Home Blog Page 1893

അതിശക്ത മഴ, തമിഴ്നാട്ടിൽ 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, വിമാനയാത്രയും പ്രതിസന്ധിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ എട്ട് ജില്ലകളിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് അവധി. മഴ ശക്തമായതോടെ സംസ്ഥാനത്ത് നിന്നുള്ള വിമാനയാത്രയും പ്രതിസന്ധിയിലാണ്. നിരവധി വിമാനങ്ങൾ വൈകുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്.

മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാമേശ്വരത്തും പാമ്പനിലും മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ‌ റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

‘സാമൂഹിക മാധ്യമങ്ങളിലൂടെ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചു…നിരവധി തവണ ഡമ്മിയില്‍ പരീക്ഷണം നടത്തി…’

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മിയില്‍ പരീക്ഷണം നടത്തിയിരുന്നതായി മൊഴി. കേസ് പരിഗണിക്കുന്ന ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സൈബര്‍ സെല്‍ എസ്‌ഐ പ്രശാന്ത് ആണ് മൊഴി നല്‍കിയത്. കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ എന്നും മൊഴിയില്‍ പറയുന്നു.

കൊല ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മാതാപിതാക്കളുടെ ഡമ്മി നിര്‍മിച്ച ശേഷം ട്രയല്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പ്രശാന്തിന്റെ മൊഴിയില്‍ പറയുന്നത്.

2017 ഏപ്രില്‍ എട്ടിനാണ് കേഡല്‍ ജിന്‍സണ്‍ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുവരെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.

കുലുങ്ങാത്ത എസ്എച്ച്ഒയെ കുലുക്കാന്‍ സ്ഥലംമാറ്റം

തൃശൂര്‍. പോലീസുകാരൻ കുഴഞ്ഞുവീണിട്ടും കണ്ട ഭാവം നടിക്കാതിരുന്ന എസ്എച്ച്ഒ സ്ഥലംമാറ്റി. പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ ജി കൃഷ്ണകുമാറിനെതിരെയാണ് നടപടി. സ്റ്റേഷനിൽ എസ് എച്ച് ഒ യുടെ ക്യാബിനിൽ സിവിൽ പോലീസ് ഓഫീസർ ഷെഫീഖ് കുഴഞ്ഞുവീണിരുന്നു. എന്നാൽ തൻ്റെ കസേരയിൽ നിന്ന് നിന്ന് എഴുന്നേൽക്കാൻ പോലും കൃഷ്ണകുമാർ തയ്യാറായില്ല. ഫയലുകൾ റിപ്പോർട്ട് ചെയ്യാൻ എത്തുമ്പോഴാണ് ഷെഫീക്ക് കുഴഞ്ഞുവീണത്.

സംഭവത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. തൃശ്ശൂർ എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ കൃഷ്ണകുമാറിനോട് കമ്മീഷണർ വിശദീകരണം തേടി. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടക്കാനാണ് ആലോചന

ശബരിമലയിലെ ഫോട്ടോ ഷൂട്ട്, പ്രത്യേക കോഴ്സും ശുചീകരണവും ശിക്ഷ

ശബരിമല.ശബരിമലയിലെ ഫോട്ടോ ഷൂട്ട് സംബന്ധിച്ച് തൽക്കാലം കടുത്ത നടപടി വേണ്ടെന്ന് തീരുമാനം. 4 ദിവസം കെ.എ.പി 4 ബറ്റാലിയനിൽ വച്ച് ഇൻ്റൻസീവ് കോഴ്സ്. ഒപ്പം ശബരിമല പരിസരം വൃത്തിയാക്കണം. 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം

ഈ ജോലി ചെയ്യുന്ന വിശുദ്ധി സേനയ്ക്കൊപ്പം പ്രവർത്തിക്കണം. ഇന്ന് ഡി.ജി.പിക്ക് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം ഇതിന് പിന്നാലെ. എന്നാല്‍ പൊലീസ് അസോസിയേഷന് ഇതില്‍ അതൃപ്തിയുണ്ട്. കടുത്ത ജോലി ചെയ്തവരെ തിരികെ വിളിച്ചു വരുത്തിയതിൽ അതൃപ്തി. അവധി അനുവദിച്ച ദിവസമാണ് വിശദീകരണം തേടാനായി ഇവരെ വിളിച്ചു വരുത്തിയത്. അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും

ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി

മുംബൈ.മഹാരാഷ്ട്ര സർക്കാർരൂപീകരണം : എക്നാഥ് ഷിൻഡെ യുടെ സമ്മർദ്ധ തന്ത്രത്തിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. ബിഹാർ മോഡൽ മഹാരാഷ്ട്രയിൽ സാധ്യമല്ല. ബിഹാറിൽ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. മഹാരാഷ്ട്രയിൽ എക് നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കുമെന്ന് ഒരു ഉറപ്പും നൽകിയിട്ടില്ല.

മഹാരാഷ്ട്രയിൽ, ബിജെപി ക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും എന്നാണ് നിലപാട് എടുത്തത്. 132 സീറ്റ് നേടിയ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിസ്ഥാനം ത്യജിക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും നിലപാട്.

ജമ്മുകശ്മീരിൽ വൻ ഭീകര വിരുദ്ധ നടപടിയുമായി സുരക്ഷാസേന

ശ്രീനഗര്‍ .ജമ്മുകശ്മീരിൽ വൻ ഭീകര വിരുദ്ധ നടപടിയുമായി സുരക്ഷാസേന. വ്യാപക റെയ്ഡിൽ നിരവധി പേർ പിടിയിൽ.ഭീകരവാദികളും , പ്രാദേശിക സഹായികളും ആണ് പിടിയിലായത്. ആയുധങ്ങൾ, പണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തു. ജമ്മുകശ്മീർ പോലീസിന്റെ നേതൃത്വത്തിലാണ് നടപടി.

ബിജെപിയിലെ ആഭ്യന്തര കലഹം ,ഇടപെട്ട് കേന്ദ്ര നേതൃത്വം

കൊച്ചി.ബിജെപിയിലെ ആഭ്യന്തര കലഹത്തില്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ഇടഞ്ഞു നിൽക്കുന്ന നഗരസഭ ജനപ്രതിനികളുമായും സംസാരിക്കും. പരസ്യ പ്രതികരണത്തിൽ തിടുക്കപ്പെട്ട നടപടിയില്ല.

പാലക്കാട് നഗരസഭ കൗൺസിലർമാരുടെ പരസ്യ പ്രതികരണം. തിടുക്കപ്പെട്ടുളള നടപടി വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തിൽ ആലോചന. നടപടിയെടുത്താൽ ചില കൗൺസിലർമാർ പാർട്ടി വിടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. 9 കൗൺസിലർമാരെ സന്ദീപ് വാര്യർ ബന്ധപ്പെട്ടതായി നേതൃത്വത്തിന് വിവരം ലഭിച്ചു. തെരഞ്ഞെടുിലെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് വന്നശേഷം തുടർനടപടി ഉണ്ടാകാനാണ് സാധ്യത.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. 26 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നേരത്തെ അറിയിച്ചിരുന്നു. അന്വേഷണ പുരോഗതിയും, ചില കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതിന്‍റെയും വിശദാംശങ്ങൾ അന്വേഷണസംഘം മുദ്രവെച്ച കവറിൽ അറിയിക്കും.രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് പേർ റിപ്പോർട്ടിലുള്ള മൊഴി തങ്ങളുടേതല്ലെന്ന് പറഞ്ഞായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്മിറ്റിയിൽ മൊഴി നൽകിയ അഞ്ച് പേർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു വെളിപ്പെടുത്തൽ.

കണ്ണൂര്‍ കലക്ടര്‍ക്കെതിരെ സംശയമുന്നയിച്ച് നവീന്‍ബാബുവിന്‍റെ ബന്ധു

പത്തനംതിട്ട.നവീൻ ബാബുവിൻ്റെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുപ്പ് പ്രഹസനമെന്നും കലക്ടറുടെ ഇടപെടല്‍ സംശയകരമെന്നും നവീൻ ബാബുവിൻ്റെ ബന്ധു മലയാലപ്പുഴ മോഹനൻ പറയുന്നു. കുടുംബത്തിന് സംശയം ഉണ്ടാകാൻ കാരണം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുപ്പാണ്.

സി ബി ഐ അന്വേഷണം വേണം. കളക്ടർക്ക് എതിരെ ഗുരുതര ആരോപണമാണ് മലയാലപ്പുഴ മോഹനൻ മുന്നോട്ടുവയ്ക്കുന്നത്. പരിയാരത്ത് നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം നടത്താൻ ഇടപെട്ടത് കളക്ടർ. ബന്ധുക്കൾ എത്തും മുൻപ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയത് കളക്ടർ ഇടപെട്ടു.

കളക്ടർ ഓരോ സമയവും ഓരോന്നു പറയുകയാണ്. കളക്ടർക്ക് സാമാന്യബോധം ഇല്ലേയെന്നും മോഹനന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല ,സംശയങ്ങൾ ഉണ്ട്. ടി വി പ്രശാന്തന് എതിരെ എസ്.ഐ ടി കാര്യക്ഷമായ അന്വേഷണം നടത്തിയില്ല

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി… ഡോക്ടർ ഒളിവിൽ

ചാത്തന്നൂര്‍: ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. സെര്‍ബിന്‍ മുഹമ്മദിനെ പ്രതിയാക്കിയാണ് പാരിപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 24ന് വൈകുന്നേരമാണ് സംഭവം നടന്നത്. നൈറ്റ് ഡ്യൂട്ടിയ്ക്കിടയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മദ്യം കൊടുത്തശേഷം ക്യാഷ്വാലിറ്റി ഡ്യൂട്ടി റൂമില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോട ഡിഎംഇ നടപടിയെടുക്കുകയും ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം പുറത്തറിയാതെ പോയെങ്കിലും പിന്നീട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. ഇന്നലെ പോലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതിയായ ഡോക്ടര്‍
ഡോ. സെര്‍ബിന്‍ മുഹമ്മദ് ഒളിവിലാണ്.