽ നിന്നും ഈ ഡ്രഡ്ജർകൊണ്ടുപോകവേ പുലിമുട്ടിലിടിച്ച് കയറിയിരുന്നു

അറ്റകുറ്റപ്പണിക്ക് ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുകയായിരുന്നു.ജനം പ്രതിഷേധിക്കുന്നു. നിരവധി മത്സ്യത്തൊഴിലാളികൾ ഉള്ള തുമ്പയിൽ നിന്നും ഇത് മാറ്റണമെന്നാണ് ആവശ്യം

REP. IMAGE

പോലീസ് കോൺസ്റ്റബിൾ അടക്കം 2 പേർ ബസ്സിടിച്ചു മരിച്ചു

ന്യൂഡെല്‍ഹി. ഡൽഹിയിൽ പോലീസ് കോൺസ്റ്റബിൾ അടക്കം 2 പേർ ബസ്സിടിച്ചു മരിച്ചു.ഡ്യൂട്ടിയിലിരുന്ന കോണ്‍സ്റ്റബിള്‍ വിക്ടര്‍ ആണ് മരിച്ചവരിലൊരാള്‍ വഴിയാത്രക്കാരനെ തിരിച്ചറിഞ്ഞില്ല. നിയന്ത്രണംവിട്ട ഡിടിസി ബസ് ഇടിച്ച് ആണ് അപകടം.റിംഗ് റോഡിലെ മൊണാസ്റ്ററി മാർക്കറ്റിന് സമീപമാണ് അപകടം. ഡിടിസി ബസ് ഡ്രൈവർ വിനോദ് കുമാർ കസ്റ്റഡി യിൽ.ബ്രേക്ക് ഡൗൺ ആയ ബസ്സ്‌, അറ്റകുറ്റപണിക്കായി കൊണ്ട് പോകുമ്പോഴാണ് അപകടം. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി

വൈക്കത്ത് ഭാര്യാമാതാവിനെയും ഭാര്യയേയും കൊലപ്പെടുത്തി യുവാവ് സ്റ്റേഷനിൽ കീഴടങ്ങി

കോട്ടയം :വൈക്കം മറവൻതുരുത്തില്‍ ക്രൂര കൊലപാതകം. യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൃത്യത്തിനു ശേഷം പ്രതിയായ ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനാപുരം സ്വദേശി നിധീഷ് പോലീസില്‍ കീഴടങ്ങി. നിധീഷ്-ശിവപ്രിയ ദമ്പതികള്‍ക്ക് നാല് വയസ്സുള്ള മകനുണ്ട്.

ഇന്ന് വൈകിട്ട് ആറോടെയാണ് നാടിനെ നടുക്കിയ കൊലപാതകം സംഭവിച്ചത്.ഭാര്യയെ കുത്തിയും ഭാര്യാമാതാവിനെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. ശിവപ്രിയയുടെ മറവന്തുരുത്തിലെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.