വയനാട്. ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് നിലമ്പൂർ മണ്ഡലത്തിലെ ചന്തക്കുന്നിൽ നടക്കുന്ന പൊതു യോഗത്തിൽ Aicc അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഘട്ടും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടക്കുന്ന കോർണർ യോഗമാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെആദ്യ പരിപാടി. LDF സ്ഥാനാർഥി സത്യൻ മൊകേരി നിലമ്പൂർ മണ്ഡലത്തിലും NDA സ്ഥാനാർഥി നവ്യ ഹരിദാസ് വണ്ടൂർ മണ്ഡലത്തിലും പ്രചാരണം നടത്തും. കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ നവ്യഹരിദാസനായി വോട്ട്അഭ്യർത്ഥിക്കാൻ ഇന്നും നാളെയും വയനാട്ടിലുണ്ട്
ജാർഖണ്ഡ്,സ്ഥാനാർത്ഥികളിൽ 50% പേർക്കും ക്രിമിനൽ കേസുകൾ
റാഞ്ചി.ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 50% പേർക്കും ക്രിമിനൽ കേസുകൾ. തെരഞ്ഞെടുപ്പിലായി നൽകിയ സത്യവാങ്മൂലത്തിൽ നിന്നാണ് കേസു വിവരങ്ങൾപുറത്തുവന്നത്. 42% ബിജെപി സ്ഥാനാർത്ഥികളും 47 ശതമാനം കോൺഗ്രസ് സ്ഥാനാർത്ഥികളും ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളവരാണ്. ആദ്യഘട്ടത്തിൽ 683 സ്ഥാനാർത്ഥികളിൽ 174 പേരാണ് വിവിധ കുറ്റകൃത്യവുമായി ബന്ധമുള്ളവർ. ഇതിൽ 127 പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ,കൊലപാതകശ്രമം ബലാത്സംഗ ശ്രമം, എന്നീ കേസുകളുമായി ബന്ധപ്പെട്ടവരാണ്.
പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മരുമകന്‍ പിടിയില്‍
കോഴിക്കോട്. പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യടിമേത്തൽ ജിഎല്‍പിഎസിന് സമീപം സിപി ഫ്ളാറ്റില്‍ സ്വദേശി
അസ്മബീ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് എത്തിയ മകൾ, അസ്മാബിയെ മരിച്ച നിലയിൽ കാണുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.മകള്‍ക്കും മരുമകനുമൊപ്പമാണ് നാലുവര്‍ഷമായി ഇവര്‍ കഴിയുന്നത്. വീട്ടിൽ നിന്ന് സ്വർണവും വാഹനവും നഷ്ടപ്പെട്ടതായാണ് വിവരം. ഇവരുടെ മരുമകനെ പാലക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും
പാലക്കാട്.ആചാര പെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കല്പാത്തി രഥോത്സവത്തിന് കൊടിയേറും,വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക,ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും,15നാണ് ദേവരഥസംഗമം
കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം; ശിക്ഷാവിധി ഇന്ന്
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നു പ്രതികളുടെ ശിക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഇന്ന് വിധിക്കും. ശിക്ഷയിന്മേലുള്ള അന്തിമവാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്മെന്റ് ഭീകരരായ തമിഴ്നാട് മധുര കീഴാവേളി സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു.
ബെംഗളൂരു അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലുള്ള വിധിയും ഇന്ന് ഉണ്ടായേക്കും. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതികള്‍. വിചാരണയ്ക്കിടെ ഒന്നും രണ്ടും പ്രതികള്‍ കോടതിയുടെ ജന്നല്‍ ഗ്ലാസ് അടിച്ചു പൊട്ടിച്ച കേസും കോടതിയുടെ പരിഗണനയിലുണ്ട്. മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനക്കേസുകളിലും പ്രതികളാണ് ഇവര്‍.
2016 ജൂണ്‍ 15ന് രാവിലെ 10.50ന് ആയിരുന്നു കൊല്ലം സ്ഫോടനം. കളക്ടറേറ്റ് പരിസരത്തെ ജില്ലാ ട്രഷറിക്ക് പിന്‍വശത്ത് മുന്‍സിഫ് കോടതിക്ക് മുന്നിലായി ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ കെഎല്‍ 1 ജി 603 എന്ന ജീപ്പില്‍ ചോറ്റുപാത്രത്തില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
സ്ത്രീകൾക്ക് മാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 4000 രൂപയും സഹായധനം,മഹാ രാഷ്ട്രയില്‍ വാഗ്ദാനപ്പെരുമഴ
മുംബൈ.സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വമ്പൻ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് മാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 4000 രൂപയും സഹയധനം നൽകും. ജാതി സെൻസസും മുന്നണി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു
ഭരണ പക്ഷത്തിന് പിന്നാലെ പ്രതിപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലും നിറഞ്ഞ് നിന്നത് ക്ഷേമ പദ്ധതികൾ തന്നെ. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് സർക്കാർ സ്ത്രീകൾക്ക് 1500 രൂപ മാസ സഹായം പ്രഖ്യാപിച്ചത്. പ്രകടന പത്രികയിൽ അത് 2100 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ പ്രതിപക്ഷം വാഗ്ദാനം നൽകുന്നത് 3000 രൂപ. കർണാടകയിൽ നടപ്പാക്കിയ ഗൃഹലക്ഷ്മി പദ്ധതിക്ക് സമാനമായി മഹാലക്ഷ്മി യോജന എന്നപേരിലാണ് പദ്ധതി. സ്ത്രീകൾക്ക് സൌജന്യ ബസ് യാത്രയും ഉറപ്പ് നൽകുന്നു. തൊഴിലില്ലാത്ത യുവാക്കൾക്ക് 4000 രൂപ മാസ സഹായം, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ വാഗ്ദാനമുണ്ട്. പ്രതീക്ഷിച്ച പോലെ ജാതി സെൻസസും പ്രതിപക്ഷത്തിന്ർറെ പ്രകടന പത്രികയിലുണ്ട്. കർഷക ആത്മഹത്യ കുറയ്ക്കാൻ കാർഷിക കടം 13 ലക്ഷം വരെ എഴുതി തള്ളുകയും ചെയ്യുമെന്നാണ് ഉറപ്പ്. മുംബൈയിലെ ബികെസി ഗ്രൌണ്ടിൽ നടന്ന റാലി പ്രതിപക്ഷ സഖ്യത്തിന്ർറെ ശക്തിപ്രകടനമായി മാറി. സേനാ നേതാവ് ഉദ്ദവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങീ നേതൃനിര ഒന്നാകെ വേദിയിലുണ്ടായിരുന്നു.
കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അതിക്രമം
ആറ്റിങ്ങൽ. കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അതിക്രമം. ഡിപ്പോയിലെ കണ്ടക്ടർ,
സുനിൽ വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇവരെ മർദ്ദിച്ചത്. യുവാക്കൾ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.
സ്കൂൾ കായികമേള,രണ്ടാം ദിനവും ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം
കൊച്ചി.കേരള സ്കൂൾ കായികമേള, രണ്ടാം ദിനവും ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം
ഗെയിംസിൽ 848 പോയിന്റോടെ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. ഗെയിംസിൽ കണ്ണൂർ രണ്ടും തൃശ്ശൂർ മൂന്നും സ്ഥാനങ്ങളിൽ. അക്വാടിക്സിലും തിരുവനന്തപുരം അക്വാട്ടിക് മത്സരങ്ങളിൽ 333 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്
ഇന്ന് 8 റെക്കോർഡുകൾ എല്ലാ റെക്കോർഡുകളും അക്വാട്ടിക്സിൽ സബ് ജൂനിയർ ബോയ്സ്-ബ്രെസ്റ്റ് സ്ട്രോക്ക്:
പി.പി. അഭിജിത്ത്, ഗവ. എച്ച് എസ് എസ്, കളശേരി, എറണാകുളം
ജൂനിയര്‍ ബോയ്സ്-ഫ്രീ സ്‌റ്റൈല്‍:
മോന്‍ഗാം തീര്‍ഥു സാംദേവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ,് തിരുവനന്തപുരം
ജൂനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
ആര്‍. വിദ്യാലക്ഷ്മി, ഗവ. എച്ച് എസ് എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം
നടകുടിതി പാവനി സരയു, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
സീനിയര്‍ ബോയ്സ്-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍:
ഗൊട്ടേറ്റി സാംപഥ് കുമാര്‍ യാദവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
200 മീറ്റര്‍ ബാക്ക് സ്ട്രോക്ക്:
എസ്. അഭിനവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
സീനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
നാദിയ ആസിഫ്, ഗവ. എച്ച് എസ് എസ് കളമശ്ശേരി, എറണാകുളം
എം.ആര്‍. അഖില, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ യുവാവ് പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ്, ഹൗസ് നമ്പര്‍ 189 ല്‍ കുമാര്‍ (23) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പതിനാറ്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തില്‍ പ്രതിയായ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.




































