അമ്പലപ്പുഴ: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ കരുര്‍ സ്വദേശി ജയചന്ദ്രനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സംഭവ ശേഷം അറസ്റ്റിലായി കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയചന്ദ്രനെ കസ്റ്റഡിയില്‍ കിട്ടാന്‍ അമ്പലപ്പുഴ പോലീസ് അപേക്ഷ നല്‍കിയിരുന്നു.
കരുനാഗപ്പള്ളി പോലീസ് കേസിന്റെ തുടരന്വേഷണം അമ്പലപ്പുഴ പൊലീസിന് കൈമാറിയ സാഹചര്യത്തില്‍, പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവെടുക്കുന്നതിനായാണ് പ്രതിയെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കൊല നടത്താന്‍ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൃത്യം നടന്ന സമയം, പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, കരുനാഗപ്പള്ളിയില്‍ നിന്ന് ജയചന്ദ്രനൊപ്പം വിജയലക്ഷ്മി പോരുമ്പോള്‍ ഇവര്‍ കൈയില്‍ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങള്‍, കൊല നടത്തിയ ശേഷം വിജയലക്ഷ്മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തില്‍ എത്തിച്ചതായി പറയുന്ന കയര്‍ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. പ്രധാനമായും ഇവ കണ്ടെത്താന്‍ വേണ്ടിയാകും പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ കഴിഞ്ഞ ഏഴിനാണ് ജയചന്ദ്രന്‍ ഇയാളുടെ കരുരിലെ വീട്ടില്‍ കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ജയചന്ദ്രനുമായി അടുപ്പത്തിലായ വിജയലക്ഷമിയെ ആറു മുതലാണ് കാണാനില്ലന്നറിയിച്ച് ഇവരുടെ സഹാേദരി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് നിന്ന് ലഭിച്ചതോടെയാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയതും ഇയാള്‍ പിടിയിലാകുകയും ചെയ്തത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് ജയചന്ദ്രന്‍ റിമാന്‍ഡിലായത്.
വിജയലക്ഷ്മിയുടെ കൊലപാതകം പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍
ചവറ: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. ചവറ വട്ടത്തറ കൊല്ലന്റയ്യത്ത് വീട്ടില്‍ സജികുമാറിന്റെ ഭാര്യ ശില്‍പ (30) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം പാങ്ങോട് മിലട്ടറി ക്യാമ്പില്‍ താല്ക്കാലിക ഒഴിവിലേക്ക് ആള്‍ക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, ടീച്ചര്‍ എന്നീ തസ്തികയില്‍ നിയമനം നല്‍കാമെന്നും 45000 രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് 50000, 60000 രൂപയാണ് ഇവര്‍ വാങ്ങിയത്. കൊല്ലം, കരുനാഗപ്പള്ളി, ചവറ, തേവലക്കര എന്നിവിടങ്ങളിലുള്ള 26 പേരില്‍ നിന്നാണ് ഇവര്‍ പണം വാങ്ങിയത്. പള്ളിപ്പുറം പാങ്ങോട് പോലീസ് ക്യാമ്പ് എന്ന പേരില്‍ വ്യാജ സീല്‍ പതിച്ച് ഐടിബിപി എന്ന പേരില്‍ അച്ചടിച്ച നോട്ടീസ് ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്.
തേവലക്കര കോയിവിള കോട്ടയ്ക്കകത്ത് കിഴക്കതില്‍ റജനുദ്ദീന്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ ചവറ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സജികുമാറിന് തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിലാണ് ജോലി. ക്വോര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിക്കുന്നത്. ഇവിടെ നിന്ന് കൊണ്ടുതന്നെ കബളിപ്പിക്കപ്പെട്ട 4 പേര്‍ക്ക് തപാലില്‍ നോട്ടീസ് അയച്ചിരുന്നു. ബാക്കിയുള്ളവര്‍ക്ക് നേരിട്ടാണ് നോട്ടീസ് കൈമാറിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, എസ്‌ഐമാരായ എം. അനീഷ് കുമാര്‍, ബി. ഓമനക്കുട്ടന്‍, എസ്‌സിപിഒ ശങ്കര്‍, ഹരിലാല്‍, പൂജ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കാര്‍ തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി…നാല് പേര്‍ക്ക് പരിക്ക്
ചാത്തന്നൂര്‍: കാര്‍ നിയന്ത്രണം വിട്ട് തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. വേളമാനൂര്‍ അമ്പൂരി ചരുവിള വീട്ടില്‍ അശോകന്‍ (51), പാളയംകുന്ന് രമേശ് ഭവനില്‍ രമേശന്‍ (55) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ പാരിപ്പള്ളി ജവഹര്‍ ജാങ്ഷനില്‍ ലതിക ഭവനില്‍ ഷിജി (39), അനില്‍കുമാര്‍ (51) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കൊല്ലം – തിരുവനന്തപുരം ദേശീയപാതയില്‍ പാരിപ്പള്ളി മുക്കട ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന സ്വകാര്യകാര്‍ അലക്ഷ്യമായി വര്‍ക്കല ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ എതിരെ വന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് വഴിയോരത്ത് കച്ചവടം ചെയ്തിരുന്നവരെയും മറ്റും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചു. പാരിപ്പള്ളി പോലിസ് കേസെടുത്തു.
കലാകിരീടത്തിനായി ഇഞ്ചോടിഞ്ച്
കൊട്ടാരക്കര: രണ്ടാം ദിനത്തില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഉപജില്ലകള്‍. 300 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ലയാണ് മുന്നില്‍. 290 പോയിന്റുമായി ചാത്തന്നൂർ തൊട്ടുപിന്നിലുണ്ട്.
കൊല്ലം-286, വെളിയം-283, കൊട്ടാരക്കര-265, കുണ്ടറ-263, ചടയമംഗംലം-261, പുനലൂര്‍-258, കുളക്കട-242, അഞ്ചല്‍-240, ശാസ്താംകോട്ട-234, ചവറ-230 എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂളുകളില്‍ 84 പോയിന്റുമായി കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ വി. എച്ച്.എസ്.എസാണ് മുന്നിലുള്ളത്. ചടയമംഗലം കുറ്റിക്കാട് സിപിഎച്ച്എസ്എസ് 67 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ജിഎച്ച് എസ് എസ് കടയ്ക്കൽ, ചടയമംഗലം 60 പോയിന്റുമായി മൂന്നാമതും ആതിഥേരായ കൊട്ടാരക്കര ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് 58 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്.
സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും വേദികളായി കലോത്സവങ്ങള്‍ മാറണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍
63-മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കരയില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും വേദികളായി കലോത്സവങ്ങള്‍ മാറണമെന്ന് മന്ത്രി പറഞ്ഞു. കലാ- കായിക- ശാസ്ത്രമേളകള്‍ എല്ലാം ഉള്‍പ്പെട്ടതാണ് കുട്ടികളുടെ പഠനം. ഇത്തരം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. 14 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. കലോത്സവം പരാതിരഹിതമായും സമയബന്ധിതമായും ഏകോപിപ്പിച്ചും കൂട്ടായ ഉത്തരവാദിത്വത്തോട് കൂടി വിജയകരമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ജില്ലാ പോലീസ് മേധാവി കൊല്ലം റൂറല്‍ കെ.എം. സാബു മാത്യു എന്നിവര്‍ മുഖ്യാതിഥികളായി. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്. ആര്‍. രമേശ്, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വനജാ രാജീവ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, വികസനകാര്യ ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എ. മിനികുമാരി, പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ ജി സുഷമ, വിവിധ നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, വിവിധ സംഘാടനാപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് സാമൂഹികവിരുദ്ധർ തീയിട്ടു
പാലക്കാട്.പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് തീയിട്ടു. പാലക്കാട് വാളയാർ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് സാമൂഹികവിരുദ്ധർ തീയിട്ടു.രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്.ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണച്ചു
വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്ന് പോലീസ്
ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന
കൊച്ചി.ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന. ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന. കണ്ണൂർ സ്വദേശി നൗഷാദ്, വിനോദ് എന്നിവരെ എക്സൈസ് പിടി കൂടിയത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്
കുഴൽ കിണറിൽ നിന്നും വെള്ളം എടുത്തതിന്റ പേരിൽ ദളിത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി
ഭോപാല്‍. മധ്യപ്രദേശിൽ ദളിത് യുവാവിന് നേരെ കൊടും ക്രൂരത.കുഴൽ കിണറിൽ നിന്നും വെള്ളം എടുത്തതിന്റ പേരിൽ ദളിത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി.പ്രദേശത്തെ ഗ്രാമമുഖ്യനും സഹോദരൻമാരുമാണ് യുവാവിനെ കൊലപാതകം നടത്തിയത്.
മധ്യ പ്രദേശിലെ ശിവപുരി ജില്ലയിലെ,ഇന്ദർഗഡ് ഗ്രാമത്തിൽ ആണ് സംഭവം.നാരദ് ജാതവ് എന്ന 30 കാരനായ ദളിത് യുവാവാണ് കൊല്ലപ്പെട്ടത്.കുഴൽ കിണറിൽ നിന്നും വെള്ളം എടുക്കുന്നതിന്റയും, വഴിയുടെ യും പേരിൽ കാലങ്ങളായി നിലനിന്ന തർക്കത്തിന്റ പേരിലാണ് കൊല.
ഗ്രാമ മുഖ്യൻ പദം ധക്കാട്, സഹോദരൻ മൊഹർ പാൽ ധക്കാട്, മകൻ അങ്കേഷ് ധക്കാട് എന്നിവർ നാരദിനെ വലിയ മരത്തടികളും, പൈപ്പും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.നാരദ് കേണ് അപേക്ഷിച്ചിട്ടും, മരണം ഉറപ്പിക്കും വരെ മർദ്ദനം തുടർന്നതായി ബന്ധുക്കൾ ആരോപിച്ചു. പോലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ല മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
പോലീസ് സംഭവം ഗൗരവത്തോടെ കണ്ടില്ലെന്നും പ്രതിഷേധിച്ച് ശേഷമാണ് വരാൻ പോലും തയ്യാറായതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ 8 പേർക്കെതിരെ കേസെടുത്തതായും ഗ്രാമ മുഖ്യൻ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട്, അമൻ സിങ് റാത്തോഡ് അറിയിച്ചു.
പനന്തോപ്പ് നിലാവ് (ചരിഞ്ഞതുണ്ടിൽ) അനിൽ കുമാർ നിര്യാതനായി
കുന്നത്തൂർ:പനന്തോപ്പ് നിലാവ് (ചരിഞ്ഞതുണ്ടിൽ) അനിൽ കുമാർ (47) നിര്യാതനായി.ഭാര്യ:അമ്പിളി.അനിൽ
കുമാർ.മക്കൾ:നില അനിൽ,നിലി അനിൽ.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ
ശൂരനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡബിൾ ചേംപയർ ഇൻസുലേറ്റർ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിഒ യെ ഉപരോധിച്ചു
ശാസ്താംകോട്ട:ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡബിൾ ചേംപയർ ഇൻസുലേറ്റർ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശൂരനാട്,ശൂരനാട് വടക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിഡിഒ യെ ഉപരോധിച്ചു,ശാസ്താംകോട്ട ബ്ലോക്കിലെ മുഴുവൻ മാലിന്യങ്ങളും ശൂരനാട് സി.എച്ച്.സിയിൽ തള്ളുവാനുള്ള നീക്കം ഉപേക്ഷിക്കുക,ഭവന പദ്ധതികൾ നടപ്പിലാക്കുക,എ.എസ്, റ്റി.എസ് എന്നിവ ഇല്ലാതെ സ്വകാര്യ കമ്പനിക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപരോധസമരം സംഘടിപ്പിച്ചത്.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന ഉപരോധ സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സുദർശൻ,സുനിത ലത്തീഫ്,അഞ്ജലി നാഥ്,ദിലീപ്,മണ്ഡലം പ്രസിഡന്റ്മാരായ നളിനാക്ഷൻ,പ്രസന്നൻ വില്ലാടൻ,ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ഇൻസുലേറ്റർ സ്ഥാപിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്








































