Home Blog Page 1801

ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയാൾ വൈദ്യുത ആഘാതമേറ്റ് മരിച്ചു

ഇടുക്കി .ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയാൾ വൈദ്യുത ആഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം മരത്തിൽ കണ്ടെത്തിയത്. എസ്റ്റേറ്റില്‍ മരത്തില്‍ കയറി കൊമ്പ് വെട്ടുന്നതിനിടെ ശിഖരം ലൈനിലേക്ക് വീഴുകയായിരുന്നു ഇത് വലിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു എന്നാണ് കരുതുന്നത്. രാവിലെ എസ്റ്റേറ്റില്‍ എത്തിയ തൊഴിലാളികളാണ് ആളെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

താത്ക്കാലിക ലാഭം നോക്കി നിങ്ങൾ എയ്യുന്ന ഓരോ അമ്പും കൊള്ളുന്നത് കേരളത്തിന്റെ മത നിരപേക്ഷതക്കാണ്,സിപിഎമ്മിനോട് സമസ്ത എപി

കോഴിക്കോട്.സിപിഎമ്മിന്റെ ജമാഅതെ ഇസ്ലാമി വിമർശനത്തിൽ പ്രതികരണവുമായി സമസ്ത എപി വിഭാഗവും

‘ആരാണ് ജമാഅതെ ഇസ്ലാമിക്ക് ദൃശ്യത നൽകിയത്’ എന്ന തലക്കെട്ടിൽ എപി സമസ്തയുടെ വരിക ‘രിസാലയിൽ’ ലേഖനം.ജമാഅതെ ഇസ്ലാമിക്ക് എതിരായ സിപിഎം വിമർശം പിഴയായി മാറുന്നു.വിമർശം ജമാഅതെ ഇസ്ലാമിക്ക് അനാവശ്യ ദൃശ്യത നൽകുന്നു

താത്ക്കാലിക ലാഭം നോക്കി നിങ്ങൾ എയ്യുന്ന ഓരോ അമ്പും കൊള്ളുന്നത് കേരളത്തിന്റെ മത നിരപേക്ഷതക്കാണ്
നിശബ്ദമായി ആർത്തു ചിരിക്കുന്നത് സംഘപരിവാർ ആണ്.

സമുദായത്തിന്റെ പുറം പോക്കിൽ മാത്രമുള്ള ജമാഅതെ ഇസ്ലാമി മുഖ്യധാരയിൽ ഇടം ലഭിക്കാനായി പല കളികൾ കളിക്കുന്നു.ഇൻസ്ലാമോ ഫോബിയയുടെ ഇരകളായി മുസ്ളിങ്ങള്‍ മാറുമ്പോൾ ജമാഅതെ ഇസ്ലാമി ഗുണഭോക്താക്കളായി മാറുന്നു.തങ്ങൾ വിശുദ്ധ പശുക്കളും മറ്റുള്ളവർ ഒറ്റുകാർ ആണെന്നുമാണ് ജമാഅതെ ഇസ്ലാമി പറയുന്നത്.ഇസ്ലാമോ ഫോബിയ വളരട്ടെ എന്നാണ് ജമാഅതെ ഇസ്ലാമി ആഗ്രഹിക്കുന്നത്. അതാണ് സ്ഥാനത്തും ആസ്ഥാനത്തും ഇസ്ലാം പേടി എടുത്ത് പ്രയോഗിക്കുന്നത്

ആർ എസ് എസ്സുമായി ഒളി സൗഹൃദംതം തുടരുന്നവരാണ് ജമാഅതെ ഇസ്ലാമിഎന്നും ലേഖനത്തില്‍.

അഞ്ചൽ ഒഴുകുപാറയ്ക്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ കത്തി നശിച്ചു

അഞ്ചൽ. താഴ്ചയിലേക്ക് മറിഞ്ഞ കാർ കത്തി നശിച്ചു. അഞ്ചൽ ഒഴുകു പാറയ്ക്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ കത്തി നശിച്ചു. കാറിൽ ഉണ്ടായിരുന്നയാൾ മരിച്ചു. ഇന്നലെ രാത്രിയിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. ഇന്ന് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. ആളുടെ മൃതദേഹം പൂർണമായും കത്തി കരിഞ്ഞ നിലയിലാണ്.

വാർത്താനോട്ടം


2024 ജനുവരി 02 വ്യാഴം

BREAKING NEWS

? കൊല്ലം അഞ്ചൽ ഒഴുക് പാറയ്ക്കലിൽ ഇന്ന് പുലർച്ചെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി കരിഞ്ഞ് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

?കണ്ണൂർ വളക്കെയിൽ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്സെടുത്തു.

?ആലപ്പുഴ മണ്ണഞ്ചേരി കാട്ടൂരിൽ വീട്ടമ്മയെ കെട്ടിയിട്ട് മർദ്ദിച്ച് അവശയാക്കി മോഷണശ്രമം.

?മൃദംഗവിഷൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.സാമ്പത്തീക സ്രോതസ്സിൽ അന്വേഷണം.

?കേരളീയം?

?വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ ഒറ്റഘട്ടമായി തന്നെ 2 ടൗണ്‍ഷിപ്പുകളിലായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പിന്റെ രൂപരേഖ സര്‍ക്കാര്‍ പുറത്തുവിട്ടു. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയിലും കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍വരുക.

? നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി.

?കിഫ്കോണിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കലിനായിരിക്കും നിര്‍മ്മാണ ചുമതല. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സഹായ സന്നദ്ധതയുമായി 38 സ്പോണ്‍സര്‍മാരുമുണ്ട്. കേന്ദ്ര സഹായം വീണ്ടും അഭ്യര്‍ത്ഥിക്കുമെന്നും വയനാട് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

?വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരേയും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരേയും ഒരുമിച്ച് പുനരധിവസിപ്പിക്കും. വീടിരിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശം ഗുണഭോക്താക്കള്‍ക്കായിരിക്കും, പക്ഷേ കൈമാറ്റത്തിന് ചെറിയ നിബന്ധന ഉണ്ടാകും. ജനുവരി 25 നകം ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കും.

?വയനാട് പുനരധിവാസത്തിന് 50ല്‍ അധികം വീടുകള്‍ വാദ്ഗാനം ചെയ്തവരുമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സഹായം സ്വീകരിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും പ്രത്യേക വെബ് പോര്‍ട്ടല്‍ അടക്കമുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്.

?വയനാട്ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും.10 ടീമുകളായി തിരിഞ്ഞാണ് സര്‍വ്വെ പുരോഗമിക്കുന്നത്. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക.

?രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ വൈകിട്ടെത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.

?തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

?തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍. ജനുവരി 15-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

? ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തിലെ പ്രധാന പ്രതിയും മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററുമായ നികോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. നിേകാഷ് കുമാര്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

? ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍ നിതയ്ക്കെതിരെയാണ് നടപടി.

? കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു.

? കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍.

? സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 712.96 കോടി രൂപയുടെ മദ്യമാണ് ചൊവ്വാഴ്ച വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697. 05 കോടി രൂപയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്.

? എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നു . കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്.

? കേരളത്തില്‍ സ്‌കിന്‍ ബാങ്ക് വരുന്നു. ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

? ബസ് ജീവനക്കാരില്‍ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തില്‍ ഡ്രൈവിങില്‍ തീരെ അച്ചടക്കമില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ബ്ലാക്ക് മാര്‍ക്ക് വരാന്‍ പോവുകയാണെന്നും തനിയെ ലൈസന്‍സ് റദ്ദാവുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

? തൃശൂരില്‍ 30 വയസുള്ള യുവാവിനെ 14കാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരന്‍ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.

? പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോര്‍ട്ട് കൊച്ചിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

? ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു.

? സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണത്തേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

?? ദേശീയം ??

? തമിഴ്നാട്ടില്‍ പുതിയ കുടുംബ റേഷന്‍ കാര്‍ഡിനായി നല്‍കിയ 1.36 ലക്ഷം അപേക്ഷ തള്ളി സര്‍ക്കാര്‍. 2023 ജൂലൈ മാസം മുതല്‍ തീരുമാനം ആവാതെ കിടന്ന 2.65 ലക്ഷം അപേക്ഷകളില്‍ പാതിയോളമാണ് സര്‍ക്കാര്‍ തള്ളിയത്.

?ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ സുപ്രധാന നടപടിയുമായി കേന്ദ്രം. തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തി.

? ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം വീഡിയോ ചിത്രീകരിച്ചു. സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ് വീഡിയോയില്‍ പറഞ്ഞു.

?? അന്തർദേശീയം ??

? ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണവുമായി അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. മാലദ്വീപില്‍ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചുവെന്നും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയില്‍ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കള്‍ ഇന്ത്യയോട് ആറ് മില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

?റഷ്യയില്‍ നിന്ന് യുക്രൈന്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാകുന്നു. റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് യുക്രൈന്‍ എടുത്ത നിലപാട്. റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം.

? അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവര്‍ഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരുക്കേറ്റു. ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ തിരക്കേറിയ ബര്‍ബന്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ 3.15 നാണു സംഭവം. ഡ്രൈവര്‍ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു.

? കായികം ?

? ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ രാജ്യാന്തര ക്രിക്കറ്റ് റാങ്കിങ്ങില്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ മിന്നുംപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 907 റേറ്റിങ് പോയിന്റുമായാണ് ബുംറ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ചെന്നിത്തല ഇന്ന് വീണ്ടും നായരാകും

ചങ്ങനാശേരി. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകൻ ആയാണ് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയായിരുന്നു നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ. അദ്ദേഹത്തിന് പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതോടെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചത്.11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ചാണ് ചെന്നിത്തല ഇന്ന് എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത് . രമേശ് ചെന്നിത്തലയെ എൻഎസ്എസ് ക്ഷണിച്ചതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദമായി ഇത് മാറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്ക് മുൻതൂക്കവും ലഭിച്ചു.കോൺഗ്രസിനുള്ളിൽ അതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയെ മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനകനായും തീരുമാനിച്ചത്. താക്കോൽസ്ഥാന പരാമർശത്തെ തുടർന്ന് 2013 ലാണ് ചെന്നിത്തല എന്‍എസ്എസ്മായി അകന്നത്. പിന്നീട് എന്‍എസ്എസ്ന്റെ ഒരു പരിപാടിയിലും ചെന്നിത്തലക്ക് ക്ഷണം ഉണ്ടായിരുന്നില്ല.

എന്നാല്‍ രാഷ്ട്രീയമായി ചെന്നിത്തലയുടെ സ്വീകാര്യത കുറയ്ക്കുന്നതാണ് നായര്‍ എന്നതരത്തിലെ എടുത്തുയര്‍ത്തലെന്ന് വിലയിരുത്തുന്നവരുണ്ട്. രമേശന്‍നായര്‍ എന്നതരത്തിലുള്ള പ്രചരണം അഴിച്ചുവിട്ടാണ് സിപിഎമ്മിലെ കുശാഗ്രബുദ്ധികള്‍ ചെന്നിത്തലയെ ഒരിക്കല്‍ പിന്നോട്ട് അടിച്ചത്. ചെന്നിത്തല ഒരു നായര്‍പ്രോമോട്ടര്‍ എന്നതരത്തില്‍ അവതരിപ്പിക്കപ്പെടുന്നതോടെ അതിഷ്ടമല്ലാത്ത ചില പ്രബല ജാതി മതവിഭാഗങ്ങളുടെ വോട്ട് തങ്ങളിലേക്ക് അടുപ്പിക്കാം എന്ന കുറുക്കന്‍ബുദ്ധിയാണ് സിപിഎം നേരത്തേ ഉപയോഗിച്ചിരുന്നത്. ആര്‍എസ്എസിന്‍റെ ഇഷ്ടക്കാരനാണ് എന്ന് പ്രചരിപ്പിക്കുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെ. അത് വീണ്ടുംപൊടിതട്ടി എടുക്കാനാണ് ഇനി സിപിഎം ശ്രമിക്കുക.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കോട്ടയം. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും . സമ്മേളനത്തിന് മുന്നോടിയായ കൊടി – കൊടിമര ജാഥകൾ നാളെ പാമ്പാടിയിൽ സംഗമിക്കും. നാളെ രാവിലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനം കോട്ടയം പാമ്പാടിയിലാണ് നടക്കുന്നത് . 1761 ബ്രാഞ്ച് സമ്മേളനങ്ങളും, 124 ലോക്കൽ സമ്മേളനങ്ങളും, 12 ഏരിയാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ലോകസഭ തെരഞ്ഞടുപ്പ് തോൽവി , കേരള കോൺഗ്രസ് എമ്മിൻ്റെ നിലപാടുകൾ തുടങ്ങിയവ എല്ലാം സമ്മേളത്തിൽ ചർച്ചയാകും

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം, എ വിജയരാഘവൻ്റെ പ്രസംഗത്തിന് എതിരെ പൊതു ചർച്ചയിൽ വിമർശനം

മലപ്പുറം .സിപിഎം മലപ്പുറം ജില്ലാ സമ്മേളനം.മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് കൊണ്ടുള്ള പി ബി അംഗം എ വിജയരാഘവൻ്റെ പ്രസംഗത്തിന് എതിരെ പൊതു ചർച്ചയിൽ വിമർശനം

തൊഴിൽ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമർശനം ശരിയല്ലെന്ന് ആയിരുന്നു ചർച്ചയിൽ ഉയർന്ന പ്രധാന വിമർശനം.

ഉദ്ഘാടന പ്രസംഗത്തിൽ. മാധ്യമ പ്രവർത്തകരെ മാപ്രകൾ എന്ന് പലവട്ടം അധിക്ഷേപിച്ച് ആയിരിന്നു അദ്ദേഹത്തിൻ്റെ പ്രസംഗം.

പോലീസിനെ നിയന്ത്രിക്കാൻ സര്‍ക്കാരിന് പലപ്പോഴും കഴിയുന്നില്ല എന്നും സമ്മേളനത്തില്‍ വിമർശമുയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസും വി അബ്ദുറഹ്മാനും സ്വന്തം മണ്ഡലങ്ങൾ മാത്രം കേന്ദ്രീകരിച്ച് ആണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് എന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.

ചുവന്നുളളിയുടെ വില പിടിച്ചുനിർത്താൻ നടപടിയുമായി കൃഷിവകുപ്പ്

തിരുവനന്തപുരം. പൊതുവിപണിയിൽ അടിക്കടി വില കയറുന്ന ചുവന്നുളളിയുടെ വില പിടിച്ചുനിർത്താൻ നടപടിയുമായി കൃഷിവകുപ്പ്. ചെറിയ ഉളളി ഉൽപാദന കേന്ദ്രങ്ങളിലെ കർഷക കൂട്ടായ്മയിൽ
നിന്ന് നേരിട്ട് ഉളളിവാങ്ങാൻ ധാരണ ഉണ്ടാക്കി കൊണ്ടാണ് ഇടപെടൽ. ഇടനിലക്കാരെ ഒഴിവാക്കുന്നതോടെ
ഉൽപാദന കേന്ദ്രങ്ങളിലെ വിലയോട് അടുത്തുളള തുകയ്ക്ക് ഹോർട്ടികോർപ് വഴി വിപണിയിലെത്തിക്കാനാകും

മലയാളികളുടെ രൂചിക്കൂട്ടിലെ ഒഴിച്ചു കൂടാനാവാത്ത സാധനമാണ് ചുവന്നുളളി എന്ന ചെറിയ ഉളളി. എന്നാൽ പൊതു
വിപണിയിൽ മിക്കപ്പോഴും ചെറിയ ഉളളിക്ക് തീ വിലയാണ്.ഇപ്പോൾ തിരുവനന്തപുരത്തെ വിപണികളിൽ ചെറിയ ഉളളിയുടെ വില
80 രൂപ മുതൽ 90 രൂപ വരെയാണ്. വാങ്ങുന്നവരെ കരയിക്കുന്ന ചെറിയ ഉളളിയുടെ വില പിടിച്ച് നിർത്താനുളള ശ്രമത്തിലാണ് കൃഷിവകുപ്പ് ചെറിയ ഉളളി കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന തമിഴ് നാട്ടിലെ പേരമ്പല്ലൂർ, തഞ്ചാവൂർ ജില്ലകളിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ് വഴി ഉളളി സംഭരിച്ച് വില നിയന്ത്രിക്കാനാണ് ശ്രമം


സവാള, കാരറ്റ്, ബീൻസ് തുടങ്ങി വിപണിയിൽ വിലകയറാറുളള പച്ചക്കറികൾ സംസ്ഥാനത്ത് കൂടുതലായി ഉൽപ്പാദിപ്പിക്കാനും പദ്ധതിയുണ്ട് വിലക്കയറ്റമുളള മറ്റ് പച്ചക്കറികളുടെ വില പിടിച്ചുനിർത്താനും നടപടിയെടുക്കാനാണ് കൃഷി വകുപ്പിൻെറ തീരുമാനം.

കൊട്ടാരക്കരയില്‍ വിറക് ശേഖരിക്കാന്‍പോയ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര അമ്പലപ്പുറത്ത് വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര നഗരസഭ പരിധിയില്‍ അമ്പലപ്പുറം പാങ്ങോട് ഭാഗം രാജേഷ് ഭവനത്തില്‍ ശാന്തമ്മ (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് വീടിന് സമീപം റബ്ബര്‍ മുറിക്കുന്നയിടത്തേക്ക് വിറക് ശേഖരിക്കാന്‍ പോകും വഴി സമീപത്തേ വയലില്‍ നിന്നും ശാന്തമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റത്.
ഇടത് കാലിന്റെ തള്ള വിരലില്‍ രണ്ടിടത്തായി പാമ്പ് കടിക്കുയായിരുന്നു. ശാന്തമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അനന്തര നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭര്‍ത്താവ്: പരേതനായ രാധാകൃഷ്ണന്‍. മകന്‍: രാജേഷ്. മരുമകള്‍: കസ്തൂരി.

സ്‌കൂള്‍ കുട്ടികള്‍ ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി…. ചാത്തന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

ചാത്തന്നൂര്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്. തിരുമുക്ക്-പരവൂര്‍ റോഡില്‍ പാലമുക്ക് ആനന്ദതീരത്തിന് സമീപമാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചാത്തന്നൂര്‍ എന്‍എസ്എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍ (14), അദ്വൈത് (14), സംഗീത്(14), ശരത് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് 4.20 ഓടെ ആയിരുന്നു അപകടം. കൊല്ലം-പ്രാക്കുളം സ്വദേശി വിഷ്ണുവാണ് കാര്‍ ഓടിച്ചിരുന്നത്. തിരുമുക്കില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരവൂരിലേക്ക് പോകുന്നതിനായി കാറിന് കൈകാണിച്ച് കയറുകയായിരുന്നു. ആനന്ദതീരത്തിന് മുന്നിലെ വളവില്‍ വച്ച് കാര്‍ നിയന്ത്രണം തെറ്റി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.