Home Blog Page 1897

പന്തീരാങ്കാവ് കേസ്: ‌യുവതിക്ക് വീണ്ടും മർദനം, ‌‌‌‌ചുണ്ടിനും കണ്ണിനും മുറിവ്; രാഹുൽ കസ്റ്റഡിയിൽ

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ നിലയിൽ വീണ്ടും ആശുപത്രിയിൽ. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഭർത്താവിന്റെ വീട്ടിൽനിന്നു രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നു പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചുപോകാൻ സൗകര്യം നൽകണമെന്നു യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

നേരത്തേ യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന വിമർശനത്തിലും വനിതാ കമ്മിഷൻ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ കഴിഞ്ഞ രണ്ടുമാസം മുൻപാണ് കേസ് കോടതി റദ്ദാക്കിയത്..

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ നടപടി

തിരുവനന്തപുരം. വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജൻ്റുമാർക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ മാത്രമേ ഇനിമുതൽ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കിൽ യൂണിഫോമും നിർബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലി ഉൾപ്പെടെ തടയാനാണ് പുതിയ ഉത്തരവ്.

തോൽപ്പെട്ടിയിൽ ഗോത്ര വിഭാഗത്തിൻ്റെ പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടിൽ  പണിയും

വയനാട്. തോൽപ്പെട്ടിയിൽ ഗോത്ര വിഭാഗത്തിൻ്റെ പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടിൽ  പണിയും. പൊളിച്ച സ്ഥലത്ത് അവർക്ക് അനുയോജ്യമായ ഒരിടത്ത് പഞ്ചായത്ത് മെംബർമാരുടെ സാന്നിധ്യത്തിൽ കുടിൽ പണിതു നൽകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.നിലവിൽ വനം വകുപ്പ് ഡോർമെൻ്ററിയിലാണ് അവർ താമസിക്കുന്നത്. ബദൽ ക്രമീകരണം നടത്താതെ കുടിൽ പൊളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെ കുടുംബങ്ങളെ വനം വകുപ്പിന്റെ ഡോർമെറ്ററിലേക്ക് മാറ്റിയിരുന്നു. കുടുംബങ്ങളെ ഒഴിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി അറിയിച്ചു



ഇന്നലെ രാവിലെ 7 മുക്കാൽ ഓടെയാണ് തോൽപ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂർ കൊല്ലിമൂലയിൽ  നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെ ബദൽ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്..ഇവരുടെ കുടിൽ പൊളിച്ചുമാറ്റി കൊണ്ടായിരുന്നു ഇത്. ഭക്ഷണം പോലും ഇല്ല ഇന്നലെ രാത്രി മുഴുവൻ ആനകൾ കടന്നുപോകുന്ന വഴിയിൽ ഈ കുടുംബങ്ങൾ പേടിയോടെ കഴിഞ്ഞു


ഇതിനെതിരെ ഇന്ന് രാവിലെ മുതൽ വനം വകുപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധമായി’ ആദ്യം ഈ കുടുംബങ്ങളാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പിന്നീട് ഇവർക്ക് പിന്തുണയുമായി കോൺഗ്രസ് ബിജെപി പ്രവർത്തകരെത്തി തൊട്ടുപിന്നാലെ എംഎൽഎ ടി സിദ്ദിഖും.കുടിൽ പൊളിച്ചുമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അന്വേഷിച്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനമന്ത്രി ഉറപ്പുനൽകി.കുടുംബങ്ങളെ മാറ്റുന്നതിനുള്ള തീരുമാനവും ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും വൈകിയതോടെ പ്രതിഷേധം വനം വകുപ്പ് ഓഫീസിന് ഉള്ളിലായി


വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്തെത്തി എംഎൽഎ ടി സിദ്ദിഖുമായും സമരക്കാരുമായും ചർച്ച നടത്തി. കുടുംബങ്ങളെ വനം വകുപ്പിൻ്റെ ഡോർമെറ്ററിയിലേക്ക് മാറ്റി



വീട് പണിയുന്നതുവരെ ഈ കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാം എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

വളപട്ടണത്തെ കവർച്ച, സംസ്ഥാനത്തിന്  പുറത്തേക്കും അന്വേഷണം

കണ്ണൂർ. വളപട്ടണത്തെ കവർച്ചാ കേസിൽ സംസ്ഥാനത്തിന്  പുറത്തേക്കും അന്വേഷണം. പ്രതികൾ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അന്വേഷണത്തിനായി  പ്രത്യേക സംഘം രൂപീകരിച്ചു. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആസൂത്രിത മോഷണമെന്നാണ്  പ്രാഥമിക നിഗമനം. മോഷണ ക്വട്ടേഷൻ സംശയവും  അന്വേഷണ സംഘത്തിനുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്  പ്രധാന അന്വേഷണം. 300 പവൻ സ്വർണാഭരണങ്ങളും ഒരു കോടി രൂപയുമാണ്  കണ്ണൂരിലെ വ്യാപാരി കെ പി അഷ്റഫിന്റെ വീട്ടിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.

മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് . ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച സംഭവം

അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസിക്കാണ് മരിച്ചത്

ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി താജുൽ അക്ബർ ചികിത്സയിൽ തുടരുകയാണ്

ഈ മാസം 9 ന് ആയിരുന്നു അപകടം

ഡീസൽ ചോർച്ചയെ തുടർന്ന് ബോട്ടിന് തീ പിടിക്കുകയായിരുന്നു

നടുക്കം, ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി തൃശൂരിൽ അഞ്ചു മരണം

തൃശൂർ.  വാഹനാപകടത്തിൽ അഞ്ചു മരണം

തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി


അഞ്ചുപേർ തൽക്ഷണം മരിച്ചു.മരിച്ചവരിൽ രണ്ടു കുട്ടികളും. ഏഴു പേർക്ക് പരുക്ക്

കണ്ണൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മൂന്നു പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ
തൃപ്രയാർ ജെ കെ തീയറ്ററിന് സമീപമാണ് അപകടം

പൊലീസുകാര്‍ 18-ാം പടിയില്‍ ഗ്രൂപ്പ് ഫോട്ടൊഷൂട്ട്, ആചാരലംഘനമെന്ന് പരാതി

കൊച്ചി. ശബരിമല 18ാം പടിയില്‍ ആചാരലംഘനമെന്ന് പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പടിയില്‍ഗ്രൂപ്പ് ഫോട്ടൊപോസ് ചെയ്തത് പുറത്തുവന്നതോടെ കടുത്തപ്രതിഷേധമായിരിക്കയാണ്. ആചാരവിരുദ്ധത തനടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒവിയണമെന്ന് വിസ്വഹിന്ദു പരിഷത്ത്‌കേരള ഘടകം ആവശ്യപ്പെട്ടു. അയ്യപ്പവിശ്വാസികള്‍ പരിപാവനമായി കരുതുന്ന 18ാം പടിയില്‍ പുറം തിരിഞ്ഞുനിന്ന് ഫൊട്ടോഷൂട്ട് നടത്താന്‍ അവസരം നല്‍കി വിശ്വാസ സമൂഹത്തെ അവഹേളിച്ചിരിക്കയാണെന്ന് സംസ്ഥാനപ്രസിഡന്‌റ് വിജി തമ്പി, ജനറല്‍ സെകട്ടറി വിആര്‍ രാജശേഖറന്‍ എന്നിവര്‍ പറഞ്ഞു. േേമല്‍ശാന്തി അടക്കം പവിത്രമായ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുതി പിന്നോട്ടാണ് ഇറങ്ങുന്നത്. ഇത് സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ഹൈന്ദവ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം ഉദ്യോഗസ്ഥരെ പിന്‍വലിച്ച് വിശ്വാസികളെ ജോലിക്ക് നിയോഗിക്കണം.. സംഭവത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് ഇവര്‍ആവശ്യപ്പെട്ടു.

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ന്യൂഡെല്‍ഹി.പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. നാലു ലക്ഷത്തിലധികം വോട്ടിന്റെ തിളക്കമാർന്ന വിജയത്തോടെയാണ് പ്രിയങ്കയുടെ പാർലമെന്റിലേക്കുള്ള വരവ്. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെന്റിൽ എത്തുന്നത് പ്രതിപക്ഷത്തിന് കരുത്തുപകരും.
സത്യപ്രതിജ്ഞയ്ക്കുശേഷം പ്രിയങ്ക ഗാന്ധി വയനാട് സന്ദർശിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
വയനാടിന്റെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ
ആദ്യ പരിഗണന മുണ്ടക്കൈ
ചൂരൽമല ദുരിതാശ്വാസ പാക്കേജ് നേടിയെടുക്കുന്നതാകും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വേണ്ടിയുള്ള ഇടപെടലുകളും പ്രിയങ്കയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കും

പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം,പിന്നീട് നടന്നത്

തൃശ്ശൂര്‍. പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടെയാണ് പുഴക്കൽ സ്വദേശി അബിത്ത് നൃത്തം ചെയ്തത്. പിന്നീട് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ അഭിത്തുൾപ്പെടെ നാലുപേരെ പോലീസ് റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. ആമ്പക്കാട് പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പേരാമംഗലം പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അബിത്ത് പോലീസ് ജീപ്പിനു മുകളിൽ കയറി നൃത്തം ചെയ്തത്.

ഇതിനിടെ പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിനു മുകളിൽ കയറി അബിത്തിനെ താഴേക്ക് തള്ളിയിട്ടു. പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസുകാർടക്കം പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട 15 പേർക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. അബിത്ത്, സഹോദരൻ അജിത്, ചിറ്റാട്ടുകര സ്വദേശി ധനൻ, കുന്നത്തങ്ങാടി സ്വദേശി എഡ്വിൻ എന്നിവരെ കസ്റ്റഡിയിലെടുത്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്വപ്നമല്ല,ഈ പാത നിലവിലുണ്ട്, ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിച്ച്‌ കൊട്ടിയം–പന്തളം സംസ്ഥാന പാത വികസിക്കണം

കൊല്ലം. ഏത്‌ അടിയന്തര ഘട്ടത്തിലും വാഹനങ്ങൾ തിരിച്ചുവിടാവുന്ന ഒരു പാത, ദേശീയപാതയ്‌ക്കും എംസി റോഡിനും മധ്യേ എളുപ്പം യാത്ര ചെയ്യാവുന്ന ഒരു പാത, ഇതുപക്ഷേ അധികൃതരുടെ ഭാവനയില്ലായ്മ മൂലം വികസിക്കാതെ പോവുകയാണ്. ഇത് പുതുതായി നിര്‍മ്മിക്കേണ്ട ഒരു പാതയല്ല. നല്ല നിലയില്‍ നിലവിലുള്ള പാതയാണ്, അവിടവിടെ അല്‍പം മിനുക്കുപണി നടത്തിയാല്‍ സ്വപ്ന തുല്യമായ വികസനമാണ് കൊല്ലം പത്തനം തിട്ട ജില്ലകളുടെ അവികസിത മേഖലകള്‍ക്ക് ലഭിക്കുക

ദേശീയപാത 66, എംസി റോഡ്‌, കെപി റോഡ്‌ എന്നിവയെ ബന്ധിപ്പിച്ച്‌ കൊട്ടിയം–-പന്തളം സംസ്ഥാന പാതക്ക്‌ രൂപംനൽകണമെന്ന ആവശ്യം ശക്‌തം. ദേശീയപാത 66ൽ കൊട്ടിയത്ത്‌ നിന്നാരംഭിച്ച്‌ കണ്ണനല്ലൂർ, കുണ്ടറ, ചിറ്റുമല, കിഴക്കേകല്ലട, ചീക്കൽകടവ്‌, നെടിയവിള, ഏഴാംമൈൽ, ഇടയ്‌ക്കാട്‌, തെങ്ങമം, പള്ളിക്കൽ വഴി കെപി റോഡിൽ പഴകുളത്ത്‌ എത്തിച്ചേർന്ന്‌ കുരുമ്പാലയിലൂടെ എംസി റോഡിൽ പന്തളത്ത്‌ സമാപിക്കുന്നതാണ്‌ നിർദിഷ്‌ട പാത.

കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാത ഏത്‌ അടിയന്തര ഘട്ടത്തിലും എംസി റോഡിനും ദേശീയപാതയ്‌ക്കും സമാന്തരമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്‌. കോട്ടയത്തിനും തിരികെ തിരുവനന്തപുരത്തിനും എളുപ്പം യാത്രചെയ്യാനും പ്രയോജനപ്പെടും. കുണ്ടറയിൽ കൊല്ലം–-കൊട്ടാരക്കര–-ചെങ്കോട്ട ദേശീയപാതയിലൂടെയും ഏഴാംമൈലിൽ നിർദിഷ്‌ട ഭരണിക്കാവ്‌–-വണ്ടിപ്പെരിയാർ ദേശീയപാതയിലൂടെയുമാണ്‌ പാത കടന്നുപോകുന്നത്‌. ഏഴാംമൈലിൽ നിന്നും ഭരണിക്കാവ്‌, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കും അടൂർ, പത്തനംതിട്ട, ശബരിമല ഭാഗത്തേക്കും പോകാവുന്നതാണ്‌. പഴകളുത്ത്‌ എത്തിയാൽ കറ്റാനം, നൂറനാട്‌, കായംകുളം ഭാഗത്തേക്കും അടൂർ ഭാഗത്തേക്കും പോകാം. പന്തളത്ത്‌ എംസി റോഡിൽ എത്തുന്നതോടെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൊടുപുഴ ഭാഗത്തേക്കും കിലോമീറ്ററുകൾ ലാഭിച്ച്‌ സുഗമമായി യാത്രചെയ്യാം. ഇവിടെ നിന്നും റാന്നി, അടൂർ റൂട്ടിലേക്കും എളുപ്പം പോകാം. പന്തളത്തു എത്തിയാൽ എം സി റോഡ് വഴി പെരുമ്പാവൂർ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിലേക്കും എളുപ്പം യാത്രചെയ്യാം. നിർദിഷ്‌ട സംസ്ഥാന പാത യാഥാർഥ്യമായാൽ നിരവധി ഗ്രാമപ്രദേശങ്ങളുടെ പുരോഗതിക്കും കൂടുതൽ ഗതാഗത സൗകര്യം കൈവരിക്കുന്നതിനും സഹായിക്കും. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എളുപ്പം എത്തിച്ചേരുന്നതിനും പുതിയ പാത ഉപകരിക്കും. ട്രെയിൻ സൗകര്യം ഇല്ലാത്ത പന്തളം, പഴകുളം, പള്ളിക്കൽ, തെങ്ങമം, തെങ്ങമം, ഇടയ്‌ക്കാട്‌ പ്രദേശവാസികൾക്ക്‌ സ്ഥലത്താനത്ത്‌ കിലോമീറ്ററുകൾ ലാഭിച്ച്‌ എത്തിച്ചേരുന്നതിനും ഈ പാത സഹായിക്കും. പന്തളം മുൻസിപ്പാലിറ്റി, പഴകുളം, പള്ളിക്കൽ, പോരുവഴി, കുന്നത്തൂർ, കിഴക്കേകല്ലട, കുണ്ടറ, ഇളംമ്പള്ളൂർ, തൃക്കോവിൽവട്ടം, മയ്യനാട്‌ എന്നീ പഞ്ചായത്തുകളിലൂടെയുമാണ്‌ പാത കടന്നുപോകുന്നത്‌. നിർദിഷ്‌ട സംസ്ഥാന പാതയ്‌ക്കായി ശ്രമിക്കുമെന്നും ഇക്കാര്യം സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വിവിധ എംഎൽഎമാരും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളും പറഞ്ഞു.


നഗര ഗ്രാമ പ്രദേശങ്ങളെയും ദേശീയപാത 66നെയും എംസി റോഡിനെയും ബന്ധിപ്പിച്ച്‌ കൊട്ടിയം–-പന്തളം സംസ്ഥാന പാത വേണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത്‌ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വലിയ വികസനത്തിന്‌ വഴി തെളിക്കുന്നതാണിത്‌. സംസ്ഥാന പാതയ്‌ക്ക്‌ ഭരണാനുമതി നേടിയെടുക്കാനും ബജറ്റിൽ ഫണ്ട്‌ വകയിരുത്താനും സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഏത്‌ അടിന്തര ഘട്ടത്തിലും വാഹനങ്ങൾ തിരിച്ചുവിടാവുന്ന പാത കൂടിയാണിത്‌ കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.


ദേശീയപാത 66, എംസി റോഡ്‌, കെപി റോഡ്‌ എന്നിവയെ ബന്ധിപ്പിച്ച്‌ കൊട്ടിയം–-പന്തളം സംസ്ഥാന പാത എന്നാവശ്യം ഭാവി വികസനത്തിന്‌ ഉപകരിക്കുന്നതാണ്‌ എന്ന് ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . കൂടാതെ ഇന്ന്‌ പ്രധാനപ്പെട്ട റോഡുകളിലൂടെ എത്തിച്ചേരുന്ന പല കേന്ദ്രങ്ങളിലേക്കും എളുപ്പം പോകാനും സഹായമാവും. ഈ ആവശ്യം അടുത്തിടെ ശക്തമായിരിക്കയാണ്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. തിരുവനന്തപുരത്തേക്ക്‌ എംസി റോഡിലെ തിരക്കിൽപ്പെടാതെ പോകാവുന്ന പാതയായി ഇതുമാറും.