കൊല്ലം: ഭരണകൂടത്തിന്റെ നിസംഗതയുടെയും, അനാസ്ഥയുടെയും ഇരയാണ് പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യ എന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. 11 ദിവസമായി വെള്ളം കുടി മുട്ടിയ കൊല്ലം ജനത അനുഭവിക്കുന്ന ദുരിതം ഉദ്യോഗസ്ഥരുടെയും, ഭരണകൂടത്തിന്റെയും കെടുകാര്യസ്ഥതയുടെ ഫലമാണ്. കൊല്ലം നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിന്റെ കാലപ്പഴക്കം നിർണയിച്ച് പ്രതിവിധി കണ്ടെത്താതെ അലഭാവം കാണിച്ച ഉദ്യോഗസ്ഥരാണ് ഈ ദുരിതത്തിന് ഉത്തരവാദികൾ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം സന്ധ്യയുടെ കുടുംബത്തെ സഹായിക്കുന്നതിനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാത്തതിനെതിരെ ആർഎസ്പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റിനുമുൻപിൽ ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടഞ്ഞ പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.
ഉപരോധ സമരത്തിൽ ആർ എസ് പി ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ അധ്യക്ഷനായി. ഷിബു ബേബീ ജോൺ ഉപരോധ സമരം ഉദ്ഘാടനം ചെയ്യ്തു. ബി. രാജേന്ദ്രപ്രസാദ്, ഇടവനശേരി സുരേന്ദ്രൻ, സി പി സുധീഷ് കുമാർ, ജി വേണുഗോപാൽ, റാം മോഹൻ, വിഷ്ണു മോഹൻ, സി ഉണ്ണികൃഷ്ണൻ, ഉല്ലാസ് കോവൂർ, ജസ്റ്റിൻ ജോൺ, ആർ അജിത്ത്കുമാർ, മുംതാസ്, ജയലക്ഷമി, കെ രാജി, ഫെബി സ്റ്റാലിൻ, സുഭാഷ് കല്ലട,
തുടങ്ങിയവർ നേതൃത്വം നൽകി.
സന്ധ്യ ഭരണകൂട
അനാസ്ഥയുടെ ഇര:
ഷിബു ബേബീ ജോൺ
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ പോലിസുകാര്‍ പിടിയില്‍
കൊച്ചി: അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പോലിസുകാര്‍ പിടിയില്‍. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനാമിയാണ് ഇരുവരും. അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യം കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ് അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നത്. കസ്റ്റമേഴ്സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു. അവിടെ തന്നെയാണ് മുഖ്യസൂത്രധാര രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപോയഗിച്ചത്’ എസ്എച്ച്ഒ രതീഷ് പറഞ്ഞു.
ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. ലോഡ്ജ് കേന്ദ്രീകരിച്ച നടത്തിയ അനാശാസ്യത്തിന്റെ അടിസ്ഥാനത്തില്‍ രശ്മിയെയും സഹായിയെയും ഒക്ടോബര്‍ മാസത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പൊലിസുകാരിലേക്ക് എത്തിയത്. ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി.
അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന വിഹിതം പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നുണ്ടായിരുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് പൊലിസുകാരും രശ്മിയും തമ്മില്‍ നടന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും പൊലിസ് പരിശോധിക്കുന്നു.
യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് സ്വദേശിയായ സിദ്ധാര്‍ഥുമായുള്ള മുന്‍വിരോധമാണ് അക്രമണത്തിന് കാരണമായത്.
തിങ്കളാഴ്ച വെളുപ്പിന് കാശിനാഥന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്‌സിപിഒ ഹാഷിം, സിപിഒ ഷാലു, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്ന സമരം അപഹാസ്യമെന്ന് ഭരണസമിതി
ശാസ്താംകോട്ട:ശാസ്താംകോട്ട തടാകതീരത്തെ പുതുശേരിമുകൾ ഭാഗത്തു നിന്നും മണ്ണെടുക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് ജില്ലാ ജിയോളജിസ്റ്റ് അനുമതി നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡൻ്റിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ യുഡിഎഫ് നടത്തുന്ന സമരം അപഹാസ്യമാണെന്ന് ഭരണസമിതി ആരോപിച്ചു.അഞ്ച് സെൻ്റ് വസ്തുവിൽ വീട് വയ്ക്കുന്നതിനാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ അനുമതി നൽകിയത്.ഇതിന് ഭരണസമിതിയുടെ അനുവാദം ആവശ്യമില്ല.ഇതിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട സ്ഥലത്തെ മണ്ണെടുത്തു മാറ്റാനുള്ള അപേക്ഷ ജിയോളജിക്ക് നൽകുകയും അവർ നിരസിക്കുകയും ചെയ്തു.എന്നാൽ വ്യക്തി കോടതിയെ സമീപിക്കുകയും അനുമതി സമ്പാദിക്കുകയും ചെയ്തു.ഒടുവിൽ ജിയോളജിയുടെ അനുമതി നേടിയ വിവരം ആദ്യമറിഞ്ഞത് കോൺഗ്രസ് ജനപ്രതിനിധികളാണ്.ഭരണസമിതിയുടെ മുമ്പാകെ വിഷയം വന്നയുടൻ വീട് വെക്കാൻ നൽകിയ പെർമിറ്റ് റദ്ദാക്കുകയുണ്ടായി.പിന്നീട് കളക്ടറെ സമീപിച്ച് ജിയോളജിയുടെ പെർമിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ ഒന്നാകെയാണ് ആവശ്യപ്പെട്ടത്.കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജിയോളജി പെർമിറ്റ് പിവൻവലിക്കുകയും ചെയ്തു.വീടിന്റെ ഉടമയെയോ മണ്ണെടുക്കാൻ ശ്രമിക്കുന്ന വ്യക്തികളെയോ പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി അംഗങ്ങൾക്കറിയില്ല. യാഥാർത്ഥ്യം ഇതായിരിക്കെ ഭരണസമിതിക്കെതിരെ കള്ളക്കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്ന മണ്ണ് മാഫിയ- യുഡിഎഫ് കൂട്ട്‌കെട്ടിനെതിരെ ജനം പ്രതികരിക്കും.പഞ്ചായത്തിലെ
നടുവിലക്കര വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്ത് പോയ യുഡിഎഫ് പരാജയം മറച്ചു വയ്ക്കാനും 4 വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ എൽഡിഎഫ് ഭരണസമിതിയെ കരിവാരിതേയ്ക്കാനുമുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും വൈസ് പ്രസിഡന്റ് എൽ.സുധ,സ്റ്റാന്റിംഗ് കമ്മിറ്റി
അധ്യക്ഷരായ കെ.സുധീർ,ഉഷാലയം ശിവരാജൻ,ജെ.അംബികാകുമാരി,
അംഗങ്ങളായ ഷീലാകുമാരി,
റ്റി.ശിവരാജൻ,എസ്.സിന്ധു,
സുനിതാദാസ് എന്നിവർ പറഞ്ഞു.
സൈബര്‍ തട്ടിപ്പിലൂടെ കൊച്ചിക്കാരിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത പ്രതിയെകൊല്‍ക്കത്തയിലെത്തി പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: സൈബര്‍ തട്ടിപ്പിലൂടെ കൊച്ചിക്കാരിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്‌ണോയിയെ ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.
കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരാണ് തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്‌ണോയിയെ പൊലീസ് കൊല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊല്‍ക്കത്തയിലിരുന്നുകൊണ്ടാണ് രംഗന്‍ ബിഷ്‌ണോയി കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബര്‍ തട്ടിപ്പിലൂടെ നാലരക്കോടി രൂപയാണ് കൊച്ചി സ്വദേശിനിയില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്.
മാനസിക പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുള്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള ആലോചനയില്ല. ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സംശയം അമീറുള്‍ പരിശോധനയ്ക്കിടെ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ മനഃശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ധര്‍, ന്യൂറോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അമീറുള്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017 മുതല്‍ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. ജോലിയില്‍ കൃത്യമാണെന്നും ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു
ശാസ്താംകോട്ട:ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തിങ്കളാഴ്ച തുടക്കമായി.സപ്താഹത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര,സാംസ്കാരിക സമ്മേളനം, ഭദ്രദീപ പ്രതിഷ്ഠ എന്നിവ നടന്നു.സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യജ്ഞാചാര്യൻ ശ്രീകണ്ഠ ശങ്കരദാസ് ഭദ്രദീപ പ്രതിഷ്ഠ നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,ക്ഷേത്ര കമ്മിറ്റി ചെയർമാൻ തോട്ടുവാ മുരളി,രക്ഷാധികാരി പ്രസന്നൻ വില്ലാടൻ,കൺവീനർ വി.ശാന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, ഭാഗവത പാരായണം,ആചാര്യ പ്രഭാഷണം,നരസിംഹാവതാരം, വാമനാവതാരം,ശ്രീകൃഷ്ണ അവതാരം,ഉണ്ണിയൂട്ട്,ഗോവിന്ദ പട്ടാഭിഷേകം, എന്നിവ നടക്കും.29ന് വൈകിട്ട് 3.30ന് അവഭൃഥസ്താന ഘോഷയാത്രയുടെ സപ്താഹം സമാപിക്കും.
എളളു കൃഷി വ്യാപന പദ്ധതിയുടെ വിത്ത് വിത
ശൂരനാട് .കർഷക കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാട്ടുകര വികസന ഏജൻസിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ നെടിയ പാടം ഏലായിൽ നടപ്പിലാക്കുന്ന എളളു കൃഷി വ്യാപന പദ്ധതിയുടെ വിത്ത് വിത ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.സുഭാഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻപിള്ള ദേശീയ ശാസ്ത്ര വേദി ജില്ലാ ചെയർമാൻ സചീന്ദ്രൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാനും നെടിയ പാടം ഏലാ സമിതി പ്രസിഡൻറുമായ മഠത്തിൽ രഘു എന്നിവർ സമീപം
സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്
തിരുവനന്തപുരം. സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി.
പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെ പാമ്പിനെ
കണ്ടത്.പരിഭ്രാന്തരായ ജീവനക്കാർ
ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ പാമ്പിനെ അടിച്ചു കൊന്നു.പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.ഇതേ കെട്ടിടത്തിൽ
തന്നെയുള്ള ജലവിഭവ വകുപ്പ് ഓഫീസിന്റെ
ഇടനാഴിയിൽ രണ്ടു ദിവസം മുൻപ്
പാമ്പിനെ കണ്ടിരുന്നു.എന്നാൽ പാമ്പിനെ
പിന്നീട് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.









































