ഇടുക്കി. ബൈസൺവാലി സ്വദേശിയെയാണ് രാജാക്കാട് പോലിസ് അറസ്റ്റ് ചെയ്‌തത്.പെൺകുട്ടികൾ മൂന്നുപേരും ചൈൽഡ് ലൈനു നൽകിയ പരാതിയെ തുടർന്നാണ് പീഡന വിവരം പുറംലോകം അറിയുന്നത്.വർഷങ്ങളായി പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി. മാനസിക വൈകല്യം ഉള്ളയാളാണ് ഇയാളുടെ ഭാര്യ.ഇവർ മരുന്ന് കഴിച്ചു മയങ്ങി കിടക്കുമ്പോഴാണ് പീഡിപ്പിച്ചിരുന്നത്
കൊല്ലം ഗവ. ഠൗൺ യു പി എസിന് നേട്ടം
കൊല്ലം: കൊല്ലം ഉപജില്ലാ കലോത്സവത്തിൽ 80 ൽ 80 പോയിന്റോടെ യു.പി.വിഭാഗം ഫസ്റ്റ് ഓവറോളും, 65 ൽ 61 പോയിന്റോടെ എൽപി വിഭാഗം സെക്കന്റ് ഓവറോളും കൊല്ലം ഗവ. ഠൗൺ യു പി എസ് കരസ്ഥമാക്കി.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്ക് മുന്നൊരുക്കം,ഹോട്ടലുകളും ഹെലികോപ്റ്ററുകളും മുന്നണികൾ ബുക്ക് ചെയ്തു
മുംബൈ. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്ക് മുന്നൊരുക്കം. ഫലം വരുന്നതിന് മുൻപേ നീക്കങ്ങൾ ആരംഭിച്ച് മുന്നണികൾ. റിസോർട്ടുകൾ ബുക്ക് ചെയ്തു . മുംബൈയിലെ പ്രധാന ഹോട്ടലുകളിൽ ഇരു മുന്നണികളും മുറികൾ ബുക്ക് ചെയ്തു. ഫലം വന്നതിന് പിന്നാലെ എംഎൽഎമാരെ ഒരുമിച്ച് നിർത്തും. കൗണ്ടിംഗ് തീരും മുൻപ് കൗണ്ടിംഗ് സെൻററിൽ നിന്ന് മടങ്ങരുതെന്ന് സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് നിർദ്ദേശം
മൂന്ന് ഒബ്സർവർമാരെ കോൺഗ്രസ് മഹാരാഷ്ട്രയിലേക്ക് അയച്ചു. അശോക് ഗെലോട്ട്, ഭൂപേഷ് ഭാഗൽ ,ജി പരമേശ്വര എന്നിവർ നിരീക്ഷകർ. സ്വതന്ത്രരെയും ചെറു പാർട്ടികളെയും ലക്ഷ്യമിട്ടു ബിജെപി. പിന്തുണ തേടി സ്വതന്ത്രരുമായും ചെറു പാർട്ടികളുമായും ചർച്ച തുടരുന്നു. സർക്കാർ രൂപീകരിക്കുന്നവർക്കൊപ്പം എന്ന് പ്രകാശ് അംബേദ്കർ.”VBA സർക്കാറിന്റെ ഭാഗമാകും”
സ്വതന്ത്രരായി മത്സരിച്ചവരെ ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും. ഹോട്ടലുകളും ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തു. അവസാന വോട്ടും എണ്ണിത്തീരുന്നതുവരെ സ്ഥാനാർഥികൾ ബൂത്തിൽ തുടരണമെന്ന് എൻസിപി ശരദ് പവാർ വിഭാഗം
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS തപാൽ വോട്ടുകളിൽചേലക്കരയിൽ എൽ ഡി എഫും പാലക്കാട്ക്കാട്ട് ബി ജെ പിയും വയനാട്ടിൽ യു ഡി എഫും മുന്നിൽ
2024 നവംബർ 23 ശനി 8.15 am
?ചേലക്കരയിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇടത് മുന്നണിയിലെ യു ആർ പ്രദീപ് മുന്നിൽ
?തപാൽ വോട്ടുകൾ എണ്ണുമ്പോൾ പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ലീഡ് ചെയ്യുന്നു.
? തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ വയനാട് ലോക് സഭ മണ്ഡലത്തിൽ പ്രീയങ്കാ ഗാന്ധി മുന്നിലാണ്
?പാലക്കാട് 957 പോസ്റ്റൽ വോട്ടുകൾ ആണുള്ളത്.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS വോട്ടെണ്ണൽ തുടങ്ങി
2024 നവംബർ 23 ശനി 8.00 am
?പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി
?മഹാരാഷ്ട്രയിലെ 288 അസ്സംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണൽ തുടങ്ങി
?ത്സാർഖണ്ഡിലെ 81 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചു
മഹാരാഷ്ട്ര പിടിക്കാൻ മഹാതന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ
മുംബൈ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുള്‍ ബാക്കി നിൽക്കെ മഹാരാഷട്രയില്‍ ചരടുവലികളും ചര്‍ച്ചകളും സജീവമായി. തൂക്കുസഭയെന്ന സംശയമുള്ളതുകൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായി ചര്‍ച്ച നടത്തുകയാണ്. മഹാരാഷ്ട്രയിൽ സർക്രാർ രൂപികരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പുതിയ കുറിപ്പിലൂടെയാണ് പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ എൻ സി പിയുടെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് മഹാ വികാസ് അഗാഡി സഖ്യ നേതാക്കൾ. അഗാഡി നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. അജിത് പവാര്‍ വിഭാഗത്തിന് സീറ്റ് കുറയുമെന്ന നിഗമനത്തിലാണ് എന്‍ ഡി എ എന്നാണ് വിവരം. അങ്ങനെയെങ്കിൽ അജിത് പവാറിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാമെന്ന് മഹാ വികാസ് അഗാഡി സഖ്യവും കണക്കുക്കൂട്ടുന്നുണ്ട്.
കേരളം ചങ്കിടിപ്പോടെ കാത്തിരിക്കുന്ന വോട്ടെണ്ണൽ 8 ന് തുടങ്ങും
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികൾ. രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും 8.30തോടെ ആദ്യത്തെ ലീഡ് നില പുറത്ത് വരും.10 മണിയോടെ വിജയി ആരെന്ന് അറിയാൻ കഴിയും. വയനാടും ചേലക്കരയും നവംബർ 13 നും പാലക്കാട് കഴിഞ്ഞ ദിവസവുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ഇത്തവണ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എല്ലാ മുന്നണികളെയും ഒരു പോലെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് 2021 ൽ 73.71 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലധികമാണ് വ്യത്യാസം. അതേസമയം, വയനാട് ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2009ൽ മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ 74.14 ശതമാനം, 2014ൽ 73.25, 2019ൽ 80.33, 2024 എപ്രിലിൽ -73.57 എന്നിങ്ങനെയായിരുന്നു പോളിംഗ്. കൂടാതെ ചേലക്കരയിൽ 72.77 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
എന്തായാലും അവസാന നിമിഷം വരെ വിവാദങ്ങൾ പെയ്തിറങ്ങിയ പാലക്കാട്ടെ വിധിയെഴുത്തും കഴിഞ്ഞതോടെ, ഉപതെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളുടെയും ഫലത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം. സിറ്റിംഗ് സീറ്റായ വയനാടും പാലക്കാടും നിലനിറുത്തുന്നതിനൊപ്പം സി.പി.എമ്മിന്റെ ചേലക്കര കൂടി പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ കാടിളക്കിയുള്ള പോരാട്ടം എത്ര മാത്രം വിജയം കണ്ടു ? മൂന്ന് പതിറ്റാണ്ടായി ചെങ്കൊടിയെ ചേർത്തുപിടിക്കുന്ന ചേലക്കര കൈവിടാതെ നോക്കാനും പാലക്കാട്ടും വെന്നിക്കൊടി പാറിക്കാനും എൽ.ഡി.എഫ് നടത്തിയ പ്രചാരണ തന്ത്രങ്ങൾ സഫലമാവുമോ ? ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ തൃശൂർ മോഡൽ വിജയമെന്ന എൻ.ഡി.എയുടെ മോഹം പൂവണിയുമോ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഇന്നത്തെ ഫലത്തിലൂടെ പുറത്തുവരുന്നത്.
നഴ്സിങ് വിദ്യാർത്ഥി ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ
കണ്ണൂർ . തളിപ്പറമ്ബില് നഴ്സിങ് വിദ്യാര്ഥിയെ ഹോസ്റ്റല് ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആന്മരിയയാണ് മരിച്ചത്
തളിപ്പറമ്ബ് ലൂര്ദ് നഴ്സിങ് കോളജിലെ വിദ്യാര്ഥിയാണ് ആന്മരിയ. അന്വേഷണം പുരോഗമിക്കുന്നു.
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിയുടെ മരണത്തില് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലും സമാന സംഭവം റിപ്പോര്ട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ നാലാം വര്ഷ വിദ്യാര്ഥിയായിരുന്ന അമ്മു എസ്. സജീവിന്റെ മരണത്തില് ഇതിനോടകം മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എടി അക്ഷിത എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
കാഞ്ഞങ്ങാട് ഹൊസങ്കടിയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം
കാസർകോട്:കാഞ്ഞങ്ങാട് ഹൊസങ്കടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം.ലക്ഷങ്ങളുടെ നഷ്ടത്തിനിടയായ തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. രാത്രി 8.30തോടെയുണ്ടായ അപകടത്തെ തുടർന്ന് പ്രദേശമാകെ പുക കൊണ്ട് മൂടി.ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.








































