ശാസ്താംകോട്ട:കാരാളിമുക്കിൽ നിന്നും സ്കൂൾ യൂണിഫോമിൽ കാണാതായ വിദ്യാർത്ഥിയെ കർണാടകയിലെ ബാംഗളരുവിൽ നിന്നും കണ്ടെത്തി. പടിഞ്ഞാറേ കല്ലട സ്വദേശിയായ 17കാരനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.ചവറ മേഖലയിലെ സ്കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് കാണാതായത്. സ്കൂള്‍ യൂണിഫോമിലായിരുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനായെന്നാണ് വിവരം. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.
നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് പരീക്ഷകൾ മാറ്റിയത്. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.
സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു…43 പേര്‍ക്ക് പരിക്ക്
സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്ക്. വാഹനം ഓടിച്ച 62 വയസുകാരനെ പൊലീസ് പിടികൂടി. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം.
കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് പറഞ്ഞു. ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല.
നെയ്യാറ്റിൻകരയിൽ കലോത്സവ വേദിയിൽ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവ വേദിയായ മാരായമുട്ടം സ്കൂളിൽ വെച്ച് വിദ്യാർത്ഥിക്ക് വൈദ്യുതാഘാതമേറ്റു.
ശാസ്താംതല സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവിനാണ് പരിക്കേറ്റത്.
പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ പത്താംതീയതിയാണ് പ്രയിങ്ക പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയത്. അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എല്‍ഡിഎഫിന്റെ പരാതിയില്‍ പറയുന്നു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവരും യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
പമ്പയ്ക്ക് ബസ് സര്‍വീസ്
പുനലൂര്‍: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും 15 മുതല്‍ രണ്ട് സ്പെഷ്യല്‍ സര്‍വീസ് നടത്തും. പുലര്‍ച്ചെ ആറിനും രാത്രി എട്ടിനും ബസുകള്‍ പുറപ്പെടും. ഇതില്‍ സീറ്റുറപ്പിക്കുന്നതിന് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സീറ്റുകള്‍ ബുക്ക് ചെയ്യാം. ആവശ്യമെന്ന് കണ്ടാല്‍ ഇനിയും സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചേക്കും.
റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ യാത്രക്കാര്‍ നിറയുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസയയ്ക്കും. സംഘമായി വരുന്ന ഭക്തര്‍ക്ക് മുന്‍കൂട്ടി ബസ് ബുക്ക്ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി 0475 2222626 എന്ന നമ്പരില്‍ ബന്ധപ്പെടാം.
കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്.എസ് ന്റെ നേതൃത്വത്തിൽ കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കൊണ്ടുവന്ന 5.466 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തഴുത്തല മൈലാപ്പൂർ കാഞ്ഞിരംവിള വീട്ടിൽ നിന്നും ഇപ്പോൾ തൃക്കോവിൽവട്ടം കുരീപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന മോഡേൺ ബംഗ്ലാവിൽ വീട്ടിൽ നൗഫൽ (31) ആണ് പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7.031 ഗ്രാം എംഡിഎംഎയും 2.860 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കരുനാഗപ്പള്ളി തഴവ ഗവൺമെന്റ് കോളേജ് സൗകര്യ പ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റും, സി ആർ മഹേഷ് എംഎൽ എ
കരുനാഗപ്പള്ളി. കഴിഞ്ഞ 10 വർഷത്തിലധികമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുതിയ കെട്ടിടം കണ്ടെത്തി അതിലേക്ക് മാറ്റുവാൻ സി ആർ മഹേഷ് എംഎൽഎയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇതിനായി ഐഎച്ച്ആർഡി പോളിടെക്നിക് നിയന്ത്രണത്തിലുള്ള കെട്ടിടത്തിലെ ഉപയോഗിക്കാതെ ഉള്ള കെട്ടിടം, വൈ എം എം സെൻട്രൽ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി കോളേജിന് സമീപം ഉള്ള സ്വകാര്യ കെട്ടിടം എന്നിവടങ്ങളിൽ നവംബർ 19 ന് സ്ഥല പരിശോധന നടത്തുവാൻ തീരുമാനിച്ചു. എംഎൽഎ,ജില്ലാ കളക്ടർ, കോളേജ് പിടിഎ, വിദ്യാർത്ഥി പ്രതിനിധികൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്ഥല പരിശോധന നടത്തുന്നത് .ഈ കെട്ടിടങ്ങളുടെ പരിശോധനയ്ക്കുശേഷം നവംബർ 21ന് കളക്ടറുടെ ചേമ്പറിൽ കോളേജ് വികസന സമിതി ചേരുവാനും അനുയോജ്യമായ കെട്ടിടത്തിൽ കോളേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനിച്ചു. ഏറെക്കാലമായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങളോ കോളേജ് തല ക്ലാസ് പ്രവർത്തിപ്പിക്കുന്നതിനോ ഉള്ള അടിസ്ഥാന സൗകര്യം ഇല്ലാ ത്തതിനാൽ ഒരാഴ്ചയ്ക്ക് മുമ്പ് വിദ്യാർത്ഥികൾ സമരത്തിൽ ആയിരുന്നു. വിദ്യാർത്ഥി പ്രതിനിധികളുമായി സി ആർ മഹേഷ് എംഎൽഎ നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയും അതിൻപ്രകാരം കളക്ടറുടെ നേതൃത്വത്തിലുള്ള കോളേജ് വികസന സമിതി ചേരുവാൻ തീരുമാനിച്ചിരുന്നു. കോളേജിന്റെ പുതിയ കെട്ടിട നിർമാണത്തി നായി ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ നിന്ന് അഞ്ചേക്കറിലധികം വസ്തു അനുവദിക്കുകയും കെട്ടിട നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അനുമതിയും ലഭിച്ചിരുന്നു. എന്നാൽ നിരവധിയായ തടസ്സങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. സി ആർ മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നിരന്തരമായി യോഗം ചേരുകയും അതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിക്കുകയും സാങ്കേതിക അനുമതി യ്ക്കായിനൽകിയിട്ടള്ളതുമാണ്.. ഉടൻതന്നെ കെട്ടിട നിർമ്മാണം ആരംഭിക്കാമെന്ന് കിഫ്ബി അഡിഷണൽ ഡയറക്ടർ യോഗത്തിൽ ഉറപ്പ് നൽകിയതായിസി ആർ മഹേഷ് എം എൽഎ അറിയിച്ചു.
കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സി ആർ മഹേഷ് എംഎൽഎ, ജില്ല കളക്ടർ ദേവീദാസൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഇന്ദുശ്രീ അധ്യാപകരായ ഹരികുമാർ ജെയിംസ് വർഗീസ് ഗിരീഷ് സൂപ്രണ്ട് അനിൽകുമാർ, പിടിഎ ഭാരവാഹികളായ വിപിൻ ബാബു റാണി സിന്ധു,വിദ്യാർത്ഥി പ്രതിനിധികളായ അനാമിക, ആതിര കൃഷ്ണ, ബിജിത്ത്, ഇർഫാൻ കൂടാതെ ഐഎച്ച്ആർഡി പോളിടെക്നിക് പ്രിൻസിപ്പൽ അനിൽകുമാർ,പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കുന്നത്തൂർ പാലത്തിനു സമീപം മണൽ കടത്തിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ
കുന്നത്തൂർ:മണൽ കടത്തിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ.താഴത്തു കുളക്കട കാഞ്ഞിരക്കോട്ട് തെക്കേതിൽ അരുൺ (31),പുത്തൂർ മണ്ഡപം ജംക്ഷൻ കുഴിവിള വീട്ടിൽ പ്രവീൺ (25) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്‌റ്റ് ചെയ്തത്.രണ്ടാഴ്ച മുമ്പ് കുന്നത്തൂർ പാലത്തിനു സമീപം പുലർച്ചെ കല്ലടയാറ്റിൽ നിന്നും മണൽ കടത്താൻ ശ്രമിച്ച വാഹനം പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.






































