Home Blog Page 1851

ഏഴ് റണ്‍സിന് എല്ലാവരും പുറത്ത്.. ടി20 മത്സരത്തില്‍ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകുന്ന ടീമെന്ന റെക്കോര്‍ഡ് ഐവറി കോസ്റ്റിന്

ടി20 മത്സരത്തില്‍ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകുന്ന ടീമെന്ന റെക്കോര്‍ഡ് ഐവറി കോസ്റ്റിന്. നൈജീരിയയോട് 7.3 ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ടീം ഔള്‍ ഔട്ടായത്. ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ നൈജീരിയ 264 റണ്‍സിന് വിജയിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ സെലീം സലാവിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. 53 പന്തുകളില്‍ നിന്ന് സെലീം 13 ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 112 റണ്‍സ് നേടി. സുലൈമോന്‍ റണ്‍സെവെ (29 പന്തില്‍ ല്‍ 50), ഐസക് ഒക്‌പെ (23 പന്തില്‍ ല്‍ 65*) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഐവറി കോസ്റ്റ് ഏഴ് റണ്‍സിന് എല്ലാവരും പുറത്തായി. ഇടം കയ്യന്‍ സ്പിന്നര്‍മാരായ ഐസക് ദന്‍ലാഡിയും, പ്രോസ്പെര്‍ ഉസേനിയും മൂന്ന് വിക്കറ്റ് വീതം നേടി. ആറ് പന്തില്‍ നിന്ന് 4 റണ്‍സ് എടുത്ത ഔട്ടാര മുഹമ്മദ് ആണ് ഐവറി കോസ്റ്റിന്റെ ടോപ്സ്‌കോറര്‍.
പുരുഷന്‍മാരുടെ ടി20യിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇത്. നേരത്തെ പത്ത് റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ ടോട്ടല്‍. മംഗോളിയ-സ്പെയിന്‍ മത്സരത്തിലും ഐല്‍ ഓഫ് മാന്‍ -സ്പെയിന്‍ മത്സരത്തിലുമായിരുന്നു കുറഞ്ഞ സ്‌കോര്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ നൈജീരിയയുടെ രണ്ടാമത്തെ വിജയമാണ്. ടി20 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വിജയമാണ് ഐവറി കോസ്റ്റിനെതിരെ നൈജീരിയ നേടിയത്. ആറ് ടിമുകള്‍ ഉള്ള പട്ടികയില്‍ നൈജീരിയ ഒന്നാമതും ഐവറി കോസ്റ്റ് അവസാനവുമാണ്.

പെരുന്തൽമണ്ണയിലെ സ്വർണകവർച്ച പ്രതികൾ നടപ്പിലാക്കിയത് രണ്ട് വർഷം നീണ്ട ആസൂത്രണത്തിന് ശേഷം

മലപ്പുറം. പെരുന്തൽമണ്ണയിലെ സ്വർണകവർച്ച പ്രതികൾ നടപ്പിലാക്കിയത് രണ്ട് വർഷം നീണ്ട ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്.17 പേരടങ്ങുന്ന മോഷണ സംഘത്തിലെ പ്രധാനികളായ തൃശൂർ,കോഴിക്കോട്,കണ്ണൂർ സ്വദേശികളായ 13 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.നഷ്ടമായ സ്വർണ്ണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തു.

കവർച്ചക്കായി പ്രതികൾ നടത്തിയത് രണ്ട് വർഷത്തെ തയ്യാറെടുപ്പ്.
താമരശ്ശേരി സ്വദേശികളായ ഷിഹാബുദ്ധീൻ, അനസ് എന്നിവർ ആണ് ആസൂത്രണം ആരംഭിച്ചത്.
മറ്റൊരു കേസിൽ അറസ്റ്റിലായ ഇരുവരും ജയിലിൽ വെച്ച് കണ്ണൂർ സ്വദേശി അനസിനെയും കൃത്യത്തിനായി കൂട്ടി,തൃശൂർ സ്വദേശി സലീഷും ഒപ്പം ചേർന്നു.
പിന്നീട് സ്വർണം പൊട്ടിക്കൽ സംഘാംഗങ്ങൾ ഉൾപ്പടെ ടീമിന്റെ ഭാഗമായി.ജയിലിന് അകത്തും പുറത്തുമായാണ് ആസൂത്രണം നടത്തിയത്.ഈ മാസം 11 ന് സ്വർണ്ണ വ്യാപാരികളായ സഹോദരങ്ങൾ യൂസഫിനെയും ഷാനവാസിനെയും
കവർച്ച ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ തൃശൂരിൽ നിന്നുള്ള സംഘം എത്താത്തതിനാൽ നടന്നില്ല.ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികൾക്ക് സാഹചര്യം ഒത്തുവന്നത്.

സ്വർണ വ്യാപാരികളെ പലതവണ നിരീക്ഷിച്ച ശേഷമാണ് കൃത്യം നടപ്പാക്കിയത് എന്ന് പൊലീസ് പറഞ്ഞു.കവർച്ച നടത്തി സ്വർണ്ണവുമായി മടങ്ങിയ നാലു പേരടങ്ങുന്ന സംഘത്തെ തൊട്ടടുത്ത ദിവസം തൃശ്ശൂരിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ആസൂത്രിതമായ കവർച്ചയുടെ ചുരുളഴിയുന്നത്.

പൊലീസിന്റെ കൃത്യമായ നീക്കത്തിലൂടെ നഷ്ടമായ സ്വർണ്ണത്തിൽ പകുതിയിലേറെ ഭാഗവും കണ്ടെടുക്കാനായി. സംഘത്തിലെ നാലുപേർ കൂടി ഇനിയും വലയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം

മുത്തൂരിൽ മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ

സിയാദ്

തിരുവല്ല. മുത്തൂരിൽ മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണം എന്ന് എഫ്ഐആർ.

കഴിഞ്ഞ ദിവസമാണ് മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് മരിച്ചത്.
പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നത്. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് എഫ്ഐആർ. കരാറുകാരനെയും തൊഴിലാളികളെയും സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കരാറുകാരൻ രാജന് എതിരെ മനപൂർവ്വം അല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തൊഴിലാളികളെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല. അതേ സമയം വണ്ടാനം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സിയാദിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കർണാടകയിൽ നിന്നും കരിമ്പുമായി വന്ന മിനിലോറി ആനയടി പാലത്തിൽ ഇടിച്ച് മറിഞ്ഞു;ഒരാൾക്ക് പരിക്ക്

ആനയടി:കർണാടകയിൽ നിന്നും കരിമ്പുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആനയടി പാലത്തിൽ ഇടിച്ച് മറിഞ്ഞു.അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.കൊല്ലം തേനി ദേശീയപാതയിൽ ആനയടി പാലത്തിലാണ് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വളവ് തിരിഞ്ഞ് പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പാലത്തിൽ സ്ഥാപിച്ചിരുന്ന സുരക്ഷാവേലി പൂർണമായും തകർന്നു.ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

പതാരത്ത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി

ശൂരനാട്തെക്ക്.പതാരം പാസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് പതാരം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓപ്പൺ എയർ ഓഫിറ്റോറിയത്തിൽ തുടക്കമായി.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പാസ് പ്രസിഡൻ്റ് പ്രേംകുമാർ.ബി അധ്യക്ഷത വഹിച്ചു.കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.ശൂരനാട് തെക്ക് ഗ്രാമ പഞ്ചയത്ത് പ്രസിഡൻ്റ് എസ്.കെ ശ്രീജ,കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, പതാരം ബാങ്ക് പ്രസിഡൻ്റ് രവിന്ദ്രൻപിള്ള,പാസ്
സെക്രട്ടറി ദിലീപ്കുമാർ തുടങ്ങിവർ സംസാരിച്ചു.ചടങ്ങിൽ സജി കിടങ്ങയം,കളർ ചേമ്പർ ജോയി,മിനർവ്വ സോമൻപിള്ള,ഷാജഹാൻ മീനത്തേൽ,രാധാലക്ഷ്മിശ്രീജിത്,ജയൻ പതാരം തുടങ്ങിയവരെ ആദരിച്ചു.ആർ.രാജീവ്,സന്തോഷ് പതാരം,പി.കെ ജയകൃഷ്ണൻ,നിസ്സാർ മിനർവ്വാ ജയൻ പെലിക്കൺ,അനുരാജ്, വിജയൻപിള്ള,ശ്രീകുമാർ,പ്രസന്നൻ പിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വയനാട്ടിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച,ഞെട്ടിച്ച് എന്‍ഡിഎ

വയനാട്.വയനാട്ടിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച .മന്ത്രി ഒ ആർ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. ക്രിസ്ത്യൻ വിഭാഗങ്ങളെ അടുപ്പിക്കാൻ കഴിഞ്ഞു എന്ന് നേട്ടമാണ് എൻ ഡി എ യ്ക്ക് ഉള്ളത്

ജില്ലയിൽ ആകെ 578 ബൂത്തുകൾ. ഇതിൽ 561 ലും പ്രിയങ്ക ഗാന്ധിയ്ക്ക് ലീഡ്.13 ബൂത്തുകളിൽ സത്യൻ മൊകേരിയും നാലിടങ്ങളിൽ നവ്യാ ഹരിദാസും ഒന്നാമതെത്തി. മന്ത്രി ഒ.ആർ കേളുവിൻ്റെ മണ്ഡലമായ മാനന്തവാടിയിലും പ്രിയങ്കാ ഗാന്ധി മുന്നേറി. എൽഡിഎഫ് ശക്തികേന്ദ്രമായ മന്ത്രിയുടെ തിരുനെല്ലി പഞ്ചായത്തിലും യു.ഡി എഫിന് ലീഡ്. 241 വോട്ടിൻ്റെ ലീഡാണ് പ്രിയങ്കാ ഗാന്ധി ഇവിടെ നേടിയത്. സുൽത്താൻബത്തേരിയിൽ 97 ബൂത്തുകളിലാണ് എൽ ഡി എഫ് മൂന്നാം സ്ഥാനത്ത് ആയത്. കൽപറ്റയിൽ 35ഉം മാനന്തവാടിയിൽ 39 ഉം ബൂത്തുകളിലും മൂന്നാം സ്ഥാനത്ത്. ക്രൈസ്ത വോട്ടുകൾ അനുകൂലമാക്കാൻ കഴിഞ്ഞു എന്നത് NDA യ്ക്ക് നേട്ടമായി. മുള്ളൻകൊല്ലി, പുല്പള്ളി, പൂതാടി പഞ്ചായത്തുകളിൽ എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തി. ബത്തേരി നഗരസഭയിൽ കഴിഞ്ഞ തവണ അഞ്ചു ബൂത്തുകളിൽ മാത്രം രണ്ടാം സ്ഥാനത്തായിരുന്ന എൻ ഡി എ ഇത്തവണ 14ബൂത്തുകളിൽ രണ്ടാമതെത്തി എന്നത് NDA യുടെ വേരോട്ടത്തിൻ്റെ ആഴം കൂട്ടുന്നു

കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു

കൊച്ചി. ബിജെപി സംസ്ഥാന പ്രസിഡന്റ്കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു
ദേശീയ നേതൃത്വത്തെ ആണ് അറിയിച്ചത്. ദേശീയ പ്രസിഡന്റ് ജെപി നദ്ദ , സംഘടന ജനറൽ സെക്രട്ടറി BL സന്തോഷ്‌ എന്നിവരെ ആണ് അറിയിച്ചത്
പരാജയത്തിന്റെ ധാർമീക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ചു കെ സുരേന്ദ്രൻ
പാലക്കാട് പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്നും സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട്

സംഭൽ സംഘർഷം,പുറമേ നിന്നുള്ളവർക്ക് വിലക്ക്

ലഖ്നൗ.ഉത്തർ പ്രദേശിലെ സംഭൽ സംഘർഷം :പുറമേ നിന്നുള്ളവർക്ക് സംഭാലിൽ വിലക്ക്.സാമൂഹിക സംഘടനകൾ,ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പ്രവേശനം ഇല്ല.ജില്ലാ മജിസ്‌ട്രേറ്റ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു.

സ്കൂളുകൾ അടച്ചു.നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞദിവസം മൂന്നുപേർ മരിച്ചിരുന്നു
ആരാധനാലയത്തിലെ സർവ്വേയുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

മണിപ്പൂർ സംഘർഷം ജിരിബാമിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

ഇംഫാല്‍. ജിരിബാമിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കൊല്ലപ്പെട്ട മൂന്നു വയസ്സുള്ള ആൺകുട്ടിയുടെ തലയോട്ടിയിൽ
വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.നെഞ്ചിൽ മുറിവുകൾ ഉണ്ട്.ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും നിരവധി മുറിവുകൾ

മൃതദേഹത്തിൽ വലതു കണ്ണ് ഇല്ല. കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരത്തിലും വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.രണ്ട് സ്ത്രീകളുടെയും ശരീരത്തിൻറെ പല ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ട്.കുക്കികൾ കൊലപ്പെടുത്തിയ
മെയ്തയ് വിഭാഗത്തിലെ ആറുപേരിൽ മൂന്നുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്തുവന്നത്

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ, കൊ​ല്ലം, എറണാകുളം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലു​ക​ൾ എന്നിവി​ട​ങ്ങ​ളി​ലാ​ണ് ജ​യി​ൽ ച​പ്പാ​ത്തി നി​ർ​മി​ക്കു​ന്ന​ത്.
13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്‌ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.