Home Blog Page 1805

അത് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കുറിപ്പല്ല, പുതുവത്സരത്തിൽ കൊടുത്ത ഒരു മെസേജാണ്, വിശദീകരണവുമായി പികെ ശശി

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പികെ ശശി. താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ലെന്ന് പി കെ ശശി പറഞ്ഞു. പുതുവത്സരത്തിന് ഞാൻ കൊടുത്ത ഒരു മെസേജ് മാത്രമാണത്. പാ൪ട്ടി വിട്ടുപോയവ൪ക്കും പാ൪ട്ടിയെ ചതിച്ചവ൪ക്കുമെതിരെയുള്ള പോസ്റ്റാണ്.

പാ൪ട്ടിയുടെ മറ ഉപയോഗപ്പെടുത്തി പാ൪ട്ടിയെ കബളിപ്പിക്കുന്നവ൪ക്കെതിരെയാണത്. പാ൪ട്ടിക്കെതിരെ വിമ൪ശനം നടത്താൻ പാടില്ലെന്ന് ആരും പറയുന്നില്ല. ഫേസ്ബുക്കിലൂടെയല്ല എതി൪പ്പുണ്ടെങ്കിൽ പാ൪ട്ടി ഫോറങ്ങളിൽ ഞാൻ അത് രേഖപ്പെടുത്തും. പാ൪ട്ടിക്കെതിരെയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. തിരിച്ചു വരവാണോ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് എല്ലാം ഭാവനയ്ക്കനുസരിച്ച് തീരുമാനിക്കാമെന്നായിരുന്നു ശശിയുടെ മറുപടി.

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനവുമായി നേരത്തെ പി.കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ് പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽ പുതുവത്സരാശംസ നേ൪ന്ന സന്ദേശത്തിലായിരുന്നു കടുത്ത വിമ൪ശനം. പല൪ക്കും 2024 സുന്ദര കാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു.

കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട. എല്ലാവ൪ക്കും മോഹഭംഗത്തിന്റെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പിൽ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ൪ട്ടിവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പി കെ ശശി തരംതാഴ്ത്തൽ നടപടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.

അടൂരിൽ അമ്മയേയും സഹോദരിയേയും വീട്ടിൽ പൂട്ടിയിട്ട്, ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കാൻ യുവാവിന്റെ ശ്രമം

പത്തനംതിട്ട: സ്വന്തം വീട്ടുകാരെ അപായപ്പെടുത്താൻ ഇരുപത്തിമൂന്നുകാരന്റെ ശ്രമം. അടൂർ പള്ളിക്കലിൽ ആണ് സംഭവം. അമ്മയേയും സഹോദരിയേയും വീട്ടിൽ പൂട്ടിയിട്ട്, ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കാനാണ് യുവാവ് ശ്രമിച്ചത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടുകൂടിയാണ് സംഭവം. ജോമിൻ എന്ന യുവാവാണ് അക്രമാസക്തനായത്. കാർ, സ്കൂട്ടർ, വീട്ടുപകരണങ്ങൾ എന്നിവ യുവാവ് തല്ലിത്തകർത്തു. തുടർന്ന് ഔട്ട് ഹൗസിൽ ഇരുന്ന ഗ്യാസ് സിലിണ്ടർ വീടിനകത്തേക്ക് എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തിയപ്പോൾ അവർക്ക് നേരെയും കല്ലുകളെറിഞ്ഞ് യുവാവ് പരാക്രമം കാണിച്ചു. സേന അംഗങ്ങളാണ് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്ത ശേഷം വീട്ടുകാരെ രക്ഷിച്ചത്. ജോമിൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

പത്തനംതിട്ടയിൽ കുടുംബാം​ഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ചുതകർത്ത് യുവാവ്,​ ​ഗ്യാസ് സിലിണ്ടറും തുറന്നുവിട്ടു

പത്തനംതിട്ട: പത്തനംതിട്ട അടൂർ പള്ളിക്കലിൽ അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടിൽ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർ​ഗീസ് ഡാനിയേൽ എന്നയാളുടെ മകൻ ജോമിനാണ് ഇന്നലെ രാത്രി അതിക്രമം കാണിച്ചത്.

വർ​ഗീസ് ഡാനിയേലിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ടതിന് ശേഷം പുറത്തിറങ്ങി വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുപൊട്ടിക്കുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മാനസിക ബുദ്ധിമുട്ടുള്ളയാണ് മകനെന്ന് പൊലീസ് വ്യക്തമാക്കുന്നു. മദ്യലഹരിയിലായിരുന്നു അതിക്രമം. സംഭവത്തിൽ വീട്ടുകാ്ർ പരാതി നൽകിയിട്ടില്ല.

ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് കന്നഡക്കാര്‍; കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

ബംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് രണ്ട് മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉൾപ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്. ഏറ്റവും കൂടുതൽ വിറ്റ് പോയത് ബിയർ ബോക്സുകളാണെന്നാണ് കണക്ക്. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ചത്തെ കണക്ക് അതിലും കൂടുതലാണ്. വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ബജറ്റിൽ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. ഇതും മദ്യവിൽപ്പനയിൽ ലാഭമുണ്ടാക്കി.

‘പ്രതിഭയുടെ വികാരത്തെ മാനിക്കണം, പ്രസ്ഥാനം കൂടെ നിന്നില്ല’: ബിജെപിയിലേക്കു ക്ഷണിച്ച് ബിപിൻ

ആലപ്പുഴ: മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ എംഎൽഎ യു.പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സിപിഎം വിട്ട ബിജെപി നേതാവ് ബിപിൻ സി.ബാബു. പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്സ്ബുക് പോസ്റ്റ്. പ്രതിഭയുടെ മണ്ഡലമായ കായംകുളമാണ് ബിപിന്റെയും പ്രവർത്തന മേഖല. സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിപിൻ എത്തിയതെന്നതു ശ്രദ്ധേയം. അമ്മ എന്ന നിലയിൽ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിൻ പറഞ്ഞു.

ബിപിന്റെ കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരേ , രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽനിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.

അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എംഎൽഎയെ സ്വാഗതം ചെയ്യുന്നു.

‘മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം’: മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽനിന്നു മാറി നിന്നതാണെന്നു വിഷ്ണു മൊഴി നൽകി.

വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽനിന്നു കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ മാസം 17നാണു പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അവധിക്ക് നാട്ടിലേക്കു തിരിച്ച വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടന്നു.

വാർത്താനോട്ടം

2025 ജനുവരി 01 ബുധൻ


പ്രതീക്ഷയോടെ പുതുവർഷം പിറന്നു. എല്ലാ പ്രീയപ്പെട്ടവർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ    പുതുവത്സരാശംസകള്‍




BREAKING NEWS

?ഡിസംബർ 17 മുതൽ പൂണൈയിൽ നിന്ന് കാണാതായ സൈനീകൻ വിഷ്ണുവിനെ ബംഗ്ലൂരിൽ നിന്ന് കണ്ടെത്തി. ഇന്ന് എലത്തൂരിൽ എത്തിക്കും.

?മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 3.30ന്, മുണ്ടക്കൈ ചൂരൽമല പുന:രധിവാസം പ്രഖ്യാപിച്ചേക്കും.

?സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി



?ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി.എല്ലാവർക്കും പുതുവത്സരാശംസകൾ അറിയിച്ച് എം എൽ എ യുടെ ഫേസ് ബുക്ക് പോസ്റ്റ്

?കേരളീയം?





?പുതുവത്സര ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷത്തിന്റെ പ്രത്യേകതയെന്നും അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും ആശംസാക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.




?മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചന്‍ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീര്‍ത്ഥാടന കേന്ദ്രമാക്കി വളര്‍ത്തിയ വ്യക്തിയുമാണ് എം ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം ടി വാസുദേവന്‍ നായര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

?എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നിവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്.




? കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം നിഷേധിച്ച് എംഎം മണി. സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ എം എം മണി എന്തെങ്കിലും പ്രശ്നങ്ങള്‍ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു. നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആര്‍ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.



? ശബരിമല ദര്‍ശനത്തിനായി കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് നല്‍കുന്ന പ്രത്യേക പാസ് നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക പാസ് താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തലാക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

?  ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ബിഎന്‍എസ് 316, 318 വകുപ്പുകള്‍, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

? വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കാണുന്നത്.


?  ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു.




? കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

? എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജില്‍ വാഹനങ്ങളുടെ മുകളില്‍ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന്  ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഒരു  വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.


?  കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു.

?  കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.



? തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) തൃശൂര്‍ ജില്ലാ ആശുപത്രിക്കു സമീപം കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് 14 കാരന്‍ പൊലീസിന് മൊഴി നല്‍കി.

??   ദേശീയം   ??



?  അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസില്‍ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ (എന്‍ഐസി). അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ എഫ്ഐആര്‍ ചോര്‍ന്നതിന് കാരണം സാങ്കേതിക തകരാര്‍ ആകാമെന്ന് എന്‍ഐസിയും അറിയിച്ചു.

?  വിവേകാനന്ദ പാറയും തിരുവള്ളുവര്‍ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡ്ജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ സാാധിക്കുന്ന തരത്തില്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി.




?? അന്തർദേശീയം ??



?  നല്ല സംഭാഷണങ്ങള്‍ നടക്കുന്ന കുടുംബങ്ങള്‍ മാത്രമാണ് മാതൃകാ കുടുംബങ്ങളെന്നും  മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കണമെന്നും  ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.





⚽ കായികം ⚽




?  സന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഒരു ഗോളിന് കേരളത്തെ തോല്‍പിച്ചാണ് ബംഗാള്‍ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയിലായതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.

വിമാനത്താവളങ്ങളിൽ 172 ഓഫീസർ

◾ വിമാനത്താവളങ്ങളിൽ 172 ഓഫീസർ നിയമനം .▪️ എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്
ഒഴിവുകൾ:

▪️മുംബൈ വിമാനത്താവളം: 145

▪️ഡൽഹി വിമാനത്താവളം: 27
മൊത്തം ഒഴിവുകൾ: 172

▪️ തസ്തിക 1: ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)

▪️ഒഴിവുകളുടെ
എണ്ണം: 87

ശമ്പളം: ₹29,760

യോഗ്യത :

10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

13 ദിവസം ദൈർഘ്യമുള്ള ഏവിയേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്

മികച്ച ആശയവിനിമയ ശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും

പ്രായപരിധി: 45 വയസ്സ് കവിയരുത്

തസ്തിക 2: ഓഫീസർ (സെക്യൂരിറ്റി)

ഒഴിവുകളുടെ എണ്ണം: 85

ശമ്പളം: ₹45,000

യോഗ്യത :

10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

13 ദിവസം ദൈർഘ്യമുള്ള ഏവിയേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്

മികച്ച ആശയവിനിമയ ശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും

മുൻഗണന :

ഏവിയേഷൻ സൂപ്പർവൈസർ കോഴ്‌സ്

കാർഗോ സൂപ്പർവൈസർ കോഴ്‌സ്

ഏവിയേഷൻ കാർഗോ സെക്യൂരിറ്റി

ഡി.ജി.ആർ സർട്ടിഫിക്കറ്റുകൾ

പ്രായപരിധി: 50 വയസ്സ് കവിയരുത്

പ്രായത്തിൽ ഇളവ്:

എസ്.സി/എസ്‌.ടി വിഭാഗക്കാർക്ക്: 5 വർഷം

ഒ.ബി.സി വിഭാഗക്കാർക്ക്: 3 വർഷം

അപേക്ഷാഫീസ് :

വിമുക്തഭടൻമാർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല.

മറ്റുള്ളവർ: ₹500 (ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അടയ്ക്കണം).

തിരഞ്ഞെടുപ്പ് :

വാക്-ഇൻ ഇന്റർവ്യൂവഴി.

അഭിമുഖ തീയതികൾ:

ജനുവരി 6, 7, 8.

അപേക്ഷ സമർപ്പിക്കൽ:

വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

വെബ്സൈറ്റ് : Http://www.aiasl.in

ഒരു കുബേരന്റെ മന്ത്രി മോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിന് ഇല്ല, വെള്ളാപ്പള്ളി

ആലപ്പുഴ.കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് മണ്ഡലം എൻ സി പിക്ക് നൽകിയത് അക്ഷന്തവ്യമായ അപരാധം.ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എംസിപി എന്ന വെള്ളാപ്പള്ളി നടേശൻ. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പിസി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുന്നു.

തോമസ് K തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രി മോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിന് ഇല്ല. എ കെ ശശീന്ദ്രൻ ജന പിന്തുണ ഉള്ള ആൾ. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന് കരുതുന്ന ആളാണ് തോമസ് കെ തോമസ്. ഇടതുമുന്നണിയോടുള്ള സ്നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടിൽ വിജയിച്ചത് വെള്ളാപ്പള്ളി പറഞ്ഞു.

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ യുവാവ് മരിച്ചു

തിരുവനന്തപുരം. വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര – ഇരുമ്പ സ്വദേശി ഷാലു അജയ് (21)ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് മരിച്ചത്
കൂടെ ഉണ്ടായിരുന്ന യുവാവിന് ഗുരുതരം. രാത്രി പതിനൊന്നര മണിക്കാണ് സംഭവം

ബൈക്ക് എതിരെ വന്ന ഓട്ടോ റിക്ഷയിൽ ചെന്ന് ഇടിക്കുകയായിരുന്നു.