Home Blog Page 1827

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നൽകിയില്ല. വ്യോമയാന നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.

ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

കൊല്ലത്ത് കാറിടിച്ച് റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; 51കാരിക്ക് ദാരുണാന്ത്യം

കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറിയിറങ്ങി മരിച്ചു. മുരുക്കുമണ്ണിൽ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)യാണ് മരിച്ചത്. കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്ന് ചടയമംഗലത്തേക്കു വരുകയായിരുന്ന കാർ ആണ് ഷൈലയെ ഇടിച്ചത്. ലോറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി നിർത്താതെ പോയി. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ ലാപ്‌സായ 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായവര്‍ക്ക് സീനിയോറിറ്റി ഉള്‍പ്പടെ രജിസ്ട്രഷന്‍ പുതുക്കുന്നതിന് 2025 മാര്‍ച്ച് 18 വരെ അവസരം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും, ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിംഗ് ‘ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലി വിടുതല്‍/ രാജി വച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍/ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍/ജില്ലാമെഡിക്കല്‍ ഓഫീസര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി നല്കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും അനുകൂല്യം ലഭിക്കും.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0474 2747599.

ശാസ്താംകോട്ടയില്‍ തൊഴിലാളി അടിയേറ്റ് മരിച്ചു

ശാസ്താംകോട്ട. പെയിന്‍റിംങ് തൊഴിലാളി അടിയേറ്റ് മരിച്ചു. കൊല്ലം അയത്തിൽ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്.പ്രതി അയത്തിൽ സ്വദേശി രാജു (52)പൊലീസ് കസ്റ്റഡിലുണ്ട്
ഇന്ന് പുലർച്ചെ ക്ഷേത്ര സദ്യാലയത്തിന് സമീപം വച്ചായിരുന്നു സംഭവം. സംഭവ സമയം കോൺട്രാക്ടറുടെ മകനും ഉണ്ടായിരുന്നു
കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിൽ വാക്ക് തർക്കമുണ്ടായ ശേഷം മുന്നോട്ട് നടക്കവേ പ്രതി വലിയ പൈപ്പുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു . പരുക്കേറ്റയാളെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ക്ഷേത്ര സദ്യാലയത്തിലെ പെയിന്‍റിംങ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന്‍ കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.

വാർത്താനോട്ടം

വാർത്താ നോട്ടം

2024 ഡിസംബർ 25 ബുധൻ

തിരുപിറവിയുടെ സന്തോഷം പങ്ക് വെച്ച് ഇന്ന് ക്രിസ്തുമസ്, എല്ലാ മാന്യ വായനക്കാർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ക്രിസ്തുമസ് ആശംസകൾ

BREAKING NEWS

?കൊല്ലം നിലമേൽ മരുക്കുമണിൽ പ്രഭാത സവാരിക്കിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിച്ച് തെറിച്ചുവീണ സ്ത്രീ ലോറി കയറി മരിച്ചു.

?ഇന്ന് രാവിലെ 6 നായിരുന്നു അപകടം, മുരുക്കുമൺ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.

?സംഘർഷത്തെ തുടർന്ന് ഡൽഹി അമൻ നഗറിൽ വെടിവെയ്പ്പ്, രണ്ട് പേർക്ക് പരിക്ക്

?തിരുവല്ല കുമ്പനാട്ട് കാരൾ സംലത്തിന് നേരെ 10 അംഗ സംഘത്തിൻ്റെ ആക്രമണം, സ്ത്രീകളടക്കം 8 പേർക്ക് പരിക്ക്, സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

? രാജസ്ഥാനിൽ കുഴൽ കിണറ്റിൽ വീണ മൂന്നര വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു.

?കോന്നിയിൽ കാർ മതിലിച്ച് 3 പേർക്ക് പരിക്ക്,
ഒരാളുടെ നില ഗുരുതരം

?ഡൽഹിയിൽ മൂടൽമഞ്ഞ് തുടരുന്നു, ദൃശ്യപരിധി 100 മീറ്ററായി കുറഞ്ഞു

?വനനിയമ ഭേദഗതി കരട് സബ്ജ്റ്റ് കമ്മിറ്റിക്ക് വിടും,പൊതുജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കും

?കേരളീയം?

?കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബീഹാറിലേക്ക് മാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും.

?പാലക്കാട് ജില്ലയിലെ തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു.

?ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

?2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

?സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് നാളെ വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

? കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവര്‍ക്കെതിരെയാണ് ചുമത്തിയത്.

? ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം അന്തര്‍ സംസ്ഥാന തര്‍ക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളത്തിനും തമിഴ്‌നാടിനുമാണ് നിര്‍ദേശം.

? ആലപ്പുഴ ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്.

? കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.

?? ദേശീയം ??

?2040-ഓടെ ചന്ദ്രനില്‍ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നല്‍കിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പറക്കും എന്നും അദ്ദേഹം പറഞ്ഞു.

? 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്.

? ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്.

? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ.

?? അന്തർദേശീയം ??

? ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം ക്രിസ്മസ് കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു.

?ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്.

? കായികം ?

? വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 103 പന്തില്‍ 115 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്.

? അടുത്തവര്‍ഷം ഫെബ്രുവരി 19-ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂള്‍ ഐസിസി പുറത്തുവിട്ടു. കറാച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും.

?ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യന്‍ഷിപ്പ്. ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

?ദുബായില്‍വെച്ചാ
യിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. ഗ്രൂപ്പ് എ-യില്‍ പാകിസ്താന്‍, ഇന്ത്യ, ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബി-യില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളുമാണുള്ളത്.

കൊല്ലത്ത് ബോട്ടുകളില്‍ പരിശോധന; പത്ത് ബോട്ടുകള്‍ക്കെതിരെ നടപടി

കൊല്ലം: ജില്ലയില്‍ നിയമം പാലിക്കാതെ സര്‍വിസ് നടത്തിയ പത്ത് ബോട്ടുകള്‍ക്കതിരേ നടപടി. ഇന്‍ലാന്റ് വെസല്‍ നിയമപ്രകാരം മതിയായ രേഖകളില്ലാത്ത ബോട്ടുകള്‍ക്കെതിരേയാണ് നടപടിയെടുത്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ പിഴയീടാക്കായി. ഹൗസ് ബോട്ട്, ശിക്കാരി ബോട്ട്, സ്പീഡ് ബോട്ട് എന്നിങ്ങനെ 29 ബോട്ടുകളിലാണ് പരിശോധന നടത്തിയത്. കൊല്ലം പോര്‍ട്ട് കണ്‍സര്‍വറ്റര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാരിടൈം ബോര്‍ഡ് ജീവനക്കാര്‍ പൊലിസ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ഗൃഹനാഥനെ വെട്ടിക്കൊന്നു

ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ ഷാജഹാനാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി.
താഴെവെട്ടുര്‍ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത് എന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല: മണ്ഡല പൂജാദിവസമായ നാളെ സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം എ അജിത്കുമാറും അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ഭക്തര്‍ ഇത് ഏറ്റെടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജ.

അര്‍ലേക്കര്‍ ആരിഫിന് പകരക്കാരന്‍,ശരിക്കും പകരക്കാരന്‍

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്. ബല്യകാലം മുതൽ ആർ എസ്സ് എസ്സി ന്റെ ഭാഗമായിയുന്നയാളാണ് രാജേന്ദ്ര അർലേക്കർ. കോണ്ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും, എൻ ഡി എ ഭരണമുള്ള ബീഹാറിലെയും ഗവർണറായ അനുഭവ ബലത്തോടെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

മലയാളിയായ പി എസ് ശ്രീധരൻ പിള്ള ഗോവയിൽ ഗവർണറായി ഇരിക്കുമ്പോഴാണ് ഗോവ സ്വദേശിയായ
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവർണർ ആയി എത്തുന്നത്.അടിമുടി രാഷ്ട്രീയക്കാരനാണ് രാജേന്ദ്ര അർലേക്കർ,
1954 ഏപ്രിൽ 23 ന് പനാജിയിലാണ് ജനനം,പിതാവ് വിശ്വനാഥ് അർ ലേക്കർ ജനസംഘം നേതാവായിരുന്നു.
ബാല്യം മുതൽ ആർ എസ് എസ് ന്റ ഭാഗമായി വളർന്ന അർലേക്കർ

1989 ൽ ശ്രീപദ് നായികിനൊപ്പം ആർ എസ് എസ് ൽ നിന്നും ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടു. 2000 മുതൽ 2006 വരെ സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചു. ഗോവയിൽ ബിജെപിക്ക് അടിത്തറപാകുന്നതിൽ, മനോഹർ പരി ക്കറി നൊപ്പം നിർണ്ണായക പങ്കു വഹിച്ച അർലേ ക്കർ രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, സ്പീക്കർ പദവിയും, വനം പരിസ്ഥിതി മന്ത്രി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

മനോഹർ പരിക്കർ പ്രതിരോധ മന്ത്രിയായപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ട പേരാണ് അർലേക്കറുടേത്. 2021 ജൂലൈ യിൽ ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിന്റ ആറുമാസം മുമ്പാണ് സംസ്ഥാനത്തെ ഗവർണറായി നിയോഗിച്ചത്.

2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണർ സ്ഥാനത്തെത്തിയ,രാജേന്ദ്ര അർ ലേക്കറാണ് എൻ ഡി എ യിൽ തിരിച്ചെത്തിയ നിതീഷ് കുമാറിന് സത്യ വാചകം ചൊല്ലി നൽകിയത്. ക്രിസ്ത്യൻ വിഭാഗവുമായി ബിജെപി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതിനിടെ ഗോവയിലെ ക്രൈസ്തവ വിഭാഗവുമായി ഏറെ അടുപ്പമുള്ള രാജേന്ദ്ര വിശ്വനാഥ് അർലേക്കർറിനെ കേരളത്തിലേക്ക് അയക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി

വർക്കല. 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണി യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘവുമായി വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. പ്രതികൾ കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ഷാജഹാന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ