Home Blog Page 1913

കേരള യൂണിവേഴ്സിറ്റിയിൽ ഉയർന്ന പരീക്ഷ ഫീസ്, കെഎസ് യു മാര്‍ച്ച് നടത്തിയതിന് പിന്നാലെ ഇന്ന് എസ്എഫ്ഐ മാർച്ച്

തിരുവനന്തപുരം. കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിന് എതിരെ കെഎസ് യു മാച്ചിനു പിന്നാലെ ഇന്ന് എസ്എഫ്ഐ മാർച്ച് നടത്തും . രാവിലെ 10 ന് സർവ്വകലാശാല ആസ്ഥാനത്തേയ്ക്കാണ് മാർച്ച്. മൂന്ന് വർഷ ബിരുദ കോഴ്സുകൾക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് . സെമസ്റ്റർ 1300 രൂപ മുതൽ 1750 രൂപ വരെയാണ് പുതിയ ഉത്തരവ് പ്രകാരം ഫീസ് അടയ്ക്കേണ്ടത് . എന്നാൽ മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 515 രൂപ മാത്രമാണ് പരീക്ഷ ഫീസ് . കഴിഞ്ഞ ദിവസം കെഎസ് യു യൂണിവേഴ്സിറ്റി മാർച്ച് നടത്തിയിരുന്നു .

മദ്യലഹരിയിൽ എസ് ഐയുടെ കാർ പാഞ്ഞ് കയറി ഒരാൾക്ക് പരിക്ക്

കൊച്ചി. മദ്യലഹരിയിൽ എസ്.ഐയുടെ കാർ പാഞ്ഞ് കയറി ഒരാൾക്ക് പരിക്ക് ഇൻഫോ പാര്‍ക്ക് ജീനനക്കാരന് പരിക്ക്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ. ഇന്ന് രാത്രി 7.30 ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പ്പെട്ടത്. ബൈക്കിൽ ഇടിച്ച ശേഷം കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്.

പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം

തൃശൂർ. പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം. ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യൻ റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകി.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പി വി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ

എഴുതാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്; കവർചിത്രം തയ്യാറാക്കിയിട്ടില്ല, ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.

ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.

വോട്ടെടുപ്പ് ദിവസം വീണ്ടും ഇ പി വക ബോംബ്; ആത്മകഥയിലെ ഉള്ളടക്കം വിവാദത്തിലേക്ക്

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും.കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ജയരാജൻ വെളിപ്പെടുത്തി വെട്ടിലായായിരുന്നു. തുടർന്ന് ഇടതു മുന്നണി കൺവീനർ പദവി വരെ അദ്ദേഹത്തിന് നഷ്ടമായി.ഇപ്പോൾ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പുസ്തകത്തിലെ പരാമർശങ്ങൾ പൊതു സമൂഹം ചർച്ച ചെയ്യുന്നത് പാർട്ടിക്ക് ഏറെ ദോഷകരമാകുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം പിണറായി സർക്കാരിൽ ജനങ്ങൾക്ക്‌ വേണ്ടത്ര മതിപ്പില്ലന്ന പരാമർശം പുസ്തകത്തിലുണ്ട്. സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.ഡി സി ബുക്സ് പുറത്തിറക്കുന്ന പുസ്തകമാണ് ഇപ്പോൾ പ്രകാശനത്തിന് മുമ്പേ വിവാദ ചർച്ചകൾക്കിടം കൊടുക്കുന്നത്.

ആങ്കറിംങ് ഒന്നാം സ്ഥാനം

പാലക്കാട് അഹല്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സി ബി എസ് ഇ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആങ്കറിങ് ഒന്നാം സ്ഥാനവും മലയാള കഥാരചനയിൽ  മൂന്നാം സ്ഥാനവും നേടിയ ഹെൽജ നെവില ജോസഫ് , ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ, ശാസ്താംകോട്ട.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി.

കൊട്ടാരക്കര ബി. എം. എം.  ട്രെയിനിങ് കോളേജിലെ ഒന്നാം വർഷ എം എഡ് കുട്ടികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. തടാക തീര ശുചീകരണം, വൃക്ഷത്തൈകൾ നടീൽ എന്നിവ നടത്തി. കൂടാതെ തടാകതീരത്ത്  പ്ലാസ്റ്റിക് മാലിന്യങ്ങൾ നി ക്ഷേപിക്കുന്നതിന് വേസ്റ്റ് ബിൻ സ്ഥാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡോ. പി. കെ. ഗോപൻ  ഉദ്ഘാടനം നിർവഹിച്ചു ,എസ്. ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, കായൽ കൂട്ടായ്മ പ്രസിഡന്റ്  ടി. സിനു, ആർ. രാജേന്ദ്രൻ പിള്ള, കസ്തൂരി, വിനിജ, ഷെറിൻ,സ്റ്റെഫി സെബാസ്റ്റ്യൻ, നന്ദു,അലൻ, ഹരികുമാർ. സി എന്നിവർ സംസാരിച്ചു.

ലോക് അദാലത്ത്: 22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി

കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി.
ജില്ലാ കോടതി സമുച്ചയത്തിലും കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിലെ വിവിധ കോടതികളിലുമായി നടത്തിയ അദാലത്തില്‍ സിവില്‍ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, വാഹനാപകട കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ എന്നിങ്ങനെയുള്ള വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്. ആകെ പരിഗണിച്ച 73,854 കേസുകളില്‍ 12,569 എണ്ണം ഒത്തുതീര്‍പ്പാക്കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ (ഇന്‍ ചാര്‍ജ്) പി.എന്‍.വിനോദ് അദാലത്തിന് നേതൃത്വം വഹിച്ചു.

അയ്യപ്പ ക്ഷേത്ര ദര്‍ശനം


വൃശ്ചികമാസാരംഭത്തില്‍ ദര്‍ശപുണ്യത്തിനായി കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അയ്യപ്പ ക്ഷേത്ര ദര്‍ശനം പുറപ്പെടുന്നു. നവംബര്‍ 17 ഞായറാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെട്ടു  കുളത്തൂപ്പുഴ,  ആര്യങ്കാവ്, അച്ചന്‍കോവില്‍, കുംഭാവുരുട്ടി വെള്ളച്ചാട്ടം, പന്തളം വലിയ കോയിക്കല്‍ എന്നീ  ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു കുളത്തുപ്പുഴ ഡിപ്പോയില്‍  മടങ്ങിയെത്തുന്നു. യാത്രാ നിരക്ക് 610 രൂപ. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് യാത്രക്ക് സൗകര്യം ഉണ്ടാവുക. 50 പേരുടെ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ബുക്കിംഗ് സൗകര്യവും ഉണ്ട്. ഫോണ്‍: 8129580903, 0475-2318777.

ആനപ്പാപ്പാന്മാര്‍ക്ക് പരിശീലനം


ജില്ലയിലെ ആന പാപ്പാന്മാര്‍ക്ക് നവംബര്‍ 16ന് കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ  ആനപ്പാപ്പാന്മാരും പങ്കെടുക്കണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍:  0474- 2748976.