Home Blog Page 1892

അസം സ്വദേശിയായ യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതി ആരവിപ്പോഴും ഇരുട്ടില്‍

ബംഗളൂരു. അസം സ്വദേശിയായ യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതി ആരവിനായി അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം കണ്ണൂർ സ്വദേശി ആരവ് അപാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു

കൊലപാതകത്തിന് ശേഷം ആരവ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യമാണിത്… തുടർന്ന് ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിലെത്തി. ക്യാബ് ഡ്രൈവർ ആരവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷം ആരവ് ട്രെയിൻ കയറി രക്ഷപ്പെട്ടു എന്നാണ് പൊലീസിന്റെ നിഗമനം.
എങ്കിൽ എങ്ങോട്ട് പോയി എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. കേരള പൊലീസിന്റെ സംഘം ആരവിന്റെ വീട്ടിലും, ബന്ധുവീട്ടിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ അവിടെയൊന്നും ആരവ് എത്തിയിട്ടില്ല. കർണാടക പൊലീസും കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപാർട്ട്മെന്റിലെ മുറിയിൽ നിന്ന് കൊലക്ക് ഉപയോഗിച്ച കത്തിയും ഒപ്പം ചാക്കും, കയറും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി പുറത്ത് ഉപേക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. ഇത് സാധിക്കാത്തതോടെയാണ് ആരവ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടത്. പ്രണയ ബന്ധത്തിലുണ്ടായ തർക്കം മാത്രമാണോ കൊലക്ക് കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

തൃപ്രയാറിൽ തടിലോറി കയറിയുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

തൃശ്ശൂർ. തൃപ്രയാറിൽ തടിലോറി കയറിയുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ ജാൻസി , ദേവേന്ദ്രൻ  , ചിത്ര തുടങ്ങിയവരാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലുള്ളത്.  അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ ജോസിനെയും ക്ലീനർ അലക്സിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും ഗതാഗത കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.


ഇന്നലെ പുലർച്ചയുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച അഞ്ചു പേർക്കൊപ്പം ആണ്  പരിക്കേറ്റവരെയും ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്.  ചികിത്സയിലുള്ള
ജാൻസിയുടെ നില അതീവ ഗുരുതരമാണെന്നും രവീന്ദ്രന്റെയും ചിത്രയുടെ അവസ്ഥ ഗുരുതരമാണെന്നുമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയ ജാൻസിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. അപകടത്തിൽപ്പെട്ട് കൂടുതൽ സമയം ചോര വാർന്നതും  നിരവധി മുറിവുകൾ ഉണ്ടായതുമാണ് ഇവരുടെ പരിക്കുകൾ ഗുരുതരമാക്കിയത്. ദേവേന്ദ്രന്റെയും ചിത്രയുടെയും പരിക്കുകൾ ഗുരുതരം ആണെങ്കിലും ആരോഗ്യ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. ആറു വയസ്സുകാരി ശിവാനി , രമേശ് ,  വിജയ് എന്നിവരും ചികിത്സയിൽ തുടരുന്നുണ്ട്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ കണ്ണൂർ ആലങ്ങോട് സ്വദേശി ജോസ് , ക്ലീനർ അലക്സ് എന്നിവരെ  ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. മനപ്പൂർവമായ നരഹത്യ , മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ പ്രതികളെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. വേഗത്തിൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തിൽ വിശദമായ അന്വേഷണം തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ഈ സീസണിൽ ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം ഏട്ടര ലക്ഷം

ശബരിമല.ഈ സീസണിൽ ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം ഏട്ടര ലക്ഷം കടന്നു.ഇന്നലെ 79717 തീർഥാടകർ മല ചവിട്ടിയപ്പോൾ 12471 തീർത്ഥാടകർ സ്പോട്ട് ബുക്കിംഗ് മുഖേനെ എത്തി. പ്രതികൂല കാലാവസ്ഥയിലും ഇന്നും തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. ഉച്ചവരെ 45000 തീർത്ഥാടകർ സന്നിധാനത്ത് എത്തി. സ്പോട്ട് ബുക്കിംഗ് വഴി എത്തുന്നവരുടെ എണ്ണം വർധിച്ചത് അവിടെ പമ്പയിൽ കൂടുതൽ കൗണ്ടറുകൾ ഉടൻ ആരംഭിച്ചേക്കും

നഴ്സിങ് വിദ്യാർത്ഥി അമ്മുവിൻ്റെ മരണം;പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തു. പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പത്തനംതിട്ട ഡിവൈഎസ്പി ഇനി അന്വേഷണ ചുമതല നിർവ്വഹിക്കും. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര സെപ്ഷ്യൽ ജയിലിലേക്ക് ഇവരെ മാറ്റും.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസിൻ്റെ റിമാൻറ് റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർത്ഥികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.
നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.

എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി

കണ്ണൂര്‍ .എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി. ഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ സത്യവാങ്മൂലം സമർപ്പിക്കണം. അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

രാവിലെ കേസ് പരിഗണിച്ച വേളയിൽ ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി വ്യക്തമാക്കി. പിന്നാലെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശമുണ്ട്.

അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും കുറ്റപത്രം നല്‍കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.

‘അയാം സോറി അയ്യപ്പാ’: പാട്ടുവിവാദത്തിൽ ഇടപെട്ട് തമിഴ്നാട് സർക്കാർ; നടപടി തേടി ഹിന്ദു മക്കൾ കക്ഷി

ചെന്നൈ: ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ചു ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു. ‘‘മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് അനുവദിക്കാനാകില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണു ഡിഎംകെ സർക്കാരിന്റെ നയം’’ – മന്ത്രി വ്യക്തമാക്കി.

ഇതിനിടെ, ഗാനം ആലപിച്ച ഗായിക ഗാന ഇസൈവാണിക്കും പരിപാടി സംഘടിപ്പിച്ച നീലം കൾച്ചറൽ സെന്ററിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി നൽകി.



‘അയാം സോറി അയ്യപ്പാ’: പാട്ടുവിവാദത്തിൽ ഇടപെട്ട് തമിഴ്നാട് സർക്കാർ; നടപടി തേടി ഹിന്ദു മക്കൾ കക്ഷി




‘അയാം സോറി അയ്യപ്പാ’: പാട്ടുവിവാദത്തിൽ ഇടപെട്ട് തമിഴ്നാട് സർക്കാർ; നടപടി തേടി ഹിന്ദു മക്കൾ കക്ഷി

രാവിലെ വെറുംവയറ്റില്‍ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ

വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പച്ച പപ്പായ. നാരുകളാല്‍ സമ്പന്നമായ പച്ച പപ്പായ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്.

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഗുണം ചെയ്യും. ഇവയില്‍ കലോറി വളരെ കുറവുമാണ്.

ഉയർന്ന നാരുകൾ ഉള്ളതിനാൽ പച്ച പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. പൊട്ടാസ്യം അടങ്ങിയ പച്ച പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എ അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ വ്യാപാരിയെ കണ്ടെത്തി. ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിലെ മൂന്ന് നില വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് 64കാരനായ വ്യവസായിയെ കഴുത്തറുത്തും കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തിയത്. റോഹിത് അലഹ് എന്ന വ്യാപാരിയെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പതിവ് സമയം ആയിട്ടും പിതാവ് കിടപ്പ് മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിന് പിന്നാലെ മുറിയിലെത്തിയ മകനാണ് മരിച്ച നിലയിൽ 64കാരനെ കണ്ടെത്തിയത്.

മൂന്ന് നിലയുള്ള വീടിന്റെ താഴെ നില 64കാരനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം നില വ്യാപാരിയുടെ വീട്ടുകാരും മൂന്നാം നിലയിൽ വാടകക്കാരുമാണ് തങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് പൊലീസിനെ വീട്ടുകാർ ബന്ധപ്പെടുന്നത്. നെഞ്ചിൽ കുത്തേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു പൊലീസ് എത്തുമ്പോൾ മൃതദേഹം കിടന്നിരുന്നത്. നിരവധി തവണ വയോധികന്റെ വയറിലും കുത്തേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മോഷണ ശ്രമത്തിനിടയിലുള്ള കൊലപാതകമാണെന്ന സാധ്യത പൊലീസ് ഇതിനോടകം തള്ളിയിട്ടുണ്ട്. വ്യാപാരിയുമായി ശത്രുതയിൽ ആയിരുന്നവർക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. വീട്ടിലും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് മക്കളാണ് കൊല്ലപ്പെട്ടയാൾക്കുള്ളത്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ 64കാരൻ മോഷണ ശ്രമത്തിനിടയിൽ ഡൽഹിയിൽ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തിൽ 63കാരനായ ഡോക്ടറെ മോഷ്ടാക്കൾ കൊലപ്പെടുത്തിയിരുന്നു.

ഗർഭിണിയായ വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്പിൾ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി പഠിച്ച സ്കൂളിൽ കെഎസ്‌യു പ്രവർത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‍യുവിന്‍റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം.

കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎൻ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കേസിൽ ഇന്നലെ പോക്സോ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പുതിയ എഫ്ഐആർ എടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗർഭം ഒഴിവാക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പൊലീസ് പരിശോധിക്കും.