Home Blog Page 1800

ബിബിൻ ജോർജ് നായകൻ”കൂടൽ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കൂടൽ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

‘ചെക്കൻ’ എന്ന സിനിമയിലെ ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. നായകൻ ബിബിൻ ജോർജ്ജും ഒരു മനോഹരഗാനം ആലപിച്ചിട്ടുണ്ട്.

മണ്ണാർക്കാട്,അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ,നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

‘ചെക്കൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ.

കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, സോണി മോഹൻ, ഷാഫി,
ഗായകർ – യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ബിബിൻ ജോർജ്ജ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, അഞ്ജു തോമസ്, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,
അസ്സോസിയേറ്റ് ക്യാമറാമാൻ – ഷാഫി കോറോത്ത്, കളറിസ്റ്റ് – അലക്‌സ് തപസി,
സംഘട്ടനം – മാഫിയ ശശി, ഫിനാൻസ് കൺട്രോളർ – ഷിബു ഡൺ, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – യാസിർ പരതക്കാട്,
അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ

പ്രമുഖ പത്രപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു, മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം.

ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.


ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു.



ആത്മകഥയ്ക്കു പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാകര്‍ അടക്കം നാല് പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരങ്ങള്‍. കേന്ദ്ര കായിക മന്ത്രാലായമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 17നു പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
ഷൂട്ടിങ് താരം മനു ഭാകര്‍, ചെസ് ലോക ചാംപ്യന്‍ ഡി ഗുകേഷ്, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, പാരാലിംപ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്‌കാരം.
17 പാരാ അത്ലറ്റുകള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും സമ്മാനിക്കും. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് അടക്കമുള്ളവര്‍ക്കാണ് അര്‍ജുന.

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയ്ക്ക് പകരം വിരാട് കോഹ്ലി….?

ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റ് സിഡ്നിയില്‍ നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പ്ലേയിങ് ഇവവനിലേക്കാണ്. പരമ്പരയില്‍ 2-1ന് പിന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് പരമ്പര ട്രോഫി നിലനിര്‍ത്താന്‍ അഞ്ചാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്. കഴിഞ്ഞ രണ്ട് തവണയും പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ സമനില പിടിച്ചാല്‍ പോലും പരമ്പര നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ നിലവിലെ താരങ്ങളുമായി അഞ്ചാം ടെസ്റ്റിനിറങ്ങിയാല്‍ ഇന്ത്യ പ്രയാസപ്പെടും.
അതേസമയം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയോടെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്ലിയെ വീണ്ടും ടെസ്റ്റ് ടീം നായകനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടെസ്റ്റ് ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും സമീപ കാലത്ത് രോഹിതിന്റെ പ്രകടനം ദയനീയമാണ്. ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3 ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു.

മുറിവുണങ്ങി ചെന്നിത്തല

ചങ്ങനാശേരി. പിണക്കം മറന്ന് പരസ്പരം പുകഴ്ത്തി സുകുമാരൻ നായരും രമേശ് ചെന്നിത്തലയും  148 -മത് മന്നം ജയന്തി സമ്മേളന വേദിയിലാണ് ഇരുവരും പരസ്പരം പുകഴ്ത്തിയത് എൻ എസ് എസിൻ്റെ  പുത്രനാണ് ചെന്നിത്തല യെന്ന് സുകുമാരൻ നായർ പറഞ്ഞപ്പോൾ  മതനിരപേക്ഷതയുടെ ബ്രാൻ്റ് അമ്പാസിഡറാണ് സുകുമാരൻ നായരെന്ന് ചെന്നിത്തലയും പുകഴ്ത്തി 

പതിനൊന്ന് വർഷം നീണ്ട പിണക്കത്തിന് വിരാമിടുകയായിരുന്നു   പെരുന്നയിലെ  നടന്ന മന്നം ജയന്തി ആഘോഷം . മുൻപ് മറ്റാർക്കും ലഭിക്കാത്ത സ്വീകരണമാണ് പെരുന്നയിൽ എത്തിയ ചെന്നിത്തലയ്ക്ക് ലഭിച്ചത് .തുടർന്ന് വേദിയിലെത്തിൽ എത്തിയപ്പോൾ   രമേശ് ചെന്നിത്തയും  വാനോളം പുകഴ്ത്താനും  NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തയ്യാറായി   NSSന്റെ പുത്രനാണ്  രമേശ് ചെന്നിത്തല    മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അർഹനായ ആൾ രമേശ് ചെന്നിത്തലയാണെന്നും സുകുമാരൻ നായർ 


ജി സുകുമാരൻനായർക്ക് നന്ദി പറഞ്ഞായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനത്തിനുള്ള അവസരം ജീവിതത്തിലെ വലിയ സൗഭാഗ്യമാണ്. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അഭയം നൽകിയത് NSS ആണെന്നും മതനിരപേക്ഷതയുടെ ബ്രാൻ്റ് അമ്പാസിഡറാണ് സുകുമാരൻ നായരെന്നും രമേശ് ചെത്തില തിരിച്ചു പുകഴ്ത്തി
മുതിർന്ന കോൺഗ്രസിനെ നേതാക്കൾ അടക്കമുള്ളവരെ  സദസ്സിലിരുത്തിയായിരുന്നു ചെന്നിത്തലയുടേയും സുകുമാരൻ നായരുടെയും പരസ്പരമുള്ള പുകഴ്ത്തൽ
കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ രമേശ് ചെന്നിത്തലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് NSSൻ്റെ  പിന്തുണ

ദിണ്ടിഗലിൽ വാഹനപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

ദിണ്ടിഗൽ . വാഹനാപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു .മരിച്ചത് ശോഭന (51), ശോഭ (45)

10 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും

കേരള പൊലീസിൽ സബ് ഇൻസ്‌പെക്ടർ

*കേരള പൊലീസിൽ കരിയർ തുടങ്ങാൻ മികച്ച അവസരം*

*ശമ്പളം*: ₹45,900 – ₹95,600
*അപേക്ഷിക്കാനുള്ള അവസാന തീയതി:* ജനുവരി 29, 2025

കേരള പൊലീസിൽ തിളങ്ങാൻ അവസരം! സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം
കേരള പൊലീസിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം. പൊലീസ് സർവീസിൽ താൽപര്യമുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.

പ്രധാന വിവരങ്ങൾ:

* *തസ്തിക:* സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി)

* *കാറ്റഗറി നമ്പർ:* 510/2024, 511/2024, 512/2024

* *യോഗ്യത:* ഏതെങ്കിലും വിഷയത്തിൽ ബിരുദം, PSC നിശ്ചയിച്ച ഫിസിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ

* *പ്രായപരിധി*: ജനറൽ വിഭാഗം: 20-31 വയസ്സ്, സംവരണം ലഭിക്കുന്നവർക്ക് ഇളവ്

* *ശമ്പളം*: ₹45,900 – ₹95,600

* *അപേക്ഷിക്കാനുള്ള അവസാന തീയതി*: ജനുവരി 29, 2025

* *അപേക്ഷാ മാർഗം:* ഓൺലൈൻ (http://www.keralapsc.gov.in)

ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: കലൂരില്‍ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 ക്കാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സിംഗപൂര്‍ വഴിയാണ് അമേരിക്കയിലേക്ക് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്. ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ ആയിരുന്നു നൃത്ത പരിപാടി സംഘടിപ്പിച്ചത്. . കലൂരിലെ നൃത്ത പരിപാടിയിലെടുത്ത കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്. ദീർഘ നാളായി അമേരിക്കയിൽ സ്ഥിര താമസമാണ് ദിവ്യ ഉണ്ണി. സംഭവത്തില്‍ പരസ്യ പ്രതികരണമൊന്നും നടത്താതെയാണ് നടിയുടെ മടക്കം.

ചക്കുവള്ളിയിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ അപകടം;ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

ചക്കുവള്ളി:ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയാണ് സംഭവം.ശൂരനാട് കലതിവിള ജോസി ജോസ്, കല്ലട സ്വദേശിനി ലിജി,പോരുവഴി മണ്ണൂർ വീട്ടിൽ ഗീത എന്നിവർക്കാണ് പരിക്കേറ്റത്.ചാരുംമൂട്ടിൽ നിന്നും
ഭരണിക്കാവിലേക്ക് പോകുകയായിരുന്നു ഇരു ബസുകളും.ഇതിനിടെ സമയത്തെ ചൊല്ലി തർക്കം ഉണ്ടാകുകയും ഇരു ബസുകളും ഒന്നിച്ചു മുന്നോട്ട് എടുക്കുകയും ചെയ്തു.ഈ സമയം മുന്നിൽ പോയ ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ഇതിൽ ഉണ്ടായിരുന്ന യാത്രക്കാർ തെറിച്ചു ബസ്സിൽ വീഴുകയും ചെയ്തു.ഇതിനെ തുടർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.ഇതോടെ തടിച്ചുകൂടിയ പ്രദേശവാസികൾ സ്വകാര്യ ബസ് തടഞ്ഞുവെക്കുകയും, ശൂരനാട് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.സ്ഥലത്തെത്തിയ ശൂരനാട് സി.ഐ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിൽ ഇരു ബസ്സുകളും ഇതിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: കലൂരില്‍ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയിലേക്ക് എത്തിയ എംഎല്‍എ കസേരയില്‍ ഇരിക്കുന്നുണ്ട്. കസേരയില്‍ നിന്നും വേദിയുടെ അരികിലേക്കുള്ള അകലം വളരെ ചെറുതാണ്. ഇതിനിടെ എഴുന്നേറ്റ ഉമാ തോമസ് തിരിഞ്ഞു നിന്ന് വേദിയിലുള്ള മറ്റ് അതിഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ കാല്‍ പിന്നോട്ടേക്ക് വെച്ചതോടെ താഴേക്ക് വീഴുകയായിരുന്നു. ചെറിയ സ്ഥലം മാത്രമാണ് വേദിയുടെ മുൻനിരയില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലപരിമിതിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്ത് വരുന്നത്.

ഉമാ തോമസ് എംഎൽഎ വേദിയിൽ നിന്നും വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.