Home Blog Page 1865

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

തൃശൂര്‍: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു

ബംഗളുരു.കർണാടകയിലെ ബാഗൽക്കോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാഗൽക്കോട്ട് ഇൽക്കൽ സ്വദേശി ബാസമ്മ എന്ന സ്ത്രീക്കാണ് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റത്. അയൽവാസി ഓൺലൈനിലൂടെ ഓർഡർ ചെയ്ത് കൊറിയർ വഴി എത്തിയ ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ വെച്ച് ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ച് നോക്കി. ഇതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

പൊട്ടിത്തെറിയിൽ ബാസമ്മയുടെ രണ്ട് കൈപ്പത്തികളും അറ്റുപോയി. നിലവിൽ ബാഗൽകോട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെയർ ഡ്രയർ നിർമിച്ചതിലെ വീഴ്ച്ചയാണോ എന്നറിയാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു






ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

തൃശൂര്‍: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.

അദാനിക്ക് വീണ്ടും തിരിച്ചടി; തമിഴ്നാട്ടിലും കത്തി അമേരിക്കയിലെ വഞ്ചനാ കേസ്, കരാര്‍ കിട്ടാൻ കൈക്കൂലി കോടികൾ

ചെന്നൈ : ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനയ്ക്കും കേസെടുത്തത് തമിഴ്നാട്ടിലും ചർച്ചയാകുന്നു. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്ന് കുറ്റപത്രത്തിൽ പറയുന്നത്. തമിഴ്നാട്ടിലെ കരാറിനും ഗൗതം അദാനി കൈക്കൂലി കൊടുത്തെന്ന പരാമർശമാണ് സാമൂഹിക മാധ്യമങ്ങൾ ഉയർത്തുന്നത്.

2021 ജൂലൈക്കും 2022 ഫെബ്രുവരിക്കും ഇടയിലാണ്‌ കരാർ ഉറപ്പിച്ചത്. നേരത്തെ അദാനിയുടെ രഹസ്യ ചെന്നൈ സന്ദർശനം വലിയ ചർച്ചയായിരുന്നു. എന്നാൽ ഡിഎംകെയും അദാനിയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. കരാർ റദ്ദാക്കണമെന്ന് അഴിമതി വിരുദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അണ്ണാ ഡിഎംകെയും ബിജെപിയും മൗനം വിഷയത്തിൽ പാലിക്കുകയാണ്.

വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ശതകോടികളുടെ വഞ്ചനക്കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 20 വർഷത്തിനുള്ളിൽ 200 കോടി ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. പല സംസ്ഥാന സർക്കാരുകൾക്കും അദാനി കൈക്കൂലി വാഗദാനം ചെയ്തെന്ന് അമേരിക്കയിലെ കുറ്റപത്രം. ഗൗതം അദാനി നേരിട്ടാണ് കൈക്കൂലിക്ക് കരാർ ഉറപ്പിച്ചത്.

ആന്ധ്രപ്രദേശ് സർക്കാരിലെ ഉന്നതന് 1750 കോടി കൈക്കൂലിക്ക് കരാർ ഉറപ്പിച്ചു. ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്നാട് സർക്കാരുകളുമായുള്ള കരാറുകളും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. അമേരിക്കയിലെ കേസ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അദാനി കമ്പനി ഓഹരികൾ ഇടിഞ്ഞു.

യുവാവിന്റെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

കൊല്ലം: യുവാവിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ പുതുവല്‍ പുരയിടം വീട്ടില്‍ മഹേഷിനെ (32) കൊലപ്പെടുത്തിയ കേസില്‍ മുണ്ടയ്ക്കല്‍ നേതാജി നഗര്‍ 59 ല്‍ പുതുവല്‍ പുരയിടം വീട്ടില്‍ ഷിബു ജോണ്‍സനെ (43) ആണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 5 ജഡ്ജി ബിന്ദുസുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2021 ഡിസംബര്‍ നാലിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടയ്ക്കല്‍ വെടിക്കുന്ന് കുരിശ്ശടി മുക്കില്‍ വെച്ച് പ്രതിയോട് വീട്ടില്‍ കയറി പോകാന്‍ പറഞ്ഞതില്‍ പ്രകോപിതനായി മഹേഷിന്റെ തലയ്ക്ക് ചുടുകട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൊല്ലം ഈസ്റ്റ് പോലീസ്‌സ്റ്റേഷന്‍ സിഐ ആര്‍. രതീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ കമലാസനും സഹായിയായി സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷും ഹാജരായി.

പൊതുവിപണിയില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ നടത്തിയ സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ 22 ക്രമക്കേടുകള്‍ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ സഞ്ചാര പാത ഉള്‍പ്പെടെ കൊല്ലം ജില്ലയിലെ ബേക്കറി, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് യഥാസമയം ബില്ലുകള്‍ നല്‍കല്‍, പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിന് 154 പരിശോധനകളാണ് നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സംയുക്ത സ്‌ക്വാഡ് പരിശോധന ശക്തമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു

മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം അപ്പര്‍ ഡിവിഷന്‍ കല്ലുവേലി പറമ്പില്‍ സ്വദേശി ജോബിന്‍ ആണ് മരിച്ചത്. സുഹൃത്ത് പ്രഭു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സിന്റെ ബാറ്ററിയില്‍ കലര്‍ത്താന്‍ വെച്ച വെള്ളം ഇവര്‍ മദ്യത്തിലൊഴിച്ച് കുടിക്കുകയായിരുന്നു. സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയില്‍ വച്ചാണ് സംഭവം.
വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ ഡിവിഷനില്‍ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്‌നാട് തിരുപ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലന്‍സില്‍ നാട്ടിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കുമളിയില്‍ എത്തി. ഈ സമയത്ത് ആംബുലന്‍സ് ചായ കുടിക്കാനായി നിര്‍ത്തി.
ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്‌നാട്ടില്‍ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലന്‍സിന്റെ ബാറ്ററിയില്‍ ഒഴിക്കാന്‍ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലര്‍ത്തി കഴിക്കുകയായിരുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ വച്ച് ജോബിന്‍ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തില്‍ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്ഡ് നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വര്‍ണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവന്‍ഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന.

സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം.
പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്സിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വച്ചാണ് അപകടം ഉണ്ടായത്.
നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് ക്ലോസറ്റ് പൊട്ടിവീണ് വീണ്ടും അപകടം ഉണ്ടായത്

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയ കേസാണ് റദ്ദാക്കിയത്. ഏതുനിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചെറിയ കാര്യങ്ങളില്‍ നിയമനടപടി ഒഴിവാക്കണമെന്ന് പറഞ്ഞ കോടതി എല്ലാ കാര്യത്തിലും കേസ് എടുക്കുകയാണെങ്കില്‍ പിന്നെ അതിനെ സമയം കാണുകയുള്ളുവെന്ന വിമര്‍ശനവും ഉണ്ടായി.