ശാസ്താംകോട്ട:ശൂരനാട് തെക്ക് മുണ്ടകത്തറ ഭാഗത്ത്
വയോധികയെ പള്ളിക്കലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് തെക്ക് കിടങ്ങയം വടക്ക് പാലത്തുണ്ടിൽ പരേതനായ വിക്രമൻ്റെ ഭാര്യ ജാനമ്മയാണ് (84) മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ പള്ളിക്കലാറ്റിൽ മുണ്ടകത്തറ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.മക്കൾ:പുരുഷോത്തമൻ, ചന്ദ്രിക,സുജാത,വിശാല,ജഗത,ലീല,
അശ്വതി,സുധ.
ശൂരനാട് തെക്ക് മുണ്ടകത്തറ ഭാഗത്ത് വയോധികയെ പള്ളിക്കലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പാനില്‍ പുതിയ പണി വരുന്നു, എന്താണ് പാന്‍ 2.0?
ന്യൂഡല്‍ഹി. ആദായ നികുതി വകുപ്പിന്റെ പാന്‍ 2.0 എന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എല്ലാ ഗവണ്‍മെന്റ് ഏജന്‍സികളുടെയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കായുള്ള സ്ഥിരം അക്കൗണ്ട് നമ്പര്‍ ഒരു ‘പൊതു ബിസിനസ് ഐഡന്റിഫയര്‍’ ആക്കുകയാണ് പാന്‍ 2.0 വഴി ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പാന്‍ ഉടമകള്‍ അവരുടെ കാര്‍ഡുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്ഗ്രേഡ് ചെയ്യുന്നതോടെ തിരിച്ചറിയലിന്റെയും വിവരങ്ങളുടെയും ശക്തമായ ഉറവിടമായി പാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ തന്നെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍ 2.0 പദ്ധതിയുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് 78 കോടിയോളം പേര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ എല്ലാവരും പാന്‍ കാര്‍ഡുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് നമ്പര്‍ മാറും എന്ന ആശങ്ക വേണ്ട. പാന്‍ കാര്‍ഡ് നമ്പര്‍ മാറുന്നില്ല എങ്കിലും എല്ലാവരും അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്നത് സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ടാപ്പിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ടാപ്പിംഗ് തൊഴിലാളി ആയൂരിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
തേവന്നൂർ വയണാമൂല അഭിഷേക് ഭവനിൽ 55 വയസ്സുള്ള ബാബുവാണ് ആയൂരിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ആയൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
നാലുദിവസമായി ടാപ്പിങ് ജോലിക്ക് വരാഞ്ഞതിനെ തുടർന്ന് വീട്ടുടമ യെ വിളിച്ച് വിവരം തിരക്കിയതിനെ തുടർന്നാണ് വീട് പരിശോധിച്ചപ്പോൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
ക്യാബിനിൽ വെച്ച് പോലീസുകാരൻ കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ് എച്ച് ഒയെ സ്ഥലം മാറ്റി
തൃശൂർ:
സഹപ്രവർത്തകനായ പോലീസുകാരൻ സ്‌റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കി നിന്ന സംഭവത്തിൽ എസ് എച്ച് ഒയ്‌ക്കെതിരെ നടപടി. തൃശ്ശൂർ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ കെജി കൃഷ്ണകുമാറിനെ സിറ്റി പോലീസ് കമ്മീഷണർ സ്ഥലം മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷെഫീക്കാണ് കുഴഞ്ഞുവീണത്.
സ്റ്റേഷനിലെ മറ്റ് പോലീസുകാരാണ് ഷെഫീക്കിനെ പരിചരിച്ചത്. ഷെഫീക്കിനെ കൃഷ്ണകുമാർ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതും ഷെഫീക്ക് കുഴഞ്ഞുവീണതും. തൊട്ടുമുന്നിൽ ഷെഫീക്ക് വീണ് കിടന്നിട്ടും കൃഷ്ണകുമാർ തിരിഞ്ഞുനോക്കിയില്ല
മറ്റ് പോലീസുകാരെത്തിയാണ് ഷെഫീക്കിനെ പുറത്തേക്ക് എടുത്തത്. സംഭവത്തിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കമ്മീഷണർ പരിശോധിച്ചിരുന്നു. തുടർന്നാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം വകുപ്പുതല നടപടികളിലേക്ക് കടക്കും.
അദാനി ക്കെതിരായ അഴിമതി ആരോപണത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ്
ന്യൂഡെല്‍ഹി. അദാനി ക്കെതിരായ അഴിമതി ആരോപണത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ്. ആദാനി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും തുടർച്ചയായി രണ്ടാം ദിവസവും തടസ്സപ്പെട്ടു. അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി.
ഗൗതം അദാനി ക്കെതിരായ കുറ്റപത്രം സമ്മതിച്ചു അദാനി ഗ്രൂപ്പ് എന്നാൽ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല എന്നും വിശദീകരണം.
ഗൗതം അദാനിക്കും എതിരെ ഉയർന്ന അഴിമതി ആരോപണം പാർലമെന്റിന്റെ ഇരു സഭകളെയും തുടർച്ചയായി രണ്ടാം ദിവസവും പ്രക്ഷുബ്ധമാക്കി. ലോകസഭ സമ്മേളിച്ച ഉടൻതന്നെ പ്രതിപക്ഷ ബഹളമുയർത്തിയതോടെ സഭ തടസ്സപ്പെട്ടു.12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നു, നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
അദാനി വിഷയം ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസുകൾ ചെയർമാൻ തള്ളിയതോടെ, പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭയും പിരിഞ്ഞു.മുതിർന്ന കോണ്ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇന്ന് രാജ്യസഭയി വിഷയം ഉന്നയിച്ചത്.
അദാനിയെ സർക്കാർ സംരക്ഷിക്കുകയാണെന്നും അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സഭക്ക് പുറത്തുവച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചു.അദാനിക്കെതിരായ അമേരിക്കയിലെ കുറ്റപത്രത്തിൽ സെക്യൂരിറ്റീസ്തട്ടിപ്പ് ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള 3 കുറ്റങ്ങൾ ചുമത്തിയതായി അദാനി ഗ്രൂപ്പ് സമ്മതിച്ചു.
എന്നാൽ ഗൗതം അദാനി, സാഗർ അദാനി, വിനീത് ജയിൻ എന്നിവർക്ക്
എതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
അസം സ്വദേശിയായ യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതി ആരവിപ്പോഴും ഇരുട്ടില്‍
ബംഗളൂരു. അസം സ്വദേശിയായ യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതി ആരവിനായി അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം കണ്ണൂർ സ്വദേശി ആരവ് അപാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു
കൊലപാതകത്തിന് ശേഷം ആരവ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യമാണിത്… തുടർന്ന് ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിലെത്തി. ക്യാബ് ഡ്രൈവർ ആരവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷം ആരവ് ട്രെയിൻ കയറി രക്ഷപ്പെട്ടു എന്നാണ് പൊലീസിന്റെ നിഗമനം.
എങ്കിൽ എങ്ങോട്ട് പോയി എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. കേരള പൊലീസിന്റെ സംഘം ആരവിന്റെ വീട്ടിലും, ബന്ധുവീട്ടിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ അവിടെയൊന്നും ആരവ് എത്തിയിട്ടില്ല. കർണാടക പൊലീസും കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപാർട്ട്മെന്റിലെ മുറിയിൽ നിന്ന് കൊലക്ക് ഉപയോഗിച്ച കത്തിയും ഒപ്പം ചാക്കും, കയറും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി പുറത്ത് ഉപേക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. ഇത് സാധിക്കാത്തതോടെയാണ് ആരവ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടത്. പ്രണയ ബന്ധത്തിലുണ്ടായ തർക്കം മാത്രമാണോ കൊലക്ക് കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
തൃപ്രയാറിൽ തടിലോറി കയറിയുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു
തൃശ്ശൂർ. തൃപ്രയാറിൽ തടിലോറി കയറിയുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ ജാൻസി , ദേവേന്ദ്രൻ , ചിത്ര തുടങ്ങിയവരാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലുള്ളത്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ ജോസിനെയും ക്ലീനർ അലക്സിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും ഗതാഗത കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഇന്നലെ പുലർച്ചയുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച അഞ്ചു പേർക്കൊപ്പം ആണ് പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള
ജാൻസിയുടെ നില അതീവ ഗുരുതരമാണെന്നും രവീന്ദ്രന്റെയും ചിത്രയുടെ അവസ്ഥ ഗുരുതരമാണെന്നുമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയ ജാൻസിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. അപകടത്തിൽപ്പെട്ട് കൂടുതൽ സമയം ചോര വാർന്നതും നിരവധി മുറിവുകൾ ഉണ്ടായതുമാണ് ഇവരുടെ പരിക്കുകൾ ഗുരുതരമാക്കിയത്. ദേവേന്ദ്രന്റെയും ചിത്രയുടെയും പരിക്കുകൾ ഗുരുതരം ആണെങ്കിലും ആരോഗ്യ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. ആറു വയസ്സുകാരി ശിവാനി , രമേശ് , വിജയ് എന്നിവരും ചികിത്സയിൽ തുടരുന്നുണ്ട്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ കണ്ണൂർ ആലങ്ങോട് സ്വദേശി ജോസ് , ക്ലീനർ അലക്സ് എന്നിവരെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. മനപ്പൂർവമായ നരഹത്യ , മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ പ്രതികളെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. വേഗത്തിൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തിൽ വിശദമായ അന്വേഷണം തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
നഴ്സിങ് വിദ്യാർത്ഥി അമ്മുവിൻ്റെ മരണം;പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തു. പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പത്തനംതിട്ട ഡിവൈഎസ്പി ഇനി അന്വേഷണ ചുമതല നിർവ്വഹിക്കും. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര സെപ്ഷ്യൽ ജയിലിലേക്ക് ഇവരെ മാറ്റും.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസിൻ്റെ റിമാൻറ് റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർത്ഥികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.
നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി
കണ്ണൂര്‍ .എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി. ഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ സത്യവാങ്മൂലം സമർപ്പിക്കണം. അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
രാവിലെ കേസ് പരിഗണിച്ച വേളയിൽ ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി വ്യക്തമാക്കി. പിന്നാലെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശമുണ്ട്.
അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും കുറ്റപത്രം നല്‍കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.



































