കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ചാണ് നടപടി. കാര്‍ണിവല്‍ കമ്മിറ്റി നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ണിവല്‍ റാലി ഉള്‍പ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോര്‍ട്ട്‌കൊച്ചി ഡെപ്യൂട്ടി കളക്ടര്‍ കെ മീര IAS ആണ് ഇക്കാര്യം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.
മദ്യപാനം വിലക്കിയാൽ പാർട്ടിയിലേക്ക് ആളെ കിട്ടുമോ, സിപിഐ അണികള്‍ ആശങ്കയില്‍, പിരിവും പ്രശ്നമാവും
തിരുവനന്തപുരം.പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന
നിർദേശം കർശനമായി നടപ്പാക്കാൻ സി.പി.ഐ
ഈ നിർദ്ദേശം അടങ്ങുന്ന പെരുമാറ്റച്ചട്ടത്തിന് പാർട്ടി
സംസ്ഥാന കൌൺസിൽ അംഗീകാരം നൽകി.
നേതാക്കൾ മദ്യപിച്ച് പൊതുജനമധ്യത്തിൽ
അവമതിപ്പ് ഉണ്ടാക്കുന്നവിധം പെരുമാറരുതെന്നാണ്
നിർദ്ദേശം.മദ്യപാനം വിലക്കുന്നതിലെ പ്രായോഗികത
കൌൺസിൽ അംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും
തീരുമാനം മാറിയില്ല.പാർട്ടി നേതാക്കളുടെ ഒറ്റയ്ക്കുളള
പിരിവും വിലക്കിയിട്ടുണ്ട്.
പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും നേരത്തെ
തന്നെ പെരുമാറ്റച്ചട്ടം നിഷ്കർഷിച്ചിട്ടുളള പാർട്ടിയാണ്
സി.പി.ഐ.നിലവിലുളള പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി
വരുത്തി കൊണ്ടാണ് മദ്യപാനം അടക്കമുളള ദുശീലങ്ങൾക്ക്
എതിരായ നിലപാട് കർശനമാക്കിയത്.സി.പി.ഐ അംഗങ്ങളും
നേതാക്കളും മദ്യപിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.
മദ്യവർജനം നയമായി സ്വീകരിക്കാമെങ്കിലും മദ്യപാനം
വിലക്കുന്നത് എത്രത്തോളം പ്രായോഗികമാകും എന്നാണ്
സംസ്ഥാന കൌൺസിൽ അംഗങ്ങൾ ഉന്നയിച്ച ചോദ്യം.
താഴെത്തട്ടിൽ തൊഴിലാളികൾ അടക്കമുളളവർ
അംഗങ്ങളായ ഘടകങ്ങളിൽ എങ്ങനെ നടപ്പാക്കും.
മദ്യപാനം വിലക്കിയാൽ പാർട്ടിയിലേക്ക് ആളെ കിട്ടുമോ
എന്നും പ്രതിനിധികൾ ചോദിച്ചു.താഴെത്തട്ടിലുളളവർക്ക്
അൽപം ഇളവാകാമെന്ന് സമ്മതിച്ച നേതൃത്വം നേതാക്കൾ
മദ്യപിക്കരുതെന്ന നിർദ്ദേശത്തിൽ അയവ് വരുത്തിയില്ല.
മദ്യപിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന
പെരുമാറ്റത്തിൽ നിന്ന് നേതൃത്വം പിന്മാറണമെന്നാണ്
നിർദ്ദേശം.പാർട്ടിയുടെ വിവിധ ആവശ്യങ്ങൾക്കുളള
പണസമാഹരണത്തിനും കർശനമായ നിയന്ത്രണം
കൊണ്ടുവന്നു.പിരിവിന് പാർട്ടിയുടെ പെരുമാറ്റ ചട്ടവും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നാണ്
പുതിയ നിർദ്ദേശം.നേതാക്കളുടെ ഒറ്റയ്ക്കുളള പിരിവ്
വിലക്കി. നേതാക്കൾ ഒരുമിച്ച് മാത്രമേ സംഭാവന
സ്വീകരിക്കാൻ പാടുളളു. ഘടകങ്ങൾ തീരുമാനിച്ച് മാത്രമേ പിരിവി്ന് ഇറങ്ങാവൂ. കളങ്കിത വ്യക്തികളിൽ നിന്നോ
സ്ഥാപനങ്ങളിൽ നിന്നോ സംഭാവന സ്വീകരിക്കുമെന്നും കർശന നിർദ്ദേശമുണ്ട്.ഒരാളിൽ നിന്നോ സ്ഥാപനത്തിൽ
നിന്നോ സ്വീകരിക്കാവുന്ന പരമാവധി തുക
വർദ്ധിപ്പിച്ചിട്ടുണ്ട്.ബ്രാഞ്ചുകൾക്ക് പരമാവധി 3000
രൂപയും ലോക്കൽ കമ്മിറ്റികൾക്ക് 10000 രൂപയും
മണ്ഡലം കമ്മിറ്റികൾക്ക് 50000 രൂപയും ജില്ലാ
കമ്മിറ്റികൾക്ക് 1ലക്ഷം രൂപയും ഒരാളിൽ നിന്ന്
സ്വീകരിക്കാം
അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനു വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്
ആലപ്പുഴ. അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനു വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്.
ഓരോ അവയവവങ്ങൾക്കും വ്യത്യസ്ത പ്രായങ്ങളിൽ വിദഗ്ദ്ധ ചികിത്സ വേണമെന്നും മെഡിക്കൽ ബോർഡ്. അതെസമയം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമായിട്ടും തുടർ ചികിത്സ ആരോഗ്യ വകുപ്പ് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ലെന്ന് കുടുംബം..
കുഞ്ഞിന്റെ ചികിത്സയും ആരോഗ്യനിലയും വിലയിരുത്താൻ വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ അബ്ദുൽസലാമിന്റെ നേതൃത്വത്തിൽ ആയിരുന്നു മെഡിക്കൽ ബോർഡ് ചേർന്നത്.
ഏതു നിമിഷവും കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിച്ചു.
കുഞ്ഞിന് 5 വയസ്സുവരെ മികച്ച പരിചരണം ആവശ്യമാണ്. നാലാം വയസ്സിൽ ഹൃദയ ശാസ്ത്രക്രിയ നടത്തണം. കുഞ്ഞ് വളർന്ന ശേഷം കാലിനും വിദഗ്ദ്ധ ചികിത്സ വേണം.
കുഞ്ഞിന് ഇപ്പോഴും ശ്വസിക്കാൻ പ്രയാസമുണ്ട്..നേരെ കിടത്തിയാൽ ന്യൂമോണിയ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിച്ചു. എന്നാൽ കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു
കുഞ്ഞിന്റെ ജനിച്ചിട്ട് 46 ദിവസങ്ങൾക്കുശേഷമാണ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പരിശോധന നടത്തി മെഡിക്കൽ ബോർഡ് വ്യക്തത വരുത്തിയത്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുക, വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, കുഞ്ഞിന്റെ ചികിത്സ പൂർണമായി സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുഞ്ഞിന്റെ രക്ഷകർത്താക്കളെയും ഭാഗമാക്കി ആക്ഷൻ കൗൺസിലും രൂപീകരിച്ചിട്ടുണ്ട്.
എം ടിക്ക് സ്മരണാജ്ഞലിയൊരുക്കി കരുനാഗപ്പള്ളിയിലെ ഗ്രന്ഥശാലാ പ്രവർത്തകർ
കരുനാഗപ്പള്ളി. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് അദ്ദേഹത്തിൻ്റെ കൃതികൾ വായിച്ചുകൊണ്ട് വേറിട്ട അനുസ്മരണം ഒരുക്കി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ. ലാലാജി ഗ്രന്ഥശാല ഹാളിൽ നടന്ന എം ടി അനുസ്മരണ ചടങ്ങ് അദ്ദേഹത്തിൻ്റെ രചനകളുടെ അവതരണം കൊണ്ട് വേറിട്ടതായി. രണ്ടാമൂഴം, മഞ്ഞ്, വാരണാസി, വാരിക്കുഴി, അസുരവിത്ത്, നാലുകെട്ട് തുടങ്ങിയ എം ടി കൃതികളുടെ പ്രസക്തഭാഗങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് അനുസ്മരണം സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആമുഖപ്രഭാഷണം നടത്തി.
താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ, ജെ ആർ മീര, വിമൽ റോയ്, എസ് ജി ഗംഗ, രമ്യാലക്ഷ്മി, സുമൻജിത്ത് മിഷ എന്നിവർ വിവിധ കൃതികളുടെ അവതരണം നടത്തി. ആർ രവീന്ദ്രൻപിള്ള അവതരണങ്ങൾ ക്രോഡീകരിച്ചു. തുടർന്ന് ദീപങ്ങൾ തെളിച്ച് എം ടി തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ചടങ്ങുകൾ അവസാനിച്ചത്. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ സജീവ് കൃതജ്ഞത രേഖപ്പെടുത്തി.
നടി ഊര്‍മിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു
മുംബൈ: മറാത്തി നടി ഊര്‍മിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയില്‍ വച്ചായിരുന്നു അപകടം. നടിയ്ക്കും കാര്‍ ഡ്രൈവര്‍ക്കും മറ്റൊരു തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റു. പൊയ്‌സര്‍ മെട്രോ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
ഒരാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചതു കൊണ്ടാണ് നടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ദുനിയാദാരി, ശുഭ്മംഗള്‍ സാവ്ധാന്‍, തി സത്യ കേ കര്‍ത്തേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഊര്‍മിള. നടനും സംവിധായകനുമായ അദിനാഥ് കോത്താരെയാണ് ഊര്‍മിളയുടെ ഭര്‍ത്താവ്.
മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്
മൈനാഗപ്പള്ളി . മുൻ പ്രധാന മന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പഞ്ചായത്ത് അനുശോചനം രേഖപെടുത്തി… ജനപ്രതി നിധികൾ, തൊഴിലുറപ്പ് ജീവനക്കാർ,നൂറു കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഗ്രാമ പഞ്ചായത്തിൽ നിന്നും ആരംഭിച്ച മൗന ജാഥയിൽ പങ്കെടുത്തു..ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, സ്ഥിരം സമിതി അംഗങ്ങളായ R. സജിമോൻ, ഷീബ സിജു,മനാഫ് മൈനാഗപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് P. M. സെയ്ദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം Y ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിറക്കുമേൽ ഷാജി, ലാലി ബാബു,രാധിക ഓമനക്കുട്ടൻ, ബിജികുമാരി Y ഷഹബാനത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി E ഷാനവാസ് എന്നിവർ അനുശോചനം രേഖപെടുത്തി.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
കാസർകോട് മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹം കിട്ടി
2024 ഡിസംബർ 28 ശനി 5.30 PM
?കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ മുന്ന് കുട്ടികൾ മുങ്ങിമരിച്ചു. റിയാസ് (17 ) ,യാസിൻ (13 ) സമദ് (13 ) എന്നിവരാണ് മരിച്ചത്. അമ്മയെ രക്ഷപ്പെടുത്തി.
? കണ്ണൂർ വള്ളിത്തോട് ചരൾ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണൂർ വാരം സ്വദേശികളായ ആൽവിൻ ,വിൻസൻ്റ എന്നിവർ മുങ്ങി മരിച്ചു. മൃതദേഹം ഇരിട്ടി ആശുപത്രിയിലേക്ക് മാറ്റി.
? സമരം ചെയ്യുന്ന കർഷകനേതാവ് ദല്ലേ വാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് നിർദേശം നൽകി.
?ഡോ.മൻമോഹൻ സിങ്ങ് രാജ്യത്തിൻ്റെ : ആദരം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ക്കാരത്തിനും, സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹൂൽ ഗാന്ധി.
?ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം.
?പെരിയക്കേസിൽ അപ്പീൽ പോകുമെന്ന് സി പി എം, വിധി വന്നശേഷം തീരുമാനമെന്നും പാർട്ടി ജില്ലാ നേതൃത്വം.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
2024 ഡിസംബർ 28 ശനി 4.00 PM
?കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരണം. റിയാസ് (17 ) ൻ്റെ മൃതദേഹം കിട്ടി. രണ്ട് കുട്ടികൾക്കായി തിരച്ചിൽ, അമ്മയെ രക്ഷപ്പെടുത്തി.
?കാണാതായ രണ്ട് കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു. ആഴകൂടുതലും കലക്കവെള്ളവും തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി രക്ഷാപ്രവർത്തകർ
?ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം.
?പെരിയക്കേസിൽ അപ്പീൽ പോകുമെന്ന് സി പി എം, വിധി വന്നശേഷം തീരുമാനമെന്നും പാർട്ടി ജില്ലാ നേതൃത്വം.
? സ്ഥാനമൊഴിയുന്ന ഗവർണർക്ക് യാത്രയപ്പ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നാളെ ഉച്ചയ്ക്ക് 12ന് ഗവർണ്ണർ മടങ്ങും.ജനുവരി രണ്ടിന് ബീഹാർ ഗവർണറായി ചുമതലയേൽക്കും.
കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം റോഡ് മുറിച്ച് കടക്കവെ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു… സ്‌കൂട്ടര്‍ ഓടിച്ചത് പതിനാറുകാരന്‍
കൊല്ലം: മുണ്ടയ്ക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ ലാല്‍ പ്രസാദിന്റെ ഭാര്യ സുശീലയാണ് (62) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-നായിരുന്നു അപകടം. വയോധികയെ ഇടിച്ചുവീഴ്ത്തിയെ സ്‌കൂട്ടര്‍യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊല്ലത്തെ തുമ്പ്ര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്‌കൂട്ടര്‍ ഇവരേയും മറ്റൊരു സ്ത്രീയേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല ഇടിച്ച് റോഡില്‍ വീണ സുശീലയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം, വയോധികയെ ഇടിച്ചുവീഴ്ത്തിയെ സ്‌കൂട്ടര്‍ യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലന്‍സ് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഇരുവരും സ്ഥലംവിട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. വയോധികയെ സ്‌കൂട്ടര്‍ ഇടിക്കുന്നതും ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പതിനാറുകാരനാണ് വാഹനം ഓടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തില്ലേരി സ്വദേശിയായ പതിനാറുകാരനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.
ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല
തിരുവനന്തപുരം.സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല.മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്താൻ ശ്രമിച്ച
ആരിഫ് മുഹമ്മദ് ഖാനോട് മമത വേണ്ടെന്നാണ്
സർക്കാരിൻറെ തീരുമാനം.മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു.ദു:ഖാചരണത്തെ തുടർന്ന് രാജ്ഭവൻ
ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി
ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിയുമ്പോഴും
സർക്കാരും ഗവർണറും തമ്മിലുളള ഭിന്നത
തീരുന്നില്ല.സ്ഥാനമൊഴിയുന്ന ഗവർണർമാർക്ക്
സർക്കാർ യാത്രയയപ്പ് നൽകുന്ന പതിവുണ്ട്.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ കാര്യത്തിൽ
ആ പതിവ് തെറ്റിക്കുകയാണ്.നാളെ കേരളം വിടുന്ന
ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്നാണ്
തീരുമാനം.ആരിഫ് ഖാൻെറ മുൻഗാമിയായിരുന്ന ജസ്റ്റിസ് പി സദാശിവത്തിന് ഊഷ്മളമായ യാത്രയയപ്പാണ് സർക്കാർ നൽകിയത്.സർക്കാരിനെ ഇത്രയേറെ പ്രതിസന്ധിയിൽ ആക്കുകയും മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്തുകയും ചെയ്ത ആരിഫ് ഖാന് ഉപചാരപൂർവ്വമുളള
യാത്രയയപ്പ് വേണ്ടെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ മുൻഗാമി ജസ്റ്റീസ്
പി.സദാശിവത്തോട് ഇതായിരുന്നില്ല സമീപനം.ചില
വിഷയങ്ങളിൽ ഭിന്നത ഉണ്ടായിരുന്നെങ്കിലും സദാശിവത്തിന്
സർക്കാർ യാത്രയയപ്പ് നൽകി.രാജഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്കറ്റ് ഹോട്ടലിൽ വെച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സദാശിവത്തിന്
യാത്രയയപ്പ് നൽകിയിരുന്നു.മാസ്കറ്റിലെ യാത്രയയപ്പ്
യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തെ
പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.ഇതുകൂടാതെ വിമാനത്താവളത്തിൽ നേരിട്ട് എത്തി സദാശിവത്തെ യാത്രയാക്കാനും പിണറായി വിജയൻ തയ്യാറായി.
ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങാതെ ആരിഫ്
ഖാൻ നാളെ കേരളം വിടും.രാജ് ഭവൻ ജീവനക്കാർ
യാത്രയയപ്പ് നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും
ഔദ്യോഗിക ദു:ഖാചരണത്തെ തുടർന്ന് വേണ്ടെന്ന്
വെച്ചു. നാളെ ഉച്ചക്ക് 12ന് കൊച്ചിയിലേക്ക് പോകുന്ന
ഗവർണർ അവിടെനിന്ന് ഡൽഹി വഴി ബിഹാറിലേക്ക്
പോകും.ജനുവരി2ന് ബിഹാർ ഗവർണറായി ചുമതലയേൽക്കും.
ആരിഫ് ഖാൻെറ പിൻഗാമി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
ജനുവരി1ന് കേരളത്തിൽ എത്തും. രണ്ടാം തീയതിയാണ്
സത്യപ്രതിജ്ഞ







































