Home Blog Page 1795

ബാങ്ക് ഓഫ് ബറോഡയില്‍ 1267 ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ ജോലി : ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ ആയി മൊത്തം 1267 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 17 വരെ അപേക്ഷിക്കാം.

Bank of  Baroda SO Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്ബാങ്ക് ഓഫ് ബറോഡ
ജോലിയുടെ സ്വഭാവംBANKING
Recruitment TypeDirect Recruitment
Advt NoBOB/HRM/REC/ADVT/2024/08
തസ്തികയുടെ പേര്സ്പെഷ്യലിസ്റ്റ് ഓഫീസർ
ഒഴിവുകളുടെ എണ്ണം1267
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.48,480 – 1,35,020/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഡിസംബര്‍ 28
അപേക്ഷിക്കേണ്ട അവസാന തിയതി2025 ജനുവരി 17
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.bankofbaroda.in/

എയര്‍ ഇന്ത്യക്ക് കീഴില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി,172 ഒഴിവുകള്‍

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി : എയര്‍ ഇന്ത്യക്ക് കീഴില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIATSL) ഇപ്പോള്‍ ഓഫീസര്‍ സെക്യൂരിറ്റി, ജൂനിയര്‍ ഓഫീസര്‍ സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഓഫീസര്‍ സെക്യൂരിറ്റി, ജൂനിയര്‍ ഓഫീസര്‍ സെക്യൂരിറ്റി തസ്തികകളില്‍ ആയി മൊത്തം 172 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 ഡിസംബര്‍ 24 മുതല്‍ 2025 ജനുവരി 6,7,8 വരെ അപേക്ഷിക്കാം

AIASL Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL)
ജോലിയുടെ സ്വഭാവംAIR PORT
Recruitment TypeTemporary Recruitment
Advt NoREF NO.AIASL/05-03/HR/932
തസ്തികയുടെ പേര്ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി
ഒഴിവുകളുടെ എണ്ണം172
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs. 29,760 – Rs. 45,000/-
അപേക്ഷിക്കേണ്ട രീതിനേരിട്ട് ഇന്റര്‍വ്യൂ
Notification Date2024 ഡിസംബര്‍ 24
ഇന്റര്‍വ്യൂ തിയതി 2025 ജനുവരി 6,7,8
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.aiasl.in/

ഡികെറ്റിഎഫ് ജില്ലാ ഏകദിന പഠന ക്യാമ്പ് ഭരണിക്കാവിൽ

ശാസ്താംകോട്ട:ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെറ്റിഎഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് ശനിയാഴ്ച ഭരണിക്കാവ് പണിക്കത്ത് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.ശിവാനന്ദൻ, ജനറൽ കൺവീനർമാരായ ആർ.ഡി പ്രകാശ്,പോരുവഴി ജലീൽ,ജോ.കൺവീനർമാരായ കെ.ആനന്ദൻ,സലീം എന്നിവർ അറിയിച്ചു.രാവിലെ 9.30ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.

ജില്ലാതല അംഗത്വ വിതരണം സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി നിർവഹിക്കും.കെപിസിസി രാഷ്ട്രീയകാര്യ അംഗം ഡോ.ശൂരനാട് രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.11.30 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഡികെറ്റിഎഫും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ ക്ലാസ് നയിക്കും.ഉച്ചയ്ക്ക് 2 ന് കർഷക തൊഴിലാളി ക്ഷേമനിധി നിയമവും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം സന്തോഷ് ക്ലാസ് നയിക്കും.വൈകിട്ട് സമാപന സമ്മേളനം സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കെപിസിസി രാഷ്ട്രീയകാര്യ അംഗം അഡ്വ.ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും

നൃത്തപരിപാടി കേസിൽ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

കൊച്ചി. ഉമ തോമസ് എംഎൽഎക്ക് അപകടം പറ്റിയ നൃത്തപരിപാടി കേസിൽ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. കേസിൽ ഒന്നാം പ്രതിയാണ് നിഗോഷ് കുമാർ . ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് കീഴടങ്ങിയിരുന്നു .
നേരത്തെ രണ്ട് കേസുകളിൽ നിഗോഷ് കുമാറിന് ജാമ്യം ലഭിച്ചിരുന്നു.
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു . നേരിയ പുരോഗതി ഉണ്ടെങ്കിലും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ് . സ്വയം ശ്വസിക്കാനും മരുന്നിനോട് ശരീരം പ്രതികരിക്കുന്നതിനാലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല

ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

കുന്നംകുളം. കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

കേച്ചേരി പട്ടിക്കര സ്വദേശി രാമായണക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ 45 വയസ്സുള്ള ഷബിതയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലര എവിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ശബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി സംഭവത്തിൽ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു

കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

സംഭവത്തിൽ വാഹനത്തിൻറെ ഡ്രൈവർ കൗകാന പെട്ടി സ്വദേശി മനോജിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു
അപകടത്തിനിടയാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

എം ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് മമ്മൂട്ടി

കോഴിക്കോട്. എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് മമ്മൂട്ടി. മറക്കാൻ കഴിയാത്തതുകൊണ്ടാണ് വീട്ടിലെത്തിയതെന്ന് ഒറ്റവാക്കിൽ പറഞ്ഞുള്ള വൈകാരിക പ്രതികരണമാണ് അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായത്


എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഉടൻ ഓടിയെത്തുകയായിരുന്നു എം.ടിയുടെ സിതാര എന്ന വീട്ടിൽ’.
എം.ടിയുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മമ്മൂട്ടി. എം.ടി യുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന വ്യക്തി. ആ വൈകാരികത അദ്ദേഹത്തിൻ്റെ പ്രതികരണത്തിലും കാണാമായിരുന്നു. 15 മിനുട്ടിലധികം അദ്ദേഹം എം.ടിയുടെ കുടുംബത്തിനൊപ്പം ചെലവിട്ടു നടൻ രമേശ് പിഷാരടിയും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നു

നടൻ അല്ലു അർജുന് ജാമ്യം നൽകി നാംബള്ളി മജിസ്‌ട്രേറ്റ് കോടതി

ഹൈദരാബാദ്.പുഷ്പ ടു പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസിൽ നടൻ അല്ലു അർജുന് ജാമ്യം നൽകി നാംബള്ളി മജിസ്‌ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാൻഡ് ചെയ്തിരുന്നു. അന്ന് വൈകിട്ട് തന്നെ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യവും നൽകി. സാങ്കേതികമായി റിമാൻഡ് കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ്
താരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചത്. അല്ലു അർജുൻ എല്ലാ ഞായറാഴ്ചയും ഒരു മണിക്ക് ഉള്ളിൽ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.

വനനിയമ ഭേദഗതിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തുന്ന യാത്രയിൽ നിന്ന് കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കൾ വിട്ടുനിന്നു

വയനാട്. വനനിയമ ഭേദഗതിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തുന്ന യാത്രയിൽ നിന്ന് വയനാട്ടിലെ കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കൾ വിട്ടുനിന്നു. തൻറെ അനുവാദമില്ലാതെയാണ് ചിത്രം വച്ച് പോസ്റ്റർ അടിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു. മറ്റാരെങ്കിലും തടഞ്ഞതുകൊണ്ടാകാം അപ്പച്ചൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്ന് പി വി അൻവർ പ്രതികരിച്ചു. മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് അൻവറിന്റെ ജനകീയ യാത്ര

പി വി അൻവർ കോൺഗ്രസിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് വനനിയമ ഭേദഗതിക്കെതിരെ പ്രതിഷേധയാത്രയും നടക്കുന്നത്. ഇതിൽ ക്ഷണിക്കപ്പെട്ടത് കോൺഗ്രസ് – മുസ്ലിംലീഗ് നേതാക്കൾ. വയനാട് പനമരത്ത് ജനകീയ യാത്ര ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. അപ്പച്ചന്റെ ചിത്രം സഹിതം പോസ്റ്ററും പി വി അൻവറിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു. ഇത് വിവാദമായതോടെ എൻഡി അപ്പച്ചൻ തന്നെ രംഗത്തുവന്നു. അനുവാദമില്ലാതെയാണ് പോസ്റ്റർ അടിച്ചതെന്ന് തുറന്നടിച്ചു.

ആരെങ്കിലും തടഞ്ഞതുകൊണ്ടാകാം എൻഡി അപ്പച്ചൻ വിട്ടുനിൽക്കുന്നതെന്ന് പിവി അൻവറിൻറെ മറുപടി. വയനാട്ടിൽ മുസ്ലിം ലീഗ് നേതാക്കളും യാത്രയുമായി സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

പെരിയ, സിപിഎമ്മിന് കിട്ടിയത് പെരിയപണി

തിരുവനന്തപുരം. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സി.പി.എമ്മിൻെറ സ്ഥിരം വാദത്തിൻെറ വായടപ്പിക്കുന്നതാണ് പെരിയ ഇരട്ടക്കൊല
കേസിലെ ശിക്ഷാവിധി. മുൻ എം.എൽ.എയും ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമൻ അടക്കം കേസിൽ ശിക്ഷിക്ക
-പ്പെട്ടിരിക്കുന്നവരെല്ലാം സി.പി.എമ്മിൻെറ നേതാക്കളാണ്. ക്രൈംബ്രാഞ്ചിൻെറ പ്രതിപ്പട്ടികയിലില്ലാതിരുന്ന
നേതാക്കളും ശിക്ഷിക്കപ്പെട്ടത് സർക്കാരിനും തിരിച്ചടിയാണ്.

രാഷ്ട്രീയ കൊലപാതകങ്ങളിൽ നേതാക്കളും പ്രവർത്തകരും പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം സി.പി.എമ്മിൻെറ സ്ഥിരം പല്ലവി പാടും. പാർട്ടിക്ക് പങ്കില്ല. ഈ വാദത്തെ തകർത്ത് തരിപ്പണമാക്കുന്നതാണ് സി.ബി.ഐ കോടതിയുടെ വിധി.കോടതി കുറ്റം
കണ്ടെത്തി ശിക്ഷവിധിച്ചവരിൽ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുതൽ സാധാരണഅംഗം വരെയുണ്ട്. മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ആണ് അതിൽ പ്രധാനി.നേതാക്കൾ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടതോടെ പാർട്ടിക്ക് പങ്കില്ലെന്ന വാദം
തെറ്റാണെന്ന് വ്യക്തമാകുകയാണ് എങ്കിലും വെറുതെ വാദിക്കാമെന്ന് മാത്രം കൊലപാതക കേസിൽ ഒരു മുൻ എം.എൽ.എയും
ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ നേതാവിന് ശിക്ഷ ലഭിക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്.ടി.പി വധക്കേസിൽ കോഴിക്കോട്ടെ നേതാവ് പി.മോഹനൻ പ്രതിയായതാണ് ചരിത്രത്തിലെ മറ്റൊരു സംഭവം. എന്നാൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നില്ല.

കാസർകോട്ടെ സി.പി.ഐ.എമ്മിൻെറ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവായിരുന്നു മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആ സാധ്യതയും അടഞ്ഞു

ഖനനത്തിന് ഒത്താശ ചെയ്തിട്ട്മണ്ണെടുക്കാൻ അനുവദിക്കില്ലന്ന് പറയുന്നത് അഴിമതി മറയ്ക്കാന്‍, യുഡിഎഫ്

ശാസ്താംകോട്ട: തടാക തീരത്ത് നിന്ന് മണ്ണെടുക്കാൻഒത്താശ ചെയ്തിട്ട് മണ്ണെടുക്കാൻ അനുവദിക്കില്ലന്ന എൽ.ഡി.എഫ് പടിഞാറെ കല്ലടപഞ്ചായത്ത് അംഗങ്ങളുടെ പ്രസ്താവന അഴിമതി മൂടി വെയ്ക്കാനും ജനങ്ങളെ കബളിപ്പിക്കാനും പഞ്ചായത്ത് പ്രസിഡന്റിനെ വെള്ളപൂശാനുമാണന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം പ്രസ്താവിച്ചു. പഞ്ചായത്ത് നൽകിയപെർമിറ്റും 17031 മെട്രിക്ക് ടെൺമണ്ണ് നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് നൽകിയ ശുപാർശയും പരിഗണിച്ചാണ് ഖനനത്തിന് അനുമതി നൽകിയതെന്ന ജില്ലാ ജിയോളജിസ്റ്റാണ് വെളിപ്പെടുത്തിയത്.കളക്ടറുടെനിരോധന ഉത്തരവ് നിലനിൽക്കവെ ഇത്തരം ഒരുശുപാർശപഞ്ചായത്തിന് എങ്ങനെ നൽകാൻ കഴിയും. 20.9 ആർ സ്ഥലത്ത് നിന്ന് 17031 മെട്രിക്ക് ടെൺമണ്ണ് എങ്ങനെകുഴിച്ചെടുക്കും.അഗാധ ഗർത്തമായി മാറുന്ന സ്ഥലത്ത്പിന്നീട് എങ്ങനെവീട് വെയ്ക്കും. വീട് വെയ്ക്കാനുള്ള പെർമിറ്റ് ഖനനത്തിനുള്ള ഒരു മറവ് മാത്രമാണ്. ഇത് സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് ശക്തമായ മൂന്നാംഘട്ട സമരം ആരംഭിക്കുവാനും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. കോൺഗ്രസ്സ്ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ബി. ത്രിദീപ്കുമാർഅദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ ,
ആർ.റജ്‌ല, ലൈലാസമദ്തുടങ്ങിയവർ പങ്കെടുത്തു.